ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 11, 2017

ഇരുപത്തിയാറ് എകാദശികള്. (ഭാഗം 4)

ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലുമായി മാസത്തില് രണ്ടുതവണയുണ്ടാകുന്ന ഏകാദശി ഒരു വര്ഷത്തില് ഇരുപത്തിനാലെണ്ണം ഉണ്ടാകും. എന്നാല് മുപ്പത്തിരണ്ടു വര്ഷങ്ങള് കൂടുമ്പോള് അധികമായി വരുന്ന ഒരു മാസത്തില് വരുന്ന രണ്ട് ഏകാദശി കള് കൂടി ചേര്ത്താണ് ആകെ ഇരുപത്തിയാറു ഏകാദശികള് ഉണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നത്


പുരാണങ്ങളില് ഈ ഏകാദശികള്ക്ക് പ്രത്യേക നാമങ്ങളും അവ സംബന്ധിക്കുന്ന കഥകളുമുണ്ട്. അവ ഓരോന്നായി നമുക്ക് മനസ്സിലാക്കാം.



4. പുത്രദൈകാദശി

മകരമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണിത്. ഈ വൃതം പുത്രസിദ്ധിക്ക് അത്യന്തം ഫലപ്രദമാണെന്ന് പറയപ്പെടുന്നു.


പുത്രദൈകാദശിവൃതത്തിന്റെ ഫലം വെളിവാക്കുന്ന ഭവിഷ്യപുരാണത്തി
ലെ കഥ. ഭദ്രാവതിയിലെ സുകേതുമാന് എന്ന രാജാവ് പുത്രഭാഗ്യമില്ലാത്തതു നിമിത്തം വളരെ വിഷാദിച്ചു. ചില മുനിമാരെ ചെന്നുകണ്ട് തനിക്കു പുത്രഭാഗ്യം ഉണ്ടാകാനായി എന്തുചെയ്യണം എന്നു ചെയ്യണം എന്നു ഉപദേശിച്ചു തരണം എന്ന് അഭ്യര്ഥിച്ചു . അവര് അദ്ദേഹത്തെ ആശ്വസിപ്പിച്ചശേഷം പുത്രദൈകാദാശി വൃതം നോല്ക്കുവാന് ഉപദേശിച്ചു. അതനുസരിച്ച് അദ്ദേഹവും, പത്നി ശൈബ്യയും വളരെ ഭക്തിപൂര്വ്വംവൃതം ആചരിച്ചു. താമസിയാതെ രാജ്ഞി ശൈബ്യ ഗര്ഭിണിയാകുകയും അവര് ഒരു കോമാളബാലന് ജന്മം നല്കുകയും ചെയ്തു. പുത്രദൈകാദശിയുട
െ മഹാത്മ്യം അനുസ്മരിക്കുന്നവര്ക്കുകൂടി പുത്ര ലാഭാമുണ്ടാകുമെന്ന് ഭവിഷ്യപുരാണത്തില് പറയുന്നു.

No comments:

Post a Comment