സൂര്യനും ചന്ദ്രനും തമ്മിലുള്ള അകലത്തെ നാം തിഥി എന്ന് വിളിക്കുന്നു . ഒരു ദിവസം കൊണ്ട് ഇങ്ങനെ ഉണ്ടാകുന്ന അകലമാണ് ഒരു തിഥി . കറുത്തവാവോ ,വെളുത്തവാവോ കഴിഞ്ഞാലുള്ള അടുത്ത ദിവസമാണ് ആദ്യ തിഥി .ആദ്യത്തേത് ആയതിനാല് "പ്രഥമ " എന്ന് അത് അറിയപ്പെടുന്നു .അങ്ങനെ പതിനൊന്നാം ദിവസം വരുന്ന തിഥിയാണ് "ഏകാദശി" .
ദശം =പത്ത്, ഏകം =ഒന്ന് -ഏകവും ദശവും കൂടി കൂട്ടിയാല് പതിനൊന്ന് എന്ന
ഏകാദശിയാകുന്നു .കറുത്തവാവ് കഴിഞ്ഞുള്ള ഏകാദശി (പതിനൊന്നാം ദിവസം )
ശുക്ലപക്ഷ ഏകാദശിയെന്നും വെളുത്ത വാവു കഴിഞ്ഞുള്ളത് കൃഷ്ണപക്ഷ ഏകാദശിയെന്നും അറിയപ്പെടുന്നു.
2. സ്വര്ഗ്ഗവാതില്‍ ഏകാദശി അഥവാ മോക്ഷദൈകാദാശി
സ്വര്ഗ്ഗവാതില്‍ ഏകാദശി എന്നു നമ്മള് വിളിക്കുന്ന ധനുമാസത്തിലെ ശുക്ലപക്ഷ ഏകാദശി ആണ് രണ്ടാമത്തെ ഏകാദശി. ഇതിന് മോക്ഷദൈകാദാശി എന്നും പേരുണ്ട്.
ഭഗവാൻ കൃഷ്ണൻ സതീർത്ഥ്യനായിരുന്ന കുചേലൻറെ അവിൽപ്പൊതി പങ്കുവച്ച് കുചേലനെ കുബേരനാക്കിയ ദിവസമാണ് സ്വർഗ്ഗവാതിൽ ഏകാദശിയെന്ന് വിശ്വാസം.
കുരുക്ഷേത്ര യുദ്ധത്തിൽ അർജ്ജുനന് വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചതും ഈ ദിവസത്തിലാണെന്ന് കരുതുന്നു. അതിനാൽ സ്വർഗ്ഗവാതിൽ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ആഘോഷിക്കുന്നു.
സ്വര്ഗ്ഗവാതില്‍ ഏകാദശിയുമായി ബന്ധപ്പെട്ട് ബ്രഹ്മാണ്ഡപുരാണത്തില് പറയപ്പെടുന്ന ഒരു ഐതീഹ്യം , ചമ്പക നഗരത്തിലെ വൈഖാനസ മഹാരാജാവ് തന്റെ അച്ഛന് നരകയാതന അനുഭവിക്കുന്നതായും അതില് നിന്ന് രക്ഷ നല്കാന് തന്നോടപേക്ഷിക്കുന്നതായും സ്വപനം കണ്ടു. പിതൃദുഃഖ മോചനത്തിന് എന്താണുപായമെന്ന് അദ്ദേഹം പര്വതമുനിയോട് ആരാഞ്ഞു. അപ്പോള് അദ്ദേഹം "മോക്ഷദ" എന്നറിയപ്പെടുന്ന മാര്ഗ്ഗ ശീര്ഷ ശുക്ലൈകാദശി വൃതം അനുഷ്ടിക്കുവാന്‍ ഉപദേശിച്ചു. രാജാവ് ഭക്തിപൂര്വ്വം അതനുസരിച്ചു. നരകയാതനയില് നിന്നും മുക്തനായ രാജ പിതാവ് സ്വപ്നത്തില് പ്രത്യക്ഷപ്പെട്ട് സന്തോഷപൂര്വ്വം മകനെ അനുഗ്രഹിച്ചു.
No comments:
Post a Comment