സർവ്വമംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരീ നാരായണി നമോസ്തുതേ.
ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി. പർവ്വതരാജനായ
ഹിമവാന്റെ പുത്രിയായതിനാലാണ് പാർവ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനകയുടേയും പുത്രിയാണ് പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും
സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായി കണക്കാക്കപ്പെടുന്നു. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ,കാളി, ലളിത, ഭുവനേശ്വരി, ഭവാനി, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്.
പാർവ്വതി സർവ്വഗുണ സമ്പന്നയണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ
നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണ്. എന്നാൽ മഹഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം.
പാർവ്വതീദേവിയെ ശക്തിയുടെ ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
No comments:
Post a Comment