ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, March 19, 2017

ഭർത്തൃധർമ്മം


ഭാര്യ ഭർത്താവിനെ ഗുരുവായി കാണണമെങ്കിൽ ഭർത്താവ് ആദർശവാനായിരിക്കണം. ഏകപക്ഷീയമായ മൃഗീയശാസനം അനുസരിക്കേണ്ടവളല്ല ഭാരതീയ സങ്കൽപ്പത്തിലെ ഭാര്യ. ഭർത്താവ് ഭാര്യയോട് ധർമ്മാനുസരണം പ്രവർത്തിക്കണം.


"ന ഭാര്യാം താഡയേത് ക്വാപി മാത്രുവത്പരിപാലയേത്
ന ത്യജേത് ഘോരകഷ്ടേപി യദി സാധ്വീ പതിവൃതാ
ധനേന വാസസാ പ്രേണോ ശ്രദ്ധയാ മൃദു ഭാഷണൈ
സതതം തോഷയേദ്ദാരാൻ നാപ്രിയം ക്വചിദാചരേത്
സ്ഥിതേഷു സ്വീയ ദാരേഷു സ്ത്രീയമന്യാം ന സംസ്പ്രുശേത്
ദുഷ്ടേന ചേതസാ വിദ്വാൻ അന്യഥാ നാരകീഭവേത്
വിരളേ ശയനം വാസം ത്യജേത് പ്രാജ്ഞ: പരസ്ത്രീയാ
അയുക്ത ഭാഷണം ചൈവ സ്ത്രീയം ശൗര്യം ന ദർശയേത്" (മനുസ്മൃതി)


ഭാര്യയെ യാതോരിടത്തും ദു:ഖിപ്പിക്കരുത്. അമ്മയെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കണം ഏതു കഷ്ടാവസ്ഥയിലും പതിവൃതയായ ഭാര്യയെ ഉപേക്ഷിക്കരുത്. ധനം, വസ്ത്രം, സ്നേഹം, ശ്രദ്ധ, മൃദുഭാഷണം ഇവകൊണ്ട് സന്തോഷിപ്പിക്കണം. അപ്രിയം ഒരിക്കലും ചെയ്യരുത്. സഭാര്യന് ഒരിക്കലും പരസ്ത്രീ സമ്പർക്കമരുത്.  അപ്രകാരം ചെയ്യുന്ന ദുഷ്ടഹൃദയൻ നരകം അനുഭവിക്കും. അറിവുള്ളവൻ പരസ്ത്രീയോട് രഹസ്യവേഴ്ച പുലർത്തുകയില്ല. രഹസ്യഭാഷണവും വർജ്ജിക്കണം. സ്വപത്നിയുടെ നേർക്ക് ഒരിക്കലും ശൗര്യം പാടില്ല.


പരസ്പരധാരണയും ത്യാഗസമ്പത്തുമുള്ള ഒരു കുടുംബജീവിതം നന്മയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു. ധർമ്മാനുസ്രുതമായ ജീവിതംകൊണ്ട് കുടുംബത്തെ ഒരു യജ്ഞശാലയാക്കി മാറ്റണം. അമ്മ, അച്ഛൻ, ആചാര്യൻ ഇവരുടെ നിയന്ത്രണവും ശിക്ഷണവുമുള്ള ഒരു കുടുംബസങ്കൽപ്പമാണ് ഭാരതത്തിലുള്ളത്.


"യഥാമാത്രുമാൻ പിത്രുമാൻ ആചാര്യവാൻ ബ്രുയാത്
തഥാ ച്ഛൈലിനിരബ്രവീത്" (ബ്രുഹദാരണ്യകോപനിഷത്ത് )


എന്ന യാജ്ഞവൽക്യവചനം മേൽപ്പറഞ്ഞ ഗുരുക്കന്മാരുടെ ആവശ്യവും ശിക്ഷണമാഹാത്മ്യവും വ്യക്തമാക്കുന്നു. ഭാരതീയ കുടുംബദർശനം വിശ്വദർശനമായി വളരുവാനുള്ളതാണ്

No comments:

Post a Comment