ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, October 26, 2016

വീണ്ടുമൊരു മണ്ഡലകാലം അയ്യപ്പഭക്തര്‍ അറിയാന്‍


വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി ശരീരം, വാക്ക്, ചിന്ത ഇവയുടെ പരിശുദ്ധിയില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് കലിയുഗമാണ്. കൃതയുഗത്തില്‍ അവതരിച്ച ശ്രീധര്‍മ്മശാസ്താവിന് കലിയുഗത്തില്‍ അവതാര ഉദ്ദേശ്യം നടപ്പാക്കേണ്ടതിനാല്‍ ദുഷ്ടമൂര്‍ത്തിയെ നിഗ്രഹിച്ച് ശബരിമലയില്‍ കുടികൊളളുന്ന ശ്രീ അയ്യപ്പസ്വാമിയില്‍ ലയിച്ചു. അയ്യപ്പസ്വാമിയുടെ വാഹനം കുതിരയും  ധര്‍മ്മശാസ്താവിന്റെ വാഹനം ആനയും യും ആണ്.


മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമമുനി, കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് പരശുരാമമുനി ശബരിമലയില്‍ പ്രതിഷ്ഠിച്ചു. ധര്‍മ്മശാസ്താവിന്റെ ഒരവതാരമാണ് ശ്രീ അയ്യപ്പസ്വാമി. ഇന്നു നാം കാണുന്ന അയ്യപ്പജ്യോതി ശ്രീധര്‍മ്മശാസ്താവ് കുടികൊള്ളുന്ന പൊന്നമ്പലമേട്ടില്‍ നിന്നാണ്. അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ്. ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുത്ത് ഗുരുസ്വാമിയുടെ ഉപദേശനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ചെല്ലണം. അതായത് വ്രതകാലം തുടങ്ങുന്ന അന്ന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഗുരുസ്വാമിയുമായി ക്ഷേത്രത്തിലെത്തണം. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, തുളസി, താമരക്കായ്, സ്വര്‍ണ്ണം, രുദ്രാക്ഷം ഇവയില്‍ ഏതെങ്കിലും മണിമുത്തുകളുളള മാല പൂജിച്ച് ധരിക്കണം. ഏതുദിവസവും മുദ്ര ധരിക്കാം എന്നിരിക്കിലും ഉത്രം നക്ഷത്രവും ശനിയാഴ്ച ദിവസവും നന്ന്. ഗുരുസ്വാമിയാണ് മുദ്ര ധരിപ്പിക്കേണ്ടത്. അപ്പോള്‍ അദ്ദേഹം താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്. അത് വ്രതമെടുക്കുന്നയാള്‍ ഏറ്റുചൊല്ലണം.
ജ്ഞാനമുദ്രാം, ശാസ്തൃമുദ്രാം, ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാം, ശുദ്ധമുദ്രാം, രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാം, തസ്യമുദ്രാം, വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമസത്യേനമുദ്രാം പതുസദാപിമേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേശരണഗത മുദ്രാഖ്യം തന്മുദ്രം
ധാരയാവ്യഹം ശബര്യചലമുദ്രായൈ നമോഃ
ഈ മന്ത്രം ഏറ്റുചൊല്ലി ഗുരുസ്വാമിക്ക് ദക്ഷിണ കൊടുത്ത് മുദ്ര ധരിക്കേണ്ടതാകുന്നു. ഒരു ഭക്തന്‍ 8 ദക്ഷിണ ഗുരുസ്വാമിക്ക് കൊടുക്കേണ്ടതുണ്ട്.


1. മുദ്രധരിക്കുമ്പോള്‍.
2. കറുപ്പുകച്ച കെട്ടുമ്പോള്‍.
3. എരുമേലി പേട്ടക്കളത്തില്‍.
4. വനയാത്ര തുടങ്ങുമ്പോള്‍.
5. അഴുതയില്‍ മുങ്ങി കല്ലെടുത്ത് ഗുരുവിനെ ഏല്പിച്ച് തിരികെ വാങ്ങുമ്പോള്‍.
6. പമ്പയില്‍ കെട്ട് താങ്ങുമ്പോള്‍.
7. ദര്‍ശനം കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍.
8. വീട്ടില്‍ മാല ഊരുമ്പോള്‍.


മുദ്ര ധരിച്ചുകഴിഞ്ഞാല്‍ രണ്ടുനേരം സ്‌നാനവും ശരണം വിളിയും ധ്യാനവും മന്ത്രജപവും വേണം. ശുദ്ധജലം, ചന്ദനം, തുളസിയില, പൂക്കള്‍, നിലവിളക്ക് ഇവയും വിധിയാംവണ്ണം വയ്ക്കണം. കൈയില്‍ ശുദ്ധജലം എടുത്ത്.


1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ


എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം. ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് ധര്‍മ്മശാസ്താവിനെ സ്മരിക്കണം.
''ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം സിംഹാസനാദ്ധ്യാസിതം സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വി ഷ്വാസഭൃദ്രോര്‍ദ്വയം നീലക്ഷൗമവസം നവീനദലദശ്യാം മം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം'' എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.


അര്‍ത്ഥം

കിരീടംപോലെ മനോഹരമായി മേല്‍പ്പോട്ട് കെട്ടിവച്ചിരിക്കുന്ന തിരുമുടി, സ്വര്‍ണ്ണസിംഹാസനത്തിലുളള ഇരുപ്പ്, കൂവളത്തില, തുളസിയില മുതലായവ ചൂടി വലതുകൈയില്‍ ശരവും ഇടതുകൈയില്‍ വില്ലും ധരിച്ച് നീലവസ്ത്രമണിഞ്ഞ് വിളങ്ങുന്ന ഭഗവാന്‍ വര്‍ഷത്തിന് തുനിയുന്ന കാര്‍മേഘംപോലെ ശോഭിക്കുന്നു. ഇടതുഭാഗത്ത് പ്രഭാദേവിയും വലതുഭാഗത്ത് സത്യകന്‍ എന്ന സ്വപുത്രനും വിളങ്ങുന്നു. പാര്‍വ്വതീപ്രസാദമായ ചുവന്ന കുറിക്കൂട്ടുകളുമണിഞ്ഞ് ഇപ്രകാരം ശോഭിക്കുന്ന ആര്യതാതനായ ഗൃഹസ്ഥശാസ്താവിനെ പൂജാസമയത്ത് ഞാന്‍ സ്മരിക്കുന്നു. ശേഷം മൂലമന്ത്രം ചൊല്ലി എട്ടുപ്രാവശ്യത്തില്‍ കുറയാതെ പൂക്കളര്‍ച്ചിക്കാം.


മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!''

തുടര്‍ന്ന് ശരണം വിളിക്കണം. ഗണപതി പരദേവത, 18 പടി, 18 മലകള്‍ ഇവരെ എല്ലാം പ്രാര്‍ത്ഥനാവേളയില്‍ സ്മരിക്കണം.


കന്നിക്കാര്‍ 51 ദിവസം വ്രതമനുഷ്ഠിക്കണം. 18 പടികളില്‍ 1-5 വരെ ഇന്ദ്രാദി ദേവകള്‍ 6-13 വരെ രാഗങ്ങള്‍ 14-16 വരെ ത്രിഗുണങ്ങള്‍ 17 ആദിവിദ്യ 18 സര്‍വ്വവിദ്യ ഇവയെ ദ്യോതിപ്പിക്കുന്നു. എന്നിരിക്കിലും 18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.


1. പൊന്നമ്പലമേട് മല
2. ഗരുഡന്‍മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗംമല
8. മൈലാട്ടുംമല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല
ശബരിമലയ്ക്ക് പോകുന്ന ദിവസം കഴിയുംവിധം അന്നദാനം, ഭജന, പടുക്ക ഇവ എല്ലാം നടത്തണം. സ്വന്തമായി കെട്ടുനിറയ്ക്കരുത്. മുല്ലപ്പന്തലില്‍ ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് പ്രതിഷ്ഠയുണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശപ്രകാരം മുന്‍കെട്ടില്‍ നെയ്യ്, തേങ്ങ, കര്‍പ്പൂരം കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരിങ്ങ, വെറ്റ, പാക്ക്, പടിക്കല്‍ അടിക്കുവാനുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ശര്‍ക്കര ഉണ്ട, വറപൊടി, ഉണക്കലരി, കുരുമുളക് ഇവയും പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയും, നിലവിളക്ക്, എരുമേലി ഗണപതിക്കുള്ള തേങ്ങ, മാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം. എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം. മുദ്ര ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നു' എന്നാണ്. ഗുരുസ്വാമിയുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ശിരസാവഹിച്ച് യാത്രയാവാം. പമ്പാഗണപതിയേയും സമസ്ത ദേവീദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനെ യും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്ന.
സ്വാമിയേ ശരണമയ്യപ്പാ...!

2 comments:

  1. അയ്യപ്പ സ്വാമിയുടെ വാഹനം കുതിരയും ശാസ്താവിന്റെ വാഹനം ആനയുമാണെന്നാണ് കേട്ടിരിക്കുന്നത്. പുലിപ്പാലിനായി പോയസമയത് മാത്രമാണ് പുളിപ്പുറത്തേറി ഭഗവാൻ വന്നത്.

    ReplyDelete
  2. തെറ്റ് തിരുത്തിയിട്ടുണ്ട്

    ReplyDelete