അമൃതവാണി
സന്ധ്യാസമയത്ത് ലൈംഗികമായി ബന്ധപ്പെട്ടാല്‍ അതില്‍ പിറക്കുന്ന കുട്ടികള്‍ മന്ദബുദ്ധികളോ, ദുസ്സ്വഭാവികളോ ആയിത്തീരും. ദുശ്ചിന്തകള്‍ വളരെ വര്‍ധിക്കുന്ന സമയമാണത്. അതിനാലാണ് സന്ധ്യാ സമയം കീര്‍ത്തനങ്ങള്‍ക്കുവേണ്ടി പണ്ടുള്ളവര്‍ മാറ്റി വച്ചിട്ടുള്ളത്.
ആഹാര നിയന്ത്രണം, ജപം, ധ്യാനം ഇവയെല്ലാം ശീലിക്കുന്ന ഒരാള്‍ക്ക്, ക്രമേണ ബ്രഹ്മചര്യവും പാലിക്കാനുള്ള ശക്തി കിട്ടും. എന്നാല്‍, സാധനയുടെ ചില ഘട്ടങ്ങളില്‍ വാസന പൊന്തിവരുന്നതുമൂലം ശക്തിയായി ലൗകികാസക്തി ഉണരും. ഇങ്ങനെ വരുമ്പോള്‍ ഗുരുവിന്റെ ഉപദേശം തേടണം. ഭയക്കാതെ ഈശ്വരനില്‍ ശരണാഗതി അടയുക; കഴിയുന്നത്ര നിയന്ത്രണം പാലിക്കുക.
ഭാര്യ ഗര്‍ഭിണിയായി, 3-4 മാസം കഴിഞ്ഞാല്‍, ദമ്പതികള്‍ കര്‍ശനമായും ബ്രഹ്മചര്യം പാലിക്കണം. ലൗകികകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും, അത്തരം സിനിമ കാണുന്നതും, മാസികകള്‍ വായിക്കുന്നതും ഒഴിവാക്കണം. പകരം, ദിവസവും മുടങ്ങാതെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ പാരായണം നടത്തണം. അമ്മയുടെ വികാരങ്ങള്‍ക്കും കുട്ടികളുടെ സംസ്‌കാരരൂപീകരണത്തില്‍ വലിയ പങ്കുണ്ട്.
ബ്രഹ്മചര്യത്തില്‍ നിഷ്ഠ നേടാതെ പ്രാണായാമവും മറ്റും അഭ്യസിക്കുന്നത് കുഴപ്പങ്ങള്‍ക്കിടയാകും. പ്രാണായാമ പരിശീലനം നടത്തുന്നത് ഗുരുവിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം.
No comments:
Post a Comment