ക്ഷേത്ര നടയില്‍ നിന്നുകൊണ്ട് മറ്റൊരാളുടെ നാശത്തിനായി പ്രാര്‍ത്ഥിക്കുനത് വ്യര്‍ത്ഥമാണ്.
"ലോകാനുഗ്രഹ ഹേത്വര്ത്തം"
"സ്ഥിതി ഭവ സുഖായന"
"സ്ഥിതി ഭവ സുഖായന"
പ്രതിഷ്ഠ കഴിഞ്ഞു ക്ഷേത്ര പുരുഷന്റെ ഗുരുവായ തന്ത്രി ചൊല്ലുന്ന ഒരു മന്ത്രമാണിത് .
ഇത് തന്ത്ര സമുച്ചയത്തില്‍ ഉള്ളതാണ് . ജനങ്ങളെ അനുഗ്രഹിക്കാനും അവര്‍ക്ക് സുഖം പകരനുമായി സ്ഥിതി ചെയ്യുക എന്നതാണ് ഇതിന്റെ അര്‍ത്ഥം .
അതുകൊണ്ട് തന്നെ നമ്മുടെ ഒരു ദേവനും, ദേവിയും ദോഷം തരുക എന്നൊന്നില്ല . ദോഷം പ്രദാനം ചെയ്യുന്നത് ഗുരു നിന്ദയാണ്. തന്ത്ര വിധി അതിനനുവദിക്കുന്നില്ല
കുണ്ഡലനീ ശക്തി ഉയര്‍ന്ന ദേവനുമായി, ദേവിയുമായി താദാത്മ്യം പ്രാപിച്ച അവസ്ഥയില്‍ ആ തിരു സന്നിധിയില്‍ നിന്ന് നാം നമ്മുടെ ഉയർച്ചയ്ക്കായി നടത്തുന്ന പ്രാര്‍ത്ഥനകള്‍ ഫലപ്രാപ്തിയില്‍ എത്തുമെന്നതില്‍ സംശയം വേണ്ട .
No comments:
Post a Comment