ഭാഗവത സപ്താഹയജ്ഞങ്ങള്‍ നടത്തുമ്പോള്‍ മൂലഗ്രന്ഥ പാരായണത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് നമുക്കേവര്‍ക്കും അറിയാം....
എന്നാല്‍ ഓരോ ദിവസവും നിശ്ചിത ഭാഗങ്ങള്‍ വായിച്ചു നിര്‍ത്തണം എന്നൊരു "പാരായണ വിധി" ഉണ്ടെന്നും അതൊരു ശ്ലോകമായും മഹത്തുക്കള്‍ പറഞ്ഞു കേട്ടിരിക്കുന്നു.
നാരദമുനി പിതാവായ ബ്രഹ്മാവിനോട് സംശയം ചോദിച്ചപ്പോള്‍ സംശയ നിവാരണം നടത്തിയതാണ് ഈ "പാരായണ വിധി" എന്നാണ്.
ബ്രഹ്മാവിനോട് നാരദമുനി ചോദിച്ചു:
"കത്യദ്ധ്യാ യാ വാചനീയാ: സപ്താഹേ പ്രത്യഹം പിതാ:"
( ഭാഗവതസപ്താഹം നടത്തുമ്പോള്‍ ഓരോ ദിവസവും എത്ര അധ്യായങ്ങളാണ് പാരായണം ചെയ്യേണ്ടത്?")
ബ്രഹ്മാവിന്ടെ മറുപടി ഇപ്രകാരമായിരുന്നു;
"പ്രഥമേഹ്നി വരാഹാന്തം;ദ്വിതീയെ ഭരതാന്തകം
തൃതീയേ നൃസിംഹാന്തം;ചതുര്‍ത്ഥാത് വംശവര്‍ണ്ണനം
പഞ്ചമേ ഗുരുലീലാന്തം;ഷഷ്ടാത് ലീലാ സമാപനം
സപ്തമേ ശുക പൂജാന്തം"
1. ഒന്നാം ദിവസത്തെ മൂലപാരായണം വരാഹാവതാരത്തില്‍ നിര്‍ത്തണം
2. രണ്ടാം ദിവസത്തെ മൂലപാരായണം ഭരതചരിതത്തില്‍ നിര്‍ത്തണം
3. മൂന്നാം ദിവസത്തെ മൂലപാരായണം നരസിംഹാവതാരം വായിച്ചു നിര്‍ത്തണം
4. നാലാം ദിവസത്തെ മൂലപാരായണം വംശവര്‍ണ്ണനം വായിച്ചു നിര്‍ത്തണം
5. അഞ്ചാം ദിവസത്തെ മൂലപാരായണം കണ്ണന്ടെ ബാല ലീലയില്‍ തുടങ്ങി ഗുരുകുല വാസംകഴിഞ്ഞ് ഗുരു ദക്ഷിണകൂടി വായിച്ചു നിര്‍ത്തണം
6. ആറാം ദിവസത്തെ മൂലപാരായണം ഭഗവാന്ടെ അവതാര ലീലകളുടെ സമാപനം കുറിച്ച് വായിച്ചു നിര്‍ത്തണം
7.ഏഴാം ദിവസം ശ്രീശുകനെ പൂജിച്ചു ഭാഗവത സപ്താഹ യജ്ഞം
ഭഗവത് പാദത്തില്‍ സമര്‍പ്പിക്കുന്നതാണ് കണ്ടു വരുന്ന സമ്പ്രദായം....
No comments:
Post a Comment