ഭാരതീയ ഇതിഹാസങ്ങളിലെ സൗന്ദര്യദേവൻ. കാമത്തിന്റെയും പ്രേമത്തിന്റെ പ്രതീകമായിട്ടാണ് കാമദേവനെ കാണുന്നത്.
ജനനം
ബ്രഹ്മാവിന്റെ വലതേ മുല ഭേദിച്ച് ധർമ്മൻ എന്ന പ്രജാപതി ജനിച്ചു. ധർമ്മൻ അതീവ സുന്ദരനായിരുന്നു. ധർമ്മൻ ശമൻ, കാമൻ, ഹർഷൻ എന്ന് അതീവ സുന്ദരന്മാരായ മുന്ന് പുത്രന്മാർ ജനിച്ചു. അവരിൽ കാമൻ സൗന്ദര്യദേവനായി തീർന്നു. കാമൻ രതീദേവിയെ ഭാര്യയാക്കി
കാമന്റെ ആയുധങ്ങൾ
കാമൻ കരിമ്പ് കൊണ്ടുള്ള വില്ലും വണ്ടുകളെക്കൊണ്ടുള്ള അതിന്റെ ചരടും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളും ഉണ്ട്. തത്ത കാമന്റെ വാഹനവും മകരമത്സ്യം കൊടിയടയാളവുമാണ്. ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്ന അഞ്ച് അസ്ത്രങ്ങളും കാമദേവനുണ്ട്.
No comments:
Post a Comment