ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, January 14, 2017

വീടിനെ ആശ്രമമാക്കുക

അമൃതവാണി
amruthanandamayiമക്കളെ, ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഈശ്വരതുല്യംകണ്ട് സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഉത്തമ ദമ്പതികള്‍ ആകണം. അവര്‍ കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും മാതൃകയായിരിക്കണം.രണ്ടുപേരും ഒരുമിച്ചിരുന്ന് ഈശ്വരപൂജകള്‍ ചെയ്യും; ഒരുപോലെ ഇരുന്ന് ധ്യാനിക്കും, ജപിക്കും, ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിക്കും. ലോകത്തെ സേവിക്കും. വീടിനെ ആശ്രമമാക്കി മാറ്റും. അങ്ങനെ സാധന അനുസരിച്ച് നീങ്ങുന്ന അവരെത്തേടി മുക്തി എത്തും.

ഭാര്യാഭര്‍ത്താക്കന്മാര്‍, ആദ്ധ്യാത്മികമാര്‍ഗത്തില്‍ പരസ്പരം തടസം സൃഷ്ടിക്കരുത്. ഭര്‍ത്താവിന് ഇഷ്ടമില്ലെങ്കിലും ഭാര്യ ഈശ്വരചിന്ത വെടിയരുത്; അതുപോലെ മറിച്ചും. എന്നാല്‍ ആത്മീയത്തിന്റെ പേരു പറഞ്ഞ്, സ്വന്തം കര്‍ത്തവ്യങ്ങൡ നിന്നൊഴിയുന്നത് തെറ്റാണ്. അങ്ങനെയുള്ള ധാരാളംപേരെ അമ്മ കണ്ടിട്ടുണ്ട്. ഇതൊരിക്കലും ശരിയല്ല. ജോലിചെയ്യേണ്ട സമയത്ത് ഈശ്വരസ്മരണയോടെ അത് ചെയ്യുകതന്നെ വേണം. അല്ലാതെ, ആ സമയം ധ്യാനിക്കാനെന്നും പറഞ്ഞിരുന്നാല്‍ പുരോഗതി കിട്ടുകയില്ല. ഭര്‍ത്താവ് ആദ്ധ്യാത്മിക മാര്‍ഗ്ഗത്തിന് എതിരാണെങ്കില്‍ക്കൂടി, അദ്ദേഹത്തെ വിഷമിപ്പിക്കാതെ, മനസ്സ് മാറാന്‍ പ്രാര്‍ത്ഥിക്കുക എന്നതാണ് ഭാര്യയുടെ കടമ. ഏകാദശി, ത്രയോദശി, കറുത്തവാവ്, വെളുത്തവാവ് തുടങ്ങിയ ദിവസങ്ങളിലും, ഭാര്യ ഋതുവായിരിക്കുമ്പോഴും ലൈംഗികജീവിതം വെടിയണം.

ഒന്നോ രണ്ടോ കുട്ടികളായിക്കഴിയുമ്പോഴേക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ സഹോദരീസഹോദരന്മാരെപ്പോലെ ജീവിക്കാനുള്ള കരുത്ത് നേടാന്‍ ശ്രമിക്കണം. നമ്മള്‍ ചെയ്യുന്ന സാധനയുടെ മുഴുവന്‍ പ്രയോജനവും ലഭിക്കാനും മനഃസംയമനത്തിലൂടെ ആത്മീയ പുരോഗതി നേടുവാനും ഇതാവശ്യമാണ്.

No comments:

Post a Comment