സ്വാമിശരണം സ്വാമിയേ ..ശരണമയ്യപ്പ
മകരസംക്രമനാളില്‍ അയ്യപ്പ വിഗ്രഹത്തില് ചാര്ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് ഒന്നോടെ പന്തളം വലിയകോയിക്കല് ശാസ്താക്ഷേത്രത്തില്നിന്നും പുറപ്പെടും. ക്ഷേത്രത്തിലെ ഉച്ചപൂജ കഴിഞ്ഞാണ്തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത്.
ഉച്ചയ്ക്ക് തിരുവാഭരണം ക്ഷേത്രസന്നിധിയില് പൂജിക്കും. ഇതിന് മുമ്പ് പന്തളം രാജാവില് നിന്നും തിരുവാഭരണപേടകം ഔദ്യോഗികമായി ഏറ്റെടുക്കുന്ന ചടങ്ങ് നടക്കും.
ഉച്ചയ്ക്ക് ഒന്നോടെ ക്ഷേത്രത്തില് നിന്നും പഞ്ചവാദ്യം, മറ്റു താളമേളങ്ങള് എന്നിവയുടെ അകമ്പടിയോടെ തിരിക്കുന്ന തിരുവാഭരണഘോഷയാത്ര കൈപ്പുഴ ക്ഷേത്രംവഴി കുളനട ക്ഷേത്രത്തില് എത്തും.
തുടര്ന്ന് കുറിയാനിപ്പള്ളി ഗുരുമന്ദിരം, കിടങ്ങന്നൂര് ജംഗ്ഷന്, നാല്ക്കാലിക്കല്, ആറന്മുളക്ഷേത്രം വഴി പള്ളിവേട്ടയാലിന്തറയിലെത്തി വിശ്രമിക്കും. വൈകുന്നേരം ആറോടെ കോഴഞ്ചേരി പാമ്പാടിമണ് അയ്യപ്പക്ഷേത്രത്തിലെത്തും.
ദീപാരാധന സമയത്ത് തിരുവാഭരണം തുറന്നുവയ്ക്കും. തുടര്ന്ന് മേലുകര ചെറുകോല് ക്ഷേത്രംവഴി രാത്രി അയിരൂര് പുതിയ കാവ് ക്ഷേത്രത്തിലെ ത്തും. രാത്രി 12.30 വരെ ദര്ശനം ലഭിക്കും. ഇതോടെ ആദ്യദിവസത്തെ പ്രയാണം അവസാനിക്കും.
13നു പുലര്ച്ചെ തിരുവാഭരണഘോഷയാത
്ര അയിരൂര് പുതിയകാവ് ക്ഷേത്രത്തില് നിന്നും ആരംഭിച്ച് മുക്കന്നൂര് ക്ഷേത്രം, ഇടപ്പാവൂര് ദേവീക്ഷേത്രം വഴി ആയിക്കല് ക്ഷേത്രം, വടശേരിക്കര പ്രയാര് ക്ഷേത്രം, ഇടക്കുളം ശാസ്താക്ഷേത്രം എന്നിവിടങ്ങളില്‍ ദര്ശനത്തിനായി തുറന്നുവച്ച ശേഷം രാവിലെ വടശേരിക്കര പ്രയാര് ക്ഷേത്രത്തിലെത്തും.
രാവിലെ 9.30 ന് മാടമണ് ക്ഷേത്രം, പൂവത്തുംമൂട് ജംഗ്ഷന് വഴി ഉച്ചകഴിഞ്ഞു പെരുനാട് ക്ഷേത്രത്തിലെത്തി വിശ്രമത്തിനു ശേഷം പെരുനാട് കൊട്ടാരം, കൂനങ്കര അയ്യപ്പസേവാസമാജം ക്ഷേത്രം വഴി രാത്രി ളാഹ സത്രത്തിലെത്തും. ളാഹയില്നിന്നും 14നു പുലര്ച്ചെ 1.30നു ഘോഷയാത്ര ആരംഭിച്ച് പ്ളാപ്പള്ളി ജംഗ്ഷന് വഴി നിലയ്ക്കല് ക്ഷേത്രത്തിലെത്തി വിശ്രമിച്ചശേഷം അട്ടത്തോട്ടില് ദര്ശനത്തിന് ശേഷം കൊല്ലംമൂഴി വഴി ഉച്ചകഴിഞ്ഞു രണ്േടാടെ വലിയാനവട്ടത്തെത്തി വിശ്രമത്തിനു ശേഷം നീലിമല വഴി വൈകുന്നേരം 5.15ഓടെ ശബരീപീഠത്തിലെത്തും. 5.30 ന് മരക്കൂട്ടത്തും, 5.45 ന് ശരംകുത്തിയിലുമെത്തിച്ചേരും. ശരംകുത്തിയില് ദേവസ്വം ബോര്ഡ് അധികൃതര് ഘോഷയാത്രയെ സ്വീകരിച്ച് പേടകത്തിലെ ആഭരണങ്ങളുടെ കണക്ക് തിട്ടപ്പെടുത്തി സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് പേടകങ്ങള് ഏറ്റുവാങ്ങും.
14ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചുകഴിഞ്ഞാല്‍ അന്ന് വൈകുന്നേരം അഞ്ചിനു മാത്രമേ നടതുറക്കൂ. 6.15ഓടെ ശരംകുത്തിയില്ന
ിന്ന് ഏറ്റുവാങ്ങി കൊണ്ടുവരുന്ന തിരുവാഭരണങ്ങള് 6.20 കഴിയുമ്പോള് പതിനെട്ടാംപടിയ്ക്കു സമീപം എത്തി അയ്യപ്പന് ചാര്ത്താനുള്ള പ്രധാന ആഭരണങ്ങള് അടങ്ങിയ പേടകം പതിനെട്ടാംപടി കയറി ശ്രീലകത്തേയ്ക്കും ബാക്കി രണ്ടു പേടകങ്ങള് മാളികപ്പുറത്തേക്കും കൊണ്ടുപോകും. ഇതില് മാളികപ്പുറത്ത് തുടര്ന്നുള്ള ദിവസങ്ങളിലെ ചടങ്ങുകള്ക്ക് ഉപയോഗിക്കാനുള്ള സ്വര്ണകൊടിയും ആഭരണങ്ങളുമാണുള്ളത്.
തന്ത്രിയും മേല്ശാന്തിയും ചേര്ന്ന് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില് ചാര്ത്തി ദീപാരാധന നടത്തും. ഈ സമയം ക്ഷേത്രത്തിന്റെ കിഴക്കേ ചക്രവാളത്തില് മകരജ്യോതി തെളിയുകയും പൊന്നമ്പലമേട്ടില് ദീപാരാധന നടക്കുകയും ചെയ്യും.
No comments:
Post a Comment