ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, January 31, 2017

ശ്രീസൂക്തം


ശ്രീസൂക്തം ജപിച്ച് താമരപ്പൂവ് കൊണ്ടു ദേവിയെ പൂജിക്കുക എന്നത് ഏതു വീടുകളിലും നടത്താവുന്ന ഒരു ലളിത കര്‍മ്മമാണ്‌. വെള്ളിയാഴ്ച്ച, പൌര്ണമി തുടങ്ങിയ ദിവസങ്ങളില്‍ ഈ കര്‍മ്മത്തിനു കൂടുതല്‍ വിശിഷ്യമുണ്ട്. കൂടാതെ നന്ത്യാര്‍വട്ടപ്പൂവ്, കൂവളത്തില, കൂവല ഫലം തുടങ്ങിയവ കൊണ്ടും നിരവധി കര്‍മ്മങ്ങള്‍ ഉണ്ട് ഇവ ഗ്രന്ഥങ്ങളില്‍ വിശദ മാക്കുന്നുണ്ട്.


ധനത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ദേവതയായ ലക്ഷ്മിദേവിയെക്കുറിച്ചുള്ള മന്ത്രമാണ് ശ്രീസൂക്തം. ഈതൊരു ഋഗ്വേദ മന്ത്രമാണ്. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. മലയാളത്തില്‍ ചീവൊതി എന്നും ശീവോതി എന്നും പറയാറുള്ളതും ഈ ദേവിയെക്കുറിച്ചാണ്‌. മഹാവിഷ്ണുവിന്റെ ഭാര്യയാണ്‌ ലക്ഷ്മി എന്നാണ്‌ പുരാണങ്ങളില്‍ പറയുന്നത്.



ശ്രീസൂക്തം:-

ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .


ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം
കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.


ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം
താം പദ്മിനീമീം ശരണമഹം പ്രപധ്യേ അലക്ഷ്മീര്മേ നശ്യ താം ത്വം വൃണേ
ആദിത്യവര്ണേ തമസോ ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ :,
തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.


ഉപൈതു മാം ദേവ സഖ കീര്ത്തിശ്ച മണിനാ സഹ ,
പ്രാധുര്‍ ഭൂതോസ്മി രാഷ്ട്രെസ്മിന്‍ കീര്തിം വൃദ്ധിം ദധത്‌ മേ
ക്ഷുത് പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം ,
അഭൂതിംമസമൃധീം ച സര്‍വ്വാന്‍ നിര്നുദ മേ ഗ്രഹാദ്


ഗന്ധദ്വാരാം ദുരാംദര്ഷാം നിത്യപുഷ്ടാം കരീഷിണീം ,
ഈശ്വരീ സര്‍വ ഭൂതാനം താം ഇഹോപഹ്വയെ ശ്രിയം
മാനസ കമമാകൂതീം വചസ്സത്യ മസീമഹി ,
പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ


കര്ധമേന പ്രജാ ഭൂതാ മയി സംഭവ കര്ധമ ,
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ ,
നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ


ആര്ദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം ,
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജതവേദോമ ആവഹ
ആര്ധ്രാം യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം ,
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജതവേദോ മ അവാഹ


താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം ,
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാന്‍ വിന്ധേയം പുരുഷാനഹം


മഹാ ദേവ്യൈ ച വിദ്മഹേ , വിഷ്ണു പത്നീച ധീമഹി ,
തന്നോ ലക്ഷ്മി പ്രചോദയാത്

ഭഗവതത്വജ്ഞാനത്തില്‍ എല്ലാ ജ്ഞാനവും(7-2) - ഗീതാദര്‍ശനം


എന്നെ സംബന്ധിച്ച ജ്ഞാനത്തില്‍ എല്ലാവിധ ജ്ഞാനവും ഉള്‍പ്പെടുന്നു. വിജ്ഞാനം എന്നതിന് അനുഭവജ്ഞാനം എന്നും, എല്ലാം വേര്‍തിരിച്ച് വിശദീകരിക്കുന്ന ജ്ഞാനം എന്നും അര്‍ത്ഥമുണ്ട്. ഈ ജ്ഞാനം നേടിയാല്‍ പിന്നെ ആത്മീയ മാര്‍ഗത്തില്‍ കൂടി സഞ്ചരിക്കുന്ന മുമുക്ഷുവിന് അറിയേണ്ടതായിട്ട് ഒന്നും ബാക്കിയുണ്ടാവില്ല. എല്ലാം അവന് അറിയാന്‍ കഴിയും

ശ്രീകൃഷ്ണഭഗവാനാണ് പരമഗുരു. മറ്റു ഗുരുക്കന്മാരായ ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും മനുഷ്യര്‍ക്കും ജ്ഞാനം പകര്‍ന്നുകൊടുക്കുന്നത് ഭഗവാന്‍ തന്നെയാണ്. പക്ഷേ, അവരുടെ സത്വരജസ്തമോഗുണങ്ങള്‍ക്ക് അനുസൃതമായി അവര്‍ ഉള്‍ക്കൊള്ളുന്നത് പലവിധത്തിലും പലതലത്തിലുമാണ്. ഇവിടെ അര്‍ജ്ജുനന്‍ ഭഗവാന്റെ സുഹൃത്തും സന്തതസഹചാരിയുമായതുകൊണ്ട് യഥാസ്വരൂപം തന്നെ ഉള്‍ക്കൊള്ളുന്നു. അതാണ് ഗീതയുടെ മഹത്വം. നമ്മളും ഗീത യഥാരൂപം തന്നെ ഉള്‍ക്കൊള്ളണം.

ഭഗവത്തത്ത്വജ്ഞാനം
നേടുന്നവര്‍ ദുര്‍ലഭം (7-3)

ജീവാത്മാവ്, മൃഗമായും പക്ഷിയായും വൃക്ഷലതാദികളായും ഇഴജന്തുക്കളായും ജന്മമെടുത്തതിന് ശേഷം മാത്രമാണ് മനുഷ്യദേഹത്തില്‍ പിറവിയെടുക്കുന്നത്. മനുഷ്യരൂപത്തില്‍ മാത്രമേ മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളും പൂര്‍ണമായി പ്രവര്‍ത്തിക്കുന്നുള്ളൂ. അതുകൊണ്ടു മനുഷ്യര്‍ക്ക് മാത്രമേ മോക്ഷത്തിനുവേണ്ടി പരിശ്രമിക്കാനുള്ള യോഗ്യതയുള്ളൂ. പക്ഷേ ആയിരക്കണക്കിന് മനുഷ്യര്‍ക്ക് പാപമാലിന്യം നിറഞ്ഞ ദേഹവും ഇന്ദ്രിയങ്ങളും ആണുള്ളത്. അതു കാരണം, തങ്ങള്‍ മായാബദ്ധരാണെന്ന് അറിയുന്നില്ല. മുക്തി നേടണമെന്ന് ആഗ്രഹിക്കുന്നതേ ഇല്ല. അതുകൊണ്ടാണ് ആയിരക്കണക്കിന് മനുഷ്യരില്‍ ഒരാളായിരിക്കും, പൂര്‍വപുണ്യഫലത്താല്‍ മോക്ഷത്തിനുവേണ്ടി പ്രയത്‌നിക്കുന്നതും സിദ്ധിവരെ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതും. അങ്ങനെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ നിഷ്‌കാമകര്‍മയോഗം, ജ്ഞാനയോഗം, അഷ്ടാംഗധ്യാനയോഗം മുതലായ മാര്‍ഗങ്ങളിലൂടെ ആത്മീയയാത്ര നടത്തുന്നവരാണ്. അവരില്‍ പലരും മാര്‍ഗ്ഗമധ്യത്തില്‍ വച്ച്, യോഗമാര്‍ഗ്ഗങ്ങളില്‍ കാലിടറി വീണുപോകുന്നു എന്നും, അവര്‍ക്ക് അടുത്ത ജന്മത്തില്‍ പരിശ്രമം തുടരാന്‍ കഴിയുമെന്നുമാണ് കഴിഞ്ഞ അധ്യായത്തില്‍ വിവരിച്ചത്. അത്തരം മനുഷ്യസഹസ്രങ്ങളില്‍ ഒരാള്‍ മാത്രമാണ് എന്നെ അറിയാന്‍- ഈ കൃഷ്ണനെപ്പറ്റിയുള്ള ജ്ഞാനം നേടാന്‍ ആഗ്രഹിക്കുന്നത്. ”കശ്ചില്‍ മാം വേത്തി” എന്ന് പറഞ്ഞത് ഈ വസ്തുതയാണ്. പക്ഷേ ആ ജ്ഞാനവും ശരിയാവണമെന്നില്ല.

പാപികളുടെ തത്ത്വജ്ഞാനം


കംസന്‍, ദുര്യോധനന്‍, ശകുനി. കര്‍ണ്ണന്‍, ജരാസന്ധന്‍ തുടങ്ങിയ ദുഷ്ടരാജാക്കന്മാര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ട് ശ്രീകൃഷ്ണനെ കണ്ടവരാണ്; കാതുകള്‍കൊണ്ട് കേട്ടവരുമാണ്. അവര്‍ മനസ്സിലാക്കിയ തത്വമെന്താണ്?
കൃഷ്ണന്റെ അച്ഛനമ്മമാര്‍ ആരെന്ന് ഒരു നിശ്ചയമില്ല. ഗോപന്മാരുടെ-താഴ്ന്ന ജാതിക്കാരുടെ ഒപ്പം വളര്‍ന്നു. പശുക്കളെ പാലിക്കലാണ് ജോലി. ഒരു വിദ്യയും അഭ്യസിച്ചിട്ടില്ല. മഹാകവി, ഉള്ളൂര്‍ ഇത്തരക്കാരുടെ ജ്ഞാനം ഇങ്ങനെ പാടീട്ടുള്ളത് വായിച്ചിട്ടുണ്ടല്ലോ.


”ഗോരസത്തില്‍നിന്നു സാരി,
സാരിയിങ്കല്‍ നിന്ന് നാരി
വീരനിവന്‍ വിളയുന്ന
വിളച്ചില്‍ കൊള്ളാം”

ഗോപികമാരുടെ വെണ്ണയും പാലും കട്ടു; പിന്നെ ഗോപിമാരുടെ സാരി കട്ടു; പിന്നെ നാരിയെ-രുക്മിണിയെ കട്ടു. അമ്മാവനെ വധിച്ചു; ശിശുപാലനെ വധിച്ചു. അവസാനം ആത്മഹത്യ ചെയ്തു. ഇന്ന് ജീവിച്ചിരിപ്പില്ല, ഭാഗവതം വേദവ്യാസന്‍ എഴുതിയതല്ല. ഈ രീതിയില്‍ പാപികളുടെ ജ്ഞാനം പുരാണത്തില്‍ മാത്രമല്ല, ആധുനികകാലത്തെ പണ്ഡിതമ്മന്യന്മാരും തുടര്‍ന്നുവരുന്നുണ്ട്. ഇത് അവാസ്തവ ജ്ഞാനമാണ്.

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

മാനവോദ്ധാരണം


മനുഷ്യവടിവില്‍ ഈശ്വരന്‍ ഭൂമിയില്‍ അവതരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം മാനവോദ്ധാരണമാണ്‌. മനുഷ്യരാശിയുടെ ആദ്ധ്യാത്മികവും ധാര്‍മികവുമായ പുനരുജ്ജീവനമാണ്‌ ഇത്‌ അത്ഥമാക്കുന്നത്‌.

ജീവിതത്തിന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ മേഖലകളില്‍ ധര്‍മത്തിന്റെ ശക്തിയും വിശുദ്ധിയും തേജസ്സും പുനഃസ്ഥാപിതമാകണം. ഇതാണ്‌ ധാര്‍മിക പുനരുജ്ജീവനം. സംശയം, അവിശ്വാസം, നിരാശ ഇവയില്‍നിന്ന്‌ സര്‍വശക്തനോടുള്ള സുസ്ഥിരമായ വിശ്വാസത്തിലേക്കും മനുഷ്യജീവിതത്തിന്റെ പവിത്രതയേയും മഹത്വത്തേയും കുറിച്ചുള്ള ബോധത്തിലേക്കും മടങ്ങിവരിക. ഇതാണ്‌ ആദ്ധ്യാത്മികമായ പുനരുജ്ജീവനം.


നിങ്ങളുടെ മാനസികവ്യാപാരത്തിലും ജീവിതരീതിയിലും സ്വഭാവത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു പരിവര്‍ത്തനം വന്നേ പറ്റൂ. ഈശ്വരാന്വേഷണത്തിന്‌ പ്രാരംഭമായി അനുഷ്ഠിക്കേണ്ടത്‌ ഇതാണ്‌.
വ്യക്തികളാണ്‌ കുടുംബത്തിന്റെ ഘടകങ്ങള്‍. കുടുംബങ്ങള്‍ സമൂഹത്തിന്റെ തിങ്ങളുന്ന ആഭരണങ്ങളും. ഈശ്വരനോടും ഈശ്വരനിയമങ്ങളോടും ഉള്ള സംയുക്തമായ ആദ്ധ്യാത്മികബോധമായിരിക്കണം വ്യക്തികളെ നേര്‍വഴിക്ക്‌ നയിക്കുന്ന ശക്തിവിശേഷം. എങ്കില്‍മാത്രമേ കുടുംബജീവിതത്തില്‍ അനുരഞ്ജനവും ദാമ്പത്യബന്ധത്തില്‍ സന്തുഷ്ടിയും സാമൂഹ്യസംവിധാനത്തില്‍ ഐശ്വര്യബോധവും രാഷ്ട്രത്തിന്‌ സമൃദ്ധിയും കൈവരികയുള്ളു.


മനസില്‍ നിന്ന്‌ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ നിന്നും സംഘര്‍ഷാവസ്ഥയിലേയ്ക്കും ക്ഷോഭത്തെയും വൈരത്തേയും അകറ്റുന്നതിന്‌ ഈശ്വരനില്‍ ദൃഢവിശ്വാസവും ധര്‍മത്തോട്‌ ആദരവും ഉണ്ടാവുകതന്നെവേണം.


എവിടെ സത്യബോധം അല്ലെങ്കില്‍ ഈശ്വരഭക്തി അല്ലെങ്കില്‍ തീവ്രമായ സാന്മാര്‍ഗിക നിഷ്ഠ പുലരുന്നുവോ അവിടെ ആദ്ധ്യാത്മിക ശക്തി പ്രകടമാകും. ഈശ്വരിങ്കല്‍ നിങ്ങളുടെ പ്രജ്ഞ പ്രബുദ്ധമാകുമ്പോള്‍ ഈശ്വരമഹിമയിലും ഈശ്വരനിയമത്തിന്റെ പ്രവര്‍ത്തനത്തിലും ബോധവാന്മാരുകുമ്പോള്‍ നിങ്ങളുടെ കര്‍മങ്ങള്‍ സ്വാഭാവികമായിത്തന്നെ ധര്‍മാധിഷ്ഠിതമാകും.




ശിവലിംഗങ്ങൾ അഞ്ചു തരം


ഹൈന്ദവശാസ്ത്ര പ്രകാരം ആരാധിക്കപ്പെടുന്ന  ത്രിമൂർത്തികളിൽ  പ്രധാനിയാണ് സംഹാരമൂർത്തിയായ ശിവൻ. ശിവനെ കുറിക്കുന്ന രൂപങ്ങളിൽ പ്രധാനമാണ് ശിവലിംഗം. സാധാരണയായി ഇളകുന്നവയെന്നും ഇളകാത്തവയെന്നും രണ്ടു തരം ശിവലിംഗങ്ങളാണ് ഉള്ളത്. അതായത് ഒരു ക്ഷേത്രത്തിൽ പ്രതിഷിക്കപ്പെട്ടതോ സ്വയംഭൂവായതോ ആയ ശിവലിംഗങ്ങൾ. മണ്ണ്, ലോഹം, രത്നം, മരം, കല്ല്, എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടവയാണ്

ഇളകുന്ന ശിവലിംഗങ്ങൾ.  ഓരോ തരാം ശിവലിംഗത്തിനും ഓരോ ഫലപ്രാപ്തിയാണുള്ളത്. അതിനാൽ , ശിവലിംഗങ്ങളെക്കുറിച്ചു വ്യക്തമായി അറിഞ്ഞ ശേഷം  വേണം പൂജ ചെയ്യാൻ. സ്വർണലിംഗത്തിൽ ആരാധന നടത്തുന്നത് ധനാഗമനത്തിനു സഹായിക്കും എന്നാണ് വിശ്വാസം.

ആണ്‍കല്ല് കൊണ്ട് ലിംഗങ്ങളും പെണ്‍കല്ല് കൊണ്ട് പീഠങ്ങളും  നിർമ്മിച്ചാണ് ക്ഷേത്രങ്ങളിൽ ശിവലിംഗാരാധന നടത്തി വരുന്നത്.  ഹൈന്ദവ ആചാരപ്രകാരം ആരാധിക്കപ്പെടുന്ന ശിവലിംഗങ്ങൾ പ്രധാനമായും  അഞ്ചായി തരം തിരിച്ചിരിക്കുന്നു.



ആദ്യത്തേത് ജ്യോതിർലിംഗം എന്നറിയപ്പെടുന്നു.

 ഭൂമിയിൽ നിന്നു സ്വയം ഉടലെടുത്ത സ്വയംഭൂ ശിവലിംഗങ്ങളാണ് ജ്യോതിർലിംഗങ്ങൾ കേരളത്തിലെധാരാളം ക്ഷേത്രങ്ങളിൽ സ്വയംഭൂശിവലിംഗങ്ങൾ അഥവാ ജ്യോതിർലിംഗങ്ങൾ വച്ച് ആരാധിച്ചു വരുന്നു.



രണ്ടാമത്തേത് ബിന്ദുലിംഗം 

ശബ്ദം പുറത്തുവരാത്ത രീതിയിൽ പഞ്ചാക്ഷരി ജപിക്കേണ്ട ഇടമാണ് ബിന്ദുലിംഗ പ്രതിഷ്ഠയുള്ള ദേവാലയം. അവിടെ ശിവസാന്നിധ്യം ഉറപ്പാണ്



മൂന്നാമത്തേത് പ്രതിഷ്ഠാലിംഗം എന്നറിയപ്പെടുന്നു.

ക്ഷേത്രങ്ങളില്‍ അഷ്ടബന്ധമിട്ടുറപ്പിച്ചിരിക്കുന്ന  പ്രതിഷ്ഠാ  ലിംഗമാണിത്. കല്ലിലോ ലോഹങ്ങളിലോ ആയിരിക്കും ഇത് നിർമ്മിച്ചിരിക്കുന്നത്. ഇത്തരം ശിവലിംഗത്തിന് മൂന്നു  ഭാഗങ്ങൾ ഉണ്ടായിരിക്കും. ഏറ്റവും താഴെ ബ്രഹ്മഭാഗം, അഷ്ടകോണാകൃതിയിലുള്ള മദ്ധ്യഭാഗം വിഷ്ണുഭാഗം, മുകളിലായി രുദ്രഭാഗം അഥവാ പൂജാഭാഗം



നാലാമത്തേത് പരലിംഗം എന്നറിയപ്പെടുന്നു . രസലിംഗം, ബാണലിംഗം, സുവര്‍ണലിംഗം എന്നീ മൂന്നു തരം ലിംഗങ്ങളാണ് പരലിംഗങ്ങളുടെ ഗണത്തിൽ പെടുന്നത്. ഇതിൽ രാജാക്കന്മാർ പണ്ട് ആരാധിച്ചിരുന്നത് ബാണലിംഗത്തെയാണ്. സുവർണ ലിംഗത്തെ ആരാധിക്കുന്നിടത്ത് ധനം വർദ്ധിക്കുമെന്നും വിശ്വസിക്കുന്നു



അഞ്ചാമത്തേത്വൂ ഗുരുലിംഗമാണ് വലുപ്പത്തിൽ  മുന്നിട്ടു നിൽക്കുന്നു എന്നതിന് പുറമെ, ഐശ്വര്യത്തിന്റെ നിറ സ്രോതസ്സായാണ് ഗുരുലിംഗത്തെ കാണുന്നത്

സരസ്വതിദേവി സ്തോത്രം - ദേവി സ്തുതികൾ


യാകുന്ദേന്ദു തുഷാരഹാര ധവളാ
യാ ശുഭ്ര വസ്ത്രാവൃതാ
യാ വീണാ വരദണ്ഡ മണ്ഡിത കരാ
യാ ശ്വേത പദ്മാസനാ
യാ ബ്രഹ്മാച്യുത ശങ്കര പ്രഭൃതിഭിര്‍
ദേവൈ സദാ പൂജിതാ
സാ മാം പാതു സരസ്വതീ ഭഗവതീ
നിശ്ശേഷ ജാഡ്യാപഹാ

മാനസ പുഷ്പാര്‍ച്ചന


അമൃതവാണി
amruthaഅര്‍ച്ചന നടത്തുമ്പോള്‍, ഇഷ്ടമൂര്‍ത്തിയുടെ ചിത്രം മുമ്പില്‍ വയ്ക്കുന്നത് നല്ലതാണ്. അര്‍ച്ചന തുടങ്ങുന്നതിന് മുന്‍പായി അഞ്ച് മിനിറ്റ് കണ്ണടച്ച് ധ്യാനിക്കണം. ഈ സമയം ഇഷ്ടമൂര്‍ത്തിയെ കേശാദിപാദം, പാദാദി കേശം വ്യക്തമായും കാണണം.

ഹൃദയകമലത്തില്‍ നിന്ന് ഇഷ്ടമൂര്‍ത്തിയെ, നമ്മുടെ മുന്‍പില്‍ ഒരു പീഠം സങ്കല്‍പ്പിച്ച് അതില്‍ ഇരുത്തുന്നതായി ഭാവന ചെയ്യണം. ഓരോ മന്ത്രം ജപിക്കുമ്പോഴും ഇഷ്ടദേവതയുടെ പാദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍ച്ചിക്കുന്നതായി കാണണം. ഹൃദയത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന വൃക്ഷം കണ്ട് അതില്‍നിന്നും വെളുത്ത പുഷ്പങ്ങള്‍ ഇറുത്ത് അര്‍ച്ചിക്കുന്നതായി സങ്കല്‍പ്പിക്കണം. അര്‍ച്ചന നടത്തുവാന്‍ പുഷ്പങ്ങള്‍ ഇല്ലെങ്കില്‍, ഈ മാനസപുഷ്പങ്ങള്‍കൊണ്ട് അര്‍ച്ചന നടത്താം. ഭഗവാന് ഏറ്റവും പ്രിയമായിട്ടുള്ളത്, ഭക്തിയോടുകൂടി സമര്‍പ്പിക്കുന്ന നമ്മുടെ മാനസ പുഷ്പമാണ്. വിനയവും ഭക്തിയും അര്‍പ്പണഭാവവുമാണ് മാനസപുഷ്പം.

ഏതേത് വസ്തുക്കളാണോ നമ്മെ ബന്ധിപ്പിക്കുന്നത്, ഏതിനോടാണ് നമുക്ക് ഏറ്റവും ഇഷ്ടം തോന്നുന്നത്, അത് വേണം ഭഗവാന് അര്‍പ്പിക്കുവാന്‍. ഒരമ്മ തനിക്കേറ്റവും നല്ലത് എന്ന് തോന്നുന്നത് മാത്രമല്ലേ കുഞ്ഞിന് കൊടുക്കൂ?

ശ്രീകൃഷ്ണലീല – യശോദ മകനെ കെട്ടിയിടുന്നു – ഭാഗവതം (226)


സ്വാമാതുഃ സ്വിന്നഗാത്രായാ വിസ്രസ്തകബരസ്രജഃ
ദൃഷ്ട്വാ പരിശ്രമം കൃഷ്ണഃ കൃപയാസീത്‌ സ്വബന്ധനേ (10-9-18)
ഏവം സംന്ദര്‍ശിതാ ഹ്യംഗ ഹരിണാ ഭൃത്യവശ്യതാ
സ്വവശേനാപി കൃഷ്ണേന യസ്യേദം സ്വേശ്വരം വശേ (10-9-19)


ശുകമുനി തുടര്‍ന്നു:

ഒരു ദിവസം യശോദ തൈരുകടഞ്ഞു വെണ്ണയുണ്ടാക്കുന്ന തിരക്കിലായിരുന്നു. അടുപ്പില്‍ പാലു തിളയ്ക്കുന്നു. തന്റെ മനസ്സ്‌ ഉണ്ണിക്കണ്ണന്റെ ബാലലീലകളെപ്പറ്റിയോര്‍ത്തു രസിച്ച്‌ അതില്‍ മുഴുവന്‍ ലീനയായി അവര്‍ ഇരുന്നു. അപ്പോള്‍ മുലകുടിക്കാനായി കൃഷ്ണന്‍ അവിടെ വന്നു. കൃഷ്ണന്‍ മുലകുടിക്കുന്നു സമയത്ത്‌ അടുപ്പില്‍ പാല്‍ തിളച്ചു തൂവാന്‍ തുടങ്ങി. ഉടനേ കണ്ണനെ നിലത്തിരുത്തി പാലു കളയാതെ സൂക്ഷിക്കാന്‍ അടുപ്പിനടുത്തേക്കോടി. വലിയ ദേഷ്യത്തോടെ കൃഷ്ണന്‍ തൈര്‌ കുടം പൊട്ടിച്ച്‌ മുറി വിട്ടു പോയി.


യശോദ തിരിഞ്ഞു നോക്കുമ്പോള്‍ ഉടഞ്ഞ പാത്രവും തൂവിപ്പോയ തൈരും കണ്ടു. കൃഷ്ണനെ അവിടെ കണ്ടതുമില്ല. അവന്‍ അടുത്ത മുറിയില്‍ വെണ്ണ സൂക്ഷിച്ചു വച്ചിരിക്കുന്നിടത്തായിരുന്നു. അവിടെ ഒരു ഉരല്‍ മറിച്ചിട്ട്‌ അതിന്‌ മുകളില്‍ കയറി നിന്നു്‌ ഉറിയില്‍ നിന്നു്‌ വെണ്ണയെടുത്ത്‌ അടുത്തു നില്‍ക്കുന്ന ഒരു കുരങ്ങന്‌ കൊടുക്കുന്നു. യശോദ ഒരു വടിയുമെടുത്ത്‌ കൃഷ്ണനെ സമീപിച്ചു. വലിയ ഭയം അഭിനയിച്ചുകൊണ്ട്‌ അവന്‍ ഉരലില്‍ നിന്നു ചാടിയിറങ്ങിയോടി. അമ്മ വടിയുമായി പിറകേയും.


യശോദ ഉണ്ണികൃഷ്ണനെ പിടികൂടിയ രംഗം വര്‍ണ്ണനാതീതമായ ഭംഗിയുളളതത്രെ. യോഗിവര്യന്‍മാര്‍ക്കുകൂടി ഏകാഗ്രചിത്തത്തില്‍ കാണാന്‍ കഴിയാത്ത ദൃശ്യമത്രെ അത്‌. കിട്ടാന്‍ പോകുന്നു ശിക്ഷയെ ഭയന്നിട്ടെന്നപോലെ കൃഷ്ണന്‍ ഉറക്കെ കരഞ്ഞു. കണ്ണു തിരുമ്മി നേത്രാഞ്ജനം മുഴുവന്‍ മുഖത്ത്‌ കണ്ണീരുമായി കലങ്ങിയൊലിച്ചിറങ്ങി. യശോദ വടി വലിച്ചെറിഞ്ഞു. ഒരു മരഉരലില്‍ കൃഷ്ണനെ കെട്ടിയിടാന്‍ ഒരു കഷണം കയറന്വേഷിച്ചു കണ്ടുപിടിച്ചു. കയറിന്റെ ഒരറ്റം ഉരലിനുചുറ്റും കെട്ടി മറ്റേയറ്റം കൃഷ്ണന്റെ അരയിലും ചുറ്റാന്‍ തുടങ്ങുമ്പോള്‍ കയറിനു നീളം പോരാ. അവര്‍ കുറച്ചുകൂടി കയറെടുത്ത്‌ വീണ്ടും കെട്ടാനൊരുങ്ങി. അപ്പോഴും നീളത്തില്‍ ഒരല്‍പ്പം കുറവ്‌. അങ്ങനെ പലവുരു യശോദ കയര്‍ കൊണ്ടുവന്നു. അവര്‍ അമ്പരപ്പോടെ തളര്‍ന്ന് വിസ്മയചകിതയായി നിന്നു.


കൃഷ്ണന്‍ ഇതു കണ്ട്‌ പെട്ടെന്ന് അമ്മയ്ക്ക്‌ സ്വയം കെട്ടാന്‍ നിന്നു കൊടുത്തു. അങ്ങനെ സ്നേഹപാശം കൊണ്ട്‌ തന്നെ ബന്ധിക്കാമെന്ന് കാണിച്ചുകൊടുത്തു. സര്‍വ്വാന്തര്യാമിയും അനന്തനുമാകയാല്‍ മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും അപ്രാപ്യനാണല്ലോ അവിടുന്ന്. അങ്ങനെയുളള കൃപാകടാക്ഷം ദേവന്‍മാര്‍ക്കുപോലും ലഭ്യമല്ലതന്നെ. ശരീരാഭിമാനം ഉളളവര്‍ക്കാര്‍ക്കും ഭഗവാനെ പ്രാപിക്കുക സാദ്ധ്യമല്ല. ജ്ഞാനികള്‍ക്കും അങ്ങനെ തന്നെ. അവിടുത്തെ പ്രാപിക്കാന്‍ ഹൃദയം നിറഞ്ഞ ഭഗവല്‍പ്രേമം കൊണ്ടു മാത്രമേ സാധിക്കൂ.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

ദേവീമഹിഷസംവാദം - ശ്രീമദ്‌ ദേവീഭാഗവതം. 5,. 16 - ദിവസം 108.



തേഷാം തദ്വചനം ശ്രുത്വാ ക്രോധയുക്തോ നരാധിപ:
ദാരുകം പ്രാഹ സരസാ രഥമാനയ മേ fദ്ഭുതം
സഹസ്ര ഖരസംയുക്തം പതാകാ ധ്വജ ഭൂഷിതം
ആയുധൈ: സംയുതം ശുഭ്രം സുചക്രം ചാരുകൂബരം



വ്യാസന്‍ തുടര്‍ന്നു:  അസുരന്മാരില്‍ നിന്നും അസിലോമ വിഡാലന്മാരുടെ മരണവൃത്തന്തമറിഞ്ഞു ചിന്താകുലനായ മഹിഷന്‍ തന്‍റെ വിശ്വസ്ത സചിവനായ ദാരുകനോട് രഥമൊരുക്കി കൊണ്ടുവരാന്‍ കല്‍പ്പിച്ചു. ആയിരം കഴുതകളെ ഒന്നിച്ചു പൂട്ടാവുന്ന ആ രഥത്തിന് അലങ്കാരപ്പണികള്‍ ഉള്ള ചിത്രത്തൂണുകളും കൊടിതോരണങ്ങളും ഉണ്ടായിരുന്നു. ദാരുകന്‍ ക്ഷണനേരത്തില്‍ രഥം അലങ്കരിച്ചു കൊണ്ട് വന്നു നിര്‍ത്തി. മഹിഷന്‍ നേരിട്ട് യുദ്ധത്തിനിറങ്ങാം എന്ന് തീരുമാനിച്ചു. ‘ദേവി എന്നെ വെറുമൊരു പോത്തിനെപ്പോലെ കൊമ്പും വാലുമുള്ള ഒരു വിരൂപനായിട്ടാവും കരുതിയിട്ടുണ്ടാവുക. നാരികള്‍ക്ക് രൂപ ഭംഗിയും ശൌര്യവും എപ്പോഴും പ്രിയപ്പെട്ടവയാണ്. അവള്‍ക്ക് എന്നെക്കണ്ടാല്‍ പ്രേമം തോന്നണം. അതിനായി നല്ല രൂപമെടുത്ത്‌ നയചാതുര്യത്തോടെ പോയ്ക്കളയാം. രണ്ടു പേരും രണ്ടു രൂപത്തിലിരുന്നാല്‍ എന്താണൊരു സുഖം എന്ന് മനസ്സില്‍ പറഞ്ഞ് അയാള്‍ മനുഷ്യരൂപത്തില്‍ തേരിലേറി. സ്വയം അയാള്‍ നന്നായി അലങ്കരിച്ചിരുന്നു. സര്‍വ്വായുധങ്ങളും ധരിച്ച്, എന്നാല്‍ രണ്ടാമതൊരു കാമദേവനുണ്ടെങ്കില്‍ അതിവന്‍ തന്നെയെന്നു തോന്നുമാറ് സുന്ദരനായിരുന്നു മഹിഷന്‍. മാലയും തോള്‍വളയും അമ്പും വില്ലും അവന് അലങ്കാരമായി.


അസുരപ്പടയാല്‍ പരിസേവിതനായി കടന്നു വരുന്ന മഹിഷനെ കണ്ടു ജഗദംബിക ശംഖുനാദം മുഴക്കി. വിസ്മയപ്രദമായ ആ നാദം കേട്ടിട്ടും കൂസാതെ അവന്‍ ദേവിയുടെ സമീപമെത്തി പ്രിയം പറഞ്ഞു: ‘ദേവീ സംസാരചക്രത്തില്‍ ഉഴലുന്ന ആണിനും പെണ്ണിനും സുഖജീവിതമാണല്ലോ അഭികാമ്യം! രണ്ടുപേര്‍ തമ്മിലുള്ള ചേര്‍ച്ചയാണ് സുഖത്തിനു നിദാനം. പരസ്പരം ചേര്‍ച്ചയില്ലെങ്കില്‍ യാതൊരു സുഖവുമില്ല. ഈ ചേര്‍ച്ചതന്നെ പലവിധമാണ്. പ്രീതി, ഹേതു, സ്വഭാവം എന്നിവയ്ക്കനുസരിച്ച് സംയോഗത്തില്‍ മാറ്റങ്ങള്‍ ഉണ്ട്. അവയുടെ രീതികള്‍ ഞാനൊന്ന് പറഞ്ഞു നോക്കാം. മാതാപിതാക്കള്‍ക്ക് മക്കളോടുള്ള ചേര്‍ച്ച ഉത്തമം. സഹോദരങ്ങള്‍ തമ്മിലുള്ളത് മാധ്യമമാണ്. കാരണം അതിനു പിന്നില്‍ പരസ്പര ഉപകാരം എന്നൊരു പ്രതീക്ഷയുടെ നിഴലുണ്ട്. വഴിയാത്രക്കാര്‍ ആകസ്മികമായി കണ്ടുമുട്ടി പിരിഞ്ഞു പോകുന്നതരം ചേര്‍ച്ചയില്‍ കാര്യമില്ല. അതിലെവിടെ പ്രീതി? അത് സ്വാഭാവികം എന്ന പറയാവുന്ന സംയോഗം മാത്രമാണ്. പിന്നെ നിസ്സാരമായ സുഖമല്ലേ അതിന്‍ നിന്നും ലഭിക്കൂ. ഉത്തമമായ സംയോഗം എന്ന് പറയുന്നത് ഉത്തമസുഖത്തെ നല്‍കുന്നതാണ്. സമാനപ്രായരായ നരനും നാരിയും തമ്മിലുള്ള സംയോഗമാണ് ഉത്തമമായത്. പരമസുഖം പ്രദാനം ചെയ്യാന്‍ അതിനാകും. ഇതില്‍ അവര്‍ തങ്ങളുടെ ചാതുര്യം, വേഷം, കുലം, ഗുണം എന്നിവയെക്കുറിച്ചെല്ലാം പരസ്പരം പുകഴ്ത്തി രസിക്കുന്നു. അതിന്‍ പ്രകാരം വീരനായ എന്നെ നീ സ്വീകരിക്കുകയാണെങ്കില്‍ നിനക്ക് അത്യധികം സുഖമുണ്ടാവും എന്ന് നിശ്ചയം. എനിക്ക് സ്വേച്ഛപ്രകാരം പല രൂപങ്ങളും ധരിക്കാനാവും. ഇന്ദ്രാദികളെ ഞാന്‍ നിഷ്പ്രയാസം തോല്‍പ്പിച്ച കാര്യം നിനക്കറിയാമല്ലോ. പിന്നെ കൊട്ടാരത്തില്‍ അന്തമില്ലാത്ത സമ്പത്ത് രത്നങ്ങളായും മറ്റും കൂട്ടി വെച്ചിട്ടുമുണ്ട്. അവ നിന്‍റെ അഭീഷടംപോലെ ഉപയോഗിക്കാം, അല്ലെങ്കില്‍ ദാനം ചെയ്യാം. ഞാന്‍ നിനക്ക് അടിമയാകാം. എന്‍റെ പട്ടമഹിഷിയാവുക. നീ പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ദേവന്മാരോടുള്ള വൈരം അവസാനിപ്പിക്കാം. നിന്റെ ഹിതമാണ് എന്‍റെ ഹിതം. നീ എന്ത് കല്‍പ്പിച്ചാലും ഞാനത് നടപ്പിലാക്കാം. കാമബാണമേറ്റ് വിവശനായി എത്തിയ എന്നെ നീ കൈവിടരുത്. നിന്‍റെ ധര്‍മ്മബോധം കാല്‍ക്കല്‍ വന്നു വീഴുന്നവര്‍ക്ക് അഭയം നല്‍കുക എന്നതല്ലേ? സുന്ദരീ, നിന്‍റെ വാക്ക് കേട്ട് ഞാന്‍ മരണം വരെ ദാസനായി നടന്നുകൊള്ളാം. എന്‍റെ വീരബലം ബ്രഹ്മാദികള്‍ക്കൊക്കെ അറിയാം. അങ്ങിനെയുള്ള ഞാനാണിപ്പോള്‍ നിന്‍റെ മുന്നില്‍ മാരതാപപരവശനായി നില്‍ക്കുന്നത്. ഞാന്‍ ജനിച്ചതില്‍പ്പിന്നെ ഇങ്ങിനെയൊരു ദൈന്യത എനിക്കുണ്ടായിട്ടില്ല. എന്‍റെ മുഖത്തേയ്ക്ക് നോക്കൂ. എന്നെ വരിക്കൂ.’



ഇങ്ങിനെ പ്രേമാഭ്യര്‍ത്ഥനയാല്‍ ദീനതയോടെ നില്‍ക്കുന്ന മഹിഷനെ നോക്കി ഒരു പരിഹാസപ്പുഞ്ചിരിയോടെ ദേവി പറഞ്ഞു: ‘പരമപുരുഷനല്ലാതെ മറ്റൊരാളെ ഞാന്‍ എനിക്കു കാന്തനായി കാണുന്നില്ല. ഞാന്‍ പരമപുരുഷനു ചേര്‍ന്ന പ്രകൃതിയാണ്. അദ്ദേഹത്തിന്‍റെ ഹിതാനുസാരം ഞാന്‍ സമസ്തപ്രപഞ്ചത്തെയും സൃഷ്ടിക്കുന്നു. അദ്ദേഹം സാക്ഷിസ്വരൂപനാണ്. ഞാന്‍ മംഗളസ്വരൂപയും. കാന്തത്തിന്‍റെ സാന്നിധ്യം ഇരുമ്പിനെയെന്നപോലെ ആ പരംപുമാന്‍റെ സാന്നിദ്ധ്യമാത്രം കൊണ്ട് എന്നിലെ ചൈതന്യം ചടുലമായി നിലനില്‍ക്കുന്നു. ജഡരൂപമങ്ങിനെ സചേതനമാവുന്നു. സ്ത്രീ സംഗം ആഗ്രഹിക്കുന്ന നീയൊരു മൂര്‍ഖന്‍. നാരി നരനെ ചങ്ങലകൊണ്ടു പൂട്ടിയിടുന്നു എന്ന് നിനക്കറിയില്ലേ? കഷ്ടം മലമൂത്രസഞ്ചയമായ ദേഹത്തിനായാണ്, അങ്ങിനെയുള്ള സ്ത്രീയുടെ സേവയ്ക്കായാണ് നീ കൊതിക്കുന്നത്! നിനക്ക് സുഖം വേണമെങ്കില്‍ ശമം ശീലിക്കുക. നാരീസംഗം ദു:ഖദായിയാണ്. ദേവന്മാരോടുള്ള വൈരം അവസാനിപ്പിച്ച് പാതാളത്തില്‍പ്പോയി വസിക്കുക. അല്ലെങ്കില്‍ നിനക്ക് ഭൂമിയില്‍ സഞ്ചരിക്കാം. അതുമല്ല സ്വനാശമാണ് ലക്ഷ്യമെങ്കില്‍ എന്നെ നേരിടുക. നിന്നെ നശിപ്പിച്ചു ദേവകാര്യം നടപ്പിലാക്കാന്‍ തയ്യാറായിട്ടാണ് ഞാന്‍ വന്നിട്ടുള്ളത്. നീ സൗഹൃദം കാണിച്ചതിനാല്‍ നിന്നെ ഞാന്‍ വെറുതെ വിടുന്നു. ഞാന്‍ നിന്നില്‍ പ്രീതയാണ്. ജീവനോടെ പോയ്ക്കൊള്ളുക. സദ്‌ജനങ്ങള്‍ക്ക് മൈത്രിയുണ്ടാവാന്‍ വെറും ഏഴു ചുവടുകള്‍ മതി. അതുകൊണ്ടാണ് നിന്നെ ഞാന്‍ വെറുതെ വിടുന്നത്. അല്ല, ജീവനില്‍ ആശയില്ലെങ്കില്‍ നമുക്ക് പോരിടാം.’


ദേവിയുടെ വാക്കുകള്‍ കേട്ട് കാമമോഹിതനായ ദൈത്യന്‍ പറഞ്ഞു: ‘മനോഹരേ, നിന്റെ തളിര്‍ മേനിയില്‍ ഞാനെങ്ങിനെ ശരമാരി തൂകും? വിഷ്ണു മുതലായ വീരന്മാരേയെല്ലാം നിഷ്പ്രയാസം ജയിച്ച ഞാന്‍ നിന്നെയെങ്ങിനെ ദേഹോപദ്രപം ഏല്‍പ്പിക്കും? ഇഷ്ടമെങ്കില്‍ നിനക്കെന്നെ വിവാഹം കഴിക്കാം. നാം തമ്മില്‍ മൈത്രിയാണെന്ന് പറഞ്ഞ സ്ഥിതിക്ക് ഞാന്‍ നിന്നെ വെറുതെ വിടാം. എവിടെ നിന്നാണ് നീ വന്നതെന്ന് വച്ചാല്‍ അവിടേയ്ക്ക് മടങ്ങിപ്പോയ്ക്കൊള്ളുക. നിന്നെ കൊല്ലാന്‍ എനിക്കാഗ്രഹമില്ല. നാം തമ്മില്‍ വൈരവുമില്ലല്ലോ? സ്ത്രീഹത്യയും ബാലഹത്യയും ബ്രഹ്മഹത്യയും ചെയ്‌താല്‍ അതിനു പാപപരിഹാരമില്ല എന്നെനിക്കറിയാം. വേണമെങ്കില്‍ നിന്നെ പിടിച്ചു കെട്ടി കൊണ്ടുപോകുക എന്നത് എനിക്ക് നിഷ്പ്രയാസമാണ്. എന്നാല്‍ ബലാല്‍ക്കാരേണയുള്ള ഭോഗംകൊണ്ട് എങ്ങിനെയാണ് സുഖമുണ്ടാവുക?. സ്ത്രീക്കും പുരുഷനും പരസ്പരം കാമമുണ്ടായാലേ സുഖം വരൂ.



പുരുഷനെക്കൂടാതെ നാരിക്കും നാരിയെക്കൂടാതെ നരനും സുഖമില്ല. നീ എന്‍റെ കൂടെ ചേരുക. വിഷ്ണുവിന് രമ, ബ്രഹ്മാവിന് സരസ്വതി, രുദ്രന് പാര്‍വ്വതി, ഇന്ദ്രന് ശചി, ഇങ്ങിനെയൊക്കെയല്ലേ സുഖികള്‍ ദമ്പതികളായി കഴിയുന്നത്? നീയെന്തിനാണ്‌ നല്ലോരുവന്‍ മുന്നില്‍ വന്നു കിട്ടിയിട്ടും വേണ്ടെന്നു വയ്ക്കുന്നത്? പൂവമ്പന് അഞ്ചു ശരങ്ങളുണ്ടായിട്ടും അതിലൊന്നുപോലും നിന്നില്‍ പ്രയോഗിക്കാന്‍ കഴിഞ്ഞില്ലല്ലോ? അല്ല, നിന്‍റെ തളിര്‍മേനിയെ  കാമശരങ്ങള്‍ കൊണ്ട് പോലും പീഡിപ്പിക്കരുതെന്നു കാമന്‍ കരുതിയോ ആവോ? ഭോഗസുഖം നന്നല്ലെന്നുള്ള ഒരു വരണ്ട തത്വവാദം പറഞ്ഞു തന്ന് നിന്നെ ആരോ കബളിപ്പിച്ചിരിക്കുന്നു. അല്ല, ഇനി കാമന് പോലും എന്നോട് വിരോധമുണ്ടോ എന്നും ഞാന്‍ സംശയിക്കുന്നു. ചിലപ്പോള്‍ ദേവന്മാര്‍ കാമനെ സ്വാധീനിച്ചതുമാകാം. നീയിപ്പോള്‍ സുഖം വേണ്ടെന്നു വച്ചാല്‍ പിന്നീട് ദുഖിക്കേണ്ടി വരും. തന്നെ വരിക്കാന്‍ ആഗ്രഹിച്ചു വന്ന ഒരു രാജാവിനെ വേണ്ടെന്നുവച്ച മന്ദോദരിയുടെ കഥ പോലെയാവും നിന്റെ കാര്യം. തനിക്കൊത്ത ഒരുവനെ വേണ്ടെന്നു വച്ച ആ സുന്ദരി ഒടുവില്‍ കാമാര്‍ത്തയായപ്പോള്‍ ഒരു മൂര്‍ഖനെ ഭര്‍ത്താവായി സ്വീകരിക്കേണ്ടതായി വന്നു.'



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Monday, January 30, 2017

ശൈശവം, കൗമാരം, യൗവ്വനം


നിഷ്കളങ്കമായ ശൈശവം. കുസൃതികള്‍ നിറഞ്ഞ കൗമാരം. സ്വപ്നങ്ങള്‍ പേറുന്ന യൗവനം. ഏതൊരു മനുഷ്യന്റെയും വ്യക്തിത്വ വികാസത്തെ നിര്‍ണായകമായി സ്വാധീനിക്കുന്ന കാലഘട്ടങ്ങളാണ്‌ മേല്‍ സൂചിപ്പിച്ചവ. സുപ്രധാനമായ ഈ കാലഘട്ടങ്ങള്‍ നഷ്ടപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിലുടനീളം അതിന്റെ പ്രത്യാഘാതങ്ങള്‍ നിഴല്‍പരത്തിയിരിക്കും.


അനുപാതപൂര്‍ണമായ ചേരുവകളിലൂടെ അടിത്തറയൊരുക്കിയാല്‍ മാത്രമേ ഈടും ഉറപ്പുമുള്ള ഒരു സൗധം നമുക്കു നിര്‍മിക്കുവാനാവുകയുള്ളു. ജീവിതമെന്ന മഹത്തായ സൗധത്തിന്റെ അടിസ്ഥാന ഘടകങ്ങളായി വര്‍ത്തിക്കേണ്ടത്‌ സ്നേഹവും കരുണയും സഹജീവനവും സഹവര്‍ത്തിത്വവുമാണ്‌. ഇതാവട്ടെ ഒരു വ്യക്തിയെ സംബന്ധിച്ച്‌ പ്രാഥമികമായി അവന്റെ മാതാപിതാക്കളില്‍നിന്നും അദ്ധ്യാപകരില്‍നിന്നും, സമൂഹത്തില്‍നിന്നും അനുഭവപരമായി ലഭ്യമാകേണ്ടതാണ്‌.


നമ്മുടെ കുട്ടികള്‍ എത്രമാത്രം നന്മയും സ്നേഹവും നിറഞ്ഞവരായിരിക്കണം എന്നു നാം വിചാരിക്കുന്നുവോ അത്രമാത്രം നന്മയിലും സ്നേഹത്തിലും നമുക്കായിരിക്കാന്‍ കഴിയണം. അതല്ലാതെ വെറുതെ ഉപദേശങ്ങള്‍ നല്‍കിയതുകൊണ്ടോ ശിക്ഷിച്ചതുകൊണ്ടോ യാതൊരു പ്രയോജനവും ഉണ്ടാകുവാന്‍ പോകുന്നില്ല. പല മാതാപിതാക്കളും കുട്ടികളുടെ കാര്യത്തില്‍ നിക്ഷിപ്ത താല്‍പര്യവും സ്വാര്‍ത്ഥ ചിന്തയും നിറഞ്ഞവരായി മാറുന്നു. ഇത്തരക്കാരെ സംബന്ധിച്ച്‌ ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളൂ. തങ്ങളുടെ കുട്ടി മറ്റാരേക്കാളും മിടുക്കനായിരിക്കണം. ഈ ‘മറ്റാരേക്കാളും’ എന്നിടത്തുനിന്നുതന്നെ മാത്സര്യം എന്ന വികൃതവികാരത്തിന്റെ ബീജാവാപം അവര്‍ കുട്ടികളില്‍ നിക്ഷേപിച്ചുകഴിഞ്ഞു. അറിവിനെ അനുഭവത്തിന്റെ തലത്തില്‍ നിന്നും അടര്‍ത്തിമാറ്റി ശാസനയിലൂടെയും ശിക്ഷണത്തിലൂടെയും മസ്തിഷ്ക്ക പ്രക്ഷാളനത്തിലൂടെയും ഓരോ കുട്ടികളേയും അവര്‍ ഈ മത്സരാധിഷ്ഠിത സമൂഹത്തിലെ ഏറ്റവും നല്ല ഉല്‍പന്നങ്ങളാക്കി മാറ്റുവാന്‍ ശ്രമിക്കുന്നു.


ഇവിടെ സ്വാഭാവികമായി അവനില്‍/അവളില്‍ വിടര്‍ന്നു വികസിക്കുന്ന അടിസ്ഥാന ചോദനകളെ തങ്ങള്‍ നിഷ്ക്കരുണം കരിച്ചുകളയുകയായിരുന്നു എന്ന വസ്തുത ഈ രക്ഷിതാക്കള്‍ മനസ്സിലാക്കുന്നില്ല. ഒരുപക്ഷേ, അവരിലെ വലിയൊരു ചിത്രകാരനെ, കവിയെ, സംഗീതജ്ഞനെയാവും തങ്ങളുടെ സ്വാര്‍ത്ഥപരമായ പ്രവര്‍ത്തനത്തിലൂടെ ഇക്കൂട്ടര്‍ നശിപ്പിച്ചുകളഞ്ഞത്‌. അതുവഴി ആഗ്രഹിച്ചതൊന്നും നേടാനാവാത്തതിലുള്ള ഇച്ഛാഭംഗത്തെ, നേടിയെടുത്ത മേഖലയിലേക്ക്‌ വിക്ഷേപിച്ചുകൊണ്ട്‌ ജീവിതമാകെ സംഘര്‍ഷഭരിതമായി തുടരുവാനാവും ഈ കുട്ടികളുടെ വിധി. ദാരിദ്ര്യവും കഷ്ടപ്പാടും ചേര്‍ന്ന്‌ സൃഷ്ടിക്കുന്ന അശാന്തിയില്‍ സുനിശ്ചിതവും സുരക്ഷിതവുമായ ഒരു കര്‍മ്മരംഗത്ത്‌ എത്തിപ്പെടുവാന്‍ കഴിയാതെ ഭഗ്നാശരാകേണ്ടിവരുന്ന കുട്ടികളുടെ കാര്യം ഇതിലും പരിതാപകരമായി മാറുന്നു.


ഇവിടെ മാതാപിതാക്കള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും, സ്ഫോടനാത്മകമായ ജീവിതസന്ധികളും കുട്ടികളെ ഒറ്റപ്പെട്ടവരും ഭയചകിതരുമാക്കി മാറ്റുന്നു. ഗൃഹാന്തരീക്ഷത്തിലെ ഈ ഒറ്റപ്പെടലില്‍നിന്നും മോചനം നേടുവാനായി കുട്ടികള്‍ മദ്യത്തിലേക്കും, മയക്കുമരുന്നിലേക്കും, അവിഹിതമായ കൂട്ടുകെട്ടുകളിലേക്കും വഴുതിവീഴുന്നു. പരസ്പരം സ്നേഹം പുലര്‍ത്തുകയും, ശാന്തവും സുതാര്യവുമായ വിനിമയം സാദ്ധ്യമാകുകയും ചെയ്യുന്ന ഗൃഹാന്തരീക്ഷത്തിന്റെ അഭാവമാണ്‌ ഭൂരിപക്ഷം കുട്ടികളുടേയും സ്വഭാവവൈകൃതത്തിന്‌ കാരണമായിത്തീരുന്നത്‌.


എന്റെ മക്കള്‍ തെറ്റായ വഴിയിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌ എന്ന്‌ പരിതപിക്കുന്ന മാതാപിതാക്കള്‍ ആ നിലയിലേക്ക്‌ അവരെ എത്തിച്ച സാഹചര്യത്തെക്കൂടി മനസ്സിലാക്കേണ്ടതുണ്ട്‌.


അന്നപൂർണ്ണ സ്തോത്രം


നിത്യാനന്ദകരി വരാഭയകരി സൗന്ദര്യരത്നാകരി
നിർദ്ദൂതാഖിലഘോരപാവനകരി പ്രത്യക്ഷ മാഹേശ്വരി
പ്രാലേയാചലവംശപാവനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി


നാനാരത്നവിചിത്രഭുഷണകരി ഹേമാംബരാഡംബരി
മുക്താഹാരവിലംബമാന വിലാസത് വക്ഷോജകുംഭാന്തരി
കാശ്മീരാഗരുവാസിതാരുചികരീ കാശിപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി


യോഗാനന്ദകരി രിപുക്ഷയകരി ധർമ്മാർത്ഥനിഷ്ഠാകരി
ചന്ദ്രാർക്കാനലഭാസമാന ലഹരി ത്ര്യൈലോക്യരക്ഷാകരി
സർവ്വൈശ്വര്യ സമസ്തവാഞ്ചിതകരി കശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി


കൈലാസാചലകന്ദരാലയകരി ഗൗരി ഉമാശങ്കരി
കൗമാരി നിഗമാർത്ഥഗോചരകരി ഓംകാരബീജാക്ഷരി
മോക്ഷദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി


ദൃശ്യാദൃശ്യ വിഭൂതിവാഹനകരി ബ്രഹ്മാണ്ഡഭാണ്ഡോദരി
ലീലാനാടകസൂത്രകേലനകരി വിജ്ഞാനദീപാങ്കുരി
ശ്രീവിശ്വേശമനപ്രസാദനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂർണ്ണേശ്വരി


ഊർവീ സർവ്വജനേശ്വരി ഭഗവതി മാതാന്നപൂര്‍‌ണ്ണേശ്വരി
വേണിനീലസമാനകുന്തലധരി നിത്യാന്നദാനേശ്വരി
സാക്ഷാൻമോക്ഷകരി സദാ ശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി


ആദിക്ഷാന്തസമസ്തവര്‍ണ്ണനകരി ശംഭോസ്‌ത്രിഭാവാകരി
കാശ്മീരാ ത്രിജലേശ്വരി ത്രിലഹരി നിത്യാങ്കുരാ ശർവ്വരി
സ്വർഗ്ഗദ്വാരകവാടപാടനകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി


ദേവി സർവ്വവിചിത്രരത്നരചിത ദാക്ഷയണി സുന്ദരീ
വാമേസ്വാദുപയോധര പ്രിയകരി സൗഭാഗ്യ മാഹേശ്വരി
ഭക്താഭീഷ്ടകരി സദാശുഭകരി കാശിപുരാധീശ്വരി
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി


ചന്ദ്രാര്‍‌ക്കാനലകോടികോടിസദൃശീ ചന്ദ്രാംശുബിംബാധരി
ചന്ദ്രാര്‍ക്കാഗ്നിസമാനകുണ്ഡലധരി ചന്ദ്രാര്‍ക്കവര്‍‌ണ്ണേശ്വരി
മാലപുസ്തകപാസശാങ്കുശധരി കാശീപുരാധീശ്വരീ
ഭിക്ഷാം ദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി


ക്ഷത്രത്രാണകരി മഹാഭയഹരി മാതാ കൃപാസാഗരി
സർവ്വാനന്ദകരി സദാ ശിവകരി വിശ്വേശ്വരി ശ്രീധരീ
ദക്ഷാക്രന്ദകരി നിരാമയകരി കാശിപുരാധീശ്വരി
ഭിക്ഷാംദേഹി, കൃപാവലംബനകരി മാതാന്നപൂര്‍‌ണ്ണേശ്വരി


അന്നപൂര്‍‌ണ്ണേ സദാപൂര്‍‌ണ്ണേ ശങ്കരപ്രാണവല്ലഭേ
ജ്ഞാനവൈരാഗ്യസിദ്ധ്യർത്ഥം ഭിക്ഷാം ദേഹി ച പാർവ്വതി
മാതാ ച പാർവ്വതി ദേവി പിതാ ദേവോ മഹേശ്വരഃ
ബാന്ധവഃ ശിവഭക്താശ്ച സ്വദേശോ ഭുവനത്രയം: 

ശ്രീകൃഷ്ണ കഥകൾ


ഒരു ദിവസം വൃന്ദാവനത്തിൽ ശ്രീ കൃഷ്ണൻ ഗോപികമാരോട് പറഞ്ഞു , "നാളെ എനിക്ക് ആരു ആദ്യം ഉച്ച ഭക്ഷണം തരും ആ ദിവസം മുഴുവൻ ഞാൻ ആ ആളുടെ കൂടെ ചെലവഴിക്കും."


                      ഇത് കേട്ടപ്പോൾ ഗോപികമാർക്ക് എല്ലാം ആകാംക്ഷയായി ,കൃഷ്ണൻ തന്റെ ഒപ്പം അടുത്ത ദിവസം മുഴുവൻ ചിലവഴിക്കണം എന്ന് എല്ലാവർക്കും മോഹം ആയി . ആദ്യം കൃഷ്ണന് താൻ തന്നെ ഉച്ച ഭക്ഷണം എത്തിക്കും എന്ന് ഓരോരുത്തരും നിശ്ചയിച്ചു .കൃഷ്ണനെ അത്രക്ക് ഇഷ്ടം ആയിരുന്നു ഓരോരുത്തർക്കും.ഗോപികമാരുടെ കൂട്ടത്തിൽ രാധയും ഉണ്ടായിരുന്നു.
പിറ്റേ ദിവസം രാധ കൃഷ്ണന് ഉള്ള ഉച്ച ഭക്ഷണം ആയി വരുമ്പോൾ വഴിയിൽ ഒരു ചെറിയ കുട്ടി ഇരുന്നു കരയുന്നു, ആ കുട്ടിയുടെ അമ്മ ആ കുട്ടിക്ക് ഇലയിൽ നിന്ന് ഭക്ഷണം കൊടുത്തു കൊണ്ട് ഇരിക്കുന്നുണ്ട്‌ . രാധ അടുത്ത് പോയപ്പോൾ മനസിലായി , ആ ഭക്ഷണത്തിൽ നിന്ന് ദുർഗന്ധം വരുന്നുണ്ട്. തലേ ദിവസം ആരോ കഴിച്ചു കളഞ്ഞ ഇലയിലെ ഭക്ഷണവും അവശിഷ്ടവും ആണ് അത് എന്ന് .കുട്ടി അമ്മയോട് തനിക്ക് ഈ ദുർഗന്ധം വമിക്കുന്ന ഭക്ഷണം വേണ്ട എന്നു പറഞ്ഞു കരയുകയാണ്, നിസ്സഹായയായ അമ്മ വേറെ വഴി ഇല്ലാതെ , കുട്ടിയുടെ വിശപ്പ് അടക്കാൻ തനിക്ക് കിട്ടിയ ഈ ഇല ഭക്ഷണം കൊടുക്കുന്നു. ആ അമ്മയും കരയുന്നു ,തന്റെ നിസ്സഹായാവസ്ഥ കുട്ടിയോട് പറയുന്നു.കുട്ടിയുടെ കരച്ചിൽഉച്ചത്തിൽ  ആയപ്പോൾ ആ അമ്മ വേറെ ഭക്ഷണം കിട്ടുമോ എന്ന് അന്വേഷിച്ചു പോകുന്നു. രാധ വേഗം ആ കുട്ടിയുടെ അടുത്തെത്തി , കൃഷ്ണന് വേണ്ടി കൊണ്ട് വന്ന ഭക്ഷണം, ആ കുട്ടിക്ക് നൽകുന്നു.ഭക്ഷണ ശേഷം ഉള്ള ആ കുട്ടിയുടെ സന്തോഷ പ്രകടനം കണ്ട് രാധയുടെ കണ്ണും മനസ്സും നിറയുന്നു.


                                     കൃഷ്ണന് ഭക്ഷണം കൊണ്ട് പോവാൻ താൻ വല്ലാതെ വൈകി എന്നും, ഇനി തന്റെ പക്കൽ വേറെ ഭക്ഷണം ഇല്ലെലോ എന്നും രാധ ചിന്തിച്ച് നിൽക്കുമ്പോൾ ,ഭക്ഷണം അന്വേഷിച്ചു പോയ ആ കുട്ടിയുടെ അമ്മ, ഒരു തൂക്കുപാത്രത്തിൽ കുറച്ചു കഞ്ഞിയും ആയി വരുന്നു. തന്റെ മകന്റെ വിശപ്പ് അടങ്ങി എന്ന് മനസ്സിലായ ആ അമ്മ, തന്റെ കൈ വശം ഉള്ള കഞ്ഞി സന്തോഷത്തോടെ രാധക്ക് നിർബന്ധിച്ചു നൽകുന്നു.


എല്ലാവരും എത്തി കാണും താൻ ഒരുപാട് വൈകിപോയി എന്ന് വിചാരിച്ച് രാധ വൃന്ദാവനത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച , ഗോപികമാർ എല്ലാവരും അവർ കൊണ്ട് വന്ന ഭക്ഷണം കൈയ്യിൽ പിടിച്ചു കൃഷ്ണന് ചുറ്റും നിൽക്കുന്നു , കൃഷ്ണൻ നല്ല കട്ടിയുള്ള തുണി പുതച്ച് ആരേയും അടുത്ത് വരരുത് എന്ന് പറയുന്നു. എല്ലാവരും കൃഷ്ണനെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോൾ, കൃഷ്ണൻ പറയുന്നു "എനിക്ക് തീരെ വയ്യ , പനിയാണ് , ഇതിൽ ആരെങ്കിലും കുറച്ചു കഞ്ഞി കൊണ്ട് വന്നിട്ടുണ്ടോ." 


ഇത് കേട്ടപ്പോൾ രാധ കൃഷ്ണന്റെ അടുത്തേക്ക് ഓടിച്ചെന്ന് പറഞ്ഞു , "ഞാൻ കഞ്ഞിയാണ് കൊണ്ട് വന്നത്, കഴിക്കൂ". കൃഷ്ണൻ സന്തോഷം ആയി, രാധ കൊണ്ട് വന്ന കഞ്ഞി കുടിച്ചു ഒരു കള്ള പുഞ്ചിരിതൂകി. രാധ കൃഷ്ണനോട് ചോദിച്ചു


"കുട്ടിയുടെ രൂപത്തിൽ ഞാൻ കൊണ്ട് വന്ന ഭക്ഷണം ആദ്യം കഴിച്ചതും നീ തന്നെ അല്ലെ


"കൃഷ്ണൻ മന്ദഹസിച്ചു."

"മാനവ സേവയാണ് മാധവ  സേവ"
സ്നേഹം സ്നേഹം സ്നേഹം പരമാനന്ദം

ശ്രീസൂക്തം - ദേവി സ്തുതികൾ



ഹിരണ്യവര്ണ്ണാം ഹരിണീം സുവര്‍ണ്ണരാജതസ്രജാം
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജാതവേദോ മ ആവഹ
താം മ ആവഹ ജാതവേദോ ലക്ഷ്മീ മനപഗാമിനിം
യസ്യാം ഹിരണ്യം വിന്ദേയം ഗാമസ്വം പുരുഷാനഹം .


ആശ്വപൂര്‍വ്വാം രഥമദ്ധ്യാം ഹസ്ഥിനാതപ്രമോദിനീം
ശ്രിയം ദേവിമുപവ്യയേ ശ്രീര്മാ ദേവിര്‍ജുഷതാം
കാം സോസ്മിതാം ഹിരണ്യപ്രാകാരാം ആര്ദ്രാം ജ്വലന്തീം ത്രുപ്താം തര്പയന്തിം
പദമേ സ്ഥിതാം പദ്മവര്ണ്ണാം താമിഹോപഹവ്യയെ ശ്രിയം.


ചന്ദ്രാം പ്രഭാസം യശസാം ജ്വലന്തീം ശ്രീയാം ലോകേ ദേവജുഷ്ട മുധാരം
താം പദ്മിനീമീം ശരണമഹം പ്രപധ്യേ അലക്ഷ്മീര്മേ നശ്യ താം ത്വം വൃണേ
ആദിത്യവര്ണേ തമസോ ധിജാതോ വനസ്പതിസ് തവ വൃക്ഷോത ബില്വ :,
തസ്യ ഫലാനി തപസാ നുധന്തു മയാന്തരായാശ്ച ബാഹ്യ അലക്ഷ്മി.


ഉപൈതു മാം ദേവ സഖ കീര്ത്തിശ്ച മണിനാ സഹ ,
പ്രാധുര്‍ ഭൂതോസ്മി രാഷ്ട്രെസ്മിന്‍ കീര്തിം വൃദ്ധിം ദധത്‌ മേ
ക്ഷുത് പിപാസമലാം ജ്യെഷ്ടാം അലക്ഷ്മിം നാശയാമ്യഹം ,
അഭൂതിംമസമൃധീം ച സര്‍വ്വാന്‍ നിര്നുദ മേ ഗ്രഹാദ്


ഗന്ധദ്വാരാം ദുരാംദര്ഷാം നിത്യപുഷ്ടാം കരീഷിണീം ,
ഈശ്വരീ സര്‍വ ഭൂതാനം താം ഇഹോപഹ്വയെ ശ്രിയം
മാനസ കമമാകൂതീം വചസ്സത്യ മസീമഹി ,
പശൂനാം രൂപമാന്നസ്യ മയി ശ്രീ ശ്രയതാം യശഹ


കര്ധമേന പ്രജാ ഭൂതാ മയി സംഭവ കര്ധമ ,
ശ്രിയം വാസയ മേ കുലേ മാതരം പദ്മമാലിനീം
ആപ സൃജന്തു സ്നിഗ്ദ്ധനി ചിക്ലിത വാസമേ ഗൃഹേ ,
നിച ദേവീം മാതരം സ്രിയം വാസയ മേ കുലേ


ആര്ദ്രാം പുഷ്കരിണീം പുഷ്ടീം സുവര്ണ്ണാം ഹേമമാലിനീം ,
സൂര്യാം ഹിരണ്‍മയീം ലക്ഷ്മിം ജതവേദോമ ആവഹ
ആര്ധ്രാം യകരിണീം യഷ്ടിം പിന്ഗളാം പദ്മമാലിനീം ,
ചന്ദ്രാം ഹിരണ്‍മയീം ലക്ഷ്മീം ജതവേദോ മ അവാഹ


താമ ആവഹ ജതവേദോ ലക്ഷ്മി മനപഗാമിനീം ,
യസ്യാം ഹിരണ്യം പ്രഭൂതം ഗാവോ ദാസ്യോസ്വാന്‍ വിന്ധേയം പുരുഷാനഹം


മഹാ ദേവ്യൈ ച വിദ്മഹേ , വിഷ്ണു പത്നീച ധീമഹി ,
തന്നോ ലക്ഷ്മി പ്രചോദയാത്

ഗര്‍ഗ്ഗാഗമനവും ഭഗവാന്റെ ബാലലീലാവര്‍ണ്ണനയും – ഭാഗവതം (225)


ബഹൂനി സന്തി നാമാനി രൂപാണി ച സുതസ്യ തേ
ഗുണകര്‍മ്മാനുരൂപാണി താന്യഹം വേദനോ ജനാഃ (10-8-15)

വത്സാന്‍ മുഞ്ചന്‍ ക്വചിദസമയേ ക്രോശസംജാതഹാസഃ
സ്തേയം സ്വാദ്വത്ത്യഥ ദധി പയഃ കല്‍പ്പിതൈഃസ്തേയയോഗൈഃ
മര്‍ക്കാന്‍ ഭോക്ഷ്യന്‍ വിഭജതി സ ചേന്നാത്തി ഭാണ്ഡം ഭിനത്തി
ദ്രവ്യാലാഭേ സ ഗൃഹകുപിതോ യാത്യുപക്രോശ്യ തോകാന്‍ (10-8-29)


ശുകമുനി തുടര്‍ന്നു:

കുട്ടിക്കു പേരിടാനുളള സമയമായി. കുലജ്യോതിഷിയായ ഗര്‍ഗ്ഗനോട്‌ യശോദയുടെയും രോഹിണിയുടെയും പുത്രന്‍മാര്‍ക്ക്‌ പേരിടുന്ന ചടങ്ങ്‌ നടത്തിക്കൊടുക്കാന്‍ നന്ദന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഗര്‍ഗ്ഗന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചു. കംസന്‍ ഈ ചടങ്ങിനെപ്പറ്റി അറിഞ്ഞാല്‍ യശോദയുടെ കുഞ്ഞു ദേവകീപുത്രനാണെന്നു സംശയിച്ച്‌ ഉപദ്രവിക്കാനൊരുങ്ങിയേക്കും. അതുകൊണ്ട്‌ പരമരഹസ്യമായി ഒരു പശുത്തൊഴുത്തില്‍ വച്ച് നാമകരണം നടത്താം. ഗര്‍ഗ്ഗന്‍ പറഞ്ഞു: “ഈ മകന്‍ പലേ ജന്മങ്ങളും എടുത്തിട്ടുണ്ട്‌. അവയില്‍ വെളുത്തവനായും ചുവന്നും മഞ്ഞനിറത്തിലുമുളള രൂപങ്ങള്‍ അവന്‍ ധരിച്ചിട്ടുണ്ട്‌. ഇപ്പോള്‍ അവന്‍ കൃഷ്ണന്‍ എന്നറിയപ്പെടും. ശ്യാമനിറമാണല്ലോ അവന്‍റേത്‌. കാലാകാലങ്ങളില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഇവന്‌ പലേ നാമരൂപങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. 

വസുദേവപുത്രനായതു കൊണ്ട്‌ വാസുദേവന്‍ എന്നും ഇവനറിയപ്പെടും. ഇവന്‍ ഭഗവാന്‍ നാരായണന്‌ തുല്യനത്രെ. ഇവനെ സ്നേഹിക്കുന്നുവര്‍ക്കും ഇവനില്‍ ഭക്തിയുളളവര്‍ക്കും ശത്രുക്കളില്‍ നിന്നു ദ്രോഹമുണ്ടാവുകയില്ല. അതുകൊണ്ട്‌ അവനെ നല്ല പോലെ പരിരക്ഷിക്കുക.” മറ്റേ കുട്ടി ബലന്‍ എന്നും രാമന്‍ എന്നും അറിയപ്പെട്ടു. രണ്ടു ബാലന്‍മാരും വളരെ വേഗം വളര്‍ന്നു മുട്ടിലിഴയാന്‍ തുടങ്ങി. കാല്‍ത്തളമണികളിലെ മധുരശബ്ദങ്ങളാല്‍ അവിടം മുഖരിതമായി. അവരുടെ ശരീരം മിക്കവാറും പൊടിയും ചെളിയും പുരണ്ടിരുന്നു. അത്‌ അവരുടെ ഭംഗി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വൃന്ദാവനത്തിലെ സ്ത്രീകളുടെ കണ്ണിലുണ്ണികളായി അവര്‍ . ആ കുട്ടികള്‍ കുസൃതിത്തരങ്ങള്‍ കാട്ടി എപ്പോഴും വിശ്രമരഹിതമായി അവരുടെ അമ്മമാര്‍ക്ക്‌ ആശങ്കയും ഭയവും നല്‍കി. താമസമെന്യേ അവര്‍ നടക്കാനും തുടങ്ങി.


ഒരിക്കല്‍ ഗോപികമാര്‍ യശോദയോട്‌ പരാതിപ്പെട്ടു: “ചിലപ്പോള്‍ നിങ്ങളുടെ മകന്‍ പാലു കറക്കുന്ന സമയത്തിനു മുന്‍പേ പശുക്കുട്ടിയെ അഴിച്ചു വിടുന്നു. ഞങ്ങളുടെ വീടുകളില്‍ നിന്നു്‌ വെണ്ണയും പാലും മോഷ്ടിക്കുന്നു. എന്നിട്ട്‌ അവനത്‌ കുരങ്ങന്‍മാര്‍ക്കു പോലും നല്‍കുന്നു. വീട്ടില്‍ ഒന്നും തിന്നാന്‍ കിട്ടിയില്ലെങ്കില്‍ കിടന്നുറങ്ങുന്ന കുട്ടികളെ നുളളി നോവിച്ച്‌ കരയിപ്പിക്കുന്നു. അവനില്‍നിന്നു്‌ ഒന്നും ഒളിച്ചുവയ്ക്കാന്‍ വയ്യ. കാരണം അവന്‍ സ്വപ്രഭകൊണ്ട്‌ മുറിയാകെ പ്രകാശിപ്പിച്ച്‌ കലങ്ങളില്‍ എന്താണുളളതെന്നു നോക്കാതെതന്നെ മനസ്സിലാക്കുന്നു. ഇതെല്ലാംകഴിഞ്ഞ്‌ ഒന്നുമറിയാത്തപോലെ അവന്‍ നിങ്ങളുടെ അടുത്തു വരുന്നു.” മറ്റൊരവസരത്തില്‍ അവര്‍ പരാതിപ്പെട്ടു: “നിങ്ങളുടെ മകന്‍ മണ്ണു തിന്നു.” യശോദ കൃഷ്ണനെ ശാസിച്ചു. കൃഷ്ണന്‍ പറഞ്ഞു: “ഞാന്‍ മണ്ണു തിന്നിട്ടില്ലമ്മേ.” എന്നിട്ട്‌ വായും തുറന്നുകാട്ടി. കൃഷ്ണന്റെ വായില്‍ യശോദ ഈ വിശ്വത്തെ മുഴുവന്‍ ദര്‍ശിച്ചു. വൃന്ദാവനവും താനും എല്ലാം അതില്‍ തെളിഞ്ഞുകാണാം. ആശ്ചര്യചകിതയായി അവര്‍ സ്വയം സംസാരിക്കാന്‍ തുടങ്ങി. ഇത്‌ മായയോ സത്യമോ? സത്യമെന്തെന്ന് ഈശ്വരനറിയാം. ഞാന്‍ ആ ഭഗവാനില്‍ അഭയം പ്രാപിക്കുന്നു. അവിടുത്തെ മായാശക്തിയാലാണല്ലോ ഞാന്‍ നന്ദഗോപരുടെ ഭാര്യ യശോദയാണെന്നും ഇവനെന്റെ മകനാണെന്നും കരുതുന്നത്‌. കൃഷ്ണന്‍ അമ്മയ്ക്കു മുകളില്‍ മായാപടം വീണ്ടുമിട്ടു. യശോദ മകനെ കുസൃതിക്കുടുക്കയായ കൃഷ്ണന്‍ എന്നു തന്നെ കരുതുകയും ചെയ്തു.


പരീക്ഷിത്തേ, ബ്രഹ്മാവ്‌ ദേവന്മാരോട്‌ വൃന്ദാവനത്തില്‍ ജനിക്കാന്‍ ആജ്ഞാപിച്ചല്ലോ. അപ്പോള്‍ ദ്രോണരും ഭാര്യ ധാരയും ഈ ജന്മത്തില്‍ ഭഗവാനില്‍ അതീവഭക്തിയുണ്ടാവാനായി പ്രാര്‍ത്ഥിക്കുകയും അവര്‍ നന്ദനും യശോദയുമായി ജനിക്കുകയും ചെയ്തു. അങ്ങനെ ഭഗവാനെ സ്വന്തം പുത്രനായി സ്നേഹിക്കാനുളള പരമഭാഗ്യം ലഭിക്കുകയും ചെയ്തു.


കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം

മനസ് ശാന്തമാക്കുക


അമൃതവാണി

amruthanandamayiര്‍ച്ചന കഴിഞ്ഞാല്‍ ഉടനെ ചാടി എഴുന്നേല്‍ക്കരുത്. ഇഷ്ടമൂര്‍ത്തിയെ നമ്മുടെ മുന്‍പിലുള്ള പീഠത്തില്‍ നിന്നു ഹൃദയകമലത്തില്‍ വീണ്ടും പ്രതിഷ്ഠിക്കണം. അവിടെ ഇഷ്ടമൂര്‍ത്തിയുടെ രൂപം വ്യക്തമായി കണ്ട് അല്‍പ്പസമയം കൂടി ധ്യാനിക്കണം. കീര്‍ത്തനങ്ങള്‍ ചൊല്ലാന്‍ കഴിയുമെങ്കില്‍ രണ്ട് മൂന്ന് കീര്‍ത്തനങ്ങള്‍ ചൊല്ലുന്നതും നല്ലതാണ്. ഇന്‍ജക്ഷന്‍ എടുത്താല്‍ മരുന്ന് ശരീരത്തില്‍ വ്യാപിക്കാന്‍ അല്‍പസമയം വിശ്രമിക്കാന്‍ പറയും. അതുപോലെ, മന്ത്രത്തിന്റെ പൂര്‍ണഫലം കിട്ടാനാണ് മനസ്സിനെ ശാന്തമാക്കി വയ്ക്കാന്‍ പറയുന്നത്.

അര്‍ച്ചന കഴിഞ്ഞാല്‍ അവിടെ നമസ്‌കരിച്ച് എഴുന്നേറ്റ്, നില്‍ക്കുന്നിടത്തുതന്നെ മൂന്ന് പ്രാവശ്യം ക്ഷേത്രത്തില്‍ വലംവയ്ക്കുന്നപോലെ-വലത്ത് തിരിഞ്ഞ് തൊഴണം.
അര്‍ച്ചനയ്ക്ക് ഉപയോഗിച്ച പുഷ്പങ്ങള്‍ തുളസിത്തറയിലോ, കൂവളത്തറയിലോ ആരും ചവിട്ടാനിടയില്ലാത്ത രീതിയില്‍ ഇടണം.
മക്കളേ, മുടങ്ങാതെ ദിവസവും ഭക്തിപൂര്‍വം സഹസ്രനാമ അര്‍ച്ചന നടത്തിയാല്‍ ആത്മീയോന്നതി ഉണ്ടാകും. ലളിതാസഹസ്രനാമം നിത്യവും, ഭക്തിപൂര്‍വം ചൊല്ലുന്ന ഗൃഹത്തില്‍ അന്നവസ്ത്രാദികള്‍ക്ക് ഒരിക്കലും മുട്ടുണ്ടാവില്ല.

മക്കളേ, എല്ലാ നാമവും നമ്മുടെ ഇഷ്ടമൂര്‍ത്തിയുടേതാണെന്ന് കാണണം. എല്ലാ രൂപത്തിലും വന്നുനില്‍ക്കുന്നത്, അവിടുന്നാണെന്ന് കരുതണം. നമ്മുടെ ഇഷ്ടമൂര്‍ത്തി കൃഷ്ണനാണെന്ന് വരുകില്‍ ദേവിയുടെ നാമം ചൊല്ലുമ്പോഴും കൃഷ്ണനാണ് ദേവിയായി വന്നു നില്‍ക്കുന്നതെന്ന് വിചാരിക്കണം. അല്ലാതെ, ദേവിയുടെ മന്ത്രമല്ലേ, കൃഷ്ണനിഷ്ടപ്പെടുമോ എന്ന് വിചാരിക്കേണ്ട. ഭേദഭാവം നമ്മുടെ ലോകത്തിലെ ഉള്ളൂ. അവിടുത്തെ ലോകത്തിലില്ല.

കള്ളനാണയങ്ങള്‍ക്കിടയില്‍ - ദര്‍ശന കഥകള്‍ - 14



ചില മനുഷ്യരുണ്ട്. കാണുമ്പോള്‍ വളരെ സാധാരണക്കാരനാണെന്ന് തോന്നും. പക്ഷെ, മനസ്സിലും ബുദ്ധിയിലും അവര്‍ യോഗികളായിരിക്കും. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി സ്വയം നഷ്ടകഷ്ടങ്ങളും ത്യാഗങ്ങളും സഹിക്കുന്ന ആത്മാക്കള്‍.


വസ്ത്രങ്ങള്‍ തുന്നിക്കൊടുക്കുന്ന ഒരാളുണ്ടായിരുന്നു ഗ്രാമത്തില്‍. കൂടെ ഒരു സഹായിയും ഉണ്ട്. സ്ഥിരമായിട്ടല്ല. ഇടയ്‌ക്കൊക്കെ വന്നു സഹായിക്കും. അത്രയേയുള്ളൂ. നഗരത്തില്‍നിന്ന് ഒരു വ്യാപാരി പതിവായി വസ്ത്രങ്ങള്‍ വാങ്ങാന്‍ വരുമായിരുന്നു. സന്യാസിയെപ്പോലെ ജീവിതം നയിക്കുന്ന തയ്യല്‍ക്കാരനില്‍നിന്ന് അയാള്‍ ധാരാളം വസ്ത്രങ്ങള്‍ വാങ്ങിയാണ് മടങ്ങുക.
വ്യാപാരി കൃത്യമായി പണം നല്‍കാറുണ്ട്. ആഹ്ലാദത്തോടെ വാതോരാതെ സംസാരിക്കുന്ന പ്രകൃതക്കാരനാണ്. നാട്ടുകാര്യങ്ങളും തത്വചിന്തയുമൊക്കെ വിളമ്പും! പക്ഷേ, അയാള്‍ കൊടുത്തതെല്ലാം വ്യാജനാണയങ്ങളായിരുന്നു.


സന്യാസി അത് ശ്രദ്ധിക്കാതിരുന്നിട്ടില്ല. എങ്കിലും അല്‍പ്പവും സംശയം പ്രകടിപ്പിക്കാതെ പണം വാങ്ങി സന്തോഷത്തോടെ അയാളെ യാത്രയാക്കുകയാണ് പതിവ്. ഒരിക്കല്‍ സഹായിയെ കടയില്‍ നിര്‍ത്തി തയ്യല്‍ക്കാരന്‍ നഗരത്തില്‍ എന്തിനോ പോയി. അന്നായിരുന്നു വ്യാപാരിയുടെ വരവ്. സഹായി അയാള്‍ക്ക് വസ്ത്രങ്ങള്‍ വില്‍ക്കാന്‍ മടിച്ചു.
”ഇത്രയും ദൂരം വന്നിട്ട് വെറുംകൈയോടെ മടങ്ങുന്നതെങ്ങനെ? വില എഴുതിവച്ച കുറച്ചു വസ്ത്രങ്ങള്‍ എടുക്കാം. അതിന്റെ കൃത്യമായ തുകയും തരാം; പോരെ?” വ്യാപാരി ചോദിച്ചു.

സഹായി ഒരുവിധം സമ്മതിച്ചു. പിന്നെ തിരഞ്ഞെടുത്ത വസ്ത്രങ്ങള്‍ പൊതിഞ്ഞു നല്‍കി പണവും വാങ്ങി.

”അയ്യോ! ഇതു കള്ളനാണയങ്ങളാണല്ലോ! ഇതുവേണ്ട.” എന്നുപറഞ്ഞു സഹായി അടുത്ത നിമിഷം വ്യാപാരിയില്‍നിന്ന് വസ്ത്രപ്പൊതി തിരിച്ചുവാങ്ങി. പണം തിരിച്ചു കൊടുക്കുകയും ചെയ്തു.

”ഇതു കള്ളനാണയങ്ങളൊന്നുമല്ല. ഞാന്‍ നേരത്തെ കൊടുക്കാറുള്ളതല്ലേ?” വ്യാപാരി എതിര്‍ത്തു.

”ആയിരിക്കാം. ഇപ്പോള്‍ എന്റെ കൈയില്‍ കിട്ടിയത് കള്ളനാണയങ്ങളാണ്. എനിക്ക് സ്വീകരിക്കാന്‍ വയ്യ. കടയുടമയുള്ളപ്പോള്‍ നിങ്ങള്‍ വന്നോളൂ. കൊടുക്കലും വാങ്ങലും നടത്തിക്കോളൂ. ഞാന്‍ ഇടപെടുകയേ ഇല്ല” സഹായി തന്റെ നിലപാട് വ്യക്തമാക്കി.

അതോടെ വ്യാപാരി നഗരത്തിലേക്ക് മടങ്ങിപ്പോയി. വൈകുന്നേരം കടയുടമ വന്നപ്പോള്‍ വിവരങ്ങള്‍ അറിയിച്ചു. അതുകേള്‍ക്കേ തയ്യല്‍ക്കാരന്‍ ദുഃഖിതനായി.

”കഷ്ടം! ആ കള്ളനാണയങ്ങള്‍ വാങ്ങാമായിരുന്നു. ഇനി അത് മറ്റു സാധുക്കളെ ചതിക്കാനാവും അയാള്‍ ഉപയോഗിക്കുക. എനിക്ക് കിട്ടിയതെല്ലാം വടക്കുവശത്തെ വൃക്ഷച്ചുവട്ടില്‍ കുഴിച്ചുമൂടിയിരിക്കയാണ്. അത്രയും കള്ളനാണയങ്ങള്‍ സമൂഹത്തില്‍ കൈമാറ്റം ചെയ്യപ്പെടാതെ കഴിക്കാമല്ലോ എന്നതാണ് ഏക ആശ്വാസം.”


ഇത്തരത്തിലും ചില മനുഷ്യരുണ്ട്. കാണുമ്പോള്‍ വളരെ സാധാരണക്കാരനാണെന്ന് തോന്നും. പക്ഷെ, മനസ്സിലും ബുദ്ധിയിലും അവര്‍ യോഗികളായിരിക്കും. സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി സ്വയം നഷ്ടകഷ്ടങ്ങളും ത്യാഗങ്ങളും സഹിക്കുന്ന ആത്മാക്കള്‍.


അസിലോമ വിഡാല വധം - ശ്രീമദ്‌ ദേവീഭാഗവതം. സ്കന്ധം. 5. 15 - ദിവസം 107.



തൌ തയാ നിഹതൌ ശ്രുത്വാ മഹിഷോ വിസ്മയാന്വിത:
പ്രേഷയാമാസ ദൈതേയാം സ്തദ്വധാര്‍ത്ഥം മഹാബലാന്‍
അസിലോമബിഡാലാഖ്യ പ്രമുഖാന്‍ യുദ്ധദുര്‍മദാന്‍
സൈന്യേന മഹതാ യുക്താന്‍ സായുധാന്‍ സപരിച്ഛദാന്‍


വ്യാസന്‍ തുടര്‍ന്നു: വീരന്മാരായ താമ്രനും ചിക്ഷുരനും ദേവിയോടേറ്റുമുട്ടി മരിച്ചതറിഞ്ഞ് വ്യാകുലപ്പെട്ട മഹിഷന്‍ മറ്റു രാക്ഷസവീരന്മാരെ യുദ്ധത്തിനായി അയക്കാന്‍ തീരുമാനിച്ചു. യുദ്ധപരാക്രമികളായി അറിയപ്പെടുന്ന അസിലോമാവ്‌, വിഡാലന്‍ തുടങ്ങിയ വീരന്മാരാണ് ഇത്തവണ പട നയിക്കാന്‍ നിയുക്തരായി വന്നത്. പതിനെട്ടു കൈകളിലും ആയുധങ്ങളോടെ സിംഹത്തിന്‍റെ പുറത്ത് വിരാജിക്കുന്ന ഭഗവതിയെ അവര്‍ അത്യത്ഭുതത്തോടെ കണ്ടു. അസിലോമാവ്‌ വിനീതഭാവത്തില്‍ ദേവിയുടെ സമീപത്ത് ചെന്നിട്ടു ശാന്തസ്വരത്തില്‍ ചോദിച്ചു: ‘ദേവീ സത്യം പറഞ്ഞാലും എന്തിനാണീ നിരപരാധികളായ അസുരന്മാരെ അവിടുന്നു കൊന്നു തള്ളുന്നത്? ഭവതി എവിടെനിന്നാണ് വരുന്നത്? എന്താണിതിനു പിന്നിലെ കാരണം? നിന്നോടു സന്ധിചെയ്യാനും ഞങ്ങള്‍ തയ്യാറാണ്. നിനക്ക് സ്വര്‍ണ്ണമോ, രത്നങ്ങളോ, മണികളോ പാത്രങ്ങളോ എന്താണ് വേണ്ടത്? എന്തായാലും അവ നിനക്ക് കൊണ്ടുവന്നു  തരാം. എന്തിനാണീ ദുഖപ്രദമായ യുദ്ധം? സുഖത്തെ ഇല്ലാതാക്കുന്ന ഈ പോരിനി തുടരണമോ? അവിടുത്തെ ദേഹമാണെങ്കില്‍ പൂകൊണ്ടുള്ള താഡനം ഏല്‍ക്കാന്‍ പോലും കഴിയുന്നവയല്ല. അപ്പോള്‍പ്പിന്നെ ആ മലര്‍മേനി എന്തിനാണിങ്ങിനെ പീഡിപ്പിക്കുന്നത്? സാമര്‍ത്ഥ്യമുണ്ടെങ്കില്‍ നിനക്ക് സദാ സുഖിച്ചു കഴിയാമല്ലോ? സുഖികള്‍ക്കാണ് ശാന്തമായ ജീവിതം. അപ്പോള്‍ എന്തിനാണീ അശാന്തി നല്‍കുന്ന യുദ്ധം?


സുഖമെന്നത്  നിത്യ സുഖം, അനിത്യസുഖം എന്നിങ്ങിനെ രണ്ടുവിധമാണ്. ആത്മജ്ഞാനമാണ് നിത്യസുഖം. ഭോഗസുഖമോ അനിത്യമാണ്. നിനക്ക് ഭോഗസുഖത്തില്‍ താല്‍പ്പര്യമില്ല എന്നാണെങ്കില്‍ നിത്യസുഖം കിട്ടുന്ന വേദാന്തമാര്‍ഗ്ഗം സ്വീകരിക്കാമല്ലോ. അങ്ങിനെ ബ്രഹ്മജ്ഞാനം നേടി സുഖിയാവുക. എന്നാല്‍ യൌവനത്തില്‍ ശ്രേഷ്ഠമായ ഭോഗസുഖമാണ് അനുഭവിക്കേണ്ടത്. അല്ല, ഇനി നിനക്ക് പരലോകത്തെപ്പറ്റിയാണ്‌ ചിന്തയെങ്കില്‍ യൌവനം നിത്യമല്ലെന്നോര്‍ത്ത് സ്വര്‍ഗ്ഗലാഭത്തിനായി സദാ സത്കര്‍മ്മങ്ങള്‍ ചെയ്യുക. പരദ്രോഹപരമായ കര്‍മ്മങ്ങള്‍ ത്യജിച്ച് ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ ഉചിതമായി ആചരിക്കുക. അതുകൊണ്ട് ദേവീ, നീയെന്തിനാണ്‌ വെറുതെയീ അസുരന്മാരെ കൊല്ലുന്നത്? ദയ കാണിക്കുകയല്ലേ ഈ ദേഹത്തിന്റെ ധര്‍മ്മം? ദയയും സത്യവും പരമപ്രധാനമാണ്. എന്താണ് ദൈത്യരെ വധിക്കാന്‍ അവിടുന്ന്‍ തീരുമാനിച്ചതെന്ന് പറഞ്ഞാലും’


ദേവി പറഞ്ഞു: ‘മഹാബാഹോ, എന്തിനാണ് ഞാന്‍ വന്നിട്ടുള്ളതെന്നാണല്ലോ നീ ചോദിച്ചത്. ദൈത്യന്മാരെ എന്തിനാണ് കൊല്ലുന്നതെന്നും നീ ചോദിച്ചു. എല്ലാറ്റിനും ഞാന്‍ മറുപടി തരാം. ഞാന്‍ ലോകങ്ങള്‍ എമ്പാടും സഞ്ചരിക്കുന്നവളാണ്. സര്‍വ്വ ജീവജാലങ്ങളെയും സാക്ഷീരൂപത്തില്‍ ഞാന്‍ കാണുന്നു. അവയിലൊന്നും എനിക്കു സംഗമില്ല. അതിനാല്‍ അവരില്‍ ഭോഗേച്ഛയോ വൈരമോ ലോഭമോ എനിക്കില്ല. ധര്‍മ്മസംരക്ഷണം മാത്രമാണ് ഞാന്‍ ലക്ഷ്യമാക്കുന്നത്. സദ്‌ജന സംരക്ഷണം, ദുഷ്ജനസംഹാരം, വേദപരിരക്ഷ എന്നിവയാണ് ഞാന്‍ സദാ ചെയ്യുന്നത്. അതിനായി ഞാന്‍ യുഗം തോറും അവതരിക്കുന്നു. നിന്‍റെ പ്രഭുവായ മഹിഷന്‍ ദേവന്മാരെ അകാരണമായി പീഡിപ്പിക്കുന്നു. അവനെ കൊല്ലുക എന്നതാണ് എന്റെ അവതാരോദ്ദേശം. നിന്നോടു പറഞ്ഞ ഇക്കാര്യം നീ വേണമെങ്കില്‍ ആ പോത്തിന്‍റെ ചെവിയില്‍ പോയി പറയുക. സന്ധിയാണ് വേണ്ടതെങ്കില്‍ ഇനിയും സമയമുണ്ട്. ദേവന്മാരില്‍ നിന്നും തട്ടിപ്പറിച്ചെടുത്തതെല്ലാം തിരികെ കൊടുത്തിട്ട് അവനു പാതാളത്തിലേയ്ക്ക് പോകാം.’



അസിലോമാവ്‌ അപ്പോള്‍ വിഡാലനോടു ചോദിച്ചു: ‘നീയും ദേവി പറഞ്ഞത് കേട്ടുവല്ലോ. എന്താണിനി ചെയ്യേണ്ടത്? സന്ധി വേണോ യുദ്ധം വേണോ?



അപ്പോള്‍ വിഡാലന്‍ പറഞ്ഞു: 'ആ ദുരഭിമാനി സന്ധിക്കൊന്നും സമ്മതിക്കില്ല. എത്ര ഉറ്റവര്‍ മരിച്ചു പോയിട്ടും നമ്മെ യുദ്ധത്തിനായി പറഞ്ഞു വിട്ടത് അതുകൊണ്ടല്ലേ. ഏതായാലും ദൈവഹിതം തടുക്കാന്‍ പറ്റില്ലല്ലോ. നമ്മള്‍ കിങ്കരന്മാരുടെ ജീവിതം കഷ്ടം തന്നെ. അന്യര്‍ ചരട് ചലിപ്പിച്ചു കളിപ്പിക്കുന്ന പാവകളാണ് നാം. കിങ്കരന്മാര്‍ക്ക് സ്വാഭിമാനം എന്നൊന്നില്ല. ‘നമുക്ക് ദേവന്മാരുടെ സമ്പത്തെല്ലാം തിരികെ കൊടുത്ത് പാതാളത്തില്‍ അഭയം തേടാം’ എന്ന്  നമുക്ക് രാജാവിനോട് ധൈര്യപൂര്‍വ്വം പറയാനൊക്കുമോ? പ്രിയവും സത്യവും ആണെങ്കില്‍പ്പോലും അത് രാജഹിതമല്ലെങ്കില്‍ ദൂതന്മാരുടെ കാര്യം കഷ്ടം തന്നെയാണ്. അതുകൊണ്ട് ബുദ്ധിയുള്ളവര്‍ അപ്രിയസത്യം പറയാന്‍ നില്‍ക്കാതെ മൌനം അവലംബിക്കുകയാണ് ചെയ്യുക. നീതി ശാസ്ത്രവും അതാണ്‌ പറയുന്നത്. ഇങ്ങിനെയൊക്കെയാണെങ്കിലും നാം ഇവിടെ വന്ന കാര്യം പ്രഭുഭക്തിയോടെ ചെയ്യുക തന്നെവേണം. നമ്മള്‍ പടയാളികള്‍ക്ക് മരണം തൃണസമാനമാണ്. പ്രാണന്‍ നല്‍കിയും നാം യുദ്ധം ചെയ്യണം.’


വ്യാസന്‍ തുടര്‍ന്നു.: ഇങ്ങിനെ കാര്യവിചാരം ചെയ്ത് ഉറച്ച തീരുമാനത്തോടെ രണ്ടു ദൈത്യവീരന്മാരും യുദ്ധത്തിനു തയ്യാറായി. വിഡാലന്‍റെ വില്ലില്‍ നിന്നും ഏഴു ബാണങ്ങള്‍ ദേവിക്കുനെരെ പ്രയോഗിച്ചപ്പോള്‍ അവയെല്ലാം ദേവി തന്റെ ദിവ്യാസ്ത്രങ്ങള്‍ കൊണ്ട് തടഞ്ഞു. മൂന്നു ശരങ്ങള്‍ ദേവി അവന്‍റെ നേരെ തിരിച്ചും പ്രയോഗിച്ചു. ആ ദൈത്യന്‍ പെട്ടെന്ന് തന്നെ മരണത്തെ പുല്‍കി.



അസിമോലാവും അസ്ത്രപ്രയോഗത്തില്‍ മിടുക്കനായിരുന്നു. കൂട്ടത്തില്‍ സൌമ്യനായ അവന്‍ ഇടതുകൈ പൊക്കി ദേവിയോട് പറഞ്ഞു: ‘അസുരന്മാരുടെ അവസാനമടുത്തു എന്ന് ഞാന്‍ അറിയുന്നു. നീയുമായുള്ള ഈ പോര് രാജഭടനായ എന്റെ കര്‍ത്തവ്യമാണ്. മഹിഷന്‍ മന്ദബുദ്ധിയാണ്. അവന്‍റെ ചെവിയില്‍ ഹിതമോതാന്‍ വയ്യ. ദൈവഹിതം നടക്കട്ടെ. ഈ പൌരുഷം കൊണ്ടൊന്നും ഒരു കാര്യവുമില്ല. നിന്‍റെ അമ്പുകൊണ്ട് വീഴാനാണ് അസുരന്മാരുടെ വിധി!’ എന്ന് പറഞ്ഞുകൊണ്ട് അസിലോമാവ്‌ ക്ഷണത്തില്‍ ശരമാരി തൂകിത്തുടങ്ങി. ദേവി അവയെ ഒന്നൊന്നായി ഖണ്ഡിച്ചു. ദേവിയുടെ ശരമാരിയേറ്റ അസുരന്റെ ഉടല്‍ ശോണിതമണിഞ്ഞു നിറയെ പൂത്തുനില്‍ക്കുന്ന മുരുക്കെന്നപോലെ തിളക്കമാര്‍ന്നു കാണപ്പെട്ടു. അപ്പോള്‍ അവന്‍ തന്‍റെ ഗദയെടുത്ത് സിംഹത്തിന്‍റെ തലയില്‍ ആഞ്ഞടിച്ചു. സിംഹത്തിനു കോപം മുഴുത്ത് അസുരന്‍റെ മാറിടം അതിന്‍റെ കൂര്‍ത്തുമൂര്‍ത്ത നഖങ്ങളാല്‍ കീറിപ്പൊളിച്ചു. എന്നാല്‍ അസുരന്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചു ചാടി വന്നു ഗദകൊണ്ട് ഭഗവതിയെയും താഡിച്ചു. അടി കൊള്ളുന്നതിനു മുന്‍പേ ദേവി തന്‍റെ വാളുകൊണ്ട് അസുരന്റെ തലയറുത്തു. തലതെറിച്ചു സമുദ്രത്തില്‍ വീഴ്കേ ദൈത്യ സൈന്യത്തില്‍ ഹാഹാരവം മുഴങ്ങി. ‘അംബികേ ദേവീ, ജയിച്ചാലും വിജയിച്ചരുളിയാലും’ എന്നിങ്ങിനെ വിണ്ണവര്‍ ആഹ്ലാദാരവം മുഴക്കി.


രണ്ടു ദൈത്യരും ചത്തുകഴിഞ്ഞപ്പോള്‍ മറ്റുള്ള അസുര സൈന്യത്തെ സിംഹം ആക്രമിച്ചു. കുറെയേറെ ദൈത്യന്മാരെ സിംഹം ആഹാരമാക്കി. പരിക്കേറ്റു വലഞ്ഞ ഒട്ടേറെ അസുരന്മാര്‍ മഹിഷനെ ചെന്ന് കണ്ടു സങ്കടം പറഞ്ഞു. ‘അസിലോമാവിനെയും വിഡാലനെയും ആ വീരനാരി കൊന്നു കളഞ്ഞു. ബാക്കിയുള്ള ദൈത്യന്മാരെ ആ സിംഹം കൊന്നു തിന്നുകയും ചെയ്തു’ എന്നവര്‍ പറഞ്ഞത് കേട്ട് മഹിഷന്‍ വിഷണ്ണനായി. 'എന്താണിനി ചെയ്യുക?' എന്നവന്‍ ചിന്താകുലനായി.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Sunday, January 29, 2017

ആത്മാവിന്റെ കേന്ദ്രം


ജീവിതം ശൂന്യമാണ്‌, അതിന്‌ ഒരര്‍ത്ഥവുമില്ല, എന്നൊക്കെ നാം പറയുമ്പോള്‍ അതിനര്‍ത്ഥം ജീവിതം ഒഴിഞ്ഞ കാന്‍വാസ്‌ പോലെയാണ്‌ എന്നതാണ്‌. ഈ കാന്‍വാസില്‍ നിങ്ങള്‍ എന്തെഴുതിയാലും അതിനര്‍ത്ഥമുണ്ട്‌. 

ജീവിതത്തിന്‌ അര്‍ത്ഥമില്ല എന്ന്‌ പറയരുത്‌. നിങ്ങള്‍ ജീവിതത്തിന്‌ എന്തര്‍ത്ഥമാണോ നല്‍കുന്നത്‌ ആ രീതിയിലാണ്‌ നിങ്ങളുടെ ജീവിതം അര്‍ത്ഥവത്താകുന്നത്‌.

ജീവിതത്തിന്‌ ഒരര്‍ത്ഥം നല്‍കാവുന്ന തരത്തില്‍ പക്വത നേടിയെടുക്കണം. അത്‌ ശക്തി പകരുന്ന ഒരര്‍ത്ഥമാകണം. സ്വയം മാറുക, മറ്റുള്ളവരെയും മാറ്റുക എന്നതാണ്‌ ജീവിതത്തിന്‌ നല്‍കാവുന്ന ഏറ്റവും വലിയ അര്‍ത്ഥം. 


ജീവിതം വളര്‍ന്നുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ പ്രായമേറുന്ന ഒരു പ്രക്രിയയാണ്‌. വളരുമ്പോള്‍ ജീവിതം വര്‍ഷങ്ങളിലേക്ക്‌ എഴുതിച്ചേര്‍ക്കപ്പെടുന്നു. പ്രായമേറുമ്പോള്‍ ജീവിതത്തില്‍ കൂടുതല്‍ വര്‍ഷങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നു. നമ്മില്‍ കൂടുതല്‍ പേരും വളരുകയല്ല ചെയ്യുന്നത്‌. മറിച്ച്‌ നമുക്ക്‌ പ്രായമേറുകയാണ്‌.


വളരെക്കുറച്ച്‌ ആളുകളേ വളരുന്നുള്ളു. മിക്കവര്‍ക്കും പ്രായം കൂടുക മാത്രമാണ്‌ ചെയ്യുന്നത്‌ . ജീവിതത്തെ ശക്തിപ്പെടുത്താനുള്ള വഴിയാണ്‌ വളരുകയെന്നത്‌. അതായത്‌ വര്‍ഷങ്ങളിലേക്ക്‌ ജീവിതം എഴുതിച്ചേര്‍ക്കുക എന്നത്‌.


മഹാലക്ഷ്‌മ്യാഷ്ടകം



നമസ്തേ തു മഹാമായേ
ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ
മഹാലക്ഷ്മി നമോസ്തുതേ


നമസ്തേ ഗരുഢാരൂഢേ
കോലാസുര ഭയം കരീ
സർവ്വപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ


സർവ്വജ്ഞേ സർവ്വ വരദേ
സർവ്വദുഷ്ട ഭയം കരീ
സർവ്വദുഃഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ


സിദ്ധി ബുദ്ധി പ്രദേ ദേവി
ഭുക്തി മുക്തി പ്രദായനീ
മന്ത്രമൂർത്തേ സദാ ദേവി
മഹാലക്ഷ്മി നമോസ്തുതേ


ആദ്യന്തരഹിതേ ദേവി
ആദി ശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോസ്തുതേ


സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മാഹോധരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ


പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാതേ
മഹാലക്ഷ്മി നമോസ്തുതേ


ശ്വേതാം‌ബരധരേ ദേവി
നാനലങ്കാരഭൂഷിതേ
ജഗത്‌സ്ഥിതേ ജഗന്മാതേ
മഹാലക്ഷ്മി നമോസ്തുതേ


മഹാദേവ്യൈ ച വിദ്‌മഹേ
വിഷ്ണുപത്നി ച ധീ മഹീ
തന്നോ ലക്ഷ്മി പ്രചോദയാത്



(ഫലശ്രുതി)
മഹാലക്ഷ്‌മ്യാഷ്ടകം സ്തോത്രം
യത് പഠേത് ഭക്തിമാൻ നരഃ
സർവ്വസിദ്ധിമവാപ്നോതി
രാജ്യം പ്രാപ്‌നോതി സർവ്വദാ


ഏകകാലേ പഠേൻ നിത്യം സർവ്വപാപ വിനാശനം
ദ്വികാലേ പഠേൻ നിത്യം ധന ധാന്യ സമന്വിതാ
ത്രികാലേ പഠേൻ നിത്യം മഹാശത്രു വിനാശനം
മഹാലക്ഷ്മിർ ഭവേൻ നിത്യം പ്രസന്ന വരദ ശുഭ

അഷ്ടലക്ഷ്‌മി സ്തോത്രങ്ങൾ - ദേവി സ്തുതികൾ


ആദിലക്ഷ്മി

സുരഗണവന്ദിത സുന്ദരി മാധവി ചന്ദ്രസഹോദരി ഹേമമയേ
മുനിഗണവന്ദിത മോക്ഷപ്രദായിനി മഞ്ജുളഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത സദ്‌ഗുണവര്‍ഷിണി ശാന്തിയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ആദിലക്ഷ്മി ജയ പാലയമാം



ധാന്യലക്ഷ്മി

അയികലി കല്‌മഷ നാശിനി കാമിനി വൈദികരൂപിണി വേദമയേ
ക്ഷീരസമുദ്‌ഭവ മംഗളരൂപിണി മന്ത്രനിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി ദേവഗണാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധാന്യലക്ഷ്മി ജയ പാലയമാം



ധൈര്യലക്ഷ്മി

ജയവരവര്‍ണ്ണിനി വൈഷ്‌ണവി ഭാര്‍ഗ്ഗവി മന്ത്രസ്വരൂപിണി മന്ത്രമയേ
സുരഗണപൂജിത ശീഘ്രഫലപ്രദ ജ്ഞാനവികാസിനി ശാസ്ത്രനുതേ
ഭവഭയഹാരിണി പാപവിമോചിനി സാധുജനാശ്രിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ധൈര്യലക്ഷ്മി ജയ പാലയമാം



ഗജലക്ഷ്മി

ജയ ജയ ദുര്‍ഗതിനാശിനി കാമിനി സര്‍വഫലപ്രദ ശാസ്ത്രമയേ
രഥഗജതുരഗപദാദി സമാനുത പരിജനമണ്ഡിത ലോകനുതേ
ഹരിഹരബ്രഹ്മസുപൂജിത സേവിത താപനിവാരിണി പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ഗജലക്ഷ്മി പാലയമാം



സന്താനലക്ഷ്മി

അയി ഖഗവാഹിനി മോഹിനി ചക്രിണി രാഗവിവര്‍ദ്ധിനി ജ്ഞാനമയേ
ഗുണഗണവാരിധി ലോകഹിതൈഷിണി സപ്തസ്വരായുധ ഗാനയുതേ
സകലസുരാസുര ദേവമുനീശ്വര മാനവവന്ദിത പാദയുതേ
ജയ ജയ ഹേ മധുസൂദനകാമിനി സന്താനലക്ഷ്മി പാലയമാം



വിജയലക്ഷ്മി

ജയ കമലാസനി സദ്‌ഗതിദായിനി ജ്ഞാനവികാസിനി രാഗമയേ
അനുദിനമര്‍ച്ചിത കുങ്കുമധൂസരഭൂഷിതവാസിത വാദ്യനുതേ
കനകധരാസ്‌തുതി വൈഭവവന്ദിത ശങ്കരദേശിക മാന്യപദേ
ജയ ജയ ഹേ മധുസൂദനകാമിനി വിജയലക്ഷ്മി ജയ പാലയമാം



വിദ്യാലക്ഷ്മി

പ്രണതസുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി ശോകവിനാശിനി രത്നമയേ
മണിമയഭൂഷിത കര്‍ണ്ണവിഭൂഷണ ശാന്തിസമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമലഹാരിണി കാമ്യഫലപ്രദ ഹസ്‌തയുതേ
ജയ ജയ ഹേ മധുസൂദനകാമിനി വിദ്യാലക്ഷ്മി പാലയമാം



ധനലക്ഷ്മി

ധിമി ധിമി ധിംധിമി ധിംധിമി ധിംധിമി ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ധുമ ധുമ ദുന്ദും ദുന്ദും ദുന്ദും ശംഖനിനാദ സുവാദ്യയുതേ
വേദപുരാണിതിഹാസ സുപൂജിത വൈദികമാര്‍ഗ്ഗപ്രദര്‍ശയുതേ
ജയ ജയ ഹേ മധുസൂദനകാമിനി ശ്രീ ധനലക്ഷ്മി പാലയമാം

ഹിഡിംബിയും,ഭീമസേനനും - പുരാണകഥകൾ


മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ ഹിഡിംബി. പഞ്ചപാണ്ഡവരിൽ രണ്ടാമനായ ഭീമന്റെ ഭാര്യമാരിൽ ഒരാളാണ്. ദ്രൗപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബിയെ വിവാഹം ചെയ്യുകയായിരുന്നു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ. ആ കഥയിലൂടെ
ഒരുയാത്ര...



അരക്കില്ലം കത്തിയമര്‍ന്നു. പാണ്ഡവകുടുംബമെന്നോണം, ആറു കാട്ടു മനുഷ്യര്‍ അരക്കില്ലത്തോടൊപ്പം ഒരുകിയൊടുങ്ങി.തങ്ങളുടെ ജീവനു ഭീഷണിയായി എഴുന്നുനില്ക്കുന്ന ദുര്യോധനഖഡ്ഗം ഭയന്ന്, പാണ്ഡുപുത്രരും കുന്തിയും പലായനം തുടരുകയായിരുന്നു.യാത്ര... നീണ്ട യാത്ര.. അന്ധകാരത്തിലേക്ക്,  ഭൂഗോളം ആഴ്ന്നാഴ്ന്നറങ്ങവേ, അരികെയൊരു പ്രശാന്തമായ വനപ്രദേശം കാണായി. ആരെയോ ഭയന്നിട്ടാവാം, കാട്ടുജാതികള്‍ പോലും ഒച്ചയടക്കി ഒളിച്ചിരിക്കുന്ന വനപ്രദേശം.  പകല്‍ മുഴുവന്‍ തുടര്‍ന്ന‍ യാത്രയില്‍, പാണ്ഡവകുടുംബം തളര്‍ന്നു കഴിഞ്ഞു. ഇനി മുന്നോട്ട് ഒരടി വെയ്ക്കാനാവതില്ലാതെ കുന്തീ മാതാവ്, ഒരു കല്‍ പീഠത്തിലിരുന്നു. ക്ഷീണവും തളര്‍ച്ചയും, മറ്റുള്ളവരേയും ബാധിച്ചു തുടങ്ങി. അവരും ഓരോരുത്തരായി, അവിടവിടെ തളര്‍ന്നിരുന്നു. തളര്‍ച്ചയിലും തളര്‍ച്ച മറന്ന്, ഭീമസേനന്‍, അവര്‍ക്കു കുടിപ്പതിനു ശുദ്ധജലം തേടി പുറപ്പെട്ടു. അധികം നടക്കേണ്ടി വന്നില്ല, മനോഹരമായ തടാകം കണ്ണില്‍ പെട്ടു. അടിത്തട്ടു കാണ്കെ, തെളിനീരൊഴുകുന്നു....  


കോട്ടിയെടുത്ത ഇല കുമ്പിളുകളില്‍, ജലം നിറച്ച്, ഭീമസേനന്‍ വിശ്രമസങ്കേത്തിലേയ്ക്ക് മടങ്ങി. തളര്‍ന്നവശരായ കൂടപ്പിറപ്പുകളും, മാതാവും, നിദ്രയെ പൂകിയിരുന്നു. അവരെയോരോരുത്തരെയും സ്നേഹപൂര്‍വ്വം വിളിച്ചുണര്‍ത്തി, അമൃതജലം നല്കി. സംഭരിച്ചിരുന്ന കാട്ടു കിഴങ്ങുകള്‍ വീതിച്ചു നല്കി. വീണ്ടും അവരെ ഉറങ്ങാന്‍ വിട്ടിട്ട്, താന്‍ അവര്‍ക്കു കാവൽകാരനായി ഉണര്‍ന്നിരുന്നു. പ്രകൃതിപോലും വിറങ്ങലിച്ചു നിന്ന, ആ വനഭാഗം, ഹിഡിംബവനത്തിന്‍റെ രാജധാനിയായിരുന്നു. ഹിഡിംബന്‍ എന്ന ദുഷ്ടരാക്ഷസന്റെ കേളീ രംഗം. ആ വനഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന വനവൃക്ഷത്തില്‍, മനുഷ്യകപാലങ്ങളും, മൃഗാസ്ഥികളും, മരത്തോലും കൊണ്ട്, കെട്ടിയുണ്ടാക്കിയ വമ്പന്‍ ഏറുമാടത്തില്‍, ഹിഡിംബന്‍ ഉറക്കമുണര്‍ന്നു.   ഭയചകിതരായ മനുഷ്യവര്‍ഗ്ഗങ്ങളാരുംതന്നെ, ഈ ഹിഡിംബവനത്തില്‍‍ എത്താറില്ല.... ഹിഡിംബൻ  സഹോദരി ഹിഡിംബിയോടായി പറഞ്ഞു.“വിഡ്ഢികളായ മനുഷ്യരാരോ അടുത്തെത്തിയിട്ടുണ്ട്... ഒളിച്ചും മറഞ്ഞും എങ്ങിനെയെങ്കിലും നീ അവരെ കണ്ടുപിടിക്കണം... എന്നിട്ട്, നീഎനിക്കു വിവരം നല്കൂ... നമുക്കിന്ന് മൃഷ്ടാന്നം തന്നെ...”വനവഴിയിലൂടെ, നിശ്ശബ്ദയായി, ഏകയായി അവള്‍ മനുഷ്യഗന്ധം ആസ്വദിച്ചു നടന്നു.....

ഒരു വൃക്ഷപ്പടര്‍പ്പിനുതാഴെ, നാലു ഭൂസുന്ദരന്മാര്‍, അഗാധനിദ്രയില്‍ ആഴ്ന്നു കിടക്കുന്നു.... അപ്പുറത്തു മാതാവ്.... ഏകനായൊരുവന്‍, നിദ്രാലേശമില്ലാതെ, കൂടപ്പിറപ്പുകള്‍ക്കും മതാവിനും കാവലിരിക്കുന്നു.... വൃകോദരനായ ആ ആ മാനുഷന്‍റെ ശരീരഭാഷ ഒന്നു വേറെ തന്നെ.... ആവശ്യമെങ്കില്‍ തന്നെപ്പോലും ഞെരിച്ചുടയ്ക്കാന്‍ പോന്ന ദേഹപ്രകൃതം... അവനെ നേരിടുന്നത് ശ്രമകരം തന്നെ.... അവള്‍ സ്വയംമറന്ന് അല്പനേരം നിന്നുപോയി. അവള്‍ തന്‍റെ മനസ്സു നിറഞ്ഞ് ആ അമാനുഷനില്‍ പ്രണയപ്പൂക്കളര്‍പ്പിച്ചുപോയി....

ജന്മസിദ്ധമായ അത്ഭുതശക്തിയാല്‍, അവള്‍, സുന്ദരിയായൊരു തരുണീരത്നമായി,  ഭീമസേനന്‍റെ മുന്നിലേക്ക് അടിവച്ചു. ആ സൌന്ദര്യധാമത്തെ കണ്ട് ഭീമസേനന്‍ ആത്മഗതം ചെയ്തു... “ഈ ഇരുണ്ടവനത്തിലെ തരുണീമണിയാര്... അസമയത്തുഴറി നടക്കുന്ന ഇവള്‍, വനദുര്ഗ്ഗയോ.... രക്തം കുടിക്കാന്‍ വെമ്പുന്ന വനയക്ഷിയോ....  കാത്തിരുന്നു കാണുക തന്നെ...”സഹോദരിയെ കാണാതെ തിരഞ്ഞെത്തിയ ഹിഡിംബന്‍ ഈ കാഴ്ചകള്‍ കണ്ടു... ലോകം നടുങ്ങുമാറ് അവന്‍ ഗര്‍ജ്ജിച്ചു.... 

മഹാകായന്മാരായ ഭീമനും, ഹിഡിംബനും മുഖാമുഖം കണ്ടു....  ഭയാശങ്കകളൊന്നുമില്ലാതെ, ഭീമന്‍, ഹിഡിംബനോട് നിശ്ശബ്ദനാകാന്‍ ആജ്ഞാപിച്ചു...  തളര്‍ന്നുറങ്ങുന്ന മാതാവിനേയും, സഹോദരങ്ങളെയും ഉപദ്രവിക്കാതെ, അകന്നുപോകുവാന്‍ കല്പിച്ചു....കോപാവിഷ്ഠനായ ഹിഡിംബന്‍, ഭീമനെ താഡിച്ചു... 

ഭീമനു ഗതിമുട്ടി... സിംഹതുല്യനായി, അവന്‍, ഹിഡിംബന്‍റെ മേല്‍ ചാടി വീണു...രണ്ടു ഹിംസ്രജന്തുക്കളേപ്പോലെ യുദ്ധം തുടങ്ങി.... ഭീകരമായൊരു മുഷ്ഠിയുദ്ധം...ഭീമന്റെ ബലിഷ്ഠമായ കരങ്ങള്‍ക്കുമുമ്പില്‍ അധികനേരം പോരാടാനാവാതെ, ഹിഡിംബന്‍ നിശ്ശബ്ദനായി....നിവര്ന്നുനോക്കിയ ഭീമന്‍റെ മുമ്പില്‍, രാക്ഷസ്സിയായി ഹിഡിംബി നിന്നിരുന്നു....സഹോദരനെ നഷ്ടപ്പെട്ടതില്‍ അവള്‍ വിലപിച്ചു... തനിക്കിനി ആരോരുമില്ലെന്നു തേങ്ങിക്കരഞ്ഞു...രാക്ഷസിയെങ്കിലും അരക്ഷിതയായ സ്ത്രീയേ കണ്ട ഭീമസേനനും മനമുലഞ്ഞു. അവളെ തനിക്കൊപ്പം സ്വീകരിച്ചിരുത്തുകയെന്നതാണ്  തന്‍റെ ധര്‍മ്മമെന്ന് അവനോര്‍ത്തു..പക്ഷെ, മനുഷ്യനേയും രാക്ഷസ്സിയേയും എങ്ങിനെ ചേര്‍ത്തിരുത്താനാവും... ഈ സത്യം ഭീമസേനന്‍, ഹിഡിംബിയെ അറിയിച്ചു.  യുദ്ധകാഹളത്തില്‍ ഉറക്കമുണര്‍ന്ന കുന്തീദേവിയും സഹോദരന്മാരും പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി... മറുപടിക്കായി പരതി നില്ക്കുന്ന സ്വപുത്രന്മാരോടും ഹിഡിംബിയോടുമായി അവര്‍ പറഞ്ഞു...  

“രാക്ഷസ കുലത്തില്‍‍ പിറന്ന ഹിഡിംബിയേയും കൊണ്ട് മാനവകുലോത്തമനായ ഭീമന്, നാടുപൂകാനാവില്ല... തങ്ങള്‍ക്കെന്നും കാവലാളായ ഭീമനെ, വനത്തില്‍വിട്ട് തങ്ങള്‍ക്കു പോകാനുമാവില്ല.. അതുകൊണ്ട്, രാക്ഷസകുലജന്യയായ സ്ത്രീയേ, നീ മറ്റാരെയെങ്കിലും തെടിക്കൊള്‍ക...”ഹൃദയംനുറുങ്ങുന്ന വ്യഥയോടെ, ഹിഡിംബി വിങ്ങിക്കരഞ്ഞു...അവള്‍ കുന്തീമാതാവിന്‍റെ കാല്ക്കല്‍ നമിച്ചു പറഞ്ഞു...“മാതേ... അവിടുത്തെ പുത്രനെ മനസാ വരിച്ചു കഴിഞ്ഞ ഞാന്‍, ഇനി മറ്റൊരു പുരുഷനെ തേടുകയില്ല.. അദ്ദേഹത്തെ ചെറിയൊരു കാലയളവിലേയ്ക്കെങ്കിലും ഈ സാധുവിന് വിട്ടുതന്നാലും.... 
ഭാര്യാഭര്‍ത്താക്കന്മാരായി കുറച്ചു കാലം ഞങ്ങളെ ജീവിക്കാനനുവദിക്കൂ.... ആ ദാമ്പത്യത്തില്‍ ഞാനൊരു സത്പുത്രനു ജന്മം നല്കുകയും വഴിയെ, ഇദ്ദേഹത്തെ അവിടുത്തേയ്ക്കുതന്നെ മടക്കി തരികയും ചെയ്യാം... പിന്നീട് മാനവശ്രേഷ്ഠനായി, ഇദ്ദേഹത്തിന് നഗരത്തില്‍ തന്നെ കാലം കഴിക്കാം... കാലം വൈകാതെ സ്വപുത്രന്‍റെ കൈത്താങ്ങില്‍ ഞാന്‍ ശേഷജീവിതം പൂര്‍ത്തിയാക്കിക്കൊള്ളാം. ഞങ്ങളുടെ പുത്രനെ എപ്പോള്‍ വേണമെങ്കിലും അവിടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യാം....”ഇങ്ങിനെ പറഞ്ഞവസാനിപ്പിച്ച ഹിഡിംബി, കുന്തീദേവിയെ പ്രതീക്ഷയോടെ നോക്കി. 



അവളുടെ കണ്ണുകളിലപ്പോഴും പ്രത്യാശയുടെ നിഴല്‍ പടര്‍ന്നിരുന്നു... ഒന്നു രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍ മണ്ണില്‍ വീണു ചിതറി...കുന്തീദേവിയും കുറച്ചുനേരം ചിന്തയില്‍ മുഴുകി.“ഇനിയും കുറേക്കാലങ്ങള്‍ കൂടി തങ്ങള്‍ക്ക് വനാന്തരത്തില്‍ കഴിച്ചുകൂട്ടേണ്ടതായിട്ടുണ്ട്. അപ്പോള്‍ ഈ ബാഹുല്യ കാന്താരത്തില്‍ ഒരു ബന്ധമുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതു തന്നെ. ശേഷിക്കുന്ന കാലയളവിന്‍റെ ഒരു ഭാഗം അവര്‍ സന്തുഷ്ടരായി ജീവിച്ചുകൊള്ളട്ടെ.  അപ്പോഴേക്കും കാലം തികയുകയും, ഹിഡിംബി ഒരു പുത്രന് ജന്മം നല്കുകയും ചെയ്തുകൊള്ളും. അതുകഴിഞ്ഞാല്‍ ഭീമസേനന്‍ തങ്ങളില്‍തന്നെ ചേരുകയും ചെയ്തുകൊള്ളും.”കുന്തീദേവി, ഹിഡിംബിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട്, അവളുടേയും ഭീമസേനന്‍റേയും കരങ്ങള്‍ ചേര്‍ത്തു വച്ചുകൊടുത്തു.പരിപൂര്‍ണ്ണ തൃപ്തിയുടെ മധു നുകര്‍ന്ന്, അവരിരുവരും കുന്തീമാതാവിന്‍റെ പാദദ്വയങ്ങളില്‍ തൊട്ടു വണങ്ങി, ദാമ്പത്യത്തിന്‍റെ നിധികുംഭം ഏറ്റെടുത്തു.ജീവനറ്റ ഹിഡിംബനെ വിധിയാം വണ്ണം പിതൃലോകത്തേയ്ക്കയച്ച്, പുലര്‍ന്നു തുടങ്ങിയ പ്രഭാതത്തിലേക്ക് അവരിറങ്ങി.ഹിഡിംബന്‍റെ മൃത്യുവോടെ ഉണര്‍ന്നുതുടങ്ങിയ വനാന്തരത്തിലൂടെ....   ആകെ വശ്യയായ പ്രകൃതിയിലൂടെ... അവരങ്ങിനെ നടന്നു... ഘടോല്കചന്‍ എന്ന സുപുത്രന്‍റെ ജന്മം വരെ.....

ശ്രീക‍ഷ്ണന്‍ ശകടം മറിച്ചതും, തൃണവര്‍ത്തന വധിച്ചതും, സ്വജഠരത്തില്‍ വിശ്വം കാട്ടിയതും – ഭാഗവതം (224)



പീതപ്രായസ്യ ജനനീ സാ തസ്യ രുചിരസ്മിതം
മുഖം ലാളയതീ രാജന്‍ ജൃംഭതോ ദദൃശേ ഇദം (10-7-35)

ഖം രോ ദസീ ജ്യോതിരനീകമാശാഃ സൂര്യേന്ദു വഹ്നിശ്വസനാം ബുധീംശ്ച
ദ്വീപാന്‍ നഗാംസ്തദ്ദുഹിത്യര്‍‍വ്വനാനി ഭൂതാനി യാനി സ്ഥിരജംഗമാനി (10-7-36)

സാ വീക്ഷ്യ വിശ്വം സഹസാ രാജന്‍ സംജാതവേപഥു
സമ്മീല്യ മൃഗശാബാക്ഷീ നേത്രേ ആസീത്‌ സുവിസ്മിതാ (10-7-37)


ശുകമുനി തുടര്‍ന്നു:

കൃഷ്ണന്‍ കമിഴാന്‍ തുടങ്ങിയത്‌ വൃന്ദാവനവാസികള്‍ക്കെല്ലാം ആനന്ദത്തിന്റെ അവസരമായി. കാരണം കൃഷ്ണനെ വൃന്ദാവനത്തിലെ വീടുകളിലെല്ലാം സ്വന്തം കുട്ടിയായി കരുതിപ്പോന്നു. അവന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും എല്ലാ വീടുകളിലും ആഘോഷാവസരമായി. ഉത്സവസമയത്ത്‌ യശോദ കൃഷ്ണനെ ഒരു കാളവണ്ടിയുടെ അടിയില്‍ കിടത്തി മറ്റു സ്ത്രീകളോട്‌ വര്‍ത്തമാനം പറഞ്ഞിരുന്നു. വണ്ടിയില്‍ നിറയെ പാലും മറ്റും വച്ചിരുന്നു. ബഹളത്തില്‍ കുഞ്ഞിന്റെ കരച്ചില്‍ അമ്മ കേട്ടുമില്ല. കൃഷ്ണന്‍ തന്റെ പിഞ്ചു പാദങ്ങള്‍കൊണ്ട്‌ വണ്ടിയില്‍ ചവിട്ടിയപ്പോള്‍ വണ്ടി തകിടംമറിഞ്ഞ് പാലും മറ്റു സാധനങ്ങളും അവിടെ ചിതറിപ്പോയി. അമ്മയും മറ്റുളളവരും ഓടിയെത്തി ശിശുവിനൊന്നും സംഭവിച്ചില്ലെന്നറിഞ്ഞു സമാധാനിച്ചു.


ഗോപാലര്‍ ഗ്രാമത്തിലെ മുതിര്‍ന്നവരോട്‌ കൊച്ചുകൃഷ്ണനാണ്‌ വണ്ടി മറിച്ചതെന്നു പറഞ്ഞു. അവരത് വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ബ്രാഹ്മണരെക്കൊണ്ട്‌ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിച്ചു. അവര്‍ക്കതില്‍ ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഒരു ദുരാത്മാവ്‌ വണ്ടിയില്‍ പ്രവേശിച്ചുവെന്നും അതിന്റെ ശരീരമില്ലാത്ത ഗതിയില്‍നിന്നും കൃഷ്ണന്റെ പാദസ്പര്‍ശംകൊണ്ട്‌ അതിനു മോക്ഷം ലഭിച്ചുവെന്നും പറയപ്പെടുന്നു. മറ്റൊരു ദിവസം യശോദ മകനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു. പെട്ടെന്നു മകന്‌ ഭാരം വര്‍ദ്ധിച്ചു. മഹാമേരുവിന്റെ ഭാരമുണ്ടവന്‌ എന്നമ്മയ്ക്കു തോന്നി. ഇതിനെപ്പറ്റി ആലോചിച്ച്‌ വിസ്മയംപൂണ്ടു ആ അമ്മ. ആപത്തൊന്നും വരല്ലേ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ചെയ്തു.\

മന്ത്രജപം മറക്കരുത്


അമൃതവാണി
amruthanandamayiമക്കളേ, കലിയുഗത്തില്‍ അന്തഃകരണശുദ്ധിക്കും, ഏകാഗ്രതയ്ക്കും ഏറ്റവും എളുപ്പമായ മാര്‍ഗം മന്ത്രജപമാണ്. ജപം എപ്പോഴും ചെയ്യുവാന്‍ കഴിയും. അതിന് കാലഭേദങ്ങളില്ല, ശുദ്ധാശുദ്ധം നോക്കണ്ട; ഏതു ജോലി ചെയ്യുമ്പോഴും ജപം ചെയ്യാം.

ദിവസവും ഇത്ര സംഖ്യ ജപംചെയ്യും എന്നു തീരുമാനിക്കുന്നത്, ജപശീലം വളര്‍ത്താന്‍ സഹായിക്കും. ജപിക്കുവാന്‍ ഒരു മാല സദാ കൈയില്‍ കരുതുക. 108 മണിയുള്ള മാലയാണെങ്കില്‍ അതില്‍ ദിവസവും ഇത്ര മാല ജപിക്കും എന്നും തീരുമാനിക്കാവുന്നതാണ്. നടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ജോലി ചെയ്യുമ്പോഴും എല്ലാം മനസ്സില്‍ മന്ത്രം ജപിക്കുവാന്‍ മറക്കരുത്.

ഗുരുവില്‍നിന്ന് നിന്ന് മന്ത്രം കിട്ടുന്നതുവരെ ”ഓം നമഃ ശിവായ, ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ, ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ; ഓം പരാശക്തൈ്യ നമഃ, ഓം ശിവശക്തൈ്യക്യരൂപിണൈ്യ നമഃ” തുടങ്ങി ഏതെങ്കിലും ഇഷ്ടമന്ത്രം ജപം ചെയ്യാവുന്നതാണ്. ക്രിസ്തുവിന്റെയോ അള്ളാവിന്റെയോ, ബുദ്ധന്റെയോ നാമം ഇഷ്ടപ്പെടുന്നവര്‍ക്ക് അതും ആകാം.

അന്നദാന മഹിമ -ദര്‍ശന കഥകള്‍ - 13

 

കുരുക്ഷേത്ര യുദ്ധം ജയിച്ചു യുധിഷ്ഠിരന്‍ ഭരണഭാരമേറ്റതിന്റെ ഭാഗമായി രാജസൂയം എന്ന വിശേഷപ്പെട്ട യാഗം നടക്കുകയാണ്. രാജാക്കന്മാരും പ്രഭുക്കന്മാരും ബ്രാഹ്മണരും മഹര്‍ഷിമാരുമെല്ലാം നന്നായി സല്‍ക്കരിക്കപ്പെട്ടു.

മറ്റൊരു ഭാഗത്ത് സാധാരണക്കാരും ദരിദ്രരുമായ പതിനായിരക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടുണ്ട്. അവിടുത്തെ കാര്യങ്ങളെല്ലാം ശ്രീകൃഷ്ണന്നൊപ്പം നടന്നു കാണുകയായിരുന്ന യുധിഷ്ഠിരനില്‍ അഹങ്കാരം കിളിര്‍ത്തു-പതിനായിരങ്ങളുടെ അന്നദാതാവാണല്ലോ താന്‍! ആ മുഖഭാവം ശ്രീകൃഷ്ണന്‍ ശ്രദ്ധിക്കുകയും ചെയ്തു.

പെട്ടെന്നാണ് ആളുകള്‍ ഭക്ഷണം കഴിച്ച് എഴുന്നേറ്റ ഉടനെ ഇലകളില്‍ എന്തോ തിരയുന്നതുപോലെ ഉരുണ്ടുരുണ്ടു പോകുന്ന ഒരു വിചിത്രജീവിയെ കണ്ടത്. അത് ഒരു കീരിയായിരുന്നു. പക്ഷേ, സാധാരണ കീരിയല്ല; പകുതി ശരീരം സ്വര്‍ണനിറത്തില്‍!
യുധിഷ്ഠിരന്‍ അതിനെ കൗതുകത്തോടെ വിളിച്ചു; ശരീരത്തിന്റെ പകുതിഭാഗത്തിന് എങ്ങനെ സ്വര്‍ണം കിട്ടി എന്ന് അന്വേഷിച്ചു. അപ്പോള്‍ കീരി തന്റെ കഥ പറയാന്‍ തുടങ്ങി:

ഇവിടെനിന്ന് വളരെ വളരെ ദൂരെയാണ് എന്റെ സ്ഥലം. ഭാര്യയും ഭര്‍ത്താവും മകനും മാത്രമുള്ള ഒരു ദരിദ്ര കുടുംബം താമസിച്ചിരുന്ന വീട്ടിലാണ് ഞാനും കഴിഞ്ഞിരുന്നത്.
അങ്ങനെയിരിക്കെ, വലിയ ഒരു ക്ഷാമകാലം വന്നു. അനേകം മനുഷ്യരും ജീവജാലങ്ങളും പട്ടിണിയില്‍ മരിച്ചു. ഞാന്‍ താമസിച്ചിരുന്ന കുടുംബത്തിനേയും പട്ടിണി വിഴുങ്ങും എന്ന അവസ്ഥയില്‍ അജ്ഞാതനായ ഒരാള്‍ ഒരു പാത്രം നിറയെ ഭക്ഷണം എത്തിച്ചു, ഉടനെ സ്ഥലം വിട്ടു.

ഗൃഹനാഥ ആ പാത്രത്തിലെ ഭക്ഷണം ഭര്‍ത്താവിനും തനിക്കും മകനുമായി വീതിച്ചു. അപ്പൊഴാണ് ഒരു വഴിപോക്കന്‍ അവശതയോടെ ഭക്ഷണം ചോദിച്ച് എത്തിയത്.

ഗൃഹനാഥന്‍ തന്റെ പാത്രം അയാളുടെ മുന്നിലേക്ക് നീക്കിവച്ചു കൊടുത്തു. അയാള്‍ ആര്‍ത്തിയോടെ അത് വാരിവലിച്ചു കഴിക്കുന്നത് ഭാര്യയും മകനും നോക്കിനില്‍ക്കുകയാണ്. അയാളുടെ കണ്ണാകട്ടെ മറ്റു രണ്ടുപേരുടെ ഇലകളിലുമാണ്!
ഭാര്യ അപ്പോള്‍ തന്റെ ഭക്ഷണവിഹിതം അയാളുടെ മുന്നിലേക്ക് നീക്കിക്കൊടുത്തു. താന്‍ നല്‍കിക്കൊള്ളാമെന്ന് പറഞ്ഞ് മകന്‍ അമ്മയെ തടഞ്ഞുവെങ്കിലും അമ്മ സമ്മതിച്ചില്ല.

എന്നാല്‍ വഴിപോക്കന്‍ അതും വേഗത്തില്‍ ഭക്ഷിച്ചുതീര്‍ത്തു. മകനാകട്ടെ, തന്റെ വിഹിതവും അയാളുടെ മുന്നിലേക്ക് മടികൂടാതെ നീക്കിവെച്ചു; ഒരാളുടെ വിശപ്പെങ്കിലും പൂര്‍ണമായി ശമിക്കുമല്ലോ എന്ന വിചാരത്തോടെ.

ഭക്ഷണം കഴിച്ചശേഷം, ഒരു നന്ദിവാക്കുപോലും പറയാതെ വഴിപോക്കന്‍ സ്ഥലം വിട്ടു. ഒഴിഞ്ഞ വയറുമായി വീട്ടുകാര്‍ മൂവരും തളര്‍ന്നു കിടപ്പായി. കുറേനേരം കഴിഞ്ഞു. ഒരനക്കവും ഇല്ല. ഞാന്‍ അവരെ ഒരു പ്രദക്ഷിണം വച്ചു നോക്കി. പട്ടിണിമൂലം അവരുടെ പ്രാണന്‍ ഒഴിഞ്ഞുപോയിരുന്നു!
എന്തൊരു ത്യാഗമാണ് അവര്‍ അനുഷ്ഠിച്ചത്! ആ അന്നദാനത്തിന്റെ മഹത്വം എത്ര വാഴ്ത്തിയിലാണ് തീരുക എന്ന് ഞാന്‍ ഓര്‍ത്തു. പിന്നെ വൈകിയില്ല. തറയില്‍ തൂവിക്കിടന്നിരുന്ന ഏതാനും അന്നമണികള്‍ക്ക് മീതെ കിടന്നുരുണ്ടു. അവ സ്പര്‍ശിച്ച എന്റെ പകുതി ശരീരം പെട്ടെന്ന് സ്വര്‍ണനിറമാര്‍ന്നതായി. ഞാന്‍ അദ്ഭുതപ്പെട്ടു. ക്രമേണ ഒരാഗ്രഹം ഉണ്ടായി. അതിന്റെ സാഫല്യത്തിനുവേണ്ടി അന്നദാനം നടക്കുന്നിടത്തെല്ലാം ഞാന്‍ ചെല്ലാറുണ്ട്. ബാക്കി ശരീരഭാഗം കൂടി സ്വര്‍ണനിറമാക്കാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന പ്രതീക്ഷയോടെ….

പക്ഷെ, എന്തു ചെയ്യാം! എച്ചിലിലകളില്‍ ഉരുണ്ടതെല്ലാം വെറുതെയായി. നിരാശമൂലം പോകാന്‍ മടിയുമായി. അപ്പോള്‍ കേട്ടൂ, മഹാനായ യുധിഷ്ഠിര ചക്രവര്‍ത്തിയുടെ രാജസൂയവും അന്നദാനവും. വളരെ ദൂരം താണ്ടി ഇങ്ങോട്ട് പോരുമ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ കഷ്ടം തോന്നുന്നു. പട്ടിണി കിടന്നു മരിക്കാറായപ്പോഴും, മുന്നില്‍ വിളമ്പിവച്ച ഭക്ഷണം വിശന്നുവന്ന അതിഥിക്ക് ദാനം ചെയ്ത ആ ദരിദ്ര കുടുംബം എത്ര ശ്രേഷ്ഠം! അവര്‍ക്കൊപ്പം നില്‍ക്കാന്‍ ലോകത്തിലെ ഒരു അന്നദാന ചക്രവര്‍ത്തിക്കും കഴിയില്ലെന്ന് തീര്‍ച്ചയായി. അഥവാ പൂര്‍ണതതേടുന്ന എനിക്ക് അതിനുള്ള പുണ്യമില്ലാതെ പോയി എന്നും പറയാം!

കീരിയുടെ കഥ ശ്രവിച്ച യുധിഷ്ഠിരന്‍ വിളറിയ മുഖത്തോടെ അടുത്തുനില്‍ക്കുന്ന ഭഗവാന്‍ കൃഷ്ണനെ ഒന്നുനോക്കി. ആ മുഖത്തുനിറഞ്ഞു നിന്നത് അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരി! കണ്ണില്‍ ഒരു കുസൃതിനോട്ടവും!

സ്വര്‍ണക്കീരി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. യുധിഷ്ഠിരന് കാര്യം മനസ്സിലായി. ഇതെല്ലാം ഭഗവാന്‍ നടത്തിയ ലീലയാണ്. തന്നിലുണ്ടായ അഹങ്കാരം ശമിപ്പിക്കാന്‍ ഭഗവാന്‍ പ്രയോഗിച്ച ഒരു മരുന്ന്!

യുധിഷ്ഠിരന്‍ വളരെ വിനയത്തോടെ, കുറ്റബോധത്തോടെ കൃഷ്ണഭഗവാനോട് മാപ്പപേക്ഷിച്ചു.


കീരിയുടെ പൂര്‍വ്വകഥ


ക്രോധവും ഒരു ദേവനാണ്. ജമദഗ്‌നി മഹര്‍ഷിയുടെ ദേഷ്യത്തെക്കുറിച്ച് കേട്ടറിഞ്ഞ ക്രോധദേവന്‍ ഒരിക്കല്‍ മഹര്‍ഷിയെ പരീക്ഷിക്കാന്‍ എത്തി. പിതൃയജ്ഞം നടത്തിക്കൊണ്ടിരുന്ന മഹര്‍ഷിയുടെ യജ്ഞശാലയില്‍ കീരിയുടെ രൂപത്തില്‍ എത്തിയ ക്രോധം അവിടെയിരുന്ന മണ്‍പാത്രം തട്ടിയുടച്ച് അതിലെ പാല്‍ കുടിച്ചു. തന്റെ അരുതാത്ത പ്രവൃത്തിയിലും, ശാന്തത കൈവിടാത്ത ജമദഗ്‌നിയോട് അദ്ഭുതപരതന്ത്രനായ കീരി ആരാഞ്ഞു
:
”മഹര്‍ഷേ, ഭൃഗുവംശജര്‍ മഹാ കോപിഷ്ഠരാണെന്നാണല്ലോ കേള്‍വി; എന്നിട്ടും അങ്ങെന്താണ് ക്രുദ്ധനാകാത്തത്?”

”പിതൃക്കള്‍ക്കുള്ള പാലാണ് നീ തട്ടിമറിച്ചത്. നിനക്കുള്ള ശിക്ഷ അവര്‍ വിധിക്കും.” മുനിയുടെ മറുപടി അതായിരുന്നു.

”പിതൃക്കള്‍ ക്രോധത്തെ ശപിച്ചു: ”നീയെന്നും കീരിയായി കഴിയാന്‍ ഇട വരട്ടെ!”

മാപ്പ് അപേക്ഷിച്ച ക്രോധത്തെ പിതൃക്കള്‍ സമാധാനിപ്പിച്ചു: ”നീ ധര്‍മ്മത്തെ പുച്ഛിക്കുക. ശാപമോക്ഷം ലഭിക്കും!”

കീരി നാടുനീളെ അലഞ്ഞു. അവസാനം പാണ്ഡവരുടെ യജ്ഞശാലയിലും എത്തിയ അത് ബ്രാഹ്മണന്റെ അന്നമണിയുടെ മാഹാത്മ്യം പറഞ്ഞ് യുധിഷ്ഠിരന്റെ ധര്‍മ്മത്തെ പരിഹസിച്ചു. അതോടെ ശാപം വിട്ടൊഴിഞ്ഞ ക്രോധം കീരിയുടെ രൂപം വെടിഞ്ഞ് രക്ഷ നേടുകയും ചെയ്തു.




താമ്ര ചിക്ഷുര വധം - ശ്രീമദ്‌ ദേവീഭാഗവതം. 5. 14 - ദിവസം 106.



ദുര്‍മുഖം നിഹതം ശ്രുത്വാ മഹിഷ: ക്രോധാമൂര്‍ച്ഛിത:
ഉവാച ദാനവാന്‍ സര്‍വ്വാന്‍ കിം ജാതമിതി ചാസകൃത്
നിഹതൌ ദാനവൌ ശൂരൌ രണേ ദുര്‍മുഖബാഷ് കലൌ
തന്വ്യാ തത്പരമാശ്ചര്യം പശ്യന്തു ദേവ ചേഷ്ടിതം



വ്യാസന്‍ തുടര്‍ന്നു: തന്‍റെ പ്രധാനസൈന്യാധിപന്മാര്‍ കൊല്ലപ്പെട്ടതറിഞ്ഞു മഹിഷന്‍ ക്രോധാകുലനായി എങ്ങിനെയാണത്‌ സംഭവിച്ചതെന്ന് പലവട്ടം പലരോടും ചോദിച്ചു. ‘ദൈവഹിതം എന്തെന്ന് നോക്കൂ. ഇത്ര യുദ്ധവീരന്മാരായ ബാഷ്കളദുര്‍മുഖന്മാരെ വെറുമൊരു പെണ്ണ് വധിച്ചു കളഞ്ഞല്ലോ! കാലം തന്നെയാണ് മഹാബലന്‍! എല്ലാവര്‍ക്കും സുഖദുഖങ്ങളെ  അളന്നു നല്‍കുന്നത് മറ്റാരാണ്‌? ഈ വീരന്മാര്‍ മരിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനിയെന്താണ് കരണീയം എന്ന് എല്ലാവരും കൂടി തീരുമാനിച്ചാലും.’ ഇതുകേട്ട് ചിക്ഷുരന്‍ എന്ന വീരന്‍ ‘ഞാനവളെ കൊല്ലാം പ്രഭോ. ഒരു പെണ്ണിനെ കൊല്ലാന്‍ ഇത്രയ്ക്ക് ആലോചിക്കാന്‍ എന്തുണ്ട്?’ എന്ന് പറഞ്ഞുകൊണ്ട് പടയുമായി പുറപ്പെട്ടു. താമ്രനെ സേനയുടെ നേതാവാക്കി.



ദൈത്യരുടെ വരവറിയിച്ചുകൊണ്ട് ഭേരികള്‍ മുഴങ്ങി. ദേവിയും ചെറിയൊരു ഞാണൊലി മുഴക്കി. പടഹധ്വനി ആകാശത്ത് മാറ്റൊലിക്കൊണ്ടു. ദേവിയുടെ ഞാണൊലി അസുരന്മാരെ ഭീതരാക്കി. അവര്‍ യുദ്ധക്കളത്തില്‍ നിന്നും പായാന്‍ തുടങ്ങുമ്പോള്‍ ചിക്ഷുരന്‍ അവരെ തടഞ്ഞു നിര്‍ത്തി ‘എന്താണ് നിങ്ങളിങ്ങിനെ ഭീരുക്കളാകുന്നത്?’ എന്ന് കയര്‍ത്തു. ‘മദം പിടിച്ച ആ സ്ത്രീയെ ഞാനിന്നു കൊല്ലുന്നുണ്ട്’ എന്നവന്‍ വീമ്പു പറഞ്ഞു. തന്‍റെ ആയുധങ്ങളുമെടുത്ത് അവന്‍ ദേവിയുടെ മുന്നില്‍ചെന്നു പറഞ്ഞു: ‘സുന്ദരീ നീയിങ്ങിനെ ശബ്ദമുണ്ടാക്കി ആരെയാണ് പേടിപ്പിക്കാന്‍ നോക്കുന്നത്? നിന്‍റെ അട്ടഹാസമൊന്നും എന്‍റെയടുക്കല്‍ വിലപ്പോവില്ല. സ്ത്രീവധം ചെയ്തു എന്നൊരു പേരുദോഷം വരുമല്ലോ എന്ന ഒരുപേക്ഷ എന്റെ ഭാഗത്തുണ്ടായി എന്നത് ശരിയാണ്. പിന്നെ പെണ്ണുങ്ങള്‍ പൊരുതുന്നത് കടക്കണ്ണിന്‍റെ മുനകള്‍ എയ്തല്ലേ? ശരിയായ യുദ്ധം നിന്നെപ്പോലുള്ള സുന്ദരിമാര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല. പിച്ചിപ്പൂവു കൊണ്ടുള്ള താഡനം പോലും നിന്റെ മേനിയെ നോവിച്ചേക്കും. അങ്ങിനെയുള്ള നിന്‍റെ നേര്‍ക്ക് കൂരമ്പ്‌ തൊടുക്കാന്‍ എനിക്ക് മടി  തോന്നുന്നു. പക്ഷെ എന്തുചെയ്യാം. യുദ്ധം ചെയ്യാന്‍ വിധിച്ചവന്‍റെ കാര്യം ഇങ്ങിനെയൊക്കെയാണ്. ഈ കോമള ശരീരത്തില്‍ കൂരമ്പുകള്‍ തറയ്ക്കേണ്ടിവരുന്നത് എത്ര കഷ്ടം! തേച്ചുകുളിച്ചു പോറ്റിയ സുന്ദരമായ ദേഹത്തിലും ശത്രു മുറിവുകളുണ്ടാക്കും. കൊടും വാളാല്‍ അവയവങ്ങള്‍ ഛേദിക്കപ്പെടും!



മനുഷ്യന്‍ വാളുകൊണ്ട് മുറിവേറ്റിട്ടായാലും ധനം സമ്പാദിക്കുന്നു. ആ ധനം പിന്നീട് സുഖം നല്‍കുമെന്ന് ഉറപ്പുണ്ടോ? നീ വാസ്തവത്തില്‍ ബുദ്ധിഹീനയാണ്. യുദ്ധത്തെ കൊതിക്കുന്നത് മൂഢത്വമല്ലാതെ മറ്റെന്താണ്? ഭൌതികമായ ഭോഗസുഖത്തിനു മീതെ ഈ ലോകത്ത് എന്തെങ്കിലുമുണ്ടോ? യുദ്ധത്തിലെ കാര്യം പറയാതിരിക്കയാണ് ഭേദം. അമ്പു കൊണ്ടുള്ള മുറിവ്, വാള് കൊണ്ടുള്ള മുറിവ്, ഗദകൊണ്ടുള്ള അടി, എല്ലാം കൊണ്ട് ചത്ത് കഴിഞ്ഞാല്‍ തീ കൂട്ടി ആ സുന്ദര്‍ ദേഹം കത്തിച്ചു കലയും അല്ലെങ്കില്‍ കുറുക്കനും നരിക്കും ഭക്ഷണമാവും. വേറെ പണിയൊന്നുമില്ലാത്ത കവികളാണ് ‘പോരില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടും’ എന്നൊക്കെ എഴുതി വിടുന്നത്. അതുകൊണ്ട് സുന്ദരീ നീ ഇപ്പോള്‍ എവിടെയെങ്കിലും പൊയ്ക്കൊള്ളുക. അതല്ലെങ്കില്‍ ദേവാരിയായ മഹിഷനെ വരിച്ചു സുഖമായി ജീവിക്കുക.’



അപ്പോള്‍ ജഗദംബ കോപത്താല്‍ തീ പാറുന്ന കണ്ണുകള്‍ ചുവപ്പിച്ചുകൊണ്ട് പറഞ്ഞു: ‘നീയെന്തിനാണ്‌ പണ്ഡിതഭാവത്തില്‍ ഇങ്ങിനെ പുലമ്പുന്നത്? നീതി ശാസ്ത്രമോ തര്‍ക്കശാസ്ത്രമോ നിനക്ക് വശമുണ്ടോ? നിനക്ക് ധര്‍മ്മത്തില്‍ ശ്രദ്ധയുണ്ടോ? വയോജനങ്ങളെ ബഹുമാനിച്ചു പരിചയമുണ്ടോ? അതെങ്ങിനെ? നീ സേവിക്കുന്നത് വെറുമൊരു മൂര്‍ഖനെയല്ലേ? അപ്പോള്‍പ്പിന്നെ അവന്‍റെ സ്വഭാവം കുറച്ചു നിനക്കും കിട്ടാതിരിക്കില്ല. കുറഞ്ഞത് രാജധര്‍മ്മമെങ്കിലും അറിയണം. ഞാന്‍ നിന്‍റെ പ്രഭുവായ മഹിഷന്‍റെ ചോര കണ്ടിട്ടേ മടങ്ങൂ. ജയിച്ചു വെന്നിക്കൊടി പാറിച്ച് കഴിഞ്ഞ് ഞാന്‍ സുഖിച്ചു തന്നെ കഴിഞ്ഞുകൊള്ളാം. ദേവന്മാരെ പീഡിപ്പിക്കുന്ന ആ ദൈത്യനെ കൊല്ലും ഞാന്‍. വെറുതെ ഭ്രാന്തു പറഞ്ഞു നില്‍ക്കാതെ പോരിനു വരിക. എന്നാല്‍ നിനക്കും നിന്‍റെ പ്രഭുവിനും ജീവനില്‍ ആശയുണ്ടെങ്കില്‍ പെട്ടെന്ന് പാതാളത്തിലേയ്ക്ക് ഒാടിപ്പോയ്ക്കൊള്ളുക. അവിടെ മാത്രമേ നിങ്ങള്‍ക്കായി ഒരിടമുള്ളു. അല്ല, മരണമാണ് നിനക്കൊക്കെ വേണ്ടതെങ്കില്‍ എന്നോടു പോരിടുക.’



ദേവിയുടെ വാക്കുകള്‍ കേട്ട് ഔദ്ധ്യത്യത്തോടെ അവന്‍ മേഘക്കൂട്ടങ്ങള്‍ ഒന്നിച്ചു വന്നാലെന്നപോലെ ശരജാലങ്ങള്‍ കൊണ്ട് ദേവിയെ ആക്രമിച്ചു. സര്‍പ്പങ്ങള്‍ക്കൊത്ത ശരങ്ങള്‍ കൊണ്ട് ദേവി അവയെയെല്ലാം ഒന്നൊന്നായി മുറിച്ചു വീഴ്ത്തി. പെട്ടെന്ന് ദേവി തന്‍റെ ഗദയെടുത്ത് അസുരനെ ആഞ്ഞടിച്ചു. വന്മല വീണതുപോലെ അവന്‍ തേരില്‍ മൂര്‍ച്ഛിച്ചു വീണു. അക്കാഴ്ച കണ്ടു താമ്രന്‍ ദേവിയെ ആക്രമിക്കാന്‍ ഓടിയെത്തി. ‘വരിക, വരിക അസുരവീരാ, യമാലയം നിന്നെ കാത്തിരിക്കുന്നു’ എന്ന് ദേവി അവനെ കളിയാക്കി. ‘മൂഢരായ നിങ്ങളെ യുദ്ധത്തിനയച്ചിട്ട് ആ വീരന്‍ കൊട്ടാരത്തില്‍ ഒളിച്ചിരിക്കുകയാണോ? ആ പാപി ജീവിച്ചിരിക്കുമ്പോള്‍ നിങ്ങളെ കൊന്നിട്ടെന്താണ് ഫലം? അതുകൊണ്ട് അവനോടു ചെന്ന് പറയുക, ‘ഈ പെണ്ണ് ഇപ്പോഴും യുദ്ധവീര്യം കൈവിടാതെ അക്ഷോഭ്യയായി ഇവിടെ നില്‍ക്കുന്നുണ്ട് എന്ന്. ഇതുകേട്ട താമ്രന്‍ തന്‍റെ വില്ല് കുഴിയെ കുലച്ചു ദേവിയുടെ നേര്‍ക്ക് കൂരമ്പുകള്‍ തൊടുത്തുവിട്ടു. ദേവി കോപിഷ്ഠയായി. താമ്രശരങ്ങളെയെല്ലാം ദേവി ഖണ്ഡിച്ചു. അപ്പോഴേയ്ക്കും ചിക്ഷുരന്‍ കണ്ണ് തുറന്നു. അവനും ശരമെടുത്ത് പ്രയോഗം തുടങ്ങി. രണ്ടു ദൈത്യവീരന്മാരുമായി ദേവി ഘോരമായി പൊരുതി. ശരമാരിയില്‍ പടകളുടെ മാര്‍ച്ചട്ടകള്‍ തകര്‍ന്നുപോയി. അവര്‍ക്ക് കോപം കൊണ്ട് കണ്ണ് കാണാതെയായി. അവര്‍ വീറോടെ ദേവിയുടെ നേര്‍ക്ക്‌ ശരങ്ങള്‍ എയ്തു. വസന്തകാലത്ത് പൂത്തുനില്‍ക്കുന്ന മുരുക്കിന്‍ പൂവുപോലെ ദൈത്യസൈന്യം  ശോണവര്‍ണ്ണം പൂണ്ടു. ദേവന്മാര്‍ വിസ്മയത്തോടെ ആ കാഴ്ച കണ്ട് നിന്നു. താമ്രന്‍ അപ്പോള്‍ വലിയൊരു ഇരുമ്പുലക്കയെടുത്ത് സിംഹത്തിന്‍റെ തല നോക്കി ആഞ്ഞടിച്ച് അട്ടഹസിച്ചു. ദേവി ഒട്ടും താമസിയാതെ തന്‍റെ ദിവ്യ ഖഡ്ഗം കൊണ്ട് അവന്‍റെ തലയറുത്തു. അവന്‍റെ കബന്ധം ഒന്ന് ചുറ്റിത്തിരിഞ്ഞു ഭൂമിയില്‍ പതിച്ചു. താമ്രന്‍ തലയറ്റു വീണത്‌ കണ്ട ചിക്ഷുരന്‍ വാളുമായി ചണ്ഡികയെ ആക്രമിച്ചു. അവനു നേരെ അഞ്ചു ശരങ്ങള്‍ ഒന്നിച്ചെയ്ത് ഒന്നുകൊണ്ട് അവന്‍റെ വാള് തെറിപ്പിച്ചു. രണ്ടാമത്തെ ശരം അവന്‍റെ കൈ അറുത്തു. മറ്റു മൂന്ന് ശരങ്ങള്‍ അവന്‍റെ തല കഴുത്തില്‍ നിന്നും വേര്‍പെടുത്തി. ബലവാന്മാരായ ദൈത്യനേതാക്കള്‍ മരിച്ചു വീണപ്പോള്‍ അസുരപ്പട പേടിച്ച് ഓടി മറഞ്ഞു. ആകാശത്തുനിന്നും ദേവന്മാര്‍ സന്തോഷത്തോടെ പൂമാരി തൂകി. ‘ജഗദംബേ ജയിച്ചാലും' എന്ന് സിദ്ധചാരണഗന്ധര്‍വ്വാദികള്‍ സ്തുതി പാടി അമ്മയെ വാഴ്ത്തി.




പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

Saturday, January 28, 2017

രുദ്രാക്ഷം എത്രവിധം



രുദ്രന്റെ അക്ഷം അഥവാ ശിവന്റെ മിഴിയാണ് രുദ്രാക്ഷം. ശിവന്റെ കണ്ണീര്‍മണികളാണ് രുദ്രാക്ഷമായി മാറിയതെന്ന് ഐതിഹ്യം. മുഖങ്ങളുടെ എണ്ണപ്രകാരം രുദ്രാക്ഷം പതിനാലുണ്ട്. ഏറ്റവും ശ്രേഷ്ഠമായ ഏകമുഖ രുദ്രാക്ഷം ശിവനെ പ്രതിനിധീകരിക്കുന്നു.

ദ്വിമുഖം അര്‍ദ്ധനാരീശ്വര സ്വരൂപം എന്ന ശിവപാര്‍വതിമാര്‍, ത്രിമുഖം അഗ്‌നിസ്വരൂപം എന്ന അനലന്‍, ചതുര്‍മുഖം ബ്രഹ്മസ്വരൂപം എന്ന വിരിഞ്ചന്‍, പഞ്ചമുഖം പഞ്ചാഗ്‌നിസ്വരൂപമായ കാലാഗ്‌നി, ഷട്മുഖം ഷണ്‍മുഖസ്വരൂപമായ സുബ്രഹ്മണ്യന്‍, ഏഴ് സപ്തമാതാ സ്വരൂപമായ ആദിശേഷന്‍, അഷ്ടമുഖം അഷ്ടവസ്യസ്വരൂപ വിനായകന്‍, നവം ശക്തിസ്വരൂപമെന്ന ഭൈരവന്‍, പത്ത് ജനാര്‍ദ്ദനസ്വരൂപം എന്ന യമന്‍, പതിനൊന്ന് ഏകാദശസ്വരൂപമായ ഏകാദശരുദ്രന്‍, പന്ത്രണ്ട് ദ്വാദശ സ്വരൂപമായ മഹാവിഷ്ണു, പതിമൂന്ന് കാമസ്വരൂപമായ രുദ്രന്‍, പതിനാലു മുഖമുള്ള പരമശിവസ്വരൂപവും ഭഗവാന്‍ ശ്രീപരമേശ്വരന്‍ തന്നെ.

വെറുതെ അലങ്കാരത്തിനല്ല ഹിന്ദുക്കള്‍ രുദ്രാക്ഷം ധരിക്കുന്നതും പൂജിക്കുന്നതുമെന്നു സാരം.

ആത്മാവിന്റെ ഒരു രൂപമാണ്‌ മനസ്സ്‌


ആത്മാവിന്റെ ഒരൂ രൂപമാണ്‌ മനസ്സ്‌. അത്‌ ജാഗ്രദവസ്ഥയില്‍ കാണപ്പെടുന്നു. നിദ്രാവസ്ഥയില്‍ നാം ആരാണെന്ന ഓര്‍മയോ വേറെ വല്ല ചിന്തകളോ ലോകമോ ഒന്നും ഇല്ല.

പാര്‍ക്കപ്പെടുന്നതാണ്‌ പാര്‍(കാണപ്പെടുന്നതാണ്‌ ഭൂമി എന്നര്‍ത്ഥം) (പാര്‍ക്കുക=കാണുക, പാര്‍= ഭൂമി) ‘ലോക്യതേ ഇതിലോകഃ’ എന്താണ്‌ കാണുന്നത്‌? അഹന്തതന്നെ. ഉണ്ടായി ഇല്ലാതാവുന്നതാണ്‌ ഈ അഹന്ത. നാം ഉണ്ടായി ഇല്ലാതാവാതെ എന്നും ഉണ്ട്‌. അഹന്തയ്ക്കുമപ്പുറത്ത്‌ ചിന്തകള്‍ക്കതീതമായി ആത്മാവായി വര്‍ത്തിക്കുന്ന ബോധമാണ്‌ നാം.
നിദ്രയില്‍ മനസ്സ്‌ താത്കാലികമായി ലയിക്കുന്നുവെന്നല്ലാതെ അതുനശിക്കുന്നില്ല. അതുകൊണ്ടാണ്‌ അത്‌ വീണ്ടും പുറപ്പെടുന്നത്‌. ധ്യാനസാധനയിലും അങ്ങനെതന്നെയാണെന്ന്‌ പറയാം.

 ഇല്ലാതായ മനസ്സ്‌വീണ്ടും പുറപ്പെടില്ല. അതിനാല്‍ നാം സാധിച്ചെടുക്കേണ്ടത്‌ മനോനിഗ്രഹമാണ്‌, മനോലയമല്ല. ധ്യാനത്തില്‍നിന്നുണ്ടാവുന്ന ശാന്തിയില്‍ മനസ്സുലയിച്ചിരിക്കുന്നു. അതു പോരാ, ആവശ്യമായ സാധകളില്‍ക്കൂടി അതിനെ നിഗ്രഹിക്കണം. അല്ലെങ്കില്‍ വീണ്ടും വീണ്ടും പുറപ്പെട്ടുശല്യപ്പെടുത്തും. ഏതോ ഒരു ചെറുചിന്തയ്ക്കിടയില്‍ യോഗലയം ഉണ്ടായാല്‍ നീണ്ട കാലത്തിനുശേഷം മനസ്സ്‌ വീണ്ടും വെളിപ്പെടുമ്പോള്‍ അഹന്താവാസന അറ്റിരിക്കില്ല. അതിനാല്‍ ആദ്യത്തെ ചിന്തയുടെ തുടര്‍ച്ചയാണ്‌ കാണുക. ഈ നിലയിലുള്ളവന്‍ മനോനിഗ്രഹം സാധിച്ചവനല്ല. ശരി, എന്താണ്‌ മനോനിഗ്രഹം? ആത്മാവായ തന്നില്‍നിന്നും വേറെയായി മനസ്സെന്ന ഒന്നില്ല എന്ന്‌ ശരിക്കറിയുന്നതാണ്‌ മനോനാശം അഥവാ മനോനിഗ്രഹം. ഇപ്പോഴായാലും എപ്പോഴായാലും മനസ്സിന്‌ സ്വന്തമായി നിലനില്‍പില്ല.

 ഈ സത്യം നന്നായിറിഞ്ഞാല്‍ ലോകത്തിനോ വ്യവഹാരങ്ങള്‍ക്കോ നമ്മെ ഒന്നും ചെയ്യാനാവില്ല. ജോലികള്‍ സ്വയം നടന്നുകൊള്ളും. ജോലി ചെയ്യുന്ന മനസ്സ്‌ നാമല്ല. അത്‌ ആത്മാവിന്മേലുള്ള തോന്നല്‍ (രൂപമ്ാ‍മാത്രമാണ്‌ എന്നറിയുന്നതാണ്‌ മനോനിഗ്രഹസാധന.



ജീവിതവും മറ്റൊരു സ്വപ്‌നം - ദര്‍ശന കഥകള്‍ - 12



ഗ്രാമത്തിലെ ഒരു സാധാരണ കുടുംബം. ഭാര്യയും ഭര്‍ത്താവും അഞ്ചുവയസ്സുകാരന്‍ മകനും മാത്രമാണ് അംഗങ്ങള്‍. പെട്ടെന്നൊരു നാള്‍ കുഞ്ഞിന് സുഖമില്ലാതായി. രോഗത്തിന്റെ ശക്തി ക്രമേണ വര്‍ധിച്ചു. ചികിത്സകളൊന്നും ഫലിച്ചില്ല. പത്താം ദിവസം കുട്ടി മരിക്കുകയും ചെയ്തു.
ഒരേയൊരു കുഞ്ഞിന്റെ മരണം മാതാപിതാക്കളെ വലിയ ദുഃഖത്തിലാഴ്ത്തി. കുറച്ചുനാള്‍ കഴിഞ്ഞു അച്ഛന്‍ പതിവുജോലികളില്‍ ഉല്ലാസത്തോടെ ഏര്‍പ്പെട്ടു. അമ്മയുടെ നില അതായിരുന്നില്ല.


വീട്ടുജോലികളില്‍ ഏര്‍പ്പെടുമ്പോഴും മകനെപ്പറ്റി ഓരോ കാര്യങ്ങള്‍ ഓര്‍ത്തുപറഞ്ഞും കരഞ്ഞും കൊണ്ടിരിക്കുകയാവും അമ്മ. അല്ലാത്തപ്പോള്‍ ദുഃഖസ്മരണകളോടെ തളര്‍ന്നുകിടക്കുകയാവും.
എന്നാല്‍ ഭര്‍ത്താവ് വിഷാദമൂകനായി ഇരിക്കാറില്ല. എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. മറ്റുള്ളവരോട് വളരെ പ്രസരിപ്പോടെ ചിരിച്ചു സംസാരിക്കാനും അയാള്‍ ശ്രദ്ധിച്ചു. അതില്‍ ഭാര്യയ്ക്ക് കഠിനമായ അരിശം തോന്നി.


”ഒരേയൊരു മകന്‍ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളുവല്ലോ. എന്നിട്ടും കണ്ടില്ലേ ചിരിയും സംസാരവും! ഇയാളുടെ മനസ്സെന്താ, കരിങ്കല്ലാണോ? എങ്ങനെ ഇത് സാധിക്കുന്നു?” ഭാര്യ ഒരു ദിവസം ദേഷ്യത്തോടെ ഭര്‍ത്താവിനോട് ചോദിച്ചു.

ഭര്‍ത്താവ് ആ പരുഷവാക്കുകള്‍ ശ്രവിച്ചിട്ടും ക്ഷോഭിച്ചില്ല. സൗമ്യഭാഷയില്‍ അദ്ദേഹം പറഞ്ഞു:

”എന്റെ പൊന്നേ! മകന്റെ വേര്‍പാടില്‍ നിന്നേക്കാള്‍ എനിക്ക് ദുഃഖമുണ്ട് എന്നതാണ് സത്യം. അതു ഞാന്‍ നിന്നെ ബോധ്യപ്പെടുത്തുകയും ചെയ്യാം.
ഇന്നലെ ഞാനൊരു സ്വപ്‌നം കാണുകയുണ്ടായി. ഒരു രാജകുമാരനായ ഞാന്‍ ഒരു രാജകുമാരിയെ വിവാഹം കഴിച്ചു.”

”ങ്ഹാ! ഞാനിവിടെ ഇരിക്കുമ്പൊഴോ?…” ഭാര്യ കോപിച്ചു.

”ഛീ! സ്വപ്‌നത്തിലാണെടോ. ഇടയ്ക്ക് കേറിപ്പറയരുത്. ആ ബന്ധത്തില്‍ ഏഴു കുഞ്ഞുങ്ങളുണ്ടായി. നാലു പെണ്ണും മൂന്നാണും. ഇളയകുട്ടികള്‍ എന്റെ മടിയിലും പുറത്തുമെല്ലാം കയറിമറിഞ്ഞു ഓരോ കുസൃതികള്‍ കാട്ടും. അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും കഴിയുന്നതിനിടെ ഞാന്‍ ഉറക്കമുണര്‍ന്നുപോയി! പിന്നെ മക്കളില്ല, ഭാര്യയുമില്ല. ഞാന്‍ മാത്രം! എത്ര വലുതാണ് എന്റെ ദുഃഖം?


ഇപ്പോള്‍ ഒരേയൊരു മകന്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ കരയുന്നു, പറയുന്നു. പക്ഷെ, നീ അടുത്തുണ്ടല്ലോ എന്നതാണ് എന്റെ സന്തോഷം, അതുപോലെ ഞാന്‍ അടുത്തുണ്ടല്ലോ എന്ന് കരുതി നിനക്കും സന്തോഷത്തോടെ ജോലികള്‍ ചെയ്യരുതോ?”


ആ ചോദ്യത്തിന് മുന്നില്‍ അവള്‍ മൗനം പാലിച്ചു. കണ്ണീര്‍ തുടച്ചു ഭര്‍ത്താവിനെ പുണര്‍ന്നു.

പി.ഐ.ശങ്കരനാരായണന്‍




അവതാരമഹോത്സവവും നന്ദഗോപരുടെ മഥുരായാത്രയും – ഭാഗവതം (222)



കാലേന സ്നാനശൗചാഭ്യാം സംസ്കാരൈസ്തപസേജ്യയാ
ശുദ്ധ്യന്തി ദാനൈഃ സന്തുഷ്ട്യാ ദ്രവ്യാണ്യാത്മാത്മാവിദ്യയാ (10-5-4)

അഹോ തേ ദേവകീപുത്രാഃ കംസേന ബഹവോ ഹതാഃ
ഏകാവശിഷ്ടാവരജാ കന്യാ സാപി ദിവം ഗതാ (10-5-29)

നൂനം ഹ്യദൃഷ്ടനിഷ്ഠോഽയമദൃഷ്ട പരമോ ജനഃ
അദൃഷ്ടമാത്മനസ്തത്ത്വം യോ വേദ ന സ മുഹ്യതി (10-5-30)



ശുകമുനി തുടര്‍ന്നു:

തനിക്കൊരു മകന്‍ പിറന്നിരിക്കുന്നുതിന്റെ സന്തോഷം നന്ദഗോപന്‍ തന്റെ ബന്ധുമിത്രാദികളുമായി പങ്കുവച്ചു. പുരോഹിതന്മാരുടെ സഹായത്തോടെ മകന്റെ ജന്മകര്‍മ്മങ്ങളെല്ലാം നിര്‍വ്വഹിച്ചു. ആ സമയത്ത്‌ ബഹുമാന്യരായവര്‍ക്കും ബ്രാഹ്മണര്‍ക്കും ധാരാളം സമ്മാനങ്ങള്‍ നല്‍കി. ദ്രവ്യങ്ങള്‍ കാലക്രമം കൊണ്ടും ശരീരം കുളികൊണ്ടും ജന്മം ധര്‍മ്മയാഗങ്ങളാലും ഇന്ദ്രിയങ്ങള്‍ തപശ്ചര്യകളാലും മനസ്സ് സംതൃപ്തികൊണ്ടും പരിശുദ്ധമാവുന്നു. എന്നാല്‍ ആത്മശുദ്ധിയുണ്ടാവാന്‍ ആത്മജ്ഞാനം കൂടിയേ കഴിയൂ. നാടുമുഴുവന്‍ സന്തോഷത്തിലാണ്ടു. എങ്ങും ഉത്സവഛായ പരന്നു. ഗോപന്മാരും ഗോപികമാരും പുതുവസ്ത്രങ്ങളണിഞ്ഞ് അലങ്കാരങ്ങളോടെ അവരുടെ ഹൃദയങ്ങളില്‍ ഉല്ലാസം പ്രകടമാക്കി. എല്ലാ വീട്ടിലും അവിടുത്തെ ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതു പോലെ ആയിരുന്നു ആ നാട്ടിലെ ജനങ്ങളുടെ ഭാവം. എല്ലാവരും പരസ്പരം സുവിശേഷം അറിയിച്ചു. എല്ലാവരും തങ്ങളുടെ ഗോത്രത്തലവനായ നന്ദന്റെ വീട്ടിലേക്ക്‌ ചെന്നു. അവര്‍ ഒറ്റയ്ക്കും കൂട്ടായും ശിശുവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. സ്ത്രീകള്‍ പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടപ്പോള്‍ പുരുഷന്‍മാര്‍ പലേവിധ കളികളിലും തമാശകളിലും ഏര്‍പ്പെട്ടു. തൈരും വെണ്ണയും പരസ്പരം വാരിത്തേച്ച്‌ ചിലര്‍ അവയില്‍ത്തെറ്റി മറിഞ്ഞു വീണു. വസുദേവന്റെ ഭാര്യയായ രോഹിണി നന്ദനാല്‍ ബഹുമാനിതയായി അവിടെയെല്ലാം ഓടി നടന്നു. വൃന്ദാവനത്തില്‍ മഹാലക്ഷ്മി ഭാഗ്യലക്ഷ്മിയായി വിരാജിച്ചു. ഭഗവാന്‍ സ്വയം അവിടെ അവതരിച്ചുവല്ലോ.


കംസനുളള കരമടയ്ക്കാന്‍ നന്ദന്‌ മഥുരക്ക്‌ പോകണമായിരുന്നു. മകന്റെ സുരക്ഷയെപ്പറ്റി ഓര്‍ത്ത്‌ നന്ദന്‍ വ്യാകുലനായിരുന്നു. നാട്ടുകാരേയും നാടിനേയും പരിപാലിക്കാന്‍ മറ്റു ഗോപന്മാരെ ഏല്‍പ്പിച്ച്‌ ഹൃദയഭാരത്തോടെ നന്ദന്‍ യാത്രയായി. നന്ദന്റെ മഥുരായാത്രയെപ്പറ്റി അറിഞ്ഞ വസുദേവന്‍ നന്ദന്റെ ഔദ്യോഗിക കര്‍മ്മങ്ങള്‍ക്ക്‌ ശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ചു. പരസ്പരം ആലിംഗനം ചെയ്ത്‌ ഉപചാരം കൈമാറിയ ശേഷം വസുദേവന്‍ നന്ദനോട്‌ ചോദിച്ചു; “അങ്ങേക്ക്‌ ഒരു പുത്രനുണ്ടായ വാര്‍ത്ത കേട്ട്‌ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഗോകുലത്തിലെ ജനങ്ങള്‍ക്ക്‌ ഐശ്വര്യമാണെന്നും അവര്‍ സന്തുഷ്ടരുമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഗോക്കള്‍ ആരോഗ്യമുളളവയാണെന്നും അവയ്ക്ക്‌ ഇഷ്ടംപോലെ ആഹാരനീഹാരാദികള്‍ ഉണ്ടെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ മകന്‍ അങ്ങയുടെ വീട്ടില്‍ സുഖമായി കഴിയുന്നുവല്ലോ? വിജ്ഞാനികള്‍ പറയുന്നത്‌ ധര്‍മ്മം ഐശ്വര്യം സന്തോഷം ഇവ ശരിയായി ആസ്വദിക്കണമെന്നില്‍ അവ തങ്ങളുടെ സ്നേഹിതരുമായി പങ്കുവയ്ക്കണമെന്നാണ്‌. എന്നാല്‍ ദുഃഖം അങ്ങനെ പങ്കിടാനുളളതല്ല. അതിനാല്‍ ബന്ധുമിത്രാദികളും സുഖസന്തോഷങ്ങളും വളരെ പ്രധാനമത്രെ.” ഇതിനു മറുപടിയെന്നോണം നന്ദന്‍ പറഞ്ഞു: “അങ്ങയുടെ മക്കളെ പലരേയും കംസന്‍ വധിച്ചു എന്നെനിക്കറിയാം. അങ്ങയുടെ മകളേയും കംസന്‍ കൊണ്ടുപോയി. എന്നാല്‍ ഇതെല്ലാം അദൃഷ്ടമായതും മുജ്ജന്മകര്‍മ്മഫലഹേതുവുമത്രെ. ഇതറിയുന്നവന്‍ ദുഃഖിക്കുന്നില്ല.”



വസുദേവന്‍ നന്ദനെ വൃന്ദാവനത്തിലേക്ക്‌ പെട്ടെന്നുതന്നെ തിരിച്ചു പോവാന്‍ പ്രേരിപ്പിച്ചു. വൃന്ദാവനത്തിലേതോ ആപത്തു വരാന്‍ പോവുന്നതിന്റെ ഒരു സൂചന വസുദേവന്‌ തോന്നിയിരുന്നു. നന്ദന്‍ മഥുര വിട്ട്‌ അതിവേഗം ഗോകുലത്തിലേക്ക്‌ തിരിച്ചു.


അദൃഷ്ടം എന്നതിന്‌ പൂര്‍വ്വകര്‍മ്മഫലം എന്നാണിവിടെ അര്‍ത്ഥം. കര്‍മ്മം, വിധി, ഭാഗ്യം എന്നും പറയാം. കാണപ്പെടാത്തത്‌ എന്നാണ്‌ അക്ഷരാര്‍ത്ഥം.



കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം                      

ഈശ്വരവ്യഥ വേണം


അമൃതവാണി

amruthanandamayiമന്ത്രജപം ഒരു നിമിഷംപോലും വിടാന്‍ പാടില്ല. ഏതു ജോലി ചെയ്യുമ്പോഴും മന്ത്രജപം തുടരണം. മനസ്സില്‍ ജപം ചെയ്യാം എന്ന് വിചാരിച്ചാല്‍ പലപ്പോഴും നടക്കില്ല. അതിനാല്‍ ചുണ്ടനക്കിത്തന്നെ ആദ്യം ജപിച്ചു ശീലിക്കണം.

വെള്ളം കുടിക്കാന്‍ മീന്‍ ചുണ്ടനക്കുംപോലെ. മന്ത്രം ജപിക്കാന്‍ കഴിയാത്ത ജോലികളാണ് ചെയ്യുന്നതെങ്കില്‍, ജോലി തുടങ്ങുന്നതിന് മുന്‍പും, അതിനുശേഷവും അല്‍പനിമിഷം കണ്ണടച്ച് ഇഷ്ടമൂര്‍ത്തിയെ ധ്യാനിക്കണം. ജപം എപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നാല്‍ ജോലിക്കിടയില്‍ അനാവശ്യമായ സംസാരം കുറയും. മനസ്സ് സദാ ശാന്തമായിരിക്കും. ഇന്ന് കാണുന്ന മിക്ക രോഗങ്ങള്‍ക്കും കാരണം മനസ്സിന്റെ അശാന്തിയാണ്. മന്ത്രജപം മനസ്സിനും ശരീരത്തിനും ആരോഗ്യം നല്‍കും.

മന്ത്രം ജപിച്ചുകൊണ്ട് ചെയ്യുവാന്‍ കഴിയാത്ത ജോലിയാണുള്ളതെങ്കില്‍ ജോലി ചെയ്യുന്നതിന് മുന്‍പ് ‘പ്രഭോ ഇത് അവിടുത്തേക്ക് പ്രിയമായ രീതിയില്‍ ചെയ്തു തീര്‍ക്കുവാന്‍ അനുഗ്രഹിക്കണേ’ എന്ന് പ്രാര്‍ത്ഥിക്കണം. ജോലി കഴിയുമ്പോള്‍, തന്നില്‍നിന്നും എന്തെങ്കിലും പിഴ അറിഞ്ഞോ അറിയാതെയോ സംഭവിച്ചിട്ടുണ്ടെങ്കില്‍, അതിന് ഭഗവാനോട് ക്ഷമ ചോദിക്കണം.

നമ്മുടെ മടിയില്‍നിന്ന് വഴിയാത്രയ്ക്കുള്ള പണം നഷ്ടപ്പെട്ടാല്‍, എത്ര വേവലാതിയോടെ അത് തിരഞ്ഞ് കണ്ടെത്താന്‍ നാം ശ്രമിക്കും? അപ്രകാരം അല്‍പ്പസമയം മന്ത്രം ജപിക്കാന്‍ കഴിയാതെ പോയാല്‍, ‘ഈശ്വരാ, ഇത്ര സമയം എനിക്ക് നഷ്ടമായല്ലോ?’ എന്ന വ്യഥ വരണം. ആ വ്യഥയുണ്ടെങ്കില്‍ ഉറങ്ങുന്ന സമയം പോലും നഷ്ടമാകയില്ല.

മക്കളേ, കോടി രൂപ നഷ്ടമായാല്‍ അത് നേടാം. ഒരു സെക്കന്റ് നഷ്ടമായാല്‍ അത് തിരികെ കിട്ടുകയില്ല.