തുടർച്ച (03 )
കിഴക്കുഭാഗത്തുള്ള ശീവേലിപ്പുരയ്ക്ക് ഏകദേശം 400 അടി നീളവും 200 അടി വീതിയും വരും. തിരുവനന്തപുരത്തിന് കിഴക്കുള്ള തിരുമല എന്ന സ്ഥലത്തുനിന്നും പൂജപ്പുര, കരമന, ജഗതി വഴി വളരെ ബുദ്ധിമുട്ടിയാണ് ഇതിനുള്ള കല്ലുകൾ കൊണ്ടുവന്നത്. 4000 ആശാരിമാരും 6000 തൊഴിലാളികളും 100 ആനകളും ചേർന്ന് ആറുമാസം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. ശീവേലിപ്പുരയിൽ 365 കരിങ്കൽത്തൂണുകളുണ്ട്. ഓരോ തൂണും ഒറ്റക്കൽകൊണ്ടുണ്ടാക്കിയതാണ്. പ്രമുഖ നിർമ്മാണവിദഗ്ദ്ധൻ അനന്തപത്മനാഭൻ മൂത്താചാരിയാണ് ശീവേലിപ്പുര നിർമ്മിയ്ക്കുന്നതിന് നേതൃത്വം നൽകിയത്. ശ്രീകോവിലിനുമുമ്പിലുള്ള ഒറ്റക്കൽമണ്ഡപം പേരു സൂചിപ്പിയ്ക്കുന്നതുപോലെ ഒരു കൂറ്റൻ കല്ലുകൊണ്ടാണ് ഉണ്ടാക്കിയത്. ഇരുപതടി നീളവും രണ്ടരയടി വീതിയും വരും ഈ മണ്ഡപത്തിന്.
കൂടാതെ നാലമ്പലത്തിനുപുറത്തായി കുലശേഖരമണ്ഡപം എന്നാണതിന്റെ പേർ. ഇതിന് ആയിരംകാൽ മണ്ഡപം എന്നും സപ്തസ്വരമണ്ഡപം എന്നും പേരുകളുണ്ട്. ആയിരം കാലുകൾ (തൂണുകൾ) താങ്ങിനിർത്തുന്നതുകൊണ്ടാണ് ആയിരംകാൽ മണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ നാലുഭാഗത്തുമുള്ള തൂണുകൾ തൊട്ടാൽ ഭാരതീയസംഗീതത്തിലെ സപ്തസ്വരങ്ങളായ ഷഡ്ജം, ഋഷഭം, ഗാന്ധാരം, മദ്ധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നിവ കേൾക്കാൻ കഴിയും. അതിനാലാണ് സപ്തസ്വരമണ്ഡപം എന്ന പേരുവന്നത്. ഇതിന്റെ തൂണുകൾ സ്വർണ്ണം പൊതിഞ്ഞ് സംരക്ഷിച്ചുവരുന്നു. ഒറ്റക്കൽമണ്ഡപത്തിനും മുമ്പിലുള്ള അഭിശ്രവണമണ്ഡപത്തിൽ ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപൂജകൾ അരങ്ങേറുന്നു. കൂടാതെ നാമജപത്തിനും ഇതുപയോഗിയ്ക്കാറുണ്ട്.
ധാരാളം ദാരുശില്പങ്ങളും ശിലാരൂപങ്ങളും ചുവർച്ചിത്രങ്ങളും ക്ഷേത്രത്തെ ആകർഷണീയമാക്കുന്നു. ശ്രീകോവിലിനുപിറകിലുള്ള ഭഗവാന്റെ ചുവർച്ചിത്രം കേരളത്തിലെ ഏറ്റവും വലിയ ചുവർച്ചിത്രങ്ങളിലൊന്നാണ്. പതിനെട്ടടി നീളമുള്ള ഈ ചിത്രം വരച്ചത് ചാലയിൽ കാളഹസ്തി എന്നുപേരുള്ള ഒരു തമിഴ് ബ്രാഹ്മണനാണ്
.
ബി നിലവറ
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ആറു കല്ലറകളിൽ അഞ്ചും അമൂല്യവസ്തുക്കൾ സൂക്ഷിക്കുന്ന സ്ട്രോങ്റൂമുകൾ ആണ്. എന്നാൽ ആറാമത്തെ കല്ലറ ആയ ബി കല്ലറ ഒരു സ്ട്രോങ്റൂം അല്ല. മറിച്ചതു ദേവചൈതന്യവും ആയി അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനം ആണ്.
ബി കല്ലറയ്ക്കുള്ളിൽ ഒന്നിൽ അധികം അറകൾ ഉണ്ട്. ഇവയിൽ ആദ്യത്തെ അറയിൽ പല അമൂല്യ വസ്തുക്കളും സൂക്ഷിച്ചിട്ടുണ്ട്. ഈ അറ 1931 ൽ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിൻറെ കൽപ്പന അനുസരിച്ച് തുറന്നിട്ടുണ്ട്. ഉത്രാടം തിരുനാൾ മഹാരാജാവിൻറെ കാലത്തും ഇതു പല ആവശ്യങ്ങൾക്കുമായി തുറന്നിട്ടുണ്ട്. ഈ അറ കടന്നാൽ വീണ്ടും ഒരു അറ ഉണ്ട്. അതാണു തുറക്കാൻ പാടില്ല എന്നു തിരുവിതാംകൂർ കൊട്ടാരവും പുരോഹിതന്മാരും ഭക്തജനങ്ങളും വിശ്വസിക്കുന്ന അറ. ഈ അറയിൽ ശ്രീപത്മനാഭസ്വാമിയുടെ ചൈതന്യപുഷ്ടിക്കായി സ്ഥാപിച്ചിട്ടുള്ള അനവധി വസ്തുക്കൾ ഉണ്ട്. കൂടാതെ ദേവന്മാർ, ഋഷിമാർ, കാഞ്ഞിരോട്ടു യക്ഷിയമ്മ എന്നിവർ അദൃശ്യരായി സ്വാമിയെ സേവിച്ചു ഈ അറയ്ക്കുള്ളിൽ വസിക്കുന്നു . ഈ അറയുടെ സംരക്ഷകൻ ക്ഷേത്രത്തിലെ ശ്രീ നരസിംഹസ്വാമിയാണ് . ഈ അറയ്ക്കു പുറത്തുളള സർപ്പച്ചിഹ്നം അപായ സൂചന ആണ്. 2011 ഓഗസ്റ്റ് മാസം ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം ഈ അറ തുറക്കാൻ പാടില്ല എന്ന ഭക്തജനങ്ങളുടെ വിശ്വാസം ശരി വയ്ക്കുകയും ഈ അറ നിരോധിതമേഖല ആണെന്നു വിധിക്കുകയും ചെയ്തു. ഈ അറ തുറക്കുന്നതു ശ്രീപത്മനാഭസ്വാമിയുടെ ഉഗ്രകോപം ക്ഷണിച്ചു വരുത്തും എന്നും ദൈവജ്ഞന്മാർ മുന്നറിയിപ്പു നല്കി. ബി കല്ലറ യാതൊരു കാരണവശാലും തുറക്കാൻ പാടില്ലെന്നു നിർദ്ദേശിച്ചുകൊണ്ടു ക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാരായ ശ്രീ മറവഞ്ചേരി തെക്കേടത്തു നീലകണ്ഠ ഭാരതികൾ ക്ഷേത്ര ഭരണസമിതി ചെയർപേഴ്സനും എക്സിക്യൂട്ടിവ് ഓഫിസർക്കും ഫെബ്രുവരി 8, 2016 നു കത്തയച്ചു.
1933 ൽ തിരുവനന്തപുരം സന്ദർശിച്ച എമിലി ഗിൽക്രിസ്റ്റ് ഹാച്ച് തന്റെ പുസ്തകത്തിൽ കല്ലറകളെ സംബന്ധിച്ച് ഒരു കാര്യം പറയുന്നുണ്ട്. 1908 ൽ കല്ലറ തുറക്കാൻ ശ്രമിച്ചവർ മഹാസർപ്പങ്ങളെക്കണ്ടു ഭയന്നു പ്രാണനും കൊണ്ടോടിയതായി അവർ വെളിപ്പെടുത്തുന്നു.
ക്ഷേത്രമതിലകം
ഏതാണ്ട് മൂന്ന് ഹെക്ടറോളം വരുന്ന അതിവിശാലമായ മതിലകത്താണ് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേയ്ക്കു കടക്കാൻ ധാരാളം കരിങ്കൽപ്പടികളുണ്ട്. പത്മനാഭസ്വാമിയെക്കൂടാതെ നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവരും പ്രധാനമൂർത്തികളാണ്. പ്രധാനശ്രീകോവിലിന് തെക്കുഭാഗത്താണ് നരസിംഹമൂർത്തിയുടെ ശ്രീകോവിൽ. യോഗനരസിംഹഭാവത്തിലാണ് പ്രതിഷ്ഠ. കിഴക്കോട്ട് ദർശനമായ പഞ്ചലോഹവിഗ്രഹമാണ്. മഹാവിഷ്ണുഭഗവാന്റെ നാലാമത്തെ അവതാരമായ നരസിംഹമൂർത്തി രൗദ്രരസം ഉൾക്കൊണ്ട ദേവനായതിനാൽ നടതുറക്കുന്ന സമയത്ത് ഭാഗവതം വായിച്ച് ഭഗവാനെ ശാന്തനാക്കുന്നു.
ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിനകത്തുതന്നെയാണെങ്കിലും ഒരു പ്രത്യേകസ്ഥാനം നേടിയ ദേവാലയമാണ് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം. സ്വന്തമായി നമസ്കാരമണ്ഡപവും കൊടിമരവും ബലിക്കല്ലും ഈ ദേവാലയത്തിനുണ്ട്. മൂന്നുപേർക്കും തുല്യപ്രാധാന്യമുണ്ട്. ശീവേലിയ്ക്കും ഉത്സവത്തോടനുബന്ധിച്ചുള്ള ശീവേലി, പള്ളിവേട്ട, ആറാട്ട് എന്നിവയ്ക്കും പത്മനാഭസ്വാമി സ്വർണ്ണവാഹനത്തിലും നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർ വെള്ളിവാഹനത്തിലും എഴുന്നള്ളുന്നു.
ക്ഷേത്രത്തിൽ രണ്ടു കൊടിമരങ്ങളുണ്ട്. പത്മനാഭസ്വാമിയുടെ നടയിൽ സ്വർണ്ണക്കൊടിമരവും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെ നടയിൽ വെള്ളിക്കൊടിമരവുമാണുള്ളത്. രണ്ടുദേവന്മാരും വിഷ്ണുപ്രതിഷ്ഠയായതിനാൽ ഗരുഡനെ ശിരസ്സിലേറ്റുന്നതാണ് രണ്ടു കൊടിമരങ്ങളും. ക്ഷേത്രത്തിൽ മീനം, തുലാം എന്നീ മാസങ്ങളിൽ കെങ്കേമമായി ഉത്സവം നടക്കുന്നു. തുലാമാസത്തിൽ അത്തം കൊടികയറി തിരുവോണം ആറാട്ടായും മീനമാസത്തിൽ രോഹിണി കൊടികയറി അത്തം ആറാട്ടായുമാണ് ഉത്സവം. മുഖ്യമൂർത്തികളെ സിംഹം, അനന്തൻ, ഗരുഡൻ, തുടങ്ങി വിവിധ വാഹനങ്ങളിൽ എഴുന്നള്ളിയ്ക്കുന്നു. രണ്ടു കൊടിമരങ്ങളിലും ഈയവസരങ്ങളിൽ കൊടിയുണ്ട്.
ഭഗവാന്റെ നിർമ്മാല്യമൂർത്തിയായ വിഷ്വൿസേനൻ നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് തെക്കോട്ട് ദർശനമായി വാഴുന്നു. ഇരിയ്ക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. കൂടാതെ വലിയമ്പലത്തോടുചേർന്ന് വേദവ്യാസൻ, അശ്വത്ഥാമാവ് എന്നിവരുടെ പ്രതിഷ്ഠകളുമുണ്ട്. ലോകത്ത് മറ്റൊരിടത്തും അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിട്ടില്ല. വേദവ്യാസപ്രതിഷ്ഠകൾ വേറെയും ചിലയിടത്തുണ്ടെങ്കിലും അത്യപൂർവ്വമാണ്. രണ്ട് വിഗ്രഹങ്ങളും പഞലോഹനിർമ്മിതമാണ്. പടിഞ്ഞാട്ട് ദർശനം.
നാലമ്പലത്തിനുപുറത്ത് വടക്കുഭാഗത്ത് കിഴക്കോട്ട് ദർശനമായി ശിവന്റെ എട്ടു ഭൈരവന്മാരിലൊരാളായ ക്ഷേത്രപാലകൻ എന്ന ഭൂതത്തെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. പേരു സൂചിപ്പിയ്ക്കുന്നതുപോലെ ക്ഷേത്രത്തെ പാലിയ്ക്കുകയാണ് ക്ഷേത്രപാലകന്റെ കർത്തവ്യം.
കൂടാതെ നാലമ്പലത്തിനുപുറത്ത കിഴക്കേ ഗോപുരത്തോടുചേർന്ന് ഭഗവാന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമൻ പത്നിയായ സീതയോടും അനുജനായ ലക്ഷ്മണനോടും ചേർന്നുനിൽക്കുന്ന രൂപത്തിൽ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന് വനവാസകാലത്തെയും മറ്റേത് ശ്രീരാമപട്ടാഭിഷേകത്തെയും സൂചിപ്പിയ്ക്കുന്നു. കൂടാതെ വിഗ്രഹത്തിനുകീഴിൽ ഹനുമാൻ, എട്ടുകൈകളോടുകൂടിയ പത്നീസമേതനായ ഗണപതി, കാളിയമർദ്ദനം നടത്തുന്ന ശ്രീകൃഷ്ണൻ എന്നിവർക്കും പ്രതിഷ്ഠയുണ്ട്. കൂടാതെ ഹനുമാന്റെതന്നെ ഭീമാകാരമായ മറ്റൊരു പ്രതിഷ്ഠയും സമീപത്തായിത്തന്നെ ഗരുഡൻ, മഹാമേരുചക്രം എന്നീ പ്രതിഷ്ഠകളുമുണ്ട്. പടിഞ്ഞാട്ടാണ് ഇവരുടെയെല്ലാം ദർശനം.
ക്ഷേത്രത്തിലെ അഗ്രശാലയിൽ മറ്റൊരു ഗണപതിപ്രതിഷ്ഠയുണ്ട്. കിഴക്കോട്ട് ദർശനം. ക്ഷേത്രത്തിലെ അന്നദാനം ഈ പ്രതിഷ്ഠയ്ക്കുമുന്നിലാണ് നടത്തുന്നത്. കൂടാതെ യോഗാസനഭാവത്തിൽ സ്വയംഭൂവായ ശാസ്താവും പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. കിഴക്കോട്ടാണ് ശാസ്താവിന്റെയും ദർശനം.
ക്ഷേത്രത്തിൽ സമാധിയിരിക്കുന്ന സിദ്ധയോഗിയായ ശ്രീ അഗസ്ത്യർ ആണ് ക്ഷേത്രത്തിലെ പൂജാവട്ടങ്ങൾ ചിട്ടപ്പെടുത്തിയതെനും ഉപദേവതാപ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. അഗസ്ത്യരുടെ സമാധി ഹനുമാൻ പ്രതിഷ്ഠയ്ക്കു നേരെ താഴ്ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

No comments:
Post a Comment