ശ്രീ നാരായണ ധർമ്മത്തിൽ ഗുരുദേവൻ പഞ്ചശുദ്ധി കളെക്കുറിച്ചു വ്യക്തമാക്കി തന്നിട്ടുണ്ട്.
ശരീരശുദ്ധി , വാക്ശുദ്ധി, മനശുദ്ധി, ഇന്ദ്രീയശുദ്ധി, ഗ്രഹശുദ്ധി ഇപ്രകാരം അഞ്ചു ശുദ്ധി കളെക്കുറിച്ചു ഗുരു പറഞ്ഞിട്ടുണ്ട്.
1. ശരീരശുദ്ധി :- ദിനം തോറുമുള്ള ശുദ്ധജല സ്നാനം, കണ്ണ്, കാതു, പല്ല്, നഖം മുതലായവ ശുദ്ധിയാക്കുക., അഴുക്കില്ലാത്ത വസ്ത്രം ധരിക്കുക, നല്ല ആഹാരം കഴിക്കുക, ശുദ്ധജലം കുടിക്കുക കൈകാലുകൾ എപ്പോളും വൃത്തിയാക്കുക ഇതാണ് ശരീരശുദ്ധി.
2 .വാക്ശുദ്ധി :- വാക്കുകൾ സ്ഫുടമായും , മധുരമായും, വ്യക്തമായും , ആകർഷണമായും, സൗമ്യമായും ഇരിക്കണം. ശുദ്ധമായ ഭാഷക്ക് ഇതെല്ലാം അനിവാര്യമാണ്.
3 . മനശുദ്ധി:- സ്നേഹം , ദയ, മൃദുലത, ധൈര്യം, ലജ്ജ , ധ്യാനം ഇവയൊക്കെയാണ് മനഃശുദ്ധിക്ക് വേണ്ടത്.
4 .ഇന്ദ്രീയശുദ്ധി:- (കണ്ണ് , മൂക്ക് , നാക്ക് , ചെവി , ത്വക്ക്) അകാര്യങ്ങളിൽ പ്രവര്തിക്കാതിരിക്കുക, ഇന്ദ്രീയങ്ങളെ കൂടുതൽ പീഡിപ്പിക്കുകയോ, ലാളിക്കുകയോ . ചെയ്യാതിരിക്കുക , യുക്തി അല്ലാത്തവയിൽ അടുക്കാതിരിക്കുക, ഇവാ പഞ്ചേന്ദ്രിയത്തെ ശുദ്ധിആക്കുന്നു.
5 .ഗ്രഹശുദ്ധി :- ഗ്രഹങ്ങളുടെ അന്തർഭാഗങ്ങൾ വെയിലും ശുദ്ധവായുവും കിട്ടുന്നതായിരിക്കണം. അഴുകിച്ചീഞ്ഞ സാധനങ്ങൾ കളഞ്ഞു വീടും പരിസരവും ഇപ്പോഴും വൃത്തിയാക്കണം. സന്ധ്യ കാലങ്ങളിൽ സുഗന്ധദ്യവ്യങ്ങൾ പുകക്കണം ഇതാണ് . ഗ്രഹശുദ്ധി.
ആയുരാരോഗ്യ സുഖദായകവും ആത്മ ഹിതവും ആയ ഈ ശുദ്ധിപഞ്ചകത്തെ ആചരിക്കുന്നവർ ലോകത്തിൽ ഉജ്ജ്വലനായും , യശസ്വി ആയും ദീർഘായുഷ്മാനായും ആരോഗ്യവാനായും ഭവിക്കും.
No comments:
Post a Comment