സൂര്‍ദാസ് എന്ന ഒരു കൃഷ്ണഭക്തന്‍ ഉണ്ടായിരുന്നു. അന്ധനായ അദ്ദേഹം കൃഷ്ണലീലകള്‍ പാടിക്കൊണ്ടാണ് എപ്പോഴും നടക്കുക പതിവ്.
വഴിയിലെ കുഴികളും മറ്റു തടസ്സങ്ങളും തിരിച്ചറിയാന്‍ ഒരു വടിയുണ്ട് സഹായത്തിന്. അതു കുത്തിക്കുത്തി നടക്കെ അബദ്ധവശാല്‍ ഒരു കുഴിയില്‍ അദ്ദേഹം വീണു പോയി. വടി അല്‍പ്പം അകലത്തിലുമായി.
കുഴിയില്‍നിന്ന് എഴുന്നേല്‍ക്കണം; വടിയുടെ സഹായം വീണ്ടും ലഭിക്കണം. അതിന് ശ്രമപ്പെടുന്ന സൂര്‍ദാസിനെ സഹായിക്കാന്‍ പത്തുവയസ്സുള്ള ബാലന്‍ അവിടേക്ക് വന്നു.
വളരെ തിടുക്കപ്പെട്ടും ഏറെ സ്‌നേഹത്തോടെയും ബാലന്‍ സൂര്‍ദാസിനെ എഴുന്നേല്‍പ്പിച്ചു ശരിയായ വഴിയില്‍ നിര്‍ത്തി. പിന്നെ ഊന്നുവടിയും കൈയില്‍ കൊടുത്തു പറഞ്ഞു: ”ഇനി നടന്നോളൂ.”
തന്റെ കൈ വിടുവിക്കാനായി ബാലന്റെ അടുത്ത ശ്രമം. പക്ഷേ, സൂര്‍ദാസ് പിടിവിട്ടില്ല. തന്നെ സഹായിച്ച ബാലന്‍ സാക്ഷാല്‍ ഉണ്ണികൃഷ്ണന്‍ തന്നെയാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. അത് സത്യവുമായിരുന്നു.
എന്നാല്‍ ചെറിയ ഒരു കുസൃതി പ്രയോഗത്തിലൂടെ കൃഷ്ണന്‍ സൂര്‍ദാസിന്റെ പിടിവിടുവിച്ചു, അകലെ മാറിനിന്നു പൊട്ടിച്ചിരിച്ചു.
”ചിരിക്കൂ കണ്ണാ, ചിരിക്കൂ. എന്റെ കൈവിട്ടു, പിടിവിട്ടു നീ പോയി എന്നല്ലേ വിചാരം? അതുകൊണ്ട് എന്തു കാര്യം? എന്റെ മനസ്സില്‍ ഉണ്ണികൃഷ്ണനെ ബലമുള്ള സ്‌നേഹാപാശത്താല്‍ ഞാന്‍ ബന്ധിച്ചിരിക്കയില്ലേ? ആ ബന്ധം അഴിക്കാനോ പൊട്ടിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് തീര്‍ച്ച.”
ഇത്രയും പറഞ്ഞ് ഭക്തിസാന്ദ്രമായ കൃഷ്ണഗീതങ്ങളും ആലപിച്ചു സൂര്‍ദാസ് നടന്നു.

No comments:
Post a Comment