ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 11, 2017

മംഗല്യഭാഗ്യത്തിന് ധനു മാസത്തില് ഉമാ മഹേശ്വര പൂജ


ഉമാമഹേശ്വരന്മാരെ ആരാധിക്കാന് ഏറ്റവും നല്ലസമയമാണ് ധനു. ഈ മാസം മുഴുവന് വ്രതമെടുത്ത് ഉമാ മഹേശ്വരപൂജ ചെയ്യുകയും പ്രാര്ത്ഥിക്കുകയും തിരുവാതിര നാളില് ഉപവസിക്കുകയും ചെയ്താല് മംഗല്യ പ്രാപ്തിയും ഇഷ്ട ഭര്ത്തൃലബ്ധിയും ഉണ്ടാകും. ഒപ്പംഎല്ലാ ദിവസവും ശിവപാര്വ്വതി ക്ഷേത്രദര്ശനം നടത്തുന്നത് ഫലപ്രാപ്തി വര്ദ്ധിപ്പിക്കും.

ധനു ശ്രീപരമേശ്വരിക്കു പ്രാധാന്യമുള്ള മാസമായതിനാലാണ് ഈ പുണ്യം ലഭിക്കുന്നത്.

ധനുമാസത്തിലെ തിരുവാതിര ഭഗവാന്റെ തിരുനാളായതിനാല്‍ ദേവീദേവന്മാര് പൊതുവെ ശാന്തഭാവത്തിലും അനുഗ്രഹഭാവത്തിലുമായിരിക്കും കുടികൊള്ളുക. അതുകൊണ്ടുതന്നെ ഈ മാസം ചെയ്യുന്ന ഏതു വ്രതത്തിനും ഇരട്ടിഫലമാണ്.
ഭര്ത്താവുമൊത്ത് സന്തോഷകരമായി കഴിയുന്ന ദേവി സന്തുഷ്ടയും സന്തോഷവതിയും ആയതിനാല് പെട്ടെന്ന് പ്രസാദിക്കും. ശ്രീപരമേശ്വരീ പൊതുവെ ശാന്തസ്വരൂപിണിയാണെങ്കിലും ചില അവസരങ്ങളില് ആവശ്യാനുസരണം രൗദ്രഭാവം കൈക്കൊള്ളാറുണ്ട്. നല്ല വിവാഹത്തിനും മക്കളുടെയും ഭര്ത്താവിന്റെയും തന്റെയും യൂരാരോഗ്യസൗഖ്യത്തിനും ഉത്തമമായ ഉമാമഹേശ്വര പൂജ' ഉമാമഹേശ്വരസേ്താത്രം ജപിക്കണം. ക്ഷേത്രങ്ങളില് ഉമാമഹേശ്വര പൂജ നേര്ച്ചയായി നടത്തുന്നതാണ് എളുപ്പം.
ശിവക്ഷേത്രങ്ങളിലോ ശിവപാര്വ്വതിക്ഷേത്രങ്ങളിലോ വേണം ചെയ്യാന്. എല്ലാ ശിവ,പാര്വ്വതി ക്ഷേത്രങ്ങളിലും ഉമാമഹേശ്വരപൂജ സാധാരണ ചെയ്യാറുണ്ട്. എന്നാല് ഇത് ഒരാള്ക്കു മാത്രമായി ക്ഷേത്രങ്ങളില് ചെയ്യില്ല. അതിനാല് കൂട്ടത്തിലേ ചെയ്യാന് സാധിക്കൂ. ഇതിന് പണമടച്ച് രസീതാക്കിയാല് മതി. ധനുമാസം മുഴുവന് ദിവസങ്ങളിലും ഉ
മാ മഹേശ്വര പൂജ ക്ഷേത്രങ്ങളില് ചെയ്ത് ദേവീ ദേവന്മാരെ തൃപ്തിപ്പെടുത്തുന്നത് ഏറ്റവും അനുഗ്രഹദായകമാണ്.


തിരുവാതിര ദിനങ്ങള്. ഈ ദിവസങ്ങളില് സുമംഗലികളും കന്യകമാരും നിര്ബന്ധമായും വ്രതമെടുക്കണം. ഈ ആചരണത്തിന് പല കാരണങ്ങള് പറയുന്നുണ്ടെങ്കിലും ശ്രീ മഹാദേവന്റെ തിരുനാള് എന്നതു തന്നെയാണ് പ്രധാനം. ഈ ദിവസം സന്തോഷകരമായ കുടുംബജീവിതത്തിന് ദേവി തിരുവാതിര നോയ്മ്പ് എടുത്തു എന്നാണ് വിശ്വാസം. പാലാഴി മഥന കാലത്ത് മഹാദേവന് 'ഹലാഹലം' എന്ന വിഷം കുടിച്ചപ്പോള് വിഷം തൊ
ണ്ടയ്ക്ക് താഴെ പോകാതെ ശ്രീഭഗവതി ഭഗവാനെ രക്ഷിച്ചതും തിരുവാതിര ദിവസമാണെന്ന് വിശ്വസിക്കപ്പെടുന്നു.

സൃഷ്ടിയുടെ തുടക്കമെന്നോണം ഒമ്പതു ദിവ്യ ശക്തികളെ ശിവന് തന്നിലേക്കു ലയിപ്പിച്ചതും തിരുവാതിര നാളിലായിരുന്നത്രെ. ബാലഗോപാലനെ പതിയായി കിട്ടാന് പണ്ട് കാര്ത്ത്യായനി വ്രതമനുഷ്ഠിച്ചി
രുന്നു. അതിന്റെ ഓര്മ്മപ്പെടുത്തലായും തിരുവാതിരവ്രതം കണക്കാക്കപ്പെടു
ന്നു. പൂര്വ്വജന്മത്തില് ഭഗവതി ദക്ഷപുത്രിയായ സതിയായിരുന്നു.
ഭര്ത്താവിനെ നിന്ദിച്ച പിതാവിനു മുമ്പില് പതിവ്രതയായ സതി സ്വയം അഗ്നിയായി വെന്തൊടുങ്ങി. അവര് പുനര്ജനിച്ചത് ഹിമവല് പുത്രിയായ ശ്രീപാര്വ്വതിയായിട്ടാണ്. മഹേശ്വരനെ ഭര്ത്താവായി കിട്ടാന് പഞ്ചാഗ്നി മദ്ധ്യത്തില് തപസ്സു ചെയ്ത പാര്വ്വതിക്ക് ഭഗവാന് ദര്ശനം നല്കി സ്വയം സമര്പ്പിച്ചു

മംഗല്യഭാഗ്യവും ദീര്ഘ സുമംഗലിയോഗവും ഭക്തര്ക്കു നല്കുന്ന ഉമയ്ക്ക് ഈ സമയം സാത്വികഭാവമാണ്. ശിവനെ മാലയിട്ടു വരിക്കാന് നില്ക്കുന്ന തേജോമയിയായ കന്യകാരൂപമാണ് അപ്പോള് ദേവിക്ക്.

No comments:

Post a Comment