മന്ത്രജപം എന്നത് കേവലം മൗഖികമായ ഒരു വ്യായാമാമാല്ലെന്നു കൂടി നാം മനസ്സിലാക്കണം. കുണ്ഡലിനീശക്തി ഉണരുന്നതോടെ ഇഡപിംഗള നാഡികളിലേക്കുള്ള ചലനങ്ങള്‍ അവസാനിക്കും. അപ്പോള്‍ സുഷുമ്ന തുറന്ന് കുണ്ഡലിനീശക്തി വിവിധ ആധാരങ്ങളിലൂടെയും പത്മങ്ങളിലൂടെയും ചലിക്കുവാന്‍ തുടങ്ങും. ഈ അവസ്ഥയില്‍ കേവലകുംഭകം ഉണ്ടാകും. അതായത് ശ്വാസം നിലയ്ക്കുന്ന അഥവാ ശ്വാസനിരോധം സംഭവിക്കുന്ന ഘട്ടം സമാഗതമാകുമെന്നു സാരം.
മന്ത്രശാസ്ത്രസംബന്ധമായ കൃതികളില്‍ ഇഡയിലൂടെയുള്ള സ്വാഭാവികചലനം "സഃ" എന്ന അക്ഷരമാണെന്നും പിംഗളയിലൂടെയുള്ളത് 'ഹം' എന്ന അക്ഷരമാണെന്നും വ്യക്തമായി പറയുന്നുണ്ട്. സമസ്തജീവികളും സദാസമയവും ഈ തരത്തില്‍ ജപിച്ചുകൊണ്ടിരിക്കുകയാണെന്ന് ശിവസൂത്രം എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണാം. നാം ബോധപൂര്‍വമല്ല ഈ ജപം നടത്തുന്നത്. ഇതാണ് ഹംസഃജപം. അഥവാ 'അജപാമന്ത്രജപം' ഇത് ആര്‍ക്കും ആരും ഉപദേശിക്കുന്ന ഒന്നല്ല. സ്വാഭാവികമായി നാം അനുവര്‍ത്തിച്ചു വരാറാണ് പതിവ്. ഉറങ്ങികിടക്കുന്ന കുണ്ഡലിനീശക്തിയുടെ നേരിയ ചലനങ്ങള്‍ മാത്രമാണിവ. ഈ ചലനങ്ങള്‍ ശ്വാസച്ച്ച്വാസം നടത്തിക്കുന്നു. ഇത് അവസാനിക്കുന്നതോടെ നാം ഇഹലോകവാസം വെടിയുകയും ചെയ്യുന്നു. ഉറങ്ങിക്കിടക്കുന്ന ഈ അനന്തചൈതന്യത്തെ ഉണര്‍ത്താന്‍ ഹംസമന്ത്രത്തോടുകൂടി മൂലമന്ത്രം ജപിക്കണമെന്നു പറയാറുണ്ട്.
No comments:
Post a Comment