എൻറെ പത്മനാഭാ...
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. .വിവാദം സൃഷ്ടിക്കുന്നവർക്ക് ഇന്ന് ശബരിമല കഴിഞ്ഞാൽ അടുത്ത നോട്ടം ഈ ക്ഷേത്രത്തിലേക്ക്. . വിവാദകാർക്ക് പത്മനാഭസ്വാമി ക്ഷേത്രം അവരുടെ കുപ്രസിദ്ധിക്കുളള മാർഗ്ഗമാകാം. പക്ഷേ ഞങ്ങൾക്ക് ഞങ്ങളുടെ പത്മനാഭസ്വാമി ഞങ്ങളുടെ രക്ഷകനും എല്ലാം എല്ലാം ആണ്. .
ആ തിരുമുറ്റത്ത് ഭഗവാനേ കണ്ടു വളർന്ന ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ട് പത്മനാഭനുളള കാലം തിരുവനന്തപരത്ത് ആപത്തുകൾ ഉണ്ടാകില്ല എന്ന്. .പലർക്കും അതൊരു തമാശയോ അന്ധവിശ്വാസമോ ആയി തോന്നാം പക്ഷേ ഞങ്ങൾക്ക് അത് പൂർണമായ വിശ്വാസം തന്നെയാണ്. .
ആ തിരുമുറ്റത്ത് ഭഗവാനേ കണ്ടു വളർന്ന ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ട് പത്മനാഭനുളള കാലം തിരുവനന്തപരത്ത് ആപത്തുകൾ ഉണ്ടാകില്ല എന്ന്. .പലർക്കും അതൊരു തമാശയോ അന്ധവിശ്വാസമോ ആയി തോന്നാം പക്ഷേ ഞങ്ങൾക്ക് അത് പൂർണമായ വിശ്വാസം തന്നെയാണ്. .
തിരുവനന്തപുരം ജില്ലയുടെ ഒരു ഭാഗം മുഴുവൻ കടലാണ് എന്നിട്ടും സുനാമി വന്നപ്പോൾ തിരുവനന്തപുരം സുരക്ഷിതമായിരുന്നു .അപ്പുറവും ഇപ്പുറവും ജില്ലകൾ സുനാമിയാൽ ദുരിതപ്പെട്ടപ്പോഴും പത്മനാഭൻറെ മണ്ണിൽ ഞങ്ങൾ സുരക്ഷിതരായി. എന്നാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയിട്ടുളള പലർക്കും അറിയാം നഗരമദ്ധ്യത്തിൽ ഇരിക്കുന്ന ക്ഷേത്രത്തിൽ ഭഗവാൻറ ശ്രീ കോവിലിനുമുന്നിലെ ഒറ്റക്കൽ മണ്ഡപത്തിന് താഴെ പാകിയ കല്ലുകളുടെ വിടവിൽ ഈയം ഉരുക്കി ഒഴിച്ച് അടച്ചിട്ടുളളത്. കടൽജലം തിരയിട്ട് കയറിയപ്പോൾ ഈയം ഉരുക്കി ഒഴിച്ചതാണ് എന്നാണ് വായ്മൊഴി പറയുന്നത്..ഭഗവാൻ പാൽകടലിൽ പളളി കൊളളുന്ന നമ്മുടെ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ ഐതിഹ്യവും ചരിത്രവും നോക്കാം.. എൻറെ പത്മനാഭനെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല....
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഐതിഹ്യവും ചരിത്രവും
കേരളസംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാലമാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടു.
തിരുവിതാംകൂർ രാജമുദ്ര മതിലകം രേഖകളിൽ പരാമർശിക്കുന്ന ഐതിഹ്യപ്രകാരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തുളുസന്ന്യാസിയായ ദിവാകരമുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്. ദിവാകരമുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിനതപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട് മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിക്ക് നിത്യവും ലഭ്യമാകണമെന്ന് മുനി പ്രാർഥിച്ചു. തന്നോട് അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന് ബാലൻ സമ്മതിക്കുകയും ചെയ്തു. പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത് അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട് ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട് അപ്രത്യക്ഷനായി എന്നു ഐതിഹ്യം. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു. ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്. ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു. അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.
ദിവാകരമുനിയാണോ വില്വമംഗലമാണോ എന്നു വിഭിന്നാഭിപ്രായം ഉണ്ടങ്കിലും ഒരു പുലയസ്ത്രീയുടെ സാന്നിധ്യം രണ്ടു കഥകളിലും പറയുന്നുണ്ട്. മുനിയുടെ അനന്തൻകാട് തേടിയുള്ള യാത്രയ്ക്കിടയിലെ വിശ്രമ വേളയിൽ ഒരു പുലയസ്ത്രീ തന്റെ വികൃതിയായ കുഞ്ഞിനെ ശാസിക്കുന്നതു കാണാൻ ഇടവന്നു. ഞാൻ നിന്നെ അനന്തൻ കാട്ടിലേക്ക് വലിച്ചെറിയും എന്ന സ്ത്രീയുടെ വാക്കുകൾ അദ്ദേഹം ശ്രദ്ധിച്ചു. മുനി പുലയസ്ത്രീയേയും കൂട്ടി അനന്തൻകാട്ടിലേക്ക് പോകുകയും,
( തുടരും )
No comments:
Post a Comment