വെറുപ്പിനെ വെറുപ്പിനാൽ കീഴടക്കാനാവില്ല.
സ്നേഹംകൊണ്ടാണതിനെ കീഴടക്കേണ്ടത്. ഈനിയമം ശാശ്വതം.
ശാന്തിയുടെലോകത്ത് പുലരാനാണ് നാം ഇവിടെ വന്നത് അതറിയുന്നവൻ പരസ്പരം പോരടിയ്ക്കില്ല.
ഒരായിരം സദ്വചനങ്ങൾ വിളമ്പിയാലും അത് കർമ്മത്തിൽ പ്രതിഫലിയ്ക്കുന്നില്ലെങ്കിൽ, പരിശുദ്ധ ജീവിതം ആസ്വദിയ്കാൻ ആ മടയനാവില്ല. സദ്വചനങ്ങൾ പറയുന്നവനല്ലെങ്കിലും അത്തരം ജീവിതമാണ് നയിക്കുന്നതെങ്കിൽ, രാഗദേഷ മോഹങ്ങളിൽ നിന്നും മുക്തനാണെങ്കിൽ ഇഹത്തിലും പരത്തിലും നന്മതിന്മകളോടുളള ആർത്തിയില്ലെങ്കിൽ, അവൻറെ ജീവിതം പരിശുദ്ധമാണ്.
ശ്രദ്ധ
അനശ്വരതയിലേയ്ക്കുളള വഴിയാണ് ശ്രദ്ധ:
അശ്രദ്ധ മരണത്തിലേയ്ക്കുളളതും,
ശ്രദ്ധയുളളവന് മരണമില്ല:
ഒട്ടും ശ്രദ്ധയില്ലാത്തവൻ മൃതതുല്ല്യനാണ്.
ശുദ്ധമായ മനസ്സുളളവർക്ക് ഈ സത്യമറിയുന്നു.
വിവേകികളും ശ്രദ്ധാലുക്കളുമായവർ "ശ്രദ്ധയുയുടെ" സുഖമറിയുന്നു.
നല്ല ചിന്തകളും,ശ്രദ്ധയും കൊണ്ട് ധർമ്മപാതയിൽ മുന്നേറുന്നവൻ, ഒടുവില് നിർവ്വാണമടയുന്നു. ധർമ്മത്തിൽ വിശ്വാസം ഉള്ള വൻ, ജീവിതലക്ഷ്യം സദാ ഓർക്കുന്നവൻ, കർമ്മത്തിൽ പരിശുദ്ധമായവൻ, ശ്രദ്ധയോടെ സ്വകർത്തവ്യങ്ങൾ നിറവേറ്റുന്നവൻ എന്നിവരുടെ കീർത്തി ഉന്നതമായിരിയ്ക്കും.
ചിന്തയുംശ്രദ്ധയുമളളവർ ഒടുവില് പരമാനന്തത്തിലെത്തുന്നു.
ശ്രദ്ധയുടെ ആനന്ദം നുകരുകയും അശ്രദ്ധയെ ഭയക്കുകയും
ചെയ്യുന്ന ഒരുവനെ, വിജയത്തിൽനിന്നുമകറ്റാൻ ആർക്കുമാവില്ല.അയാൾ നിർവ്വാണത്തിനരികിലാണ്.
മനസ്സ്
അതിനെ കാക്കാനും പിടിച്ചുനിര്ത്താനും പാടാണ്. അത് അസ്വസ്ഥവും ചഞ്ചലവുമാണ്. അതിനാല് അമ്പുകളുണ്ടാക്കുന്നവൻ അമ്പ് നേരെയാക്കുംപോലെ ഒരു വിവേകി സ്വന്തം മനസ്സിനെ നേരെയാക്കണം.
ആത്മനിയന്ത്രണം നേടിയമനസ്സ് പരമാത്മാവിൻറെ ഉറവിടമാണ്.
ഒരു ശത്രുവിന് മറ്റൊരു ശത്രു വിനെ വേദനിപ്പിയ്ക്കാനാവും
ഒരു വിദ്വേഷിയ്ക്ക് മറ്റൊരുവനോട് ദേഷ്യം കൊണ്ടുനട്ക്കാം
എന്നാല് മനുഷ്യന്റെ സ്വന്തം മനസ്സുതന്നെ വഴിതെറ്റി അലഞ്ഞാൽ അത് എല്ലാത്തിനെക്കാളും വലിയ വിപത്തായിരിയ്ക്കും അയാള് ക്ക് നൽകുക.
അച്ഛനും, അമ്മയും, ബന്ധുജനങ്ങളും നിങ്ങള്ക്ക് നന്മചെയ്തേയ്ക്കാം എന്നാല് ശരിയായവഴിയ്ക്കു തിരിച്ചുവിട്ടമനസ്സിന് അതിനേക്കാൾ വലിയ നന്മ നിങ്ങള്ക്ക് ചെയ്യാന് കഴിയും
.
ജീവിതപുഷ്പങ്ങൾ
പൂവിന്റെ സൗന്ദര്യത്തിന് യാതൊരു കേടും വരുത്താതെ തേൻനുകർന്ന് പറന്നകലുന്ന വണ്ടിനെപ്പോലെ , റൃഷീശ്വരൻന്മാർഈജീവിതത്തിലൂടെ കടന്നു പോകുന്നു.
എന്നാല് ഇന്ദ്രിയസുഖങ്ങളുടെ പൂക്കള് വാരിക്കൂട്ടുന്നവനെ, മരണം കൊണ്ടുപോവുന്നു. സകലതിന്റ്റെയും അവസാന വാക്കായ മരണം, അത്യാർത്തിയുടെ ഇന്ദ്രിയസുഖങ്ങളുടെ പൂക്കള് വാരിക്കൂട്ടുന്നവൻറ്റെ ജീവിതജീവിതത്തിന്ന് വിരാമമിടുന്നു.
മനോഹരമായതും വണ്ണമുള്ള തുംഎന്നാൽ സുഗന്ധമില്ലാത്തതുമായ
ഒരു പൂപ്പോലെ ഒരുവൻ പറയുന്ന മധുരമാർന്ന വാക്കുകൾ പ്രവർത്തിയിൽ കാണുന്നില്ലെങ്കിൽ അത് പാഴാണ്.
മധുരമാർന്ന വാക്കുകള് പറയുകയും പ്രവർത്തിയ്ക്കുകയും ചെയ്യുന്ന ഒരുവൻ കായ്ക്കുന്ന മരമാണ്.
പൂവിന്റെ നറുമണം കാറ്റിനെതിരായി പരക്കാറില്ല,
ചന്ദനത്തിൻറ്റെ സുഗന്ധവും, പനിനീര് പൂവിന്റെ സുഗന്ധംവും വ്യത്യസ്തമല്ല.
എന്നാല് ധർമ്മാചരണത്തിൻറ്റെ സുഗന്ധം കാറ്റിനെതിരായി പരന്ന് ലോകം മുഴുവന് വ്യാപിയ്ക്കുന്നു.
എല്ലാത്തിലുമുപരിയാണ് ധർമ്മാചരണത്തിൻറെ സുഗന്ധം.
ഒരു യഥാര്ത്ഥ ധനികൻറ്റെ വഴി ധർമ്മാചരണത്തിൻറെ താണ്. അവൻ ശ്രദ്ധാലുവായിരിയ്ക്കണം.
വിഡ്ഢി
ജീവിതത്തിൻറ്റെ വിശാലമായ വഴിയിലൂടെ പോകവെ ഒരുവന് തന്നെക്കാൾ ശ്രേഷ്ഠ നൊ ചുരുങ്ങിയ പക്ഷം തനിക്ക് തുല്യം ശ്രേഷ്ഠനായ ഒരാളെയെങ്കിലും കാണാനായിലെങ്കിൽ അവന് സന്തോഷപൂർവ്വം ഏകനായി യാത്രതുടര്ന്നുപോകാം. ആ യാത്രയിൽ ഒരു വിഡ്ഢിയ്ക്കൊരിയ്ക്കലും അവനു വഴി കാട്ടാനാവില്ല. ഇതെൻറ്റെ സ്വത്താണ്, ഇതെന്റെ മക്കളാണ്" മടയൻന്മാർ ഇപ്രകാരം തലവേദനകൾ ഉഉണ്ടാക്കി വയ്ക്കുന്നു.
സത്യത്തിൽ അവന് സ്വന്തംഉടമസ്ഥത പോലുമില്ല. അപ്പോള് മക്കളിലും സമ്പത്തിലും അയാളുടെ അവകാശം എത്ര നിസാര മായിരിയ്ക്കും?.
ഒരു മടയന്ന് കുറഞ്ഞത് സ്വന്തംമടയത്തരമെങ്കിലും
കാണാനാവുന്നുണ്ടെങ്കിൽ, അവന് അൽപ്പമെങ്കിലും വിവേകമുണ്ട്. എന്നാല് ഞാന് ഒരു ബുദ്ധിമാനാണെന്ന് കരുതുന്നവനാണ് ശരീയായ വിഡ്ഡി.
ജീവിതകാലമത്രയും ഒരു ജ്ഞാനിയോടൊപ്പംകഴിഞ്ഞിട്ടും ഒരു വിഡ്ഡിയ്ക്ക് വീവേകത്തിൻറ്റെ വഴി കണ്ടെത്താനാവാത്തത് ,
ഒരു കരണ്ടിയ്ക്ക് അതിലുളള തേനിൻറ്റെ രുചിയറിയാത്തതു.
പോലെയാണ്. എന്നാല് സകലതും കാണുകയും ശ്രദ്ധിയ്ക്കുകയും ചെയ്യൊന്ന ഒരുവന് ഒരു ജ്ഞാനിയുടെ അടുത്ത് ഒരു നിമിഷം നിന്നാൽ മതി, വിവേകത്തിൻറ്റെ വഴി കണ്ടെത്താനാവും.
നാവിന് തേനിൻറ്റെ രുചി അറിയാവുന്നതുപോലെയാണത്.
പൂർത്തിയാക്കവെ ഒരാള്ക്ക് പക്ച്ഛാത്താപം തോന്നാനിടയാക്കുന്ന കർമ്മം ദുഷ്കർമ്മമാണ്. പൂർത്തിയാക്കവെ കുറ്റബോധത്തിന് ഇടനൽകാത്ത കർമ്മം സദ്കർമ്മമാണ്.
വിവേകി
നിങ്ങളുടെ തെറ്റുകുററങ്ങൾ വിളിച്ചു പറയുന്നവനെ, ഏതോ
അമൂല്യമായ നിധി കാണിച്ചു തന്നവനെപ്പോലെ ശ്രദ്ധിയ്ക്കു,
അയാള് നിങ്ങള്ക്ക് ജീവിതത്തിൻറ്റെ വിപത്തുകളാണ് കാട്ടിതന്നത്. അയാളെ പിൻ തുടരു.അയാളെ പിൻതുടരുന്നവൻ നന്മമാത്രം കാണുന്നു. ഉള്ളില് തിന്മയുളളവൻറ്റെഒപ്പം കൂട്ടുകൂടാതിരിയ്ക്കു.
ഉള്ളില് നന്മയുളളവരെമാത്രം കൂട്ടുകാരാക്കു. വെളളത്തിന്
ചാലുകീറുന്നവൻ വെള്ളളത്തെ നിയന്ത്രിയ്ക്കുന്നു;
അമ്പുണ്ടാക്കുന്നവൻ അതിനെ നേരെയാക്കുന്നു;
തച്ചൻന്മാർ അവരുടെ മരത്തടികളും;
വിവേകികൾ അവരൈടെ മനസ്സും നേരെയാക്കുന്നു.
കാറ്റിൽ ഒരു കരിമ്പാറ ഇളകാത്തതുപോലെ വിവേകികളെ ക്കുലുക്കാൻ പ്രശംസയ്ക്കോ അപമാനത്തിനോ കഴിയില്ല.
അവനവനുവേണ്ടി,
അന്യർക്കുവേണ്ടി,
മക്കള്ക്കോ സമ്പത്തിനോവേണ്ടി കൊതിയ്ക്കാത്തവൻ, ആരോ അവൻ ധർമ്മിഷ്ടനും വിവേകിയുമാണ്.
അളവററ സ്വതന്ത്യം
യാത്രികൻ യാത്രയുടെ അന്ത്യത്തിലെത്തിയിരിയ്ക്കുന്നു. നിസ്സിമമായ സ്വാതന്ത്യത്താൽ അയാള് ദുഃഖങ്ങളിൽ നിന്ന് മുക്തനാണ്. ഉൾക്കാഴ്ചയുടെ പ്രകാശത്താൽ അയാള് സ്വതന്ത്യത്തെ ക്കണ്ടിരിയ്ക്കുന്നു. ഇപ്പോള് ചിന്തകളും വാക്കും പ്രവർത്തിയും ശാന്തമാണ്.
എങ്ങോട്ട് പോകാൻ?
എന്തുപേക്ഷിയ്ക്കാൻ?
എന്തുസ്യൂകരിയ്ക്കാൻ?
ആത്മാവ് പ്രളയകാല ജലമെന്നപോലെ എങ്ങും നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു.
വിശുദ്ധൻന്മാർ വസിയ്ക്കുന്നിടം ആനന്ദസ്ഥലിയാണ്.
അതൊരു ഗ്രാമമേ, കുന്നൊ, വനമൊ! താഴ്വരയൊ, ആവട്ടെ.
നമുക്കു പാർക്കാനാവാത്ത വനങ്ങളെപ്പോലും അവര് വീടാക്കിമാറ്റുന്നു. വിഷയാസക്തിയുടെ താങ്ങാഭാരമില്ലവർക്ക്.
സാധാരണക്കാർ കണ്ടെത്താത്ത ആനന്ദമാണ് അവരുടെ പക്കലുളളത്.
ആയിരത്തെക്കാൾ മികച്ചത്
നിഷ്പ്രഭമായ ആയിരം വാക്കുകളെക്കാൾ മികച്ചതാണ്
ശാന്തി പകരുന്ന ഒരൊറ്റ വാക്ക്. അർത്ഥശൂന്യമായ ആയിരം വരികളെക്കാൾ അർത്ഥവത്താണ് ശാന്തി പകരുന്നു ഒരൊറ്റ വാചകം. വിലകുറഞ്ഞ 1000 കവിതകളെക്കാൾ മഹത്തരമാണ് ശാന്തി പകരുന്ന ഒരു കവിത.
ഒരുവൻ ആയിരത്തിൽപരം യുദ്ധങ്ങളിൽ ജേതാവാകുന്നു.
മറ്റൊരുവൻ ആത്മവിജയംനേടുന്നു. ഇവയില് രണ്ടാമത്തെ വിജയമാണ് മഹത്തരം. വിജയങ്ങളിൽ വലുത്
ഒരുവൻ തനിയ്ക്കുമേൽ നേടുന്ന ജയമാണ് .ആ ജയത്തിൽനിന്നും അവനെത്തടയാൻ ആർക്കും സാദ്ധ്യമല്ല.
ഒരായിരം വർഷം യാഗാഗ്നിയെ ആരാധിച്ചിരിയ്ക്കുന്നതിനെക്കാൾ പുണ്യമുണ്ട് , ആത്മ-വിജയംനേടിയവനെ ആരാധിയ്ക്കുന്ന ഒരു നിമിഷത്തിന്. ധർമ്മിഷ്ടനായ ഒരുവനെ പ്രണമിയ്ക്കുന്നതിൽനിന്നളള
പുണ്യത്തിൻറ്റെ ഒരു കണിക പോലുമില്ല. പുണ്യം ലഭിയ്ക്കാനായി നടത്തുന്ന ഭക്തി,ദാനങ്ങൾക്ക്. ദുരാചാരത്തിൽ ചിലവഴിച്ച 100 വർഷങ്ങളെക്കൾ ശ്രേഷ്ഠമാണ് സത്കർമ്മങ്ങളിലും ധ്യാനത്തിലും ചിലവഴിച്ച ഒരു ദിവസം.
നന്മയും തിന്മയും
തെറ്റ് ചെയ്തുപോയെങ്കിൽ വീണ്ടും ആ തെറ്റ് ആവർത്തിയ്ക്കാതിരിയ്ക്കാൻ ശ്രമിയ്ക്കു.
മനശുദ്ധിയുളള ഒരു നിഷ്കളങ്കനോട് ഒരു വിഡ്ഢി ചെയ്യുന്നപാപങ്ങൾ, കാറ്റിനെതിരെ വീശിയെറിഞ്ഞ
മണ്ണുപോലെ തിരിച്ചടിയ്ക്കും.
നമ്മള് ഈ ഭൂമിയില് ജനിച്ചു, അതിൽ നന്മചെയ്യുന്നവർ സ്വർഗ്ഗത്തിലും തിന്മ ചെയ്യുന്നവർ നരകത്തിലും പുനർ ജനിയ്ക്കുന്നു. എന്നാല് മനശുദ്ധിനേടിയവർ നിർവ്വാണം പ്രാപിയ്ക്കുന്നു.
ജീവിതം
വിപത്തിനുമുൻപിൽ സകലതും വിറയ്ക്കുന്നു.
ഈചിന്തയുളളവൻ മരണത്തെ ഭയക്കുന്നു. ജീവിതം സകലർക്കും പ്രിരങ്കരം ഈ ചിന്തയുളളവൻ മറ്റൊന്നിൻറ്റെ ജീവനെടുക്കില്ല.
സ്വന്തം സുഖത്തിനായി മറ്റൊന്നിൻറ്റെ ജീവനെടുക്കുന്നവൻ
പിന്നീട് ഒരിക്കലും സന്തോഷമെന്തെന്ന് അറിയുന്നില്ല.
വാക്കുകള് കൊണ്ട് വൃണപ്പെടുത്താതിരിയ്ക്കു.
അത് തിരിച്ചടിയ്ക്കും
വിദ്വേഷംപുരണ്ട വാക്കുകള്
അത് വേദനാജനകമാണ്.
പ്രഹരത്തിന് പ്രഹരം തന്നെ ഫലം.
പൊട്ടിയമണിപോലെ നിങ്ങള്ക്ക് മൗനത്തിലാവാൻ കഴിയുമെങ്കിൽ നിങ്ങള് നിർവ്വാണത്തിലെത്തിയിരിയ്ക്കുന്നു. തിന്മചെയ്യവെ ഒരുവൻ അറിയുന്നില്ല, ഒരുനാൾ സ്വയം എരിഞ്ഞടങ്ങേണ്ട ചിതയ്ക്കാണ് താൻ തിരികൊളുത്തിയത് എന്ന്. മനസ്സില് ആഗ്രഹങ്ങളുംസന്ദേഹങ്ങളും ബാക്കിനിൽക്കവെ, നഗ്നതയോ, ജടയോ, വൃതാനുഷ്ഷ്ടാനമോ, നിലത്തുറങ്ങലോ, ദേഹത്ത് പൂശിയചാരമോ, നരച്ചമുടിയോ ഭൗതികമായ ബിരുദമോ ഒരുവനെ ശുദ്ധീകരിയ്ക്കുന്നില്ല .
മരണാനന്തരം
ലോകമാകെ കത്തിക്കൊണ്ടിരിര്ക്കെ, എങ്ങനെയാണ് ചിരിയ്ക്കാനും സുഖിയ്ക്കാനുമാവുന്നത്? ശരീരം ചീയുന്നു! രോഗങ്ങളുടെ വീടാണിത്. കുററകൃത്യങ്ങളുടെ ഒരു കൂമ്പാരം, നശിയ്ക്കാൻ വിധിയ്ക്കപ്പെട്ടത്. ജന്മങ്ങളെല്ലാം മരണത്തിൽ കലാശിയ്ക്കുന്നു. അസ്ഥികള് കൊണ്ടുണ്ടാക്കിയ ഒരു വീടാണ് ശരീരം. രക്തവും മാംസവുമാണ് ചുവരുകള് അഭിമാനവും കാപട്യവും, വാർദ്ധക്യവും മരണവുമാണ് അതിലെ താമസക്കാർ.
ഈ ശരീരത്തിനും ഒരുനാള് പ്രായമേറുന്നു എന്നാൽ സൽക്കർമ്മികളുടെ പുണ്യത്തിന് കാലപ്പഴക്കമില്ല.
ആത്മനിയന്ത്രണം
സത്യമെന്തെന്ന് സ്വയം അറിഞ്ഞവനെ അത് അന്യർക്ക് പകരാനാകു. മനുഷ്യനിൽ വളരുന്ന തിന്മകൾ മാവില് വളരു ഇത്തിക്കണ്ണികൾ പോലെയാണ്. ആത്മനിയന്ത്രണം വളരെ കഠിനമാണ്.
ഉണരു ശ്രദ്ധിയ്ക്കു.
തരംതാണജീവിതം നയിയ്ക്കാതിരിയ്ക്കു. തെറ്റുകളെ പിൻതുടരാതിരിയ്ക്കു.ഇഹലോകസുഖങ്ങളിൽ മുങ്ങി പ്പോകാതിരിയ്ക്കു.
ഉണരു! ശ്രദ്ധിയ്ക്കു. ശരിയായ മാർഗത്തിൽ ചരിയ്ക്കു.
ധർമ്മമാർഗ്ഗത്തിൽ സഞ്ചരിയ്ക്കുന്നവർ.ഇഹത്തിലും പരത്തിലും സന്തോഷിയ്ക്കുന്നു.
ഈ ലോകത്തെ ഒരു നീർക്കുമിളയായി , മായക്കാഴ്ചയായിക്കാണുന്നവനുമേൽ മരണദേവന് യാതൊരു സ്വധിനവുമില്ലാതാവുന്നു.
ബുദ്ധൻ
ബുദ്ധനെ പ്പോലെയാവാൻ ഏത് ഇഹലോകമാർഗ്ഗമാണ് ഉള്ളത്?
തിന്മ അരുത്. നന്മചെയ്യു. മനശുദ്ധി പാലിയ്ക്കു.
ഇതാണ് ബുദ്ധൻറ്റെ വഴി.
മനുഷ്യന് അഭയംതേടി പർവ്വതങ്ങളിലേയ്ക്കും, വനങ്ങളിലേയ്ക്കും, ആശ്രമംങ്ങളിലേയ്ക്കും പലായനം ചെയ്യുന്നു.
എന്നാല് അവയൊന്നും മനുഷ്യനെ ദുഃഖത്തിൽ നിന്നും മോചിപ്പിയ്ക്കാൻതക്ക സുരക്ഷിതമായ അഭയസങ്കേതങ്ങളല്ല.
ആനന്ദം
എൻറ്റെതായി ഒന്നുമില്ലെങ്കിൽപ്പോലും ആനന്ദത്തോടെ വസിയ്ക്കാം. പ്രകാശംപരത്തുന്ന ആത്മാക്കളായിക്കഴിയാം.
വിജയം വിദ്വേഷത്തെ ക്കൊണ്ടുവരുന്നു. കാരണം പരാജിതൻ സന്തുഷ്ടനല്ല. വിജയവും തോൽവിയും ഒരു പോലെ ത്യജിയ്ക്കുന്നവൻ ആനന്ദമറിയുന്നു.
ആഗ്രഹങ്ങളാലുളള വിശപ്പാണ് രോഗങ്ങളിൽ മാരകം.
ശാന്തിയില്ലായ്മയാണ് ദുഃഖങ്ങളിൽ വലുത്.
ആരോഗ്യമാണ് ധനം .
സംതൃപ്തിയാണ് നിധി.
ആത്മവിശ്വാസമാണ്
വിശ്വസ്ഥനായ ചങ്ങാതി.
നിർവ്വാണമാണ് പരമാനന്ദം
നിരന്തരം ഊണർവ്വോടെ, ആന്തരിക പ്രകാശത്തീലേയ്ക്കു
ശ്രദ്ധിച്ച് ഒരുപാട് സഹിച്ചും, ഭക്തിയുളളവനുമായി ക്കഴിയുന്ന ഒരു മാന്യൻ. അങ്ങനെയുളള ഒരാളെ കാണാനിടയായാൽ പിന്തുടരുക.
ചന്ദ്രന് നക്ഷത്രങ്ങളെ പിൻതുടരുംപോലെ.
ക്ഷണികസുഖങ്ങൾ
സുഖങ്ങളിൽ നിന്നും യാതനകളിൽനിന്നുംമനുഷ്യൻ സ്വതന്ത്രരാവട്ടെ , ഇവ രണ്ടും ദുഃഖമാണ്. ദുഃഖത്താലുണ്ടാവുന്ന വേദനയില്ലാതാക്കാൻ സുഖലോലുപതയിൽ മുങ്ങിത്താഴാതിരിയ്ക്കു. സുഖദുഖങ്ങൾക്കതീതനായവന്
കാൽവിലങ്ങുകളില്ലാതായിരിയ്ക്കുന്നു. നന്മ ധ്യാനം ധർമ്മാചരണം സദ്വചനം ഇവയിലൂടെ സ്വധർമ്മങ്ങൾ അനുഷ്ടിയ്ക്കുന്നവനെ
ലോകമൊന്നടങ്കം സ്നേഹിയ്ക്കുന്നു.
കൊതിയേക്കാൾ വലിയൊരു അഗ്നിയില്ല.
വിദ്വേഷത്തെക്കാൾ വലിയൊരു ചങ്ങലയില്ല,
മായയെപ്പോലൊരു തിരശ്ശീലയില്ല.
ആഗ്രഹങ്ങളെക്കാൾ വലിയൊരു ചുഴിയുമില്ല.
ഈക്കാണുന്നതൊക്കെ എന്നെങ്കിലുമൊരെയ്ക്കൽ ഇല്ലാതാവും ബുദ്ധൻന്മാർ മാത്രം അനശ്വരതയിൽ ലയിയ്ക്കും.
ധാർമ്മികത
പണ്ഡിതനെപ്പോലെ സംസാരിച്ചചതുകൊണ്ട് മാത്രം ഒരുവൻ ധർമ്മപഥ സഞ്ചാരിയാവുന്നില്ല; പാമരനെങ്കിലും, ധർമ്മ മാർഗ്ഗം,
മറന്നുപോകാതെ കർമ്മങ്ങൾ യഥാവിധി , അനുഷ്ടിയ്ക്കുന്നവനാണ് യഥാർത്ഥ ധർമ്മിഷ്ടൻ.
തലയില് നരവീണാൽ ഒരുഒരുവൻ വൃദ്ധനും ബഹുമാന്യനുമാവില്ല.
ബാഹ്യമായ വാർദ്ധക്യം വ്യർത്ഥമാണ്. സത്യവും സദാചാരവും പാലിച്ച് ആത്മനിയന്ത്രണവും അഹിംസയും പുലർത്തി മനോമാലിന്യങ്ങളകററിയവനെ ആദരണീയനായ വൃദ്ധ വയോധികനെന്ന് വിളിക്കാം.
യാചകന്റ്റെ ജീവിതം നയിക്കുന്നതുകൊണ്ട്മാത്രം
ഒരാള് ഭിക്ഷുവാകില്ല. ധാർമ്മികനിയമം സ്വീകരിച്ചവനാണ് യഥാര്ത്ഥ ഭിക്ഷു. നന്മയും തിന്മയും കടന്നുപോയവൻ കർമ്മത്തിൽ പരിശുദ്ധിയുളളവൻ. ജീവിതത്തിൽ ധ്യാനത്തിലൂടെ കടന്നു പോകുന്നവൻ , അവനെ യഥാര്ത്ഥ ഭിക്ഷുവെന്ന് പറയാം
അജ്ഞതയാൽ മൗനമവലഭിയ്ക്കുന്നവൻ, ഒരു മുനിയല്ല.
സകലതും പരിഗണിച്ച്, മൗനത്തിലാഴ്ന്ന് ചിന്തിയ്ക്കുന്നവനാണ് മുനി,
നെല്ലും പതിരും വേർതിരിച്ച് നെല്ല് മാത്രം എടുക്കുന്നതുപോലെ രണ്ടു ലോകവും പരിഗണിയ്ക്കുന്നവനാണ് മുനി.
മാർഗ്ഗം
മനസ്സും വാക്കും നിയന്ത്രിയ്ക്കു. ശരീരംകൊണ്ട് അന്യന് ഉപദ്രവം ഉണ്ടാക്കാതിരിയ്ക്കു. കർമ്മം ശുദ്ധമാണെങ്കിൽ ഒരുവന് ജ്ഞാനമാർഗ്ഗത്തിൽ മുന്നേറാം. അവസ്ഥകളിൽ അതുല്ല്യമായത് വിഷയസുഖമോചനം. മനുഷ്യരിൽ മഹത്വമുളളത് ചിന്തകനുമാണ്. ആവഴി നടക്കുന്നവൻ ദുഃഖങ്ങളുടെ അവസാനത്തിലേയ്ക്കാണ് പോകുന്നത്.
സർവ്വതും ക്ഷണികം , സർവ്വം ദുഃഖമയം." ഈ പ്പൊരുളറിഞ്ഞവൻ ദുഃഖങ്ങള്ക്കതീതനാണ്.
അതാണ് യഥാര്ത്ഥ പാത.
ആത്മീയ അഭ്യസനം പ്രകാശത്തിലേയ്ക്ക് നയിയ്ക്കുന്നു. അതിൻറെ അഭാവം തമസ്സിലേയ്ക്കും. ജ്ഞാനികൾ പ്രകാശപാത സ്യൂകരിയ്ക്കുന്നു. ആഗ്രഹങ്ങളാകുന്ന വനം വെട്ടിത്തെളിച്ചാൽ നിങ്ങള്ക്കുമുന്നിൽ മോചനത്തിൻറ്റെ മാർഗ്ഗം സുഖമമാകുന്നു.
ഒരുവൻറ്റെയുളളിൽ സ്ത്രിയോടുളള കൊതിയുടെ ഒരു ചെറു തരിയെങ്കിലും ബാക്കി നില്ക്കുന്നുവെങ്കിൽ, അവൻറ്റെ മനസ്സ് സ്വതന്ത്രമല്ല. ഉറങ്ങിക്കിടക്കുന്ന ഒരു ഗ്രാമത്തെ, കൊടൊങ്കാറ്റ് തുടച്ചു നീക്കുന്നപോലെ, ബന്ധങ്ങളിൽ, സന്താനങ്ങളിൽ തൃപ്തിയടഞ്ഞ് കഴിയുന്നവനെ മരണം കവർന്നെടുക്കുന്നു.
പിതാവിനോ ബന്ധുജനങ്ങൾക്കോ മൃത്യുവിനെ തടുക്കാനായില്ല.
അവൻ സർവ്വശക്തിയുമാർജ്ജിച്ചു വന്നാല് പിന്നെ ഒരു ബന്ധു ബലവും രക്ഷയ്ക്കെത്തില്ല?!!
ജ്ഞാനികൾ ഈപ്പൊരുളറിയുന്നു, മോക്ഷമാർഗ്ഗം സുഖമമാക്കാൻ അതിവേഗം യത്നിയ്ക്കുന്നു.
ഉണർന്നിരിയ്ക്കൽ
നിസാരമായൊരു സുഖം കൈവടിയുന്നതിലൂടെ വലിയ ആനന്ദം ലഭിയ്ക്കുന്നവൻ, അതിലും വലിയസുഖങ്ങൾ ഉപേക്ഷിച്ച്
പരമാനന്ദം നേടാന് ശ്രമിയ്ക്കുന്നു. അന്യരെ വേദനിപ്പിച്ച് ആത്മസുഖം നേടുന്നവൻ സ്വന്തം ചങ്ങലകളിൽ ബന്ധിതനാവുന്നു.
ഇഹലോകം വെടിയുക ദുഃഖകരമാണ്;
ഇഹലോകത്തിലിരിയ്ക്കുന്നതുംദഃഖംതന്നെ; ജനകൂട്ടത്തിൽ ഏകനാവുന്നതും മറ്റൊരു ദുഃഖമാണ്. ധർമ്മത്തിൽ വിശ്വാസമുളളവൻ അമൂല്യ നിധിയാണ് സ്വന്തമാക്കിയിരിയ്ക്കുന്നത്. അയാള് എവിടെ ചെന്നാലും ആദരണീയനായിരിയ്ക്കും. ഏകാന്തവാസവും വിശ്രമവും സാദ്ധ്യമായവൻ , സ്വകർമ്മത്തിൽ തളരാത്തവൻ, ആത്മനിയന്ത്രണം കൈവരിച്ച് ആഹ്ളാദത്തോടെ ജീവിതയാത്ര തുടരുന്നു.
അന്ധകാരത്തിൽ
അകമെ ദുർവിചാരങ്ങളുമായി നടക്കുന്ന ഒരു ഭിക്ഷു
കഴുത്തില് കല്ലുകെട്ടിതൂക്കി കടലില് ചാടുന്നതാണ് നല്ലത്.
കപടഭക്തരായ തീർത്ഥാടകൻന്മാർ വഴിയില് പൊടിപറത്താനെ ഉപകരിയ്ക്കു. അശ്രദ്ധമായ ഒരു നിമിഷം പോലും ജീവിതത്തിൽ ഉണ്ടാവരുത്. ശരിയെ തെറ്റായും തെറ്റിനെ ശരിയായും കാണുന്നവൻ അകമെ അന്ധനാണ്.
സഹിഷ്ണുത
ജീവിതപന്ഥാവിൽ ജ്ഞാനിയായ ഒരു സുഹൃത്തിനെക്കിട്ടിയാൽ
അയാളോടൊപ്പം യാത്ര തുടരു. ജ്ഞാനിയായ ഒരു സുഹൃത്തിനെ കിട്ടിയില്ലെങ്കിൽ ഏകനായി യാത്ര തുടരു. ജീവിതസരണിയിൽ മൂഡനായ ഒരു കൂട്ടാളിയെക്കാൾ നല്ലത് ഏകാന്തമായ യാത്രയാണ്.
ഈലോകത്ത് ഒരു അമ്മയാകുന്നത് എത്രയോ മധുരമുള്ളതാണ്. അച്ഛനാവുന്നതും......ഒരു യോഗിയാവുന്നതും അതുപോലെ മധുരമുളളതാണ്.
ആസക്തി
വേരുകള് അറുക്കാത്തമരംവീണ്ടും വീണ്ടും വളരുന്നപോലെ,
ആസക്തിയുടെവേരുകൾ അറുത്തില്ലെങ്കിൽ, ദുഃഖങ്ങൾ
തുടർക്കഥയാവും വിഷയാസക്തിയുളളവർക്ക് ജീവിതവും വാർദ്ധക്യവും ദുസ്സഹമായിരിയ്ക്കും. ഇരുമ്പ് കൊണ്ടോ, തടികൊണ്ടോ ,വടംകൊണ്ടോഉളള ബന്ധനത്തെ ജ്ഞാനികൾ
ഭയപ്പെടുന്നില്ല. അതിനേക്കാൾ പതിൻന്മടങ്ങ് ശക്തമായ ബന്ധനങ്ങളാണ് സ്വർണ്ണത്തിലും, പണത്തിലും,പദവിയിലും, ഭാര്യയിലും, ഗൃഹത്തിലും, സന്താനങ്ങളോടുമുളള ആഗ്രഹം
ആഗ്രഹങ്ങളുടെ അടിമകള്, തൃഷ്ണയുടെ അരുവിയിലേയ്ക്ക് വീഴുന്നു.
വിവേകികൾ സകല ബന്ധനങ്ങളുമറുത്ത് പരിത്യാഗിയായി നിർവ്വാണമാർഗം തേടിപ്പോകുന്നു. ഇന്ദ്രിയസുഖങ്ങൾ കൊതിച്ച്
തെറ്റായചിന്തകളിലൂടെ സഞ്ചരിയ്ക്കുന്നവൻ തനിയ്ക്കായി ബലമുള്ള ഒരു ചങ്ങല പണിയുകയാണ്. മരണാനന്തരമുളളത് നേടാത്ത മടയനെ സമ്പത്ത് നശിയ്പ്പിയ്ക്കുന്നു.
സന്യാസി
സന്യാസി ഒരിയ്ക്കലും കിട്ടിയഭിക്ഷയെ നിന്ദിയ്ക്കയില്ല.
അന്യനു ലഭിച്ചതുകണ്ട് അസൂയപ്പെടുകയുമില്ല. ഏതൊരവന് തൻറ്റെ "രൂപവും നാമവും" വാസ്തവമല്ലയോ, ഇതെല്ലാം എൻറ്റെതെന്ന ചിന്തയില്ലയേ, നഷ്ടമായതിനുവേണ്ടി വ്യസനിയ്ക്കുന്നില്ലയോ, അവനാണ് യഥാര്ത്ഥ സന്യാസി. നിതന്നെയാണ് നിന്റെ ഗുരു, നിന്റെ അഭയവും നീതന്നെ.
അതിനാല് ആത്മ-പരിശീലനംനൽകു. ആത്മ-നിയന്ത്രണം സാദ്ധ്യമാക്കൂ.
ശുഭം
ആധാരം :ബുദ്ധൻ ദർശനങ്ങളുടെ പസ്തകം
No comments:
Post a Comment