ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, March 8, 2017

തുളുനാട്ടിലെ ക്ഷേത്രങ്ങള്‍ - 2

ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രം

ചെറുവത്തൂരില്‍. പ്രധാനമൂര്‍ത്തികള്‍ വീരഭദ്രനും ഭദ്രകാളിയും. ക്ഷേത്രപാലന്‍, ശാസ്താവ്, കാളരാത്രി എന്നിങ്ങനെ ഉപദേവതാപ്രതിഷ്ഠകള്‍. ക്ഷേത്രപാലന് രണ്ടുനില ശ്രീകോവിലുണ്ട്. വൃശ്ചികം ഒന്നുമുതല്‍ മുപ്പതുവരെ പാട്ട്.

തളിയില്‍ നീലകണ്‌ഠേശ്വരം ക്ഷേത്രം
നീലേശ്വരത്ത്. പ്രധാനമൂര്‍ത്തി ശിവന്‍. അഞ്ചുപൂജ. നേത്രപൂജ എന്ന പ്രത്യേക പൂജയുണ്ട്. പത്തില്ലക്കാര്‍ പൂജിക്കണം എന്നൊരു ചിട്ടയുണ്ട്.

തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം
പ്രധാനമൂര്‍ത്തി വിഷ്ണു. ഗജേന്ദ്രമോക്ഷം നല്‍കിയ ചക്രപാണി സങ്കല്‍പ്പത്തില്‍. പുലിയന്നൂര്‍ ഭഗവതിയുടെ സങ്കല്‍പസാന്നിദ്ധ്യവുമുണ്ട്. മീനമാസത്തില്‍ ഉത്സവം. മഴ പെയ്യാനും പെയ്യാതിരിക്കാനും പായസം വഴിപാട് നടത്താറുണ്ട്. കാഞ്ചീപുരത്തെ പുഷ്‌കരബ്രാഹ്മണന്‍ പൂജിച്ചിരുന്ന വിഗ്രഹം താമരക്കുളത്തില്‍നിന്നും കിട്ടിയെന്നും പരശുരാമന്‍ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യം.

മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം
മധൂര്‍ ഗണപതിക്ഷേത്രം എന്ന പേരില്‍ പ്രസിദ്ധം. പ്രധാനമൂര്‍ത്തി ശിവനാണെങ്കിലും ഉപദേവനായ ഗണപതിക്കാണ് പ്രാധാന്യം. അപൂര്‍വമായ മൂന്നുനില ഗജപൃഷ്ഠ ശ്രീകോവില്‍. വിഷുസംക്രമത്തിന് കൊടിയേറി അഞ്ചുദിവസത്തെ ഉത്സവം. ഗണപതിക്ക് നടത്തുന്ന ‘മൂടപ്പസേവ’ പ്രസിദ്ധം. ക്ഷേത്രത്തിലെ സൂര്യപ്രകാശമേല്‍ക്കാത്ത കിണറ്റിലെ വെള്ളം കുടിച്ചാല്‍ അസുഖങ്ങള്‍ മാറുമെന്ന് വിശ്വാസം.

മല്ലികാര്‍ജ്ജുന ക്ഷേത്രം
കാസര്‍കോട് നഗരത്തില്‍. പ്രധാനമൂര്‍ത്തി ശിവന്‍. മീനമാസത്തില്‍ അഞ്ചുദിവസത്തെ ഉത്സവം. വൃശ്ചികത്തിലെ ഷഷ്ഠിയും കുംഭത്തിലെ ശിവരാത്രിയും ആഘോഷങ്ങള്‍. രുദ്രാഭിഷേകമാണ് പ്രധാന വഴിപാട്.

രയിരമംഗലം ഭഗവതിക്ഷേത്രം
കാസര്‍കോട്-പയ്യന്നൂര്‍ റൂട്ടില്‍ പ്രധാനമൂര്‍ത്തി ഭദ്രകാളി. വടക്കോട്ട് ദര്‍ശനം. ഉപദേവത ശാസ്താവ്. വൃശ്ചികത്തില്‍ പാട്ടും മീനത്തില്‍ പൂരവും പ്രധാനം. ചെത്തിമാലയാണ് പ്രധാന വഴിപാട്. കാളകാട്ടില്ലത്തെ നമ്പൂതിരിയാണ് പ്രതിഷ്ഠ നടത്തിയതെന്ന് ഐതിഹ്യം. ഈ ഭദ്രകാളിയുടെ പരിവാരമൂര്‍ത്തിയാണ് മുച്ചിലോട്ട് ഭഗവതിയെന്നും പുരാവൃത്തമുണ്ട്. കേരളത്തിലെ എല്ലാ മുച്ചിലോട്ടുകാവുകളിലെ ഉത്സവങ്ങള്‍ക്കും കളിയാട്ടത്തിനും ഇവിടെനിന്നും അനുവാദം വാങ്ങണമെന്നും ഉത്സവത്തിനുവേണ്ട ഉപ്പ്, കടുക്, പാത്രം തുടങ്ങി അടുപ്പുകല്ലുവരെ ഇവിടെനിന്നും കൊടുക്കണമെന്നാണ് ചിട്ട.

രാവണേശ്വരം പെരുംതൃക്കോവില്‍ ക്ഷേത്രം
കാസര്‍കോട്-കാഞ്ഞങ്ങാട് റൂട്ടില്‍. സ്വയംഭൂവായ ശിവന്‍ പ്രധാന പ്രതിഷ്ഠ. ഗോകര്‍ണത്തുനിന്ന് വരുമ്പോള്‍ രാവണന്‍ ക്ഷേത്രത്തിന് താഴെയുള്ള ഗുഹയില്‍ ശിവലിംഗം വച്ച് ഏഴുദിവസം ഭജനമിരുന്നുവെന്നും ലിംഗം ഇവിടെ ഉറച്ചുവെന്നും പിന്നീട് സ്വയംഭൂവായി ഉയര്‍ന്നുവന്നുവെന്നുമാണ് വിശ്വാസം.

സൂര്യേശ്വരക്ഷേത്രം
പോര്‍ക്കാഡി പഞ്ചായത്തില്‍ പാത്തൂരിനടുത്ത് ബക്രബേലിയില്‍. കര്‍ണാടകത്തിനോട് വളരെ ചേര്‍ന്നാണ് ക്ഷേത്രം. പ്രധാനമൂര്‍ത്തിയായ സൂര്യന്‍ ശിവനാണ്. കിഴക്കോട്ട് ദര്‍ശനം. ഒരു നേരം മാത്രം പൂജ. ഉപദേവത ഗണപതി. ഒരു സന്യാസി സൂര്യനില്‍നിന്നും ശിവനെ നേരിട്ട് ആവാഹിച്ച് പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം.

No comments:

Post a Comment