ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, March 25, 2017

ശ്രീ സുബ്രഹ്മണ്യന്‍ സ്വാമി




ധ്യാനം


സ്ഫുരന്മകുട പത്രകുണ്ഡല വിഭൂഷിതം ചമ്പക
സ്രജാ കലിത കന്ധരം കരയുഗേന ശക്തിംപവീം
ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണ ഭാസുരം സ്മരതു പീതവാസോവസം


അര്‍ത്ഥം 


ശോഭിച്ചിരിക്കുന്ന മകുടം പത്രമയകുണ്ഡലങ്ങള്‍ ചമ്പകമാലയണിഞ്ഞ കഴുത്ത് തൃക്കൈകളില്‍ വജ്രം വേല്‍ അല്ലെങ്കില്‍ ഇടതുകൈ കടീബന്ധമായും വലതുകൈ വരദമുദ്രയായും കുങ്കുമം കൊണ്ട് ശോഭിച്ചിരിക്കുകയും മഞ്ഞവര്‍ണ്ണത്തിലുള്ള പട്ടും ധരിച്ചുകൊണ്ടുള്ള സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു



മൂലമന്ത്രം 


ഓം വചല്‍ഭുവേ നമഃ

No comments:

Post a Comment