ഇന്ന് വിവേകാനന്ദ സ്വാമികളുടെ നൂറ്റിയമ്പത്തി നാലാം ജന്മദിനം
ലോക മതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ നടത്തിയ രണ്ട് പ്രമുഖ പ്രസംഗങ്ങള്‍
1893 സപ്തംബര്‍ 11
അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ,
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിന് നന്ദി പറയാന്‍ പറ്റാത്ത വിധം എന്റെ ഹൃദയം ആഹ്ലാദത്തിമിര്‍പ്പിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരില്‍, ഞാന്‍ നന്ദി പറയട്ടെ. എല്ലാ മതങ്ങളുടെയും മാതാവിന്റെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ. വിവിധ വര്‍ഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരില്‍ ഞാന്‍ നന്ദി പറയട്ടെ.
ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണെന്റേത് എന്നതില്‍ എനിക്കഭിമാനമുണ്ട്. പ്രപഞ്ച സഹിഷ്ണുതയില്‍ മാത്രമല്ല നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതില്‍ ഞാനഭിമാനിക്കുന്നു.
കുട്ടിക്കാലം തൊട്ട് ഞാന്‍ പാടിവരുന്ന, ഇന്നും ലക്ഷങ്ങള്‍ പാടുന്ന ഏതാനും വരികള്‍ ഞാന്‍ പാടാം:
'എല്ലാ നദികളും ഒടുവില്‍ സമുദ്രത്തില്‍ ചേരുന്നതുപോലെ
മനുഷ്യന്‍, വേഷമേതായാലും, മട്ടെന്തായാലും, ദൈവത്തില്‍ചേരുന്നു'
ഇന്നത്തെ ഈ സമ്മേളനംതന്നെ ലോകത്തിന് നല്‍കുന്ന സന്ദേശമിതാണ് ഗീത നല്‍കുന്ന സന്ദേശം.
'എന്റെയടുത്ത് വരുന്നവരാരായാലും ഏതു രൂപത്തിലായാലും ഞാനവരിലെത്തുന്നു; ഏതു വഴികളില്‍ ഉഴറിയെത്തുന്ന മനുഷ്യനും ഒടുക്കം എന്നിലെത്തുന്നു.
1893 സപ്തംബര്‍ 15
ഞാനൊരു കൊച്ചു കഥ പറയാം:
പണ്ട്, ഒരു കിണറ്റില്‍ ഒരു തവളയുണ്ടായിരുന്നു. ഒരുപാട് കാലമായി ആ കിണറ്റിലാണ് തവള താമസിച്ചിരുന്നത്. അവിടെ ജനിച്ചുവളര്‍ന്ന തവള. ഒരു കൊച്ചുതവള.
ഒരു ദിവസം കടലില്‍ ജനിച്ചുവളര്‍ന്ന മറ്റൊരു തവള യാദൃച്ഛികമായി ഈ കിണറ്റില്‍ വന്നുപെട്ടു.
നമ്മുടെ തവള ചോദിച്ചു: 'നീയെവിടുന്നാ?'
'കടലില്‍നിന്ന്'.
'കടലോ? അതെത്രത്തോളം കാണും? എന്റെയീ കിണറോളം വലുതാണോ?' കിണറിന്റെ ഒരറ്റത്തുനിന്ന് മറ്റൊരിടത്തേക്ക് ചാടി, നമ്മുടെ തവള ചോദിച്ചു.
വന്ന തവള ചിരിച്ചു. 'എന്റെ ചങ്ങാതീ, കടലിനെയും ഈ ചെറു കിണറിനെയും എങ്ങനെയാ താരതമ്യം ചെയ്യുക?'
നമ്മുടെ തവള ഒരു ചാട്ടം കൂടി ചാടി ചോദിച്ചു: 'അത്രയും വലുതാണോ കടല്‍?'
'നീയെന്ത് വിഡ്ഢിത്തമാ പറയുന്നത്. കടലും കിണറും തമ്മില്‍ എന്തു താരതമ്യം?'
'ശരി ശരി. ഈ കിണറിനെക്കാള്‍ വലുതായി ഒന്നുമുണ്ടാവില്ല. എനിക്കറിയാം. നീ നുണ പറയുകയാ.'
എല്ലാ കാലത്തേയും പ്രധാന കുഴപ്പമാണിത്.
ഞാനൊരു ഹിന്ദുവാണ്. ഞാനെന്റെ കൊച്ചുകിണറ്റിലിരുന്ന് ഇതാണ് ലോകമെന്ന് കരുതുന്നു. ഒരു ക്രിസ്ത്യാനി സ്വന്തം കിണറ്റിലിരുന്ന് അതാണ് ലോകമെന്ന് ചിന്തിക്കുന്നു. ഒരു മുഹമ്മദീയന്‍ സ്വന്തം കിണറാണ് ലോകമെന്ന് കരുതുന്നു. ഈ കൊച്ചുലോകങ്ങളുടെ അതിരുകള്‍ തകര്‍ക്കാന്‍ കാട്ടിയ മഹത്തായ ശ്രമത്തിന് ഞാന്‍ അമേരിക്കക്കാരായ നിങ്ങള്‍ക്ക് നന്ദി പറയുന്നു. ഈ ലക്ഷ്യം നേടാന്‍ ദൈവം സഹായിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു.
സ്വാമി വിവേകാനന്ദ യുടെ പ്രശസ്തമായ ചില പ്രബോധനങ്ങൾ
കഠിനമായി പ്രയത്നിക്കാം; ഉറങ്ങാനുള്ള സമയമല്ല ഇത്. ഭാവിഭാരതത്തിന്റെ വരവ് നമ്മുടെ യത്നത്തെ ആശ്രയിച്ചിരിക്കുന്നു. അവിടെ ആ ഭാരതം തയ്യാറായി, കാത്തുനില്‍ക്കുകയാണ്; പക്ഷേ ഉറക്കമാണെന്നുമാത്രം. ഉണരുക! എഴുന്നേല്‍ക്കുക!!
നവീകൃതയായി പൂര്‍വാധികം പ്രശംസനീയയായ നമ്മുടെ മാതൃഭൂമിയെ സ്വന്തം അനശ്വര സിംഹാസനത്തില്‍ ഇരുത്തുക. ഈശ്വരനെന്ന ആശയത്തിന് നമ്മുടെ മാതൃഭൂമിയിലെന്നോണം മറ്റൊരിടത്തും ഇത്ര പൂര്‍ണമായ വികാസമുണ്ടായിട്ടില്ല.
മറ്റേതെങ്കിലും മതഗ്രന്ഥങ്ങളില്‍ നിന്ന് ഈശ്വരനെപ്പറ്റി നമ്മുടേതിന് തുല്യമായി ഒരാശയം എടുത്തുകാട്ടുക. സംഘങ്ങളുടെ ദേവതകളെ അവയിലുള്ളൂ – യഹൂദന്മാരുടെ ദേവത, അറബികളുടെ ദേവത എന്നും മറ്റും. ഈ ദേവതകള്‍ തമ്മില്‍ പോരാട്ടവുമാണ്. ഇവിടെ, ഇവിടെമാത്രമേ, ഉള്ളൂ ശിവനും ശങ്കരനും കരുണാമയനുമായ ഈശ്വരന്‍ – നമ്മുടെ അച്ഛനും അമ്മയും ഉറ്റവനും ഉറ്റവരുടെ ഉറ്റവരും ആത്മാവിന്റെ ആത്മാവുമായ ഈശ്വരന്‍ – എന്ന ആശയം

No comments:
Post a Comment