ഉണ്ണിക്കണ്ണന്‍
ഗുരുവായൂരപ്പന്‍റെ തിരുനടയില്‍
ഞാനെന്‍ നെഞ്ചകം പൊട്ടിക്കരഞ്ഞു
ഉണ്ണി തന്‍ ഭക്തിയെന്‍ മനസ്സില്‍
വിടരണമെന്നു ഞാനിച്ചിച്ചുവപ്പോള്‍
കണ്ണുമടച്ചു ഞാനുണ്ണി തന്‍ രൂപത്തെ-
യുള്ളില്‍ നിനച്ചൊരു നേരം
സാന്ത്വനമോലുന്ന ശ്യാമള വര്‍ണ്ണന്‍റെ
വേണുവിന്‍ മന്ത്രണം കേട്ടു
ചിത്തം നിറയുന്നയാടയാഭരണങ്ങ-
ളുണ്ണിക്കലങ്കാരമായി
കാഴ്ച ശിവേലിയുമായ് വരും കണ്ണന്‍റെ
ദിവ്യ രൂപത്തെ തൊഴുതു
ആടിക്കഴിഞ്ഞോരാ കളഭക്കൂട്ടെന്നുടെ
നെറ്റിയില്‍ ചൂടി ഞാനപ്പോള്‍
നേദിച്ചു തീര്‍ന്നോരെന്നുണ്ണി തന്‍
നൈവേദ്യമാനന്ദപൂര്‍ണ്ണം ഭുജിച്ചു
കണ്ണുമടച്ചങ്ങു നാമജപം ചെയ്തു-
വാനന്ദ ചിത്തനായ് ഞാനും
സാഷ്ടാംഗം വീണു പ്രണമിച്ചെന്നുണ്ണിയെ
നെഞ്ചക കോവിലിലിരുത്തി
ഉണ്ണിയെ വിട്ടു തിരിച്ചങ്ങു പോകണ-
മെന്നു നിനച്ചൊരു നേരം
സാധ്യമല്ലുണ്ണി നിന്‍ ചൈതന്യമാ-
ണിന്നെന്നുള്ളം പ്രകാശിക്കുമഗ്നി
നിന്നെപ്പിരിയുവാനില്ലെനിക്കിച്ഛയുo
നിന്നുടെ ദാസനാവേണം
എന്നുടെ ജീവിതമിന്നു സമര്‍പ്പിതം
ഉണ്ണി തന്‍ തൃക്കാല്‍ക്കലെന്നും….
എന്‍റെയുണ്ണി തന്‍ തൃക്കാല്‍ക്കലെന്നും….
No comments:
Post a Comment