രാധികാദേവി പഞ്ചപ്രാണങ്ങളുടെ അധിദേവതയും, പഞ്ചപ്രാണസ്വരൂപിണിയും, ശ്രീകൃഷ്ണന് പ്രാണനേക്കാള്‍ പ്രിയപ്പെട്ടവളും, പരമ ശ്രേഷ്ഠയും, സര്‍വസൌഭാഗ്യവതിയും, അതി സുന്ദരിയും, ഗൗരവത്തോടുകൂടിയവളും, മാനിനിയും, ശ്രീകൃഷ്ണ പരമാത്മാവിന്റെ വാമാംഗാര്‍ധ സ്വരൂപിണിയും,അതേസമയം നിരാകാരയും, ശ്രീകൃഷ്ണഭഗവാനു തത്തുല്യമായ തേജസ്സോടും ഗുണത്തോടും കൂടിയവളും, എന്നാൽ ഗുണാതീതയും, പരാപര സാരഭൂതയും ,സനാതനയും, പരമധന്യയും, മാന്യയും, പൂജ്യയും, ശ്രീകൃഷ്ണ ഭഗവാന്റെ രാസക്രീഡാധിദേവിയും,രാസമണ്ഡലത്തില്‍ ഉണ്ടായി, രാസമണ്ഡലത്തില്‍ പരിശോഭിക്കുന്ന രാസേശ്വരിയും, രസികയും, രാസാവാസനിവാസിനിയും, ഗോലോകസ്ഥിതയും, ഗോപികാവേഷധാരിണിയും, പരമപ്രേമാനന്ദസ്വരൂപിണിയും, നിര്‍ലിപ്തയും ,ആത്മസ്വരൂപിണിയും, യാതൊരവസ്ഥാഭേദത്താലും ബാധിക്കപ്പെടാത്തവളും, നിരീഹയും ,നിരഹങ്കാരയും, ഭക്തന്മാര്‍ക്ക് അനുഗ്രഹം കൊടുക്കുന്നതിൽ അതികരുണയും സന്തോഷവും നിറഞ്ഞവളും, ശ്രീകൃഷ്ണപ്രേമ സ്വരൂപിണിയും, ദേവ,മുനിശ്രേഷ്ഠന്മാർക്ക് പോലും മാംസചക്ഷുസ്സുകള്‍ കൊണ്ട് കാണപ്പെടുവാന്‍ സാധിക്കാത്തവളും, എന്നാൽ കൃഷ്ണപ്രേമത്താൽ സാദാ ആനന്ദിക്കുന്നവന് നിത്യ ദർശനം നൽകുന്നവളും, കൃഷ്ണാനന്ദികളുടെ സാമീപ്യം കൊതിക്കുന്നവളും,വേദങ്ങളാല്‍ വിധിക്കപ്പെട്ടിട്ടുള്ള ധ്യാനങ്ങളനുസരിച്ച് ധ്യാനിച്ചാല്‍ ജ്ഞാനദൃഷ്ടികൊണ്ട് കാണപ്പെടുന്നവളും, അഗ്നിയില്‍പ്പോലും ദഹിക്കാത്ത വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നവളും, കോടി ചന്ദ്രന്റെ പ്രകാശമുള്ളവളും, വരാഹകല്പത്തില്‍ വൃഷഭാനുവിന്റെ പുത്രിയായി അവതരിച്ചവളുമാകുന്നു.
അക്കാലത്ത് ആ ദേവിയുടെ പാദസ്പര്‍ശം നിമിത്തം ഭാരതഭൂമി പുണ്യവതിയായി. പണ്ട് ബ്രഹ്മാവ് ഈ ദേവിയുടെ പാദസ്പര്‍ശം കാംക്ഷിച്ച് അറുപതിനായിരം വര്‍ഷം തപസ്സുചെയ്യുകയുണ്ടായി. എന്നാൽ അക്കാലത്ത് ദേവിയെ സ്വപ്നത്തില്‍പ്പോലും കാണുവാന്‍ സാധിച്ചില്ല. പിന്നെ കരുണാമയിയായ ആ ദേവിതന്നെ വൃന്ദാവനത്തില്‍ ലോകാനുഗ്രഹാര്‍ഥം അവതരിച്ചപ്പോള്‍ അവിടെവച്ചു മാത്രമേ ആ ദേവിയെ എല്ലാവര്‍ക്കും പ്രത്യക്ഷമായി കാണുവാന്‍ കഴിഞ്ഞുള്ളൂ.
ശ്രീ കൃഷ്ണ പരമാത്മാവിന്റെ ആത്മാവാണ് ശ്രീരാധാദേവി. മൂലപ്രകൃതിയായ രാധാദേവിയിൽ നിന്നാണ് സമസ്ത പ്രപഞ്ചങ്ങളും ഉണ്ടായത്.ശ്രീകൃഷ്ണ ഭഗവാൻ ആത്മാരാമനാണ് .അതായതു സ്വന്തം ആത്മാവിൽ മാത്രം രമിക്കുന്നവൻ. രാധാദേവിയിൽ നിന്നും ജതമായതാണ് ഈ പ്രപഞ്ചം എന്നതിനാൽ ഈ പ്രപഞ്ചത്തിലെ എല്ലാത്തിനോടും ഉള്ള പ്രേമം കൃഷ്ണന്റെ ആത്മരതി തന്നെയാണ്. രാധായല്ലാതെ കണ്ണന് രമിക്കാൻ വേറെ ഒന്നും തന്നെ ഇല്ല. ഇത് തന്നെ കണ്ണന്റെ മഹാരസം . അത് സാദാ നടന്നു കൊണ്ടിരിക്കുന്നു.
മഹാരസം അറിയാൻ അനുഭവിക്കാൻ കഠിനമായ സാധനയോ ധ്യാനമോ ഒന്നും വേണ്ട. ഉറവ വറ്റാത്ത , കൊടുക്കും തോറും ഇരട്ടിയായി നിറഞ്ഞൊഴുകുന്ന നിറഞ്ഞ പ്രേമം മാത്രം മതി.
പ്രേമഗംഗ അനുസ്യൂതം കൃഷ്ണനിലേക്ക് ഒഴുകട്ടെ .
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
രാധേ ശ്യാം! രാധേ ശ്യാം! രാധേ ശ്യാം!
സുദർശന രഘുനാഥ്
വനമാലി
വനമാലി
No comments:
Post a Comment