പരമഭക്തനായ രാധാരാമന്‍ നിത്യവും കുടുംബദേവതയ്ക്ക് നിഷ്ഠയോടെയുള്ള പൂജകള്‍ക്കൊപ്പം നിവേദ്യ സമര്‍പ്പണം നടത്തിയിരുന്നു. രാധാരാമന് ഒരിക്കല്‍ വ്യാപാര ആവശ്യങ്ങള്‍ക്ക് ദൂരഗ്രാമത്തിലേക്ക് യാത്രചെയ്യേണ്ടിവന്നു. ആചാരാനുഷ്ഠാനങ്ങള്‍ തെറ്റിക്കാന്‍ ആഗ്രഹിക്കാത്ത രാധാരാമന്‍ നിവേദ്യ സമര്‍പ്പണം നടത്താന്‍ മകനെ നിയോഗിച്ചു.
പിതാവിന്റെ നിഷ്ഠകണ്ട് വളര്‍ന്ന മകന് തനിക്ക് ലഭിച്ച ദൗത്യം സസന്തോഷം ഏറ്റെടുത്തു. കുളിച്ച് ശുദ്ധമായി പിതാവ് നിത്യം പൂജചെയ്യുന്ന വിഷ്ണു പ്രതിമക്ക് മുന്നില്‍ പൂക്കള്‍ക്കൊപ്പം നിവേദ്യം അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ ഇരുന്ന മകന്‍ നിവേദ്യം കഴിക്കാന്‍ ഭഗവാന്‍ എത്തുന്നത് കാത്തിരുന്നു.
പ്രതിമ മൗനത്തോടെ ഇരുന്നത് അവനെ ആശങ്കയിലാഴ്ത്തി. വീണ്ടും തൊഴുകൈയോടെ, ക്ഷമയോടെ അവന്‍ കാത്തിരുന്നു. ദീര്‍ഘനേരം കഴിഞ്ഞും ഭഗവാന്‍ എത്താത്തത് അവനെ ദുഖിപ്പിച്ചു. എന്നാലും ദൃഢവിശ്വാസത്തോടെ ഭഗവാന്‍ നിവേദ്യം കഴിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പീഠത്തില്‍നിന്ന് ഭഗവാന്‍ ഇറങ്ങിവന്ന് തനിക്കൊപ്പം ഇരുന്ന് നിവേദ്യം കഴിക്കണേ എന്ന് ഉറച്ച വിശ്വാസത്തോടെ അവന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു.
‘ഭഗവാന് നിവേദ്യം അര്‍പ്പിക്കാന്‍ പിതാവ് എന്നെ ചുമതലപ്പെടുത്തി. നീ എന്തേ എന്റെ കൈയില്‍നിന്ന് നിവേദ്യം സ്വീകരിക്കാത്തത്; അവന്‍ ചോദിച്ചു.
ഭഗവാനേ നേരം ഏറെ വൈകിയിരിക്കുന്നു. എനിക്ക് ഇനിയും കാത്തിരിക്കാനാകില്ല. വന്ന് നിവേദ്യം കഴിക്കണേ എന്ന് കരഞ്ഞ് പ്രാര്‍ത്ഥിച്ച ബാലന് മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ഈശ്വരനായില്ല. പീഠത്തില്‍നിന്ന് ഇറങ്ങിയ ഭഗവാന്‍ ബാലനൊപ്പം ഇരുന്ന് നിവേദ്യം കഴിച്ചു.
പൂജ പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ ഇറങ്ങി വന്ന ബാലനോട് ബന്ധുക്കള്‍ നിവേദ്യം ആവശ്യപ്പെട്ടു. ഭഗവാന്‍ നിവേദ്യം കഴിച്ചുവെന്ന ബാലന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ തേടിയെത്തിയ ബന്ധുക്കള്‍ അദ്ഭുതപ്പെട്ടു. ഭഗവാന്‍ കുട്ടി അര്‍പ്പിച്ച നിവേദ്യം പൂര്‍ണമായും കഴിച്ചിരുന്നു.
പൂജ പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ ഇറങ്ങി വന്ന ബാലനോട് ബന്ധുക്കള്‍ നിവേദ്യം ആവശ്യപ്പെട്ടു. ഭഗവാന്‍ നിവേദ്യം കഴിച്ചുവെന്ന ബാലന്റെ വെളിപ്പെടുത്തലിന്റെ സത്യാവസ്ഥ തേടിയെത്തിയ ബന്ധുക്കള്‍ അദ്ഭുതപ്പെട്ടു. ഭഗവാന്‍ കുട്ടി അര്‍പ്പിച്ച നിവേദ്യം പൂര്‍ണമായും കഴിച്ചിരുന്നു.
കൂട്ടിനെത്തുന്ന ജ്യേഷ്ഠന്‍
ബംഗാളിലെ വിദൂരഗ്രാമത്തിലെ കൊച്ചുവീട്ടില്‍ മാധവ് എന്ന ബാലനും അമ്മയും താമസിച്ചിരുന്നു. ശാന്തമായി ഒഴുകുന്ന ഭഗീരഥിയും അശ്വത്ഥവൃക്ഷത്തിന്മേല്‍ അഭയം പ്രാപിക്കുന്ന പക്ഷികളും മാധവന് സന്തുഷ്ടി നല്‍കിയെങ്കിലും ഘോരവനത്തിന്റെ സമീപപ്രദേശത്തെ വാസം അവര്‍ക്ക് ദുഷ്‌കരമായിരുന്നു. കടത്തുവഞ്ചിക്കാരന്റെ നാടന്‍ പാട്ടിന്റെ ധ്വനിയും അമ്മയുടെ സാമീപ്യവും ഉണ്ടെങ്കിലും വനത്തിന്റെ നിഗൂഢത രാത്രികാലങ്ങളില്‍ മാധവന്റെ ഉറക്കം കെടുത്തി. എന്നാല്‍ പഠിക്കാനുള്ള ആഗ്രഹം മാധവനെ കാട്ടുവഴി കടന്നുള്ള അയല്‍ഗ്രാമത്തിലെ വിദ്യാലയത്തിലെത്തിച്ചു. വനത്തിന്റെ നിഗൂഢതയെക്കുറിച്ച് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ട ഭയപ്പെടുത്തുന്ന കഥകളും വന്യമൃഗങ്ങളുടെ ശബ്ദവും കൊടും കാട്ടിലൂടെയുള്ള യാത്രയും അവനെ നിത്യവും ഭയപ്പെടുത്തി. ഒരു നാള്‍ തന്റെ ഭീതിയെക്കുറിച്ച് അവന്‍ അമ്മയോട് പറഞ്ഞു.
‘നീ എന്തിന് ഭയപ്പെടണം. മധുസൂദനനെ വിളിക്കൂ’ എന്ന മകന് ധൈര്യവും ആത്മവിശ്വാസം പകരാനുള്ള അമ്മയുടെ മറുപടി അവനെ അദ്ഭുതപ്പെടുത്തി.
‘അമ്മേ ആരാണ് മധുസൂദനന്‍’ അവന്‍ ചോദിച്ചു. മധുസൂദനന്‍ നിന്റെ ജ്യേഷ്ഠസഹോദരനാണെന്ന മറുപടി നല്‍കി അമ്മ അവന്റെ സംശയനിവൃത്തി വരുത്തി.
നാളിതുവരെ കേട്ടില്ലാത്ത സഹോദരന്‍ തന്റെ രക്ഷക്കെത്തുമെന്ന് അവന്റെ നിഷ്‌കളങ്ക മനസ്സ് ഉറച്ച് വിശ്വസിച്ചു.
അടുത്ത ദിവസം കാട്ടിലൂടെയുള്ള പതിവു യാത്രക്കിടെ ഭയന്ന മാധവന്‍ രക്ഷക്കായി സഹോദരനായ മധുസൂദനനെ വിളിച്ചു. ‘സഹോദരാ, നീ എവിടെയാണ്? വരൂ, എനിക്ക് പേടിയാകുന്നു’ എന്ന് ഉറക്കെ കരഞ്ഞ മാധവന്റെ മുന്നില്‍ വരാതിരിക്കാന്‍ ‘മധുസൂദനന്’ കഴിഞ്ഞില്ല.
‘ഇതാ ഞാന്‍ നിന്റെ അരികിലെത്തിയിരിക്കുന്നു. നീ എന്തിന് ഭയക്കണം’. മാധവന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട സാക്ഷാല്‍ ഭഗവാന്‍ അവനെ വിശ്വസിപ്പിച്ചു. മാധവനെ കാട്ടുവഴി കടത്തിവിട്ട ഭഗവാന്‍ മാധവന് നീ എപ്പോള്‍ വിളിച്ചാലും ഞാന്‍ നിന്റെ അടുത്തെത്തുമെന്ന ഉറപ്പും നല്‍കി. തന്റെ മുന്നില്‍നിന്നു മറഞ്ഞ സഹോദരനെ ഓര്‍ത്ത് അവന്‍ വിദ്യാലയത്തിലേക്ക് തിടുക്കത്തില്‍ നടന്നു. ഇനി നാളെ അവന്റെ മനസ്സ് മന്ത്രിച്ചു. അഭംഗുരമായ ഭക്തി എല്ലാ വൈതരണിയും കടക്കാന്‍ സഹായിക്കുന്നതിനൊപ്പം ഭക്തരെ നിര്‍ഭീകരുമാക്കും.
No comments:
Post a Comment