ഒ.വി. ഉഷ
അറിവുകേടിന്റെ ഇരുള്‍നീക്കുന്ന അറിവിന്റെ വെളിച്ചമായി ഗുരുവിനെ സങ്കല്‍പിക്കുന്നുവെന്നു പറഞ്ഞല്ലോ. ഗുരുഗീതയിലെ ഈ ആശയം ഉപനിഷത്തുകളിലും കാണുന്നു. ഗുരുത്വത്തിനു കനപ്പെട്ടത് എന്ന അര്‍ത്ഥവും കൂടിയുണ്ട്. തമ്മില്‍ പൊരുത്തപ്പെടാത്ത അര്‍ത്ഥങ്ങളല്ല രണ്ടും. അറിവു നല്‍കുന്നതുപോലെ മുഖ്യമായി മറ്റ് എന്താണുള്ളത്!
എന്നാല്‍ നാം ഗുരു എന്ന പദംകൊണ്ട് എന്താണ് സാധാരണഗതിയില്‍ ഉദ്ദേശിക്കുന്നത്? പൊതുവെ ഭൗതികമായ അറിവു തരുന്ന അധ്യാപകരെയും പരിശീലകരെയുമാണ് നാം കൂടുതലും ഗുരുക്കന്മാരായി കണക്കാക്കുന്നത്. കണക്ക്, സാമൂഹ്യശാസ്ത്രം, ഭാഷ മുതലായ ഏതെങ്കിലും വിഷയം പഠിപ്പിക്കുന്നവരെയും സംഗീതം, നൃത്തം, ചിത്രമെഴുത്ത് തുടങ്ങിയ കലകളോ അല്ലെങ്കില്‍ ഏതെങ്കിലും തൊഴിലുകളോ അഭ്യസിപ്പിക്കുന്നവരെയും നാം ഗുരു എന്നു വിളിക്കാറുണ്ട്. അധ്യാപകരെ മാനിക്കുന്ന ഒരു രീതിയാണത്. ഒരളവോളം ആ സംബോധനയില്‍ സാംഗത്യവും ഉണ്ടെന്നുവയ്ക്കാം. ഒരു വ്യക്തിക്ക് ഉപകരിക്കുന്ന വിവരങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും നൈപുണ്യങ്ങളോ പകര്‍ന്നു കിട്ടുകയാണല്ലോ.
അങ്ങനെയുള്ള പകര്‍ന്നുകിട്ടലുകളെപ്പറ്റി ചിന്തിച്ചാല്‍ ആദ്യം ഗുരുവാകുന്നത് അമ്മയാണെന്നു കാണാം. അച്ഛനില്‍ നിന്ന് സാധാരണഗതിയില്‍ കുട്ടി ഒരുപാടു കാര്യങ്ങള്‍ ഗ്രഹിക്കുന്നു. (അമ്മയോ അച്ഛനോ ആകുന്നതിലുമുണ്ട് പാഠങ്ങള്‍ എന്നു മറക്കുന്നില്ല.) മലയാളത്തില്‍ പ്രചരിച്ച ഒരു പറച്ചിലുണ്ട്: മാതാ പിതാ ഗുരു ദൈവം. ജീവിക്കാനുള്ള അടിസ്ഥാനം ഉണ്ടാക്കിക്കൊടുക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും ദൈവതുല്യരായി കാണണം എന്നൊരര്‍ഥം ആ ചൊല്ലിലുണ്ട്. കുട്ടിയെ ദൈവത്തിലേക്കു നയിക്കുന്ന ഒരു ഗുരുവിലെത്തിക്കാന്‍ മാതാപിതാക്കള്‍ ചുമതലപ്പെട്ടവരാണെന്നു കൂടി ഒരര്‍ത്ഥം നമുക്കതിനു കൊടുക്കാവുന്നതാണ്.
ആദര്‍ശപരമായ ഒരു പ്രക്രിയയെ ആണ് സൂചിപ്പിച്ചത്. അച്ഛനമ്മമാര്‍ക്ക് ആ വിധത്തിലുള്ള ഉണര്‍വ്വ് സര്‍വ്വസാധാരണമല്ല.
അപഭ്രംശങ്ങള്‍ എല്ലാ മേഖലകളെയും ഗ്രസിച്ചിരിക്കുന്ന കാലമാണല്ലോ ഇത്. മുന്‍ തലമുറകളിലൂടെ കൈമാറിക്കിട്ടുന്ന അറിവുകേടുകള്‍ കൂടി ഓരോ പുതിയ തലമുറയേയും ബാധിക്കുന്നു. അടിസ്ഥാനം ദൃഢമല്ലാതെ വരുന്നു. മൂല്യങ്ങള്‍ മറയുന്നു. അറിവുകള്‍ പോലും അറിവുകേടിന്റെ ഫലം ചെയ്യുന്നു എന്നു പറഞ്ഞാല്‍ തെറ്റാവില്ല. പ്രകൃതിയെ മാനിക്കാനുള്ള അറിവാണ്, പ്രകൃതിയുടെ ഭാഗമാണ് തങ്ങള്‍ എന്ന ഓര്‍മ്മയാണ്, പടി പടിയായി നമ്മുടെ കൈപ്പിടിയില്‍ നിന്ന് പോയിക്കൊണ്ടിരിക്കുന്നത്. അതേസമയം നമ്മളെപ്പോലെ പുരോഗമിക്കുന്നു എന്ന് അവകാശപ്പെടാനില്ലാത്ത പക്ഷിമൃഗാദികള്‍ പ്രകൃതി നല്‍കിയ സഹജമായ അറിവുകള്‍ അനുസരിച്ച് ജീവിച്ചുപോകുന്നു.
ഈ സാഹചര്യങ്ങളില്‍ ഭൗതികമായ അറിവുകള്‍ ശാസ്ത്രങ്ങളെന്നു പറയാം. ജീവിക്കാന്‍ അത്യന്താപേക്ഷിതമായിരിക്കെത്തന്നെ ഭൗതികം മാത്രമല്ലാത്ത മൂല്യങ്ങളെക്കൂടി ഒപ്പം ചേര്‍ത്തല്ലേ നാം നീങ്ങേണ്ടത്? ഈ സങ്കീര്‍ണ്ണതകളില്‍ വഴിനടക്കാനുള്ള ആശയങ്ങള്‍ ഭൗതികേതരമായ മനനങ്ങളില്‍ നിന്നുകൂടി നമുക്ക് സ്വീകരിക്കേണ്ടതില്ലേ? ഭുക്തിയും മുക്തിയും (ഭൗതികമായ ഐശ്വര്യങ്ങളും മോക്ഷത്തിനുള്ള വഴികളും) ഒരേപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഗുരുക്കന്മാരെയല്ലേ നാം ആഗ്രഹിക്കുന്നത്?

No comments:
Post a Comment