നമ്മുടെ നാട്ടില്‍ ഉന്നത പഠനത്തിനായി ഇപ്പോള്‍ മത്സര പരീക്ഷകള്‍ ഉണ്ട്. എംബിബിഎസ്സിനും എന്‍ജിനീയറിങ്ങിനും പ്രവേശനം ലഭിക്കുവാന്‍ ഒരു പ്രവേശന പരീക്ഷ പാസ്സാകണം. പ്രവേശന പരീക്ഷയുടെ കടമ്പ കടന്നാല്‍ അഡ്മിഷന്‍ ഉറപ്പായി.
പിന്നെ കോളേജില്‍ ചേര്‍ന്ന് ബുദ്ധിമുട്ടി പഠിച്ച് പാസ്സാകുന്ന മക്കള്‍ എന്‍ജിനിയറും ഡോക്ടറും ആവുന്നു. പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ടാണന്ന് കരുതി ആരും അതിനുള്ള ശ്രമം ഉപേക്ഷിക്കേണ്ടതില്ലല്ലോ?
അതുപോലെത്തന്നെയാണ് സന്യാസത്തിലേക്കുള്ള വഴിയും. എല്ലാവര്‍ക്കും സന്യാസിയാകുവാന്‍ കഴിയില്ല. ലക്ഷക്കണക്കിന് ആളുകള്‍ ശ്രമിച്ചാല്‍ വളരെക്കുറച്ചുപേര്‍ സന്യാസിയായിത്തീരും.
എല്ലാവരും സന്യാസിയാകണം എന്ന് അമ്മ പറയുന്നില്ല. ആ തത്വം മനസ്സിലാക്കി ജീവിതം നയിച്ചാല്‍ ദുഃഖം ഒഴിവാക്കാം. ഏതു പ്രതിസന്ധിയെയും പ്രതിബന്ധത്തെയും നിസംഗനായി അതിജീവിക്കാന്‍ കഴിയും.
ഞാനെന്നും എന്റേതെന്നുമുള്ള ഭാവം വിടണം. അതാണ് അമ്മ പറയുന്നത്. ഏതൊരു വസ്തു ആഗ്രഹിക്കുന്നതും അതിനു ജീവിതത്തിലുള്ള സ്ഥാനം മസസ്സിലാക്കി വേണം.
No comments:
Post a Comment