കേരളത്തിൽ നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗത്തിനു പ്രാമുഖ്യമുള്ള യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്. വര്ത്ത്മാന കാലത്തിന്റെ എല്ലാ ശാപങ്ങളുടെയും പരിഹാരത്തിന് വേണ്ടിയാണ് ശ്രീമദ് ഭാഗവതസപ്താഹ യജ്ഞം നടത്തുന്നത്. ദുഖ ദുരിതങ്ങളുടെയും നഷ്ടകഷ്ടതകളുടെയും സമ്മിശ്രമായ ഒരു ഇരുണ്ട യുഗമാണ് കലികാലം. കലികാലത്തില്‍ ജീവിക്കുന്നവര്‍ക്ക് കാലസ്വരൂപമായ സര്പ്പത്തിന്റെ മുഖാന്തര്ഭാരഗത്ത് പ്രവേശിക്കാതെ തരമില്ല . ഇവിടെയാണ് മനുഷ്യന്‍ വിധിയുടെ ക്രൂരപരിണാമത്തിന് വിധേയനാകുന്നത്. ഈ ദുഖസന്ധിയില്‍ മനുഷ്യര്ക്ക് ശ്രീമദ് ഭാഗവതമാണ് ഏകാശ്രയം. സമസ്ത ദുഖങ്ങളെയും നശിപ്പിച്ച് മനസ്സിനെയും ശരീരത്തെയും പരിശുദ്ധമാക്കുവാന്‍ ഭാഗവതപാരായണശ്രവണം സഹായകരമാവുന്നു
ശ്രീമദ് ഭാഗവതം പഠിക്കുകയോ കേള്ക്കുകയോ ചെയ്യുന്നവര്ക്ക് ഈ ജന്മത്തില്‍ തന്നെ കര്‍മബന്ധനങ്ങളശേഷമറ്റ് മോക്ഷ പ്രാപ്തിയുണ്ടാകും. ഭാഗവതം ഭഗവാന്റെ് പദാദികേശമാണ്, അത് ഭൂമിയില്‍ കാണുന്ന ഭഗവത് രൂപമാണ് ഭാഗവതത്തിലെ പന്ത്രണ്ട് അധ്യായങ്ങളെ ഭഗവാനന്റെ ഓരോ അംഗമായിട്ടും പൂര്ണമായ ഭാഗവതത്തിനെ പൂര്ണരൂപമായിട്ടും സങ്കല്പ്പിചിരിക്കുന്നു.
ഭ - ഭക്തിയെ നല്കുഗന്നു
ഗ - ഗര്‍വിനെ നീക്കുന്നു
വ - വേദാര്ത്ഥ്ത്തെ തരുന്നു
ത - തത്വ ബോധത്തെ ഉണ്ടാക്കുന്നു. ഇതാണ് ഭാഗവതതിന്റെ് ശബ്ദാര്ത്ഥം .
പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഭാഗവതസപ്താഹം നടത്തപ്പെടാറുണ്ട്.
ഭാഗവതസപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു.
ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു
യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് :
• പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ
• സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല
• യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.
• മുൻനിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.
യജ്ഞവേദിയിൽ നാം എല്ലാംതന്നെ പരീക്ഷിത്ത് രാജാവായി മാറണം
നാമജപം, ഭഗവത് സ്മരണ എന്നിവ മാത്രമേ യജ്ഞശാലയില്‍ പാടുള്ളു.
ഓം നമോം ഭഗവതേ വാസുദേവായ എന്ന മന്ത്രം എപ്പോളും നാവില്‍നിന്നും ഉത്ഭവിക്കണം.
യജ്ഞശാലയിലേക്ക് ആവിശ്യമായ എല്ലാവിധ പൂജാദ്രവ്യങ്ങളും യഥാശക്തി ഭക്തിയോടെ സമര്‍പ്പിക്കുകയും ചെയ്യുക.
ഓം നമോം ഭഗവതേ വാസുദേവായ
No comments:
Post a Comment