ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 25, 2017

മരണം


നാനാജാതി മതസ്ഥരും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും അവയുടെ സാരം ആത്മാവിന് മോക്ഷം ലഭിക്കുന്നതരത്തിലാണ്. 

പഞ്ചഭൂതങ്ങളായ ആകാശം, വായു, അഗ്നി, ജലം, ഭൂമി എന്നിവ ചേര്‍ന്നാണ് മനുഷ്യശരീരം നിര്‍മ്മിതമായിരിക്കുന്നത്. പുനര്‍ജനി തേടിയുള്ള യാത്രയാണ് മനുഷ്യന്റെത്. നന്മതിന്മകള്‍ ചെയ്യുന്നവര്‍ക്ക് യഥാക്രമം സ്വര്‍ഗ്ഗവും നഗരവും ലഭിക്കുമെന്ന നമ്മുടെ വിശ്വാസം അതിനുത്തമ ഉദാഹരണമാണ്. ആത്മാവിന് സ്ഥായിയായ ഒരു ഭാവമുണ്ട്. അതിനാല്‍ തന്നെയാണ് അതിന് വ്യക്തത കൈവരുന്നതും.

 ആത്മാവിന്റെ യാത്ര പഞ്ചഭൂതങ്ങളില്‍ പുറകില്‍ നിന്ന് മുന്നോട്ടാണ്. (ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെയുള്ള ക്രമത്തിലാണ്). അതായത് മരണശേഷം ശരീരത്തെ ഭൂമിയില്‍ കിടത്തി ജലത്താല്‍ കഴുകി അഗ്നിയില്‍ ദഹിപ്പിച്ച് പുകയായി വായുവില്‍ കലര്‍ന്ന് ആകാശത്ത്‌ ലയിക്കുന്നു. 
ഇതിനാല്‍ ആത്മാവ് പഞ്ചഭൂതങ്ങളെ ത്യജിച്ച് പരലോകപ്രാപ്തി നേടുന്നു എന്നതാണ് വിശ്വാസം. അതിനാലാണ് ഹിന്ദുക്കള്‍ മൃതശരീരം ദഹിപ്പിക്കുന്നത്. 

മരണദിവസം വീട്ടില്‍ ഉള്ളവര്‍ ഒരിക്കല്‍ ആചരിക്കുന്ന പതിവ് പുണ്യദായകമാണ്. മൃതശരീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതും, നമസ്കരിക്കുന്നതും ആശുഭമാണ്. മൃതശരീരത്തിന്റെ നേരെ കാല്‍ക്കല്‍ നില്‍ക്കരുത്. മരണവീട് സന്ദര്‍ശിക്കുകയോ ശരീരം കാണുകയോ ചെയ്‌താല്‍ കുളിക്കാതെ ഗൃഹത്തില്‍ പ്രവേശിക്കരുത് എന്നാണ് ശാസ്ത്രം.

No comments:

Post a Comment