ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, March 26, 2017

പ്രതീക്ഷയാണ് ദുഃഖകാരണം - ശുഭചിന്ത


അമൃതവാണി
പ്രതീക്ഷവച്ചുകൊണ്ട് ഒന്നും ചെയ്യാന്‍ പാടില്ല പ്രതീക്ഷയാണ് ദുഃഖത്തിനു കാരണം. ഒരാള്‍ പിരിവിനുവേണ്ടി ഒരു വീട്ടില്‍ ചെന്നു. ആയിരം രൂപയാണ് പ്രതീക്ഷിച്ചത്. പക്ഷേ, വീട്ടുകാര്‍ അഞ്ചു രൂപയാണ് നല്‍കിയത്. അതയാള്‍ സ്വീകരിച്ചില്ല. വീട്ടുകാരോട് കടുത്ത ദേഷ്യവും തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉള്ളിലെ ദേഷ്യം മാറിയില്ല. പ്രതീക്ഷവെച്ചു കൊണ്ടു പോയിട്ടല്ലേ ദേഷ്യം വന്നത്? പ്രതീക്ഷിച്ചത്ര ലഭിക്കാത്തതുകാരണം നല്‍കിയത് വാങ്ങുവാനും കഴിഞ്ഞില്ല.

തള്ളിക്കളഞ്ഞതു ദുഃഖമായി, നൈരാശ്യമായി, അശാന്തിയായി. പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ദുഃഖവും അതിനുള്ള ദേഷ്യവും വിദ്വേഷവും ഒഴിവാക്കാമായിരുന്നു. ലഭിച്ചതുകൊണ്ടു തൃപ്തിയടയുമായിരുന്നു. ഒരു യാചകനെ പോലെയാണ് നമ്മുടെ യാത്രയെങ്കില്‍ ഈ ദുഃഖം ഒഴിവാക്കാം. ഭിക്ഷ കിട്ടിയില്ല എന്നു കരുതി യാചകന്‍ ദുഃഖിക്കുന്നില്ല. കാരണം താനൊരു യാചകനാണെന്ന് അവനറിയാം. ഒന്നും കിട്ടിയില്ലങ്കിലും അവന് ദുഃഖമില്ല. അടുത്തസ്ഥലത്തുനിന്ന് എന്തെങ്കിലും കിട്ടുമെന്ന് അവനറിയാം.

കൈനിറയെ ഭിക്ഷകിട്ടുന്നതും വെറും കൈയോടെ മടങ്ങുന്നതും തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളാണന്ന് അവനറിയാം. അതിനാല്‍ അയാള്‍ക്ക് ആരോടും ദേഷ്യമില്ല. ശരിയായ യാചകനെങ്കില്‍ അതുപോലെ എല്ലാം അവിടുത്തെ ഇച്ഛയെന്നു കാണുക. ബന്ധം അവിടുത്തോടാകട്ടെ, അതുമാത്രമേ അമ്മ പറയുന്നുള്ളൂ. ദൈവത്തിനോട് അടുത്തവര്‍ക്ക് ജീവിതത്തില്‍ ദുഃഖമില്ല.

No comments:

Post a Comment