ശ്ലോകം 36:-
കസ്യാനുഭാവോളസ്യ നദേവഃ വിദ്മഹേ
തവാംഘ്രിരേണു സ്പര്‍ശാധികാരഃ
യദ്വാഞ്ഛയാ ശ്രീര്‍ല്ലലസ്യളപരത്തപോ
വിഹായകാമാന്‍ സുചിരം ധൃതവ്രതാ
(അങ്ങയുടെ തൃപ്പാദത്തിലെ പൊടി ഏല്‍ക്കുന്നതുപോലും എത്ര ജന്മത്തിലെ പുണ്യഫലത്താലാണ് സാധ്യമാകുന്നത്. എത്രയോ യോഗീശ്വരന്മാരും ഋഷിമാരും യുഗങ്ങളായി ആ പാദധൂളി സ്പര്‍ശത്തിന് കൊതിച്ച് തപം ചെയ്തിരിക്കുന്നു. പരമപവിത്രയായ ശ്രീമഹാലക്ഷ്മി പോലും എല്ലാം ഉപേക്ഷിച്ച് വ്രതാനുഷ്ഠാനങ്ങളോടെ വളരെക്കാലം തപം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാളിയന്‍ എന്തെങ്കിലും പുണ്യ പ്രവൃത്തി ചെയ്തതായി ഞങ്ങള്‍ക്കറിയില്ല. എന്നിട്ടും കാളിയന്‍ അങ്ങയുടെ പാദധൂളി സ്പര്‍ശത്തിന് പാത്രമായത് അങ്ങയുടെ മഹാകാരുണ്യം കൊണ്ടുമാത്രമാണ്.)
ശ്ലോകം: 37:-
നനാകപൃഷ്ഠം ന ച സാര്‍വഭൗമം
ന പാരമേഷ്ഠ്യം ന രസാധിപത്യം
നയോഗസിദ്ധീരപുനര്‍ഭവംവാ
വാഞ്ഛന്തി യത് പാദരജഃപ്രപന്നാഃ
ന പാരമേഷ്ഠ്യം ന രസാധിപത്യം
നയോഗസിദ്ധീരപുനര്‍ഭവംവാ
വാഞ്ഛന്തി യത് പാദരജഃപ്രപന്നാഃ
(അല്ലയോ ഭഗവാനേ, അങ്ങയുടെ പാദധൂളികള്‍ ഒരിക്കല്‍ സ്പര്‍ശിക്കാനിടയായാല്‍ അവരുടെ എല്ലാ ആഗ്രഹങ്ങളും തീര്‍ന്ന് അവര്‍ ആനന്ദത്തിലാറാടുന്നു. അവര്‍ക്ക് പിന്നെ യാതൊരാഗ്രഹവും അവശേഷിക്കുന്നില്ല. സ്വര്‍ഗവും ചക്രവര്‍ത്തിപദവും ബ്രഹ്മപദവും മോക്ഷപദംപോലും അവര്‍ക്ക് നിസ്സാരമാണ്. ഒരു തപസ്സിദ്ധിയും പിന്നീടവര്‍ക്കാവശ്യമില്ല. പുനര്‍ജന്മമില്ലാത്ത മുക്തിയും അവരാഗ്രഹിക്കുന്നില്ല. അത്ര മഹത്തായ പാദധൂളികളാല്‍ കാളിയന്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഭഗവത് പാദങ്ങള്‍ കാളിയ ശിരസില്‍ നേരിട്ടെത്തിയിരിക്കുന്നു.)
ശ്ലോകം 38:-
തദേഷ നാഥാപ ദുരാപമനൈ്യ-
സ്തമോജനിഃ ക്രോധവശേളപൃഹിശഃ
സംസാരചക്രേ ഭ്രമതഃ ശരീരിണോ
യദിഛതഃ സ്യാദ് വിഭവഃ സമക്ഷഃ
(ജന്മനാ തന്നെ തമോഗുണത്തോടുകൂടിയവനും മഹാകോപിയും പരദ്രോഹതല്‍പരരായ സര്‍പ്പങ്ങളുടെ നാഥനുമായ ഈ കാളിയന്‍ മഹാതപസ്വികളുമാഗ്രഹിക്കുന്ന തൃപ്പാദസ്പര്‍ശത്തിന് എങ്ങനെ പാത്രമായി. അങ്ങയുടെ കാരുണ്യം.)
ഇതെല്ലാം പറഞ്ഞ് ഭഗവാനെ ഏറെ സ്തുതിച്ചശേഷം നാഗപത്‌നിമാര്‍ വിഷയത്തിലേക്ക് കടന്നുവരുന്നു. സത്യത്തില്‍ സര്‍വത്തിനും കാര്യവും കാരണവുമെല്ലാം ഭഗവാനേ, അങ്ങുതന്നെയാണ്. വിദ്യക്കും അവിദ്യക്കും അങ്ങു തന്നെ കാരണം. വാസനകള്‍ക്കനുസരിച്ച് ഓരോ ജീവാത്മാവിനും നൂതനശരീരങ്ങള്‍ നല്‍കുന്നത് അങ്ങാണ്. അവരെക്കൊണ്ട് സത്തും അസത്തുമായ കര്‍മങ്ങള്‍ ചെയ്യിക്കുന്നതും അങ്ങുതന്നെ. ചിലരെ ശാന്തരാക്കുന്നതും മറ്റുചിലരെ അശാന്തരാക്കുന്നതും അങ്ങുതന്നെ. ഒന്നോര്‍ത്താല്‍ ഈ കാളിയനെ സര്‍പ്പമായി സൃഷ്ടിച്ചതും സര്‍പ്പാത്താന്മാര്‍ക്ക് ക്രൗര്യവും ശൗര്യവും വിഷസ്വഭാവവുമെല്ലാം നല്‍കിയതും അങ്ങുതന്നെ. തന്റെ പ്രജകളെ തെറ്റു ചെയ്യുന്നതില്‍നിന്നും വിലക്കി അവരെ നേര്‍വഴിക്ക് നയിക്കേണ്ടതുമെല്ലാം സ്വാമിയായ അങ്ങു തന്നെയാണ്. ഇപ്പോള്‍ അങ്ങയുടെ പാദസ്പര്‍ശത്താല്‍ അനുഗൃഹീതനായി ഈ കാളിയന്റെ അഹങ്കാരം ശമിച്ചിരിക്കുന്നു. പാലനം കര്‍ത്തവ്യമായെടുത്തിരിക്കുന്ന ശാന്തമൂര്‍ത്തിയായ അവിടുന്നുതന്നെ ഇവനോട് ക്ഷമിച്ച് ഞങ്ങള്‍ക്ക് വൈധവ്യദുഃഖമൊഴിവാക്കണം. ഇവനെ അംഗഭംഗം കൂടാതെ ഞങ്ങള്‍ക്ക് തിരിച്ചു നല്‍കണം.
ഇത്രയും കേട്ടപ്പോള്‍ ഭഗവാന്‍ നാഗപത്‌നിമാരോട് കനിഞ്ഞു. ജഗന്നാഥന്‍ കാളിയ ശിരസില്‍ നിന്നും ഇറങ്ങി. പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭാരം തന്റെ ശിരസില്‍നിന്നും ഇറങ്ങിപ്പോയതോടെ കാളിയന് ആശ്വാസമായി കാളിയന്‍ പറഞ്ഞു:-
”വയം ഖലാഃ സഹോല്‍പത്ത്യാ
താമസാ ദീര്‍ഘമന്യവഃ
സ്വഭാവോ ദുസ്ത്യജോ നാഥഃ
ലോകാനാം യദസദ്ഗ്രഹഃ” (ശ്ലോകം 56)
താമസാ ദീര്‍ഘമന്യവഃ
സ്വഭാവോ ദുസ്ത്യജോ നാഥഃ
ലോകാനാം യദസദ്ഗ്രഹഃ” (ശ്ലോകം 56)
ഞങ്ങള്‍ ജന്മനാ തന്നെ ദുഷ്ടന്മാരാണ്. അതുകൊണ്ട സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ എളുപ്പമല്ല. അങ്ങ് ലോക പിതാവാണ്. അങ്ങ് സൃഷ്ടാവും ഞാന്‍ സന്താനവുമാണ്. ”ത്യയാ സൃഷ്ടമിദം വിശ്വം.” ആ സ്ഥിതിക്ക് ”കഥം ത്യജാമസ്ത്യന്മായാം”. അങ്ങയുടെ മായാശക്തിയെ ജയിക്കാന്‍ ഞങ്ങള്‍ ശക്തരല്ല. ”ദുസ്ത്യജാം മോഹിതാഃ സ്വയം.” ഒന്നോര്‍ത്താല്‍ ”ഭവാന്‍ ഹി കാരണം തത്ര”
ഇത്രയും പറഞ്ഞ കാളിയനോടും കുടുംബത്തോടും രമണ ദ്വീപിലേക്ക് ചെല്ലാന്‍ ഭഗവാന്‍ നിയോഗിച്ചു. ”എന്റെ പാദസ്പര്‍ശത്താല്‍ പാപമുക്തരായ നിങ്ങള്‍ക്ക് മേലില്‍ ഗരുഡനില്‍നിന് യാതൊരു ഭയവും ഉണ്ടാകുന്നതല്ല. ആരേയുമുദ്രവിക്കാതെ നിങ്ങള്‍ക്കവിടെ കഴിയാം. കാളിന്ദീ നദി വിഷമുക്തരാവുകയും ചെയ്യും.
നാഗങ്ങളില്‍നിന്നുപോലും നമുക്കു പലതും പഠിക്കാനുണ്ട്. ഇവിടെ നാഗപത്‌നിമാരുടെയും കാളിയന്റേയുമെല്ലാം സംഭാഷണങ്ങള്‍ ഭാഗവതകാരനായ വേദവ്യാസന്‍ മനസ്സിലാക്കിയെടുത്തതെങ്ങനെയെന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പരഹൃദയജ്ഞാനികളായ മഹര്‍ഷിമാര്‍ക്ക് മനസു വായിക്കലും ഭാഷാപ്രയോഗങ്ങള്‍ മനസ്സിലാക്കലും പ്രയാസമേറിയ കാര്യമല്ല. പ്രകൃതിയെ നോക്കി അവര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ തപസ്യയായി മാറുമ്പോള്‍ അതെല്ലാം സാധ്യമാകും. ഒരിക്കല്‍ അഗസ്ത്യമഹര്‍ഷി കുളിക്കാന്‍ ചെന്നപ്പോള്‍ ആകാശത്തിലൂടെ കുറേ പക്ഷികള്‍ നദിക്കു കുറുകെ പറക്കുന്നതു കണ്ടു. ഒരു കിളി മുന്നില്‍, അതിനു പിന്നില്‍ രണ്ട്. പിന്നില്‍ നാല് എന്നിങ്ങനെ ക്രമത്തില്‍ പറക്കുന്ന ആ കാഴ്ച അഗസ്ത്യരുടെ ശ്രദ്ധയാകര്‍ഷിച്ചു. മഹര്‍ഷി നോക്കിനില്‍ക്കുമ്പോള്‍ തന്നെ മുന്നിലെ പക്ഷി ഒരു പ്രത്യേക സ്വരമുണ്ടാക്കി. അതോടെ എല്ലാ പക്ഷികളും തിരിച്ചുപറന്നു. ആ പറക്കല്‍ എന്തോ അപകടം വിളിച്ചു പറയുന്നതായി മഹര്‍ഷിക്ക് തോന്നി.
പുഴയിലേക്ക് നിരീക്ഷിച്ചുനില്‍ക്കുമ്പോഴാണ് ഒരു മുതല വെള്ളത്തില്‍ നിന്ന് പൊങ്ങുന്നതു കണ്ടത്. അതില്‍നിന്ന് മഹര്‍ഷി ഒരു കാര്യം മനസ്സിലാക്കി- ഈ ഇനത്തില്‍പ്പെട്ട പക്ഷികള്‍ ഇന്ന രീതിയില്‍ ശബ്ദിച്ചാല്‍ മുന്നിലൊരപകടം പതിയിരിക്കുന്നതായി തിരിച്ചറിയണം. അതാണ് മുനിമാരുടെ നിരീക്ഷണ പാടവം. ”നാരായണാളഖിലഗുരോ ഭഗവന്‍ നമസ്‌തേ” എന്നുപാടിയ ഗജേന്ദ്രന്റെ സ്തുതിയും ശ്രീവേദവ്യാസന്‍ മനസ്സിലാക്കിയെടുത്തതാണല്ലോ.
No comments:
Post a Comment