ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, March 13, 2017

തിങ്കളാഴ്ച വ്രതം.



സ്ത്രീകൾ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം.


പെൺകുട്ടി ഋതുമതിയാകുന്ന 'സമയം മുതൽ ഇഷ്ട വരപ്രാപ്തിക്കായി ഈ വ്രതം'വൈധവ്യകാലത്ത് നിർത്തു.

ഭർത്താവിന്റെ ആയുസ്സിനും, യശസ്സിനും സുഖദാമ്പത്യത്തിനുമാണ് ഈ വ്രതം നോക്കുന്നത്.

പ്രാണ പ്രേയസിയായ സതിയുടെ ദേഹ ത്യാഗം നിമിത്തംത്രീവ്ര വൈരാരിയായ ദക്ഷിണാ മൂർത്തിയേകൊണ്ട് തന്റെ ഭർത്ത്യ പദം പാർവ്വതി സ്വീകരിപ്പിച്ചത് 'സോമവാര വ്രതം കൊണ്ടാണ്.

പരമേശ്വരന്റെ പ്രീതിക്കായി എല്ലാ മംഗല്യ സ്ത്രീകളും വ്രതം ആചാരിക്കാറുണ്ട്.


ഈ വ്രതത്തിന്റെ ഐതീഹ്യം.

സീമന്തിനി എന്ന രാജകുമാരിയാണ് ഈ വ്രതം ആദ്യമായി ആചരിച്ചത് '
ജാതക പ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദു:ഖിതയായി.

ഋഷിവര്യനായ യാജ്ഞാ- വാൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദ്ധേശ പ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു.

രാജകുമാരിയുടെ വിവാഹ ശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങി പോയി, അകാല വൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി.
ജലത്തിൽ താഴ്ന്ന കുമാരനെ നാഗ കിങ്കരൻമാർ കെട്ടിവലിച്ച് നാഗ സഭയിൽ എത്തിച്ചു തേജസ്സ് നിറഞ്ഞ കുമാരനെ കണ്ട് നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആര് എന്ന് ചോദിച്ചു. തെല്ലും സംശയം കൂടാതെ സർവ്വശക്തനായ തിങ്കൾ ചൂടന് നമസ്ക്കാരം എന്നു പറഞ്ഞു.

കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് കുമാരനെ ഭൂമിയിലെത്തിച്ചു അങ്ങനെ സീമന്തിനിക്ക് ഭർത്താവിന് തിരിച്ച് കിട്ടി.
ശിവന് കൂവളത്തിലയും, ദേവിക്ക് വെളുത്ത പുഷ്പങ്ങളും' അർപ്പിച്ച് ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും 'മംഗല്യഭാഗ്യത്തിനും ഉത്തമമായി കരുതുന്നു.

No comments:

Post a Comment