ലക്ഷ്യം മറക്കാതെ മക്കള്‍ ജാഗ്രതയോടെ മുന്നോട്ടു പോകണം. വീണുപോകുവാനുള്ള സാധ്യത കൂടുതലാണ് എന്ന ഓര്‍മ ഉള്ളില്‍ ഉണ്ടാവണം. ഇനി ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിപെട്ട് വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ട് അവിടെ വീണ്കിടക്കരുത്. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കണം.
വീഴുന്നത് എഴുന്നേല്‍ക്കാന്‍ വേണ്ടിയാണ്. വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണ് എന്നു കരുതണം. ജയവും തോല്‍വിയും ജീവിതത്തിന്റെ സ്വഭാവമാണ്. ഇനിയുള്ള ചുവടുകള്‍ ജാഗ്രതയോടെ മുന്നോട്ടുവെയ്ക്കണം. മഹാത്മക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണ്. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്ക് വിവേകവും സമാധാനവും പകര്‍ന്നുതരും. ഇതിന്റെ കൂടെ നമ്മുടെ പ്രയത്‌നം, അതായത് സാധനയും ആവശ്യമാണ്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷംവരെ വളരെ ശ്രദ്ധയോടെ നീങ്ങണം
ഈശ്വരസാക്ഷാത്കാരത്തിനുള്ള മക്കളുടെ എല്ലാ പ്രയത്‌നങ്ങളിലും സാധനയിലും അമ്മ കൂടെ ഉണ്ടാവും. മക്കള്‍ വീണാലും പിടഞ്ഞെണീക്കണം. ഏതു വീഴ്ചയെയും ഉയര്‍ച്ചയായി മാറ്റാന്‍ അമ്മ മക്കളോടൊപ്പം ഉണ്ടായിരിക്കും.
No comments:
Post a Comment