ആംഗി രസഹിരണ്യസ്തോമഃ ഋഷിഃ
തൃഷ്ടുപ്ഛന്ദഃ
ആദിത്യോ ദേവതാ
ധ്യാനം
കാലേശംഗ്രഹപഞ്ചമാര്‍ഗ്ഗനിലയം
പ്രാചീ മുഖം വര്‍ത്തുളം
രക്തം രക്ത വിഭൂഷണം ധ്വജ രഥം
ഛത്രശ്രീയം ശോഭിതം
സപ്താശ്വ കമലശ്ചയാന്വിതകരം
പത്മാസനം കിശ്യപം
മേരോര്‍ ദിവ്യഗിരോഃ പ്രദക്ഷിണകരം
സേവാമഹേ ഭാസ്കരം
അര്‍ത്ഥം
കാലത്തിന്റെ നായകനും അഞ്ചുഗ്രഹങ്ങള്‍ക്ക് അടിസ്ഥാനവും കിഴക്ക് മുഖമായവനും വൃത്തത്തില്‍ സഞ്ചരിക്കുന്നവനും വൃത്താകൃതിയോട് കൂടിയവനും ചുവപ്പുനിറമാര്‍ന്നവനും രക്തവര്‍ണ്ണാലങ്കാരങ്ങള്‍ ധരിച്ചവനും കൊടിമരം ഏഴുകുതിര പൂട്ടിയരഥം കുട എന്നിവ ഭംഗിയായി ഇണങ്ങിയവനും കൈയില്‍ താമര പിടിച്ചിരിക്കുന്നവനും ദിവ്യമഹാമേരു പര്‍വ്വതത്തെ പ്രദക്ഷിണം വയ്ക്കുന്നവനും കശ്യ പമഹര്‍ഷിയുടെ പുത്രനുമായ ഭാസ്കരനെ പ്രഭവര്‍ഷിക്കുന്ന സൂര്യനെ ഞാന്‍ സേവിക്കുന്നു
മൂലമന്ത്രം
ഓം ആദിത്യായ നമഃ
No comments:
Post a Comment