വനത്തിലെ ആശ്രമത്തില്‍ കഴിയുന്ന ഒരു സന്ന്യാസി ഒരിക്കല്‍ രാജാവിനെ കാണാന്‍ ചെന്നു. ആശ്രമത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായം തേടലായിരുന്നു ലക്ഷ്യം.കൊട്ടാരത്തിലെ കാവല്‍ക്കാരന്‍ ആദരവോടെ സന്യാസിയെ സ്വീകരണമുറിയില്‍ ഇരുത്തിയിട്ടു പറഞ്ഞു:
”അല്‍പ്പനേരം ക്ഷമിക്കണം. രാജാവ് പ്രാര്‍ത്ഥനയിലാണ്. താമസിയാതെ ഇങ്ങോട്ടു എഴുന്നള്ളും.”
സന്യാസി ഇരുന്നതിന്റെ അടുത്തമുറിയിലായിരുന്നു രാജാവ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നത്. മുറി തുറന്ന് കിടപ്പാണ്. ആളെ കാണാന്‍ വയ്യ. എങ്കിലും പ്രാര്‍ത്ഥന കേള്‍ക്കാം:
”സര്‍വശക്തനായ ദൈവമേ! എനിക്ക് ഇപ്പോഴുള്ളതിന്റെ ഇരട്ടി ധനവും സമൃദ്ധിയും തന്നു അനുഗ്രഹിക്കണേ! അയല്‍ രാജ്യങ്ങളെ കീഴടക്കാനുള്ള സൈന്യബലവും തരണേ!” എന്നായിരുന്നു രാജാവിന്റെ പ്രാര്‍ത്ഥന.
പ്രാര്‍ത്ഥന കേട്ടപ്പോള്‍ സന്ന്യാസിയുടെ മുഖം ചുളിഞ്ഞു. രാജാവ് അതേ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. സന്ന്യാസി അസഹ്യതയോടെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.
പ്രാര്‍ത്ഥനാ മുറിയില്‍നിന്ന് രാജാവ് ഇറങ്ങിവരാന്‍ താമസമുണ്ടായില്ല. മടങ്ങിപ്പോകുന്ന സന്യാസിയെ കണ്ട് അദ്ദേഹം കാവല്‍ക്കാരനോട് കാര്യം തിരക്കി.
വിവരമറിഞ്ഞപ്പോള്‍ വിഷമം തോന്നിയ രാജാവ് ഉടന്‍ ആളെവിട്ട് സന്യാസിയെ തിരികെ വിളിപ്പിച്ചു സവിനയം ചോദിച്ചു:
”അങ്ങ് എന്നെ കാണാനായിരുന്നില്ലേ വന്നത്? എന്നിട്ടെന്തേ ഒന്നും പറയാതെ മടങ്ങിപ്പോകുന്നു? ഞാന്‍ വല്ല തെറ്റും ചെയ്തുവോ?”
”അറിയില്ല. അങ്ങയുടെ പ്രാര്‍ത്ഥന ഞാന്‍ കേട്ടു. കൂടുതല്‍ ധനവും അയല്‍രാജ്യം കീഴടക്കാന്‍ വേണ്ട ബലവും ദൈവത്തിനോടു യാചിക്കയാണല്ലോ. ആ നിലയ്ക്ക് യാചകനായ അങ്ങയോടു ഞാന്‍ എന്തിന് ധനം യാചിക്കണം? സര്‍വശക്തനായ ദൈവത്തിനോട് എനിക്ക് നേരിട്ട് യാചിച്ചാല്‍ മതി എന്നു കരുതിയാണ് മടങ്ങിയത്. മാത്രമല്ല, അയല്‍ക്കാരെയല്ല, സ്വന്തം മനസ്സിനെ കീഴടക്കാനുള്ള ആത്മബലം തരണേ എന്നതത്രെ ദൈവത്തിനോടുളള ഞങ്ങളുടെ പ്രാര്‍ത്ഥന.”
ഇത്രയും പറഞ്ഞു സന്യാസി വേഗത്തില്‍ തിരിഞ്ഞു നടന്നു.
വിശ്വാമിത്രന്‍ യോഗദണ്ഡ് ഉയര്‍ത്തി തന്റെ തപോബലത്തിനാല്‍ അനന്തന്റെ തലയില്‍നിന്ന് ഭൂമിയെ ഉയര്‍ത്താന്‍ ശ്രമിച്ചു. വീണ്ടും വീണ്ടും ശ്രമിച്ചു. പക്ഷേ, സാധിച്ചില്ല.
അപ്പോള്‍ വസിഷ്ഠന്‍ പറഞ്ഞു: ”വിശ്വാമിത്ര മുനിയുടെ സാമീപ്യംകൊണ്ട് അനുഗൃഹീതനായ വസിഷ്ഠനെന്ന ഞാന്‍ വിനയത്തോടെ അപേക്ഷിക്കുന്നു. ഹേ, ഭൂമീദേവീ! അവിടുത്തെ ഭാരം എന്റെ കൈകള്‍ക്ക് ഒരു പൂവുപോലെ അനുഭവപ്പെടുത്തിയാലും!”
അടുത്ത ക്ഷണത്തില്‍ അനന്തന്റെ തലയില്‍നിന്നും ഭൂമി ഉയരുന്നത് കാണാറായി. വിശ്വാമിത്രന്റെ തല കുനിഞ്ഞു.
”നിങ്ങളുടെ തര്‍ക്കം തീര്‍ന്നില്ലേ?” അനന്തന്‍ ഒരു പുഞ്ചിരിയോടെ മുനിമാരോട് ചോദിച്ചു.
No comments:
Post a Comment