ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, March 31, 2017

രാമ’ മന്ത്രത്തിന്‍റെ പ്രസക്തി


ക്രൗഞ്ച മിഥുനങ്ങളെ എയ്തു വീഴ്ത്തിയ കാട്ടാളന്‍ രാമ മന്ത്രം ജപിച്ചാണ്‌ ആദികവി വാത്മീകിയായി രൂപാന്തരപ്പെട്ടത്‌. രാമ നാമം ഒരു തവണ ഉരുവിടുന്നത്‌ പോലും സഹസ്രനാമത്തിന്‌ തുല്യമാണെന്ന്‌ പാര്‍വ്വതീ ദേവിയോടെ പരമശിവന്‍ ഉപദേശിക്കുന്നതായി പുരാണങ്ങളില്‍ പറയുന്നു. 


Image result for ramayanamപാമരനായ കാട്ടാളനെ പാണ്ഡിതനായി ഉയര്‍ത്തിയ മന്ത്രമാണ്‌ രാമമന്ത്രം. ‘രാമ , രാമ’ എന്ന മന്ത്രം തുടര്‍ച്ചയായി ഉരുവിടുന്നത്‌ പൂര്‍വ്വ ജന്മപാപങ്ങള്‍ പോ‍ലും ഇല്ലാതാക്കുമെന്നാണ്‌ പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്നത്‌. രാമനാമം ജപിക്കുന്നവരെ ജയിക്കാന്‍ ശ്രീരാമന്‌ പോലും കഴിഞ്ഞിട്ടില്ലെന്നതിന്‌ ഹനുമാനുമായി ബന്ധപ്പെടുത്തിയ കഥകള്‍ പുരാണങ്ങളിലുണ്ട്‌. 

രാമനാമം ജപിക്കുന്ന സ്ഥലത്ത്‌ ഹനുമാന്‍റെ സാന്നിധ്യം ഉണ്ടാകുമെന്നാണ്‌ ആചാര്യന്മാര്‍ സങ്കല്‍പിക്കുന്നത്‌. ഏതൊരു മന്ത്രവും ആരംഭിക്കുന്നത്‌ ഓം എന്ന ഓംകാര ശബ്ദത്തോടെയാണ്‌. എന്നാല്‍ താരകമന്ത്രമായ രാമനാമത്തിന്‌ മുന്നോടിയായി ഓം ചേര്‍ക്കേണ്ടതില്ല. “ഓം നമോ നാരായണായ” എന്ന അഷ്ടാക്ഷരമന്ത്രവും “ഓം നമശിവായ” എന്ന പഞ്ചാക്ഷരീമന്ത്രവും ഒന്നിച്ചാണ്‌ രാമമന്ത്രം ആവിര്‍ഭവിച്ചിരിക്കുന്നത്‌. “ഓം നമോ നാരായണയായില്‍” നിന്ന്‌ ‘രാ’ എന്ന ജീവാക്ഷരവും നമശിവായയില്‍ നിന്ന്‌ ‘മ’യും ചേര്‍ന്നാണ്‌ ‘രാമ’ മന്ത്രം ഉണ്ടായിരിക്കുന്നത്‌. ‘രാമാ’ എന്ന നാമം തിരിച്ചുവായിച്ചാല്‍ ‘മാരാ’ എന്നാകും. ജീവിതാസക്തികളെയെല്ലാം അവസാനിപ്പിക്കാനുള്ള പ്രാര്‍ത്ഥനയാണിതെന്നാണ്‌ അതിലൂടെ അര്‍ത്ഥമാക്കുന്നത്‌.

No comments:

Post a Comment