ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി
ആ യോഗാഭ്യാസം നടക്കണമെങ്കില്‍ ഭഗവദാനന്ദത്തെ ഒഴിച്ച് മറ്റൊരു അവസ്ഥയിലും സുഖത്തിലും സ്‌നേഹമോ ആഗ്രഹമോ തോന്നാതിരിക്കുക എന്ന വൈരാഗ്യം ആദ്യം ഉണ്ടാവണം. ഈ വൈരാഗ്യവും യോഗപരിശീലനവുംകൊണ്ട് മനസ്സിനെ കീഴടക്കാന്‍ കഴിയാത്ത യോഗിക്ക് സമാധി ദുഷ്പ്രാപ്യമാണ്, അസാധ്യമാണ് എന്നുതന്നെയാണ് എന്റെ അഭിപ്രായം എന്ന് ഭഗവാന്‍ പറയുന്നു.
പിന്നെ എന്താണ് വഴി?
ഭഗവാന്‍ പറയുന്നു-
”ഉപായതഃ വിശ്യാത്മ
നാശക്യഃ”
(ഉപായംകൊണ്ട് ആത്മാവിനെ, മനസ്സിനെ വരീകരിക്കാം; പിന്നെ യോഗസിദ്ധി നേടാന്‍ കഴിയും) ഉപായം എന്താണെന്ന് ശ്രീരാമാനുജാചാര്യര്‍ വിശദീകരിക്കുന്നു:
”പൂര്‍വ്വോക്തേന മദാരാധനാരൂപേണ കര്‍മ്മണാ”
മുന്‍ അധ്യായങ്ങളില്‍ വിവരിച്ചപോലെ ലൗകികവും വൈദികവും ആത്മീയവുമായ എല്ലാ കര്‍മങ്ങളും ഭഗവാന് ആരാധനയായി, ഫലം ആഗ്രഹിക്കാതെ, ഭഗവാന്റെ സന്തോഷത്തിനുവേണ്ടി ചെയ്യുക. ഭഗവാന്‍ സന്തോഷിച്ചാല്‍ മനസ്സും ഇന്ദ്രിയങ്ങളും കീഴടങ്ങും, തീര്‍ച്ച. ഭഗവാന്‍ തന്നെയാണ് പരമാത്മാവായി ഹൃദയത്തില്‍ സ്ഥിതിചെയ്ത് ഇന്ദ്രിയങ്ങള്‍ക്ക് പ്രവര്‍ത്തന ശക്തി കൊടുക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാന്റെ കഥകളും നാമങ്ങളും ഭക്തന്മാരായ ആചാര്യന്മാരില്‍നിന്ന് കേട്ടുകേട്ട് ഭഗവത്തത്ത്വവിജ്ഞാനം നേടുക എന്നതാണ് ഭഗവാനെ സന്തോഷിപ്പിക്കാനും ആത്മാവിനെ-മനസ്സിനെ നിയന്ത്രിക്കാനുമുള്ള ആദ്യത്തെ പ്രയത്‌നം. ഭഗവദ്ഭജനത്തില്‍നിന്നുണ്ടാവുന്ന പരമാനന്ദത്തില്‍ മുഴുകി നില്‍ക്കുന്നവന് മറ്റുവിഷയങ്ങള്‍ അനുഭവിക്കാന്‍ ആഗ്രഹം തോന്നുകയേ ഇല്ല- ഇതാണ് വൈരാഗ്യം.
ആന, പാപ്പാന്റെ ആജ്ഞകള്‍ മാത്രമേ അനുസരിക്കൂ!
ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാന്‍ വരുന്ന ആന നാം കൊടുക്കുന്ന തീറ്റ സുഖമായി ഭക്ഷിക്കും. പക്ഷേ, നാം പറയുന്ന കാര്യങ്ങള്‍ ചെയ്യുകയില്ല. ചെയ്യണമെങ്കില്‍ നാം പാപ്പാനുമായി സ്‌നേഹബന്ധം പുലര്‍ത്തണം. അതിനുശേഷം പാപ്പാനോട് ചെയ്യേണ്ട കാര്യം പറയണം. പാപ്പാന്‍ ആ കാര്യം ചെയ്യാന്‍ ആനയോട് ആജ്ഞാപിച്ചാല്‍ ആന അത് ചെയ്യും.
മനസ്സിന്റെയും ഇന്ദ്രിയങ്ങളുടെയും നാഥനായ ഭഗവാന്‍ ആജ്ഞാപിച്ചാലേ അവ അനുസരിക്കുകയുള്ളൂ. അതുകൊണ്ട് ഭഗവാനോട് സ്‌നേഹപൂര്‍വമായ ബന്ധം ഭഗവത് കഥാനാമ ശ്രവണ കീര്‍ത്തനങ്ങളിലൂടെ നിലനിര്‍ത്തിയാല്‍ മനസ്സ് കീഴടങ്ങും, യോഗപൂര്‍ണത നേടാം, പരമാനന്ദം അനുഭവിക്കുകയും ചെയ്യാം.

യോഗ സിദ്ധി നേടാത്ത യോഗിയുടെ ഗതി എന്ത്? (6-37)
ഒരു യോഗി ശ്രദ്ധയോടെ തന്നെ യോഗ പരിശീലനം ആരംഭിച്ചു. പിന്നീട് പൂര്‍വകര്‍മവാസനകൊണ്ടോ മറ്റൊ വിഘ്‌നങ്ങള്‍ നേരിട്ടോ യോഗചര്യയിലൂടെ മുന്നേറാന്‍ കഴിഞ്ഞില്ല. മാത്രമല്ല, യോഗ പരിശീലനം തീരെ ഇല്ലാതായി. ഇങ്ങനെ സംഭവിച്ചാല്‍ ആ യോഗി ദേഹത്യാഗത്തിനുശേഷം പ്രാപിക്കുന്ന ഗതി ഏതാണ്? അര്‍ജ്ജുനന്‍ തന്റെ സംശയം വിശദീകരിക്കുകയാണ്.
വേദപ്രോക്തങ്ങളായ യാഗാദികര്‍മങ്ങള്‍ ചെയ്യാത്തതുകൊണ്ട് സ്വര്‍ഗലോകം കിട്ടില്ല. ആദിത്യനെയോ, രുദ്രനെയോ, ദുര്‍ഗ്ഗയെയോ ഭജിക്കാത്തതുകൊണ്ട് അവരുടെ ലോകവും ലഭിക്കില്ല. ജ്ഞാനമാര്‍ഗത്തിലൂടെ മുന്നേറാത്തതുകൊണ്ട് സായുജ്യമുക്തിയും നേടില്ല. പാപകര്‍മങ്ങള്‍ ചെയ്യാത്തതുകൊണ്ട് ദുര്‍ഗ്ഗതിയെ ഭയപ്പെടേണ്ടതില്ല. കൃഷ്ണ! നീ ഏതു ലക്ഷ്യത്തിലേക്കാണ് ആ യോഗഭ്രഷ്ടനെ ആകര്‍ഷിച്ചുകൊണ്ടുപോവുക?

No comments:
Post a Comment