ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 11, 2017

സൂര്യഗായത്രി



എല്ലാ ദേവതകളുടെയും ധ്യാനത്തിനും പൂജാദികര്‍മങ്ങള്‍ക്കും ഈ മന്ത്രം ഉപയോഗിക്കാറുണ്ട്. എല്ലാ ദേവതകളും സച്ചിദാനന്ദസ്വരൂപനായ പരമാത്മാവിന്റെ മൂര്‍ത്തിഭേദങ്ങള്‍ മാത്രമാണല്ലോ.

ഓം തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
-ഋഗ്വേദം

ധര്‍മത്തിലേക്ക് ബുദ്ധിയെ നയിക്കുന്ന സവിതാവിന്റെ (സൂര്യന്റെ) ശ്രേഷ്ഠമായ തേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു.

ഇതാണ് പ്രസിദ്ധമായ ഗായത്രീമന്ത്രം. ഈ മന്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള സൂര്യന് സര്‍വചരാചരങ്ങളുടെയും ചൈതന്യസ്വരൂപനായ പരമാത്മാവ് എന്ന വിശാലമായ അര്‍ത്ഥംകൂടി കല്‍പിക്കേണ്ടതാണ്. ആ പരമാത്മാവ് നമ്മുടെ ചിന്തയും വാക്കും പ്രവൃത്തിയും ശ്രേയസ്‌കരമാകട്ടെ, നമുക്ക് ഐഹികവും പരാത്രികവുമായ എല്ലാ ശ്രേയസ്സും നല്‍കി നമ്മുടെ ജീവിതം ധന്യമാക്കട്ടെ എന്നൊക്കെയാണ് അര്‍ത്ഥഗംഭീരമായ ഈ പ്രാര്‍ത്ഥനയുടെ പൊരുള്‍. എല്ലാ ദേവതകളുടെയും ധ്യാനത്തിനും പൂജാദികര്‍മങ്ങള്‍ക്കും ഈ മന്ത്രം ഉപയോഗിക്കാറുണ്ട്. എല്ലാ ദേവതകളും സച്ചിദാനന്ദസ്വരൂപനായ പരമാത്മാവിന്റെ മൂര്‍ത്തിഭേദങ്ങള്‍ മാത്രമാണല്ലോ. ”ഏകം സദ്, വിപ്രാ ബഹുധാ വദന്തി” (സത്യം ഒന്നുമാത്രം, വിദ്വാന്മാര്‍ അതിനെ പലവിധത്തില്‍ പരാമര്‍ശിക്കുന്നു) എന്ന ഋഗ്വേദത്തിലെ വിശ്രുതമായ സരോക്തി ഓര്‍ക്കുക.

No comments:

Post a Comment