ഭാരത ഇതിഹാസങ്ങളിലൊന്നായ, മഹാഭാരതത്തിലെ, ദൈവ്വത്തിന്റെ ഗീതം അഥവാ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യ ഭാഗങ്ങളാണ് ഭഗവദ് ഗീത എന്നറിയപ്പെടുന്നത്. പാണ്ഡവരില്‍ മൂന്നാമനും, വില്ലാളി വീരനുമായ അര്‍ജ്ജുനനും, സാരഥിയായ ഭഗാവാന്‍ ശ്രീക്യഷ്ണനും തമ്മിലുള്ള സരസ സംഭാഷണളിലൂടെ, ഭഗവാന്‍ ലോകത്തിനു മുഴുവന്‍ ജ്ഞാനോപദേശം നല്‍കുന്ന രൂപത്തിലാണ് ഭഗവദ് ഗീത അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
മഹാഭാരതത്തിലെ ഭീഷ്മ പര്‍വ്വത്തില്‍ 25 മുതല്‍ 43 വരെയുള്ള അദ്ധ്യായങ്ങളിലായി വ്യാസമഹര്‍ഷി ക്രോഡീകരിച്ചിരിക്കുന്ന കാവ്യത്തിന്, കര്‍ര്‍ര്‍ര്‍മ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശ മണ്ഡലങ്ങളിലോരോന്നിലുമായ്, ആറ് അധ്യായങ്ങള്‍ വീതമാണുള്ളത്. പതിനെട്ട് അധ്യായങ്ങളിലായ് അനുഷ്ടുഭ വൃത്തത്തിലെഴുതിയ എഴുനൂറ്റി ഒന്ന് ശ്ലോകങ്ങളാണ് ഭഗവത് ഗീതയിലുള്ളതങ്കിലും, പതിമൂന്നാം അധ്യായത്തിലെ ഒരു ശ്ലോകം ഒഴിവാക്കി എഴുനൂറ് ശ്ലോകങ്ങളന്നാണ് പരക്കെ അറിയപ്പെടുന്നത്.
കുരുക്ഷേത്ര യുദ്ധത്തിന് തയ്യാറായി, യുദ്ധമുഖത്ത് സൈന്യത്തെ വിന്യസിച്ച് നിലയുറപ്പിച്ച അര്‍ജ്ജുനന്‍, ബന്ധുക്കളും, ഗുരുക്കന്മാരും ഉള്‍ക്കൊള്ളുന്ന ശത്രുപക്ഷത്തോട് ഏറ്റുമുട്ടുവാന്‍ വൈമനസ്യം കാട്ടി,
'ന ച ശ്രേയോ നുപശ്യാമി ഹത്വാ സ്വജനമാഹവേ,
ന കാംക്ഷേ വിജയം കൃഷ്ണ ന രാജ്യം സുഖാനിച'
എന്ന് വിലപിക്കുമ്പോള്‍, അര്‍ജ്ജുനനെ യുദ്ധോത്സുകനാക്കാന്‍ കൃഷ്ണന്‍ നല്‍കുന്ന സാരോപദേശമാണ് ഭഗവദ് ഗീത. കാതങ്ങള്‍ക്കപ്പുറത്ത്, കൊട്ടാരത്തിലിരിക്കുന്ന ധ്യതരാഷ്ട്രര്‍ക്ക്, യുദ്ധം കാണുവാന്‍ ദിവ്യ ദൃഷ്ടി ലഭിച്ച സഞ്ജയന്‍, കുരുക്ഷേത്ര ഭൂവില്‍ നടക്കുന്ന സംഭവങ്ങള്‍ വിവരിച്ചു കൊടുക്കുന്നതായാണ് ഗീത അവതരിപ്പിച്ചിരിക്കുന്നത്.
സര്‍വോപനിഷദോ ഗാവോ, ദോഗ്ദ്ധാ ഗോപാലനന്ദന:
പാര്‍ഥോ വത്സ: സ
No comments:
Post a Comment