മഹാരാഷ്ടയിലെ പനവേൽ അടുത്തുളള നാഗോത്താണെ എന്ന സ്ഥലത്ത് നിന്നും ഒരു പതിനൊന്ന് കിലോമീറ്റർ ദൂരത്തുളള പാലി എന്ന സ്ഥലത്താണ്, ഈ അഷ്ടവിനായക അമ്പലത്തിലെ മൂന്നാമത്തെ ക്ഷേത്രം. കർജ്ജിത്ത് റയിൽവേ സ്റ്റേഷനിൽ നിന്നും ഒരു മുപ്പത് കിലോ മീറ്റർ ദൂരം ഉണ്ടാവും. മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിൽ ആണ് ഈ അമ്പലം സ്ഥിതി ചെയ്യുന്നത്.
നാട്ടുകാരും, സ്വന്തം പിതാവും കൂടി മകൻ ആയ ബല്ലലനെ പലെ വിധത്തിലും ദ്രോഹിച്ചരുന്നു. കാരണം മകന്ന് അമിതം ആയിട്ടുളള ഗണേശ ഭഗവാനോടുളള ഭക്തി ആയിരുന്നു കാരണം. പക്ഷെ കുട്ടിയെ ഗണേശ ഭഗവാൻ എല്ല ദുഷ്ട ശക്തികളിൽ നിന്നും രക്ഷിച്ചു എന്നും കഥ.
ഈ അമ്പലം ആദ്യം മരം കൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. അത് വളരെ വളരെ കാലം മുമ്പ് ആയിരുന്നു. അതിന്ന് ശേഷം 1760 താം കൊല്ല വർഷത്തിൽ ഈ അമ്പലത്തിനെ കല്ല് പടുത്ത്, ശ്രീ നാനാ ഫഡനിവിസ് എന്ന മാഹാൻ മാറ്റി പണിതു. അമ്പലത്തിൻറ്റെ രണ്ട് ഭാഗത്തും ആയിട്ട് നല്ല ശുദ്ധ ജല കുളങ്ങളും പണിതു. ഇതിലെ ഒരു കുളത്തിലെ വെളളം അമ്പലത്തിലെ കർമ്മങ്ങൾക്ക് മാത്രം ഉപയോഗിക്കാനുളളതാണ്. ഇതിൽ പൊതു ജനത്തിന്ന് പ്രവേശനം ഇല്ല. മറ്റെ കുളം പൊതു ജനത്തിന്ന് ഉപയോഗിക്കാം.
ക്ഷേത്ര ദർശ്ശനം കിഴക്കോട്ട് നോക്കിയിട്ട് രണ്ട് ശ്രീകോവിൽ ഉണ്ട് ഒന്ന് അകത്തും,. പിന്നെ ഒന്ന് പുറത്തും ആണ്. ഗണേശ ഭഗവാനും, അതിന്ന് മുന്നിൽ ആയിട്ട് ഭഗവാൻറ്റെ വാഹനം ആയിട്ടുളള മൂഷികനും ഉണ്ട്. മൂഷികൻറ്റെ കൈയ്യിൽ മോദകവും ഉണ്ട്. എട്ട് തൂണുകൾ എട്ട് ഭാഗത്തായിട്ടുണ്ട് എന്നതും ഒരു പ്രത്യേകത ആണ്. അഷ്ടഗണേശന്മാരെ സൂചിപ്പിക്കുന്നതാണോ ഈ തൂണുകൾ എന്നും പറയുന്നു. അകത്തെ ശ്രീകോവിൽ പതിനഞ്ച് അടിയും, പുറത്തെ ശ്രീകോവിൽ പന്ത്രണ്ട് അടിയും ആണ് ഉയരം.
ശ്രീകോവിലെ വിഗ്രഹം പ്രതിഷ്ടിച്ചിരിക്കുന്നത് ഒരു പ്രത്യേക തരത്തിൽ ആണ്, സൂര്യ ദേവൻ ഉദിക്കുന്ന സമയത്ത്, സൂര്യ രശ്മികൾ ഭഗവാൻറ്റെ വിഗ്രഹത്തിൽ നേരിട്ട് പതിക്കുന്ന വിധത്തിൽ ആണ്. തുമ്പി കൈ ഇടത്ത് ഭാഗത്തേക്ക് തിരിഞ്ഞിട്ടാണ്. പിന്നെ വിഗ്രഹത്തിൻറ്റെ കണ്ണുകളിൽ വൈരക്കലുകൾ പിടിപ്പിച്ചിട്ടുണ്ട് എന്നതും ഒരു വിശേഷം ആണ്. കടലമാവ് കൊണ്ട് ഉണ്ടാക്കിയിട്ടുളള ലഢു ആണ് ഇവിടെ ഭഗവാന്ന് നേദിക്കാൻ പാടൂ എന്നും നിബന്ധന. അല്ലാതെ വേറെ മോദകങ്ങൾ നേദിക്കാൻ അനുവദിക്കാറില്ല.
ഇന്നത്തെ പാലി എന്ന സ്ഥലം പാലിപ്പൂർ എന്ന പേരിൽ ആയിരുന്നു മുമ്പ്. അവടെ കല്യാൺസേത് എന്ന് പേരുളള ഒരു കച്ചവടക്കാരൻ ഉണ്ടായിരുന്നു. അവർക്ക് കുറെ കാലം മക്കൾ ഉണ്ടായില്ല. അവസാനം കുറെ ദൈവത്തെ പ്രാർത്ഥിച്ച ശേഷം ഒരു കുട്ടി ഉണ്ടായി, അവൻറ്റെ പേര് ബല്ലാലി എന്നായിരുന്നു. ബല്ലാലിക്ക് എപ്പോഴും ഭഗവാനെ പ്രാർത്ഥിക്കാൻ മാത്രമേ സമയം ഉണ്ടായിരുന്നുളളു. അവൻ കൂടുതലും പ്രാർത്ഥിച്ചരുന്നത് ഗണേശ ഭഗവാനെ ആയിരുന്നു. കാട്ടിൽ കൂട്ടുകാരെയും കൂട്ടി പോയി അവിടെ ഒരു കല്ലിൽ ഗണേശ ഭഗവാനെ സങ്കൽപ്പിച്ചായിരുന്നു പ്രർത്ഥന. ഇത് നാട്ടുകാർക്ക് ഇഷ്ടം ആവാതെ ആയി അവർ ബല്ലാലിയുടെ പിതാവിനെ കണ്ട് സങ്കടം ഉണർത്തിച്ചു.
മകൻറ്റെ ഈ പ്രവൃത്തിയിൽ അച്ഛന്ന് വിഷമവും കോപവും ഉണ്ടായി. അദ്ദേഹം നേരെ കാട്ടിൽ പോയി മകനും കൂട്ടുകാരും ഇരുന്നു പ്രാർത്ഥിക്കുന്ന സ്ഥലം എല്ലാം അലങ്കോലപ്പെടുത്തി. വിഗ്രഹത്തിനെ എടുത്ത് ദൂരേക്ക് എറിഞ്ഞു. സ്വന്തം മകനെ കുറെ തല്ലി, ചീത്ത പറഞ്ഞു എന്നിട്ടും ദേഷ്യം അടങ്ങാത്തതിനാൽ, കുട്ടിയെ കെട്ടിയിട്ടു. എന്നിട്ട് താക്കീതും നൽകി നീ ഇവിടെ കിടന്ന് നരകിക്ക് എന്ന് ശപിച്ചു. നോക്കട്ടെ നിന്നെ നിൻറ്റെ ഗണേശൻ രക്ഷിക്കുമോ എന്ന ഭീഷണിയും നൽകി. ഇതെല്ലാം ചെയ്യുമ്പോഴും ബല്ലാലി അനങ്ങാതെ ഗണേശനെ മനസ്സിൽ പ്രാർത്ഥിച്ച് കൊണ്ടിരുന്നു. നിഷ്കളങ്കം ആയിട്ടുളള പ്രാർത്ഥന.
ഭഗവാൻ ഗണേശൻ കുട്ടിയെ രക്ഷിച്ചു. കെട്ടി പിടിച്ച് അനുഗ്രഹിച്ചു. അവസാനം ബല്ലാലിയുടെ ആവശ്യപ്രകാരം അങ്ങിനെ പാലിയിൽ സ്വയഭൂവായി ജന്മം എടുത്തു. അങ്ങിനെ ജന്മം എടുത്ത സ്ഥലത്തെ അമ്പലം ആണ് ഇന്നത്തെ ബല്ലേശ്വർ ക്ഷേത്രം. ബല്ലാലി പ്രാർത്ഥിച്ചിരുന്ന കല്ലാണ് പിന്നീട് ശ്രീധുൺഡി വിനായ മന്ദിരം ആയിട്ട് പടിഞ്ഞാറ് നോക്കി ഇരിക്കുന്ന വേറെ ക്ഷേത്രം ആയി രൂപപ്പെട്ടത്. പടിഞ്ഞാട്ട് അഭിമുഖീകരിച്ചരിക്കുന്ന ഗണേശ ഭഗവദ് മന്ദിരങ്ങൾ അപൂർവ്വം ആണ് എന്നും പറയുന്നു.
ഇതിനാൽ ഇവിടെ വരുന്ന ഭക്തർ ആദ്യം ശ്രീധുൺഡി വിനായകനെ തൊഴണം എന്നാണ് ചിട്ട. അതിന്ന് ശേഷമേ ബല്ലേശ്വര അഷ്ടവിനായകനെ തൊഴാൻ പാടുളളു.
ഓം ഗണേശായ നമഃ
No comments:
Post a Comment