വാത്മീകി രചിച്ച കാവ്യ ഗ്രന്ഥമാണ് രാമായണം. ആദികാവ്യം, പുരാവൃത്തം അടങ്ങിയിരിക്കുന്നതിനാല്‍ ഇതിഹാസമെന്ന് വിശേഷിപ്പിക്കുന്നു. സംഭവങ്ങള്‍ തുടര്‍ച്ചയായി വര്‍ണിച്ചിരിക്കുന്നതിനാല്‍ ആഖ്യാനകാവ്യവുമാണ്. വാത്മീകി ജന്മനാ കാട്ടാളനായിരുന്നുവെന്നാണ് പറയപ്പെടുന്നത്. വാത്മീകി എന്ന പേരില്‍ ഒരു സമുദായം തന്നെയുണ്ട്. ദുരാചാരിയും ദുര്‍വൃത്തനുമായിരുന്ന കാട്ടാളന്‍ രാമനാമം ഉരുവിട്ട് സദാചാരിയും സദ്‌വൃത്തനുമായിത്തീര്‍ന്നു എന്നതാണ് വാത്മീകിയുടെ കഥ. ദളിതനായ അദ്ദേഹം രചിച്ച മഹാകാവ്യമെന്ന സവിശേഷതയും രാമായണത്തിനുണ്ട്.
രാമായണം ശ്രീരാമന്റെ ജീവിത വ്യാഖ്യാനത്തിനപ്പുറം സീതയുടെ ജീവിതമാണെന്ന് പറയാം. ചിന്താവിഷ്ടയായ സീത എന്ന കാവ്യം കുമാരനാശാന്‍ എഴുതിയിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാധാരണ കഥാപാത്രമായിട്ടാണ് വാത്മീകി ശ്രീരാമനെ ചിത്രീകരിച്ചത്. മനുഷ്യത്വത്തിന്റെ മഹനീയമായ ദൃഷ്ടാന്തങ്ങളും രാമനില്‍ കാണാം. സാധാരണക്കാരന്റെ ധര്‍മ്മ സങ്കടങ്ങളും അസാമാന്യ മനുഷ്യന്റെ ദര്‍ശന ദീപ്തിയും രാമനില്‍ പ്രകടമാണ്.
പൊങ്ങച്ച സംസ്‌കരണത്തിലൂടെ ജീവിതം പെരുപ്പിച്ച് ഞെളിയുന്ന ആധുനിക സ്ത്രീ സമൂഹത്തിന് സീതയും ഊര്‍മ്മിളയും മണ്ഡോദരിയും അഹല്യയും നല്‍കുന്ന തിരിച്ചറിവ് എന്താണ്?
ശ്രീരാമന്റെ വളര്‍ച്ചയും ഉയര്‍ച്ചയും നേര്‍വഴിയിലൂടെയാണ്. സ്വാര്‍ത്ഥതയില്ലാത്തതാണ്. അതിമോഹവും അധികാരമോഹവും രാമനെ തൊട്ടിട്ടില്ല. രാജ്യാഭിഷേകം പൂര്‍ത്തിയാകുമ്പോഴാണ് മറ്റൊരാള്‍ അവകാശിയായി എത്തുന്നത്. ഉള്ളംകൈയിലെത്തിയ അധികാരം പൂര്‍ണമനസോടെ ത്യജിക്കുവാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ആധുനിക കാലത്ത് സ്വപ്നത്തില്‍ പോലും കാണാന്‍ പറ്റാത്ത കാര്യം.
ഏകപത്‌നീവ്രതമാണ് മറ്റൊരു പ്രത്യേകത. ഇതൊക്കെയാണെങ്കിലും വൈരുദ്ധ്യാത്മകത ശ്രീരാമനില്‍ കാണാന്‍ കഴിയും. ഗര്‍ഭിണിയായിട്ടും സ്വന്തം ഭാര്യയെ അപവാദത്തിന്റെ പേരില്‍ ഉപേക്ഷിച്ചു. ലങ്കയില്‍ കഴിഞ്ഞതിന്റെ പേരില്‍ അഗ്നിപരീക്ഷണം നടത്തിച്ചു. ശംഭൂക മഹര്‍ഷിയെ വധിച്ചു.
സീതയില്‍ നിന്ന് പലതും പഠിക്കാനുണ്ട്. സീതയുടെ ജനനത്തെയോ, മതാപിതാക്കളെയോ കുറിച്ച് രാമായണത്തില്‍ പറയുന്നില്ല. ഉഴവുചാലില്‍ നിന്ന് കിട്ടിയ കുട്ടിയെ ജനകമഹാരാജാവ് വളര്‍ത്തി. വിവാഹമാണ് സീതയുടെ ജീവിതം വഴിതിരിച്ചുവിടുന്നത്. വിവാഹിതയായി കൊട്ടാരത്തിലെത്തിയ സീതക്ക് ഭര്‍ത്താവിന്റെ കൂടെ കാട്ടിലേക്ക് പോകേണ്ടിവന്നു. താലികെട്ടിയ പുരുഷന്റെ കൂടെ സുഖ-ദുഃഖങ്ങള്‍ സഹിച്ച് കഴിഞ്ഞുകൂടുക എന്നത് സ്ത്രീധര്‍മ്മമാണെന്ന് സീത കരുതി.
കാട്ടിലെത്തിയ സീത ചപലയും ചഞ്ചല ചിത്തയുമായിത്തീരുന്നു. പൊന്മാനെ കണ്ട് മനസ്സിളകി. ബാലസഹജമായ ചാപല്യത്തോടെ അതിനെ പിടിച്ചുതരണമെന്നാവശ്യപ്പെട്ടു. കണ്ണില്‍പെടുന്നതെന്തും സ്വന്തമാക്കണമെന്ന് കരുതി മുന്‍പിന്‍ ചിന്തയില്ലാതെ ചാടിപ്പുറപ്പെടുന്ന സ്ത്രീകളുടെ നാടാണിത്. സൗഗന്ധിപുഷ്പത്തിന്റെ മണം കാറ്റിലൂടെ മണത്തറിഞ്ഞ് ആ പൂവ് പറിച്ചുകൊണ്ടുവരാന്‍ ഭര്‍ത്താവിനെ പറഞ്ഞയച്ചതും സ്ത്രീയാണ്. ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കുവാന്‍ വ്രതശുദ്ധിയോടെ പ്രതികരിച്ചതും സാവിത്രി എന്ന സ്ത്രീയാണ്.
സ്ത്രീത്വം തുടിച്ചുനില്‍ക്കുന്ന കാവ്യമാണ് രാമായണം. സീത, ഊര്‍മ്മിള, കൈകേയി, മണ്ഡോദരി, താര, അഹല്യ തുടങ്ങി സ്ത്രീകളുടെ നീണ്ടനിര തന്നെയുണ്ട്. ഓരോ സ്ത്രീയും ഓരോ ദൗത്യം നിര്‍വഹിക്കുന്നു. അഗ്നിപരീക്ഷ നടത്തേണ്ട ഘട്ടത്തില്‍ സീത ശങ്കിച്ചുനിന്നില്ല. ഗര്‍ഭിണിയായപ്പോള്‍ അപവാദം ഭയന്ന് അവള്‍ ഉപേക്ഷിക്കപ്പെട്ടു. വാത്മീകിയുടെ ആശ്രമത്തില്‍ അഭയം തേടി. ഇരട്ടക്കുട്ടികളെ പ്രസവിച്ചു.
സ്ത്രീത്വം തുടിച്ചുനില്‍ക്കുന്ന കാവ്യമാണ് രാമായണം. സീത, ഊര്‍മ്മിള, കൈകേയി, മണ്ഡോദരി, താര, അഹല്യ തുടങ്ങി സ്ത്രീകളുടെ നീണ്ടനിര തന്നെയുണ്ട്. ഓരോ സ്ത്രീയും ഓരോ ദൗത്യം നിര്‍വഹിക്കുന്നു. അഗ്നിപരീക്ഷ നടത്തേണ്ട ഘട്ടത്തില്‍ സീത ശങ്കിച്ചുനിന്നില്ല. ഗര്‍ഭിണിയായപ്പോള്‍ അപവാദം ഭയന്ന് അവള്‍ ഉപേക്ഷിക്കപ്പെട്ടു. വാത്മീകിയുടെ ആശ്രമത്തില്‍ അഭയം തേടി. ഇരട്ടക്കുട്ടികളെ പ്രസവിച്ചു.
ശ്രീരാമനെ കണ്ടുമുട്ടുന്നു. ഒടുവില്‍ മണ്ണിലേക്കുതന്നെ മടങ്ങിപ്പോകുന്നു. മണ്ണില്‍ നിന്ന് ജനിച്ചവള്‍ മണ്ണിലേക്കുതന്നെ മടങ്ങി.
ലക്ഷ്മണന്റെ പത്‌നി ഊര്‍മ്മിള അമ്മമാരെ ശുശ്രൂഷിച്ച് കൊട്ടാരത്തില്‍ തന്നെ കഴിഞ്ഞു. ഭര്‍ത്താവിന്റെ കൂടെ അവള്‍ക്കും പോകാമായിരുന്നു. സ്വയം ഉരുകി മറ്റുള്ളവര്‍ക്ക് പ്രകാശം നല്‍കി. 'കാട്ടാളാ അരുത്' എന്ന മുന്നറിയിപ്പാണ് രാമായണം നല്‍കുന്നത്. മാനുഷികമായ സര്‍വ്വ ചൈതന്യങ്ങളും ഊറ്റിത്തീര്‍ക്കുന്ന പൈശാചികാവസ്ഥയില്‍ സഹനത്തിന്റെയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനമൂല്യങ്ങള്‍ രാമായണം പകര്‍ന്നുതരുന്നു.
No comments:
Post a Comment