അമൃതവാണി
നമുക്ക് ഒരിക്കലും സൈ്വരമില്ല. മനസ്സിന്റെ പുറകെ പോകുന്നതിനിടയില്‍ നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ഓര്‍മയുണ്ടാകണം? ഈശ്വര സാക്ഷാത്കാരമാണ് നമ്മുടെ ലക്ഷ്യം. വഴിയില്‍ കാണുന്ന കാര്യങ്ങള്‍ നമ്മളെ വ്യതിചലിപ്പിക്കരുത്. മനസ്സില്‍ ദുഷ്ടചിന്തകള്‍ നിറയുന്നതിനെക്കുറിച്ച് മക്കള്‍ ഗൗരവം കൊടുകൊടുക്കേണ്ട കാര്യമില്ല.
നമ്മള്‍ ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ പുറംകാഴ്ചകള്‍ കാണാറില്ലേ? ചിലതു മനോഹരമായ ദൃശ്യങ്ങളായിരിക്കും. എത്ര നല്ല കാഴ്ചകള്‍ ആണെങ്കിലും ബസ്സ് മുന്നോട്ടു പോകുമ്പോള്‍ നമ്മള്‍ അത് മറക്കുന്നു. നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് ഓര്‍മിക്കുന്നു. അതുപോലെ മനസ്സിലൂടെ കടന്നുവരുന്ന ചിന്തകളെയും വാസനകളെയും കാണണം. അപ്പോള്‍ അവ നമ്മെ അധികം ബാധിക്കുകയില്ല.
No comments:
Post a Comment