ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, January 5, 2017

തിരിച്ചുവരുമ്പോള്‍… - ദര്‍ശന കഥകള്‍ -3


ഒരു  യഥാര്‍ത്ഥ യോഗി ക്ഷമാശീലനും മറ്റുള്ളവരോടു ദയ കാണിക്കുന്നവനുമായിരിക്കും. ശ്രീബുദ്ധന്‍ അങ്ങനെ ആയിരുന്നു എന്നു വ്യക്തമാക്കുന്ന അനേകം കഥകളുണ്ട്. അവയില്‍ ഒരെണ്ണം പറയാം.


ധര്‍മപ്രചാരണാര്‍ത്ഥം ഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കുകയാണ് ബുദ്ധന്‍. കൂട്ടത്തില്‍, ബുദ്ധന്റെ ഉപദേശങ്ങളെ അത്യധികമായി വെറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ഒരാളുടെ ഗ്രാമത്തിലും എത്തി.ബുദ്ധനെ ഇതാ നേരിട്ട് അടുത്തു കാണാന്‍ അവസരം ലഭിച്ചിരിക്കുന്നു. പൊള്ളയായ ആ ഉപദേശങ്ങളെ പിച്ചിച്ചീന്തിണം; സ്വന്തം ആള്‍ക്കാരുടെ മുന്നില്‍വച്ചു കണക്കറ്റു ശകാരിക്കുകയും വേണം എന്ന വിചാരത്തോടെ അയാള്‍ ബുദ്ധന്‍ വിശ്രമിക്കുന്ന വൃക്ഷച്ചുവട്ടിലെത്തി.

ക്ഷോഭത്തോടെ  ആ ഗ്രാമപണ്ഡിതന്‍ ബുദ്ധന്റെ നേരെ ശകാരം ചൊരിഞ്ഞു. കേള്‍ക്കാന്‍ കൊള്ളരുതാത്ത വൃത്തികെട്ട ഭാഷയായിരുന്നു; നിന്ദ്യമായ ആംഗ്യങ്ങളും!

ക്ഷമയോടെ ബുദ്ധന്‍ എല്ലാം കേട്ടുകൊണ്ടിരുന്നു; നേര്‍ത്ത പുഞ്ചിരിയോടെ. ഒടുവില്‍ ഭഗവാന്‍ പറഞ്ഞു:


”എല്ലാം പറഞ്ഞുതീര്‍ന്നു എങ്കില്‍ ഞാന്‍ ഒന്നു ചോദിക്കട്ടെ?”
ചോദിച്ചോളൂ എന്ന മട്ടില്‍ അയാള്‍ തലയാട്ടി.

നല്ല മധുരമുള്ള കുറേ പഴങ്ങള്‍ നിങ്ങള്‍ എനിക്ക് സമ്മാനിക്കുന്നു എന്നിരിക്കട്ടെ. അവ ഒന്നുപോലും ഞാന്‍ സ്വീകരിക്കുന്നില്ല എങ്കില്‍ ആരുടേതായിരിക്കും?

”എന്റേതു തന്നെയാവും!”

”എങ്കില്‍ നിങ്ങള്‍ നേരത്തെ പറഞ്ഞ ചീത്ത വാക്കുകള്‍ യാതൊന്നും സ്വീകരിച്ചിട്ടില്ല കേട്ടോ! അവയൊക്കെയും നിങ്ങള്‍ക്കുതന്നെ ഉള്ളതാണ്.”

ദൈവമേ! വൃത്തികെട്ട വാക്കുകള്‍ എനിക്കുള്ള വിശേഷണങ്ങളാണെന്നോ? അതൊക്കെയും ശാന്തനായി കേട്ടുനിന്ന മനുഷ്യനെ എത്ര നമസ്‌കരിച്ചാലും അധികമാവില്ല. തീര്‍ച്ച!

”തന്റെ അവിവേകം പൊറുക്കണേ!” എന്ന അപേക്ഷയോടെ അയാള്‍ ശ്രീബുദ്ധന്റെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു.




No comments:

Post a Comment