ഇന്ന് വിവേകാനന്ദ ജയന്തി. ദേശീയ യുവജനദിനം. അടിമത്വത്തില്‍നിന്ന് ഭാരതത്തെ വിളിച്ചുണര്‍ത്തിയ ആ മഹാപുരുഷന്‍ യുവാക്കളോട് ചെയ്ത ആഹ്വാനത്തില്‍നിന്ന്
”യുവാക്കന്മാരിലാണ്, ഇന്നത്തെ തലമുറയിലാണ്, എന്റെ വിശ്വാസം; എന്റെ പ്രവര്‍ത്തകന്മാര്‍ അവരില്‍നിന്ന് വരും. അവര്‍ സിംഹങ്ങളെപ്പോലെ സമസ്തപ്രശ്‌നവും പരിഹരിക്കും. ഞാന്‍ ആശയം രൂപവല്‍ക്കരിച്ചിട്ടുണ്ട്. അതിനായി എന്റെ പ്രാണനും കൊടുത്തിട്ടുണ്ട്. നാം ഭാരതം മുഴുവന്‍ വ്യാപിച്ചുകഴിയുംവരെ, അവര്‍ ഒരു കേന്ദ്രത്തില്‍നിന്ന് വേറൊരു കേന്ദ്രത്തിലേക്കു വ്യാപിക്കും.
യുവാക്കന്മാരെ സംഘടിപ്പിക്കാന്‍ പിറന്നവനാണ് ഞാന്‍. മാത്രമല്ല, ഓരോ നഗരത്തിലും ഇനിയും നൂറുകണക്കിന് എന്നോടു ചേരുവാന്‍ ആളുകള്‍ തയ്യാറുണ്ട്. അവരെ അത്യന്തം നീചന്റെയും ചവിട്ടിമെതിക്കപ്പെട്ടവന്റെയും വാതിലിലേക്ക് സന്തോഷവും സദാചാരവും മതവും വിദ്യാഭ്യാസവും എത്തിച്ചുകൊണ്ട് എതിര്‍ക്കാനാവാത്ത തിരമാലകളെപ്പോലെ ഭാരതോപരി പ്രവഹിപ്പിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ഇതെല്ലാം ഞാന്‍ ചെയ്യും, അല്ലെങ്കില്‍ മരിക്കും.
ആദ്യമായി നമ്മുടെ യുവാക്കള്‍ കരുത്തരാകണം. മതം പിന്നീട് വന്നുകൊള്ളും. യുവസുഹൃത്തുക്കളെ, നിങ്ങള്‍ കരുത്തരാകുവിന്‍. അതാണ് നിങ്ങള്‍ക്കെന്റെ ഉപദേശം. ഗീത പഠിച്ചിട്ടെന്നതിലുമധികം ഫുട്‌ബോള്‍ കളിച്ചിട്ട് സ്വര്‍ഗ്ഗത്തോടടുക്കാം.
കുറെ കടന്ന വാക്കുകളാണിവ; എങ്കിലും നിങ്ങളെ സ്‌നേഹിക്കുന്നതുകൊണ്ട് എനിക്കിതു പറയണം. എനിക്കറിയാം, തകരാറെവിടെയാണെന്ന്. കുറച്ചനുഭവം എനിക്കുണ്ടായിട്ടുണ്ട്. ബാഹുബലവും ശരീരബലവും കുറച്ചുകൂടിയുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഗീത കൂടുതല്‍ നന്നായി മനസിലാകും. ഒരു ഇംഗ്ലീഷ് പയ്യന്‍ നിങ്ങളോടു പറയും. ”ഞാനൊരു ഇംഗ്ലീഷുകാരനാണ്, എനിക്ക് ചെയ്യാനാവാത്തതൊന്നുമില്ല.” അമേരിക്കന്‍ പയ്യനും യൂറോപ്യന്‍ പയ്യനും അതുതന്നെ പറയും. നമ്മുടെ പയ്യന്മാര്‍ക്കും അതു പറയാന്‍ കഴിയുമോ? ഇല്ല. ഈ പയ്യന്മാരുടെ അച്ഛന്മാര്‍ക്ക് അതിനു കഴിയില്ല. നമ്മില്‍നിന്ന് ആത്മവിശ്വാസം ചോര്‍ന്നുപോയിരിക്കുന്നു.
എന്റെ ചുണക്കുട്ടികളേ, നിങ്ങളെല്ലാം വന്‍കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം നിങ്ങള്‍ക്കു വേണം! നായ്ക്കുട്ടികളുടെ കുരകേട്ട് ഭയപ്പെടരുത്! പോരാ, ആകാശത്തിലെ ഇടിത്തീ കൊണ്ടുപോലും ഭയപ്പെടരുത്! എഴുന്നേല്‍ക്കൂ, പ്രവര്‍ത്തിക്കൂ.
എഴുന്നേല്‍ക്കുക, ധീരനാകുക, കരുത്തനാകുക. സ്വന്തം ഭാരം സ്വന്തം ശിരസ്സില്‍ വഹിക്കുക. നിങ്ങളുടെ വിധാതാവ് നിങ്ങള്‍ തന്നെ. നിങ്ങള്‍ക്കു വേണ്ടുന്ന ബലവും സഹായവും നിങ്ങളുടെ ഉള്ളിലുണ്ട്. അതുകൊണ്ട് ഭാവിയെ ശോഭനമാക്കുക.

ചെറുപ്പക്കാര്‍, ചെറുപ്പക്കാരാണ് നമുക്കാവശ്യം; മറ്റെല്ലാം തയ്യാറാകും. പക്ഷേ നമുക്ക് വേണ്ടത് കരുത്തും ചുറുചുറുക്കും ശ്രദ്ധയുമുള്ള, നട്ടെല്ലുമുട്ടെ ആര്‍ജ്ജവമുള്ള, ചെറുപ്പക്കാരെയാണ്. അത്തരം ഒരു നൂറുപേരുണ്ടെങ്കില്‍ ലോകത്തെ സമൂലമായി മാറ്റാം.
നമ്മുടെ ഇന്നത്തെ അവസ്ഥയ്ക്കുത്തരവാദി നാം തന്നെ. മേലില്‍ ഏതവസ്ഥയില്‍ ആകണമെന്ന് നാം ആഗ്രഹിക്കുന്നുവോ, ആ അവസ്ഥയിലാകുവാനുള്ള ശക്തിയും നമുക്കുണ്ട്. നമ്മുടെ ഇന്നത്തെ അവസ്ഥ സ്വന്തം പൂര്‍വകര്‍മങ്ങളുടെ ഫലമാണെങ്കില്‍, ഭാവിയില്‍ നാം ആഗ്രഹിക്കുന്നവിധമുള്ള ഏതവസ്ഥയും നമ്മുടെ ഇപ്പോഴത്തെ കര്‍മങ്ങള്‍കൊണ്ട് വരുത്താവുന്നതാണെന്നും അതില്‍നിന്ന് സിദ്ധിക്കുന്നു; അതുകൊണ്ട്, കര്‍മം ചെയ്യേണ്ടത് എങ്ങനെ എന്നറിയേണ്ടതാവശ്യം.
സര്‍വവും വിട്ടെറിഞ്ഞ് നാടിനുവേണ്ടി ജീവാര്‍പ്പണം ചെയ്യുവാന്‍ കുറെ ചെറുപ്പക്കാരെ നമുക്ക് വേണം. ആദ്യം അവരുടെ ജീവിതം രൂപപ്പെടുത്തണം. അപ്പോള്‍ പണിയെന്തെങ്കിലും നടക്കും.
ഈ ഒറ്റ കര്‍ത്തവ്യത്തിനുവേണ്ടി-ഭാരതജനരാശിയെ ഉണര്‍ത്തുകയെന്ന കര്‍ത്തവ്യത്തിനുവേണ്ടി-ഹൃദയവും ആത്മാവും സമര്‍പ്പിക്കാന്‍ കഴിയുന്ന ആ യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുക. അവരെ ഉണര്‍ത്തുക, അവരെ ഒന്നിപ്പിക്കുക. ഈ ത്യാഗാദര്‍ശംകൊണ്ട് അവരെ പ്രചോദിപ്പിക്കുക; ഇതു പൂര്‍ണമായും ഭാരതത്തിലെ യുവജനങ്ങളെ ആശ്രയിച്ചിരിക്കുന്നു.
സിരകള്‍ക്ക് കരുത്തേകുക; ഇരുമ്പിന്‍ മാംസപേശികളും ഉരുക്കിന്‍ സിരാതന്തുക്കളുമാണ് നമുക്ക് വേണ്ടത്. നാം വേണ്ടത്ര കരഞ്ഞിരിക്കുന്നു. ഇനി കരച്ചില്‍ വേണ്ട. തന്‍കാലില്‍ നില്‍ക്കുക.
വിഷൂചിക തുടങ്ങിയ മഹാമാരിയുള്ളിടത്ത്, ജനങ്ങള്‍ കഷ്ടനഷ്ടങ്ങളില്‍പ്പെടുന്നിടത്ത്, പ്രാണികള്‍ പട്ടിണികൊണ്ട് പൊരിയുന്നിടത്ത്, കടന്നുചെന്ന് അവരെ ആശ്വസിപ്പിക്കുക.
നിങ്ങള്‍ എന്റെ വാക്കുകളെ ആദരിക്കുന്നുവെങ്കില്‍… ഞാന്‍ പറയുന്നു… നിങ്ങളുടെ വീടിന്റെ ജനലുകളും കതകുകളും മലര്‍ക്കെ തുറന്നിടുവിന്‍. നിങ്ങളുടെ ഭാഗത്ത് വളരെയധികം ആളുകള്‍ അപമാനത്തിലും കഷ്ടപ്പാടിലും കഴിയുന്നുണ്ട്. നിങ്ങള്‍ അത്യുത്സാഹത്തോടെ ആവേശപൂര്‍വം അവരെ സേവിക്കണം. രോഗികള്‍ക്ക് വേണ്ട മരുന്നുവിതരണം ചെയ്യുന്നതിനും അവരെ ശുശ്രൂഷിക്കുന്നതിനും, പട്ടിണിക്കിടക്കുന്നവന് ഭക്ഷണം നല്‍കുന്നതിനും വിദ്യാഭ്യാസമില്ലാത്തവന് നിങ്ങളുടെ അത്ര അറിവ് നല്‍കുന്നതിനും വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക. ഒരു നൂറായിരം പുരുഷന്മാരും സ്ത്രീകളും പവിത്രതയുടെ ഉത്സാഹംകൊണ്ട് ഉത്തേജിതരായി, ഭഗവാനിലുള്ള നിത്യശ്രദ്ധകൊണ്ട് ബലിഷ്ഠരായി, പാവങ്ങളോടും പതിതരോടും ചവിട്ടിമെതിക്കപ്പെട്ടവരോടുമുള്ള സഹതാപംകൊണ്ട് സിംഹവിക്രമമുറ്റ കരുത്തോടുകൂടി മോക്ഷത്തിന്റെ സുവിശേഷം ഘോഷണം ചെയ്തുകൊണ്ട് നെടുകെയും കുറുകെയും നാടാകെ സഞ്ചരിക്കണം, സഹായത്തിന്റെ സുവിശേഷം- സാമൂഹ്യോത്ഥാപനത്തിന്റെ സുവിശേഷം- (പരമ) സമത്വത്തിന്റെ സുവിശേഷം-ഘോഷണം ചെയ്തുകൊണ്ട്.

ഉയരുവിന്‍, ഉണരുവിന്‍, സ്വയം ഉണര്‍ന്ന് സകലരേയും ഉണര്‍ത്തുവിന്‍. മരണത്തിന് മുന്‍പ് മാനവജന്മം സഫലമാക്കുവിന്‍. ”ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാന്‍ നിബോധത.”
നിങ്ങള്‍ യഥാര്‍ത്ഥത്തിലെന്റെ കുട്ടികളാണെങ്കില്‍ നിങ്ങളൊന്നിനേയും ഭയപ്പെടില്ല; ഒന്നുംകൊണ്ടും മടങ്ങുകയുമില്ല. നിങ്ങള്‍ സിംഹസദൃശരായിരിക്കും. നമുക്ക് ഭാരതത്തെയും ലോകത്തെ മുഴുവന്‍തന്നെയും ഉണര്‍ത്തണം. വേണ്ടിവന്നാല്‍ എന്റെ കുട്ടികള്‍ കാര്യസാധ്യത്തിനുവേണ്ടി തീയിലേക്ക് എടുത്തുചാടാനും തയ്യാറാകണം.
എല്ലാവരുടെ അടുത്തും പോയി പറയൂ, ‘ഉയരുക, ഉണരുക, ഇനി ഉറങ്ങരുത്.’ സകലതരത്തിലുള്ള അഭാവങ്ങളും ദുഃഖങ്ങളും നീക്കം ചെയ്‌വാന്‍ വേണ്ട ശക്തി നിങ്ങളുടെ ഉള്ളില്‍ത്തന്നെ കുടികൊള്ളുന്നുണ്ട്; ഈ തത്വം വിശ്വസിക്കുക, എന്നാല്‍ ശക്തി ഉയര്‍ന്നുവരും. അനന്തജ്ഞാനം, അജയ്യമായ ഊര്‍ജം ഇവ നിങ്ങളില്‍ ഉണ്ടെന്ന് കരുതുന്നുവെങ്കില്‍, നിങ്ങള്‍ക്ക് ആ ശക്തി ആവിഷ്‌കരിക്കാം. നിങ്ങള്‍ക്കും എന്നെപ്പോലെയാകാം.”
No comments:
Post a Comment