ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Sunday, October 16, 2016

സത്യത്തിൻറ മുഖം

“ ഹിരണ്മയേന പാത്രേണ
സത്യസ്യാ fപിഹിതം മുഖം
തത് ത്വം പൂഷന്നപാവൃണു
സത്യധർമ്മായ ദൃഷ്ടയേ.”

"സത്യത്തിന്റെ മുഖം സ്വർണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു;, അത് മാറ്റി നീ ഞങ്ങൾക്ക് സത്യദർശനം സാദ്ധ്യമാക്കിയാലും" എന്നാണ് ഈശാവാസ്യോപനിഷത്തിലെ ഈ പ്രാർത്ഥനയുടെ അർത്ഥം..പ്രകാശം ചൊരിഞ്ഞും ജ്വലിച്ചും നിൽക്കുന്ന നിൻറെ തേജസ് അടക്കി, നീ തന്നെ ഞങ്ങൾക്ക് നിന്നെ കാട്ടിത്തരേണമേ എന്ന്, പോഷിപ്പിക്കുന്നവനും ഏകാന്തപഥികനും സർവ ജീവ ശ്രോതസ്സുമായ സൂര്യനോടുള്ള പ്രാർത്ഥനയണ്. സൂര്യമണ്ഡലം മിന്നിത്തിളങ്ങിക്കൊണ്ടിരിക്കുന്ന ജ്യോതിർമയ യവനിക..അതിനാൽ അവിടുത്തെ (ബ്രഹ്മത്തിൻറെ) മുഖം ആവൃതമായിരിക്കുന്നു. ഞാൻ അവിടുത്തെ ആവരണരഹിതമായി ദർശിക്കട്ടെ...ഈ ആവരണങ്ങലെല്ലാം മാറ്റി യഥാർത്ഥ സത്യത്തെ എനിക്കു കാട്ടിത്തരേണമേ......

കത്തിജ്വലിക്കുന്ന ഈ സൂര്യൻ സത്യത്തെ മറച്ചുവെക്കുന്ന അസത്യമാണ്..അത് ഹിരൺമയമായ (സ്വർണ്ണനിർമ്മിതമായ)..പാത്രമായി മന്ത്രകർത്താവ് സങ്കല്പിച്ചിരിക്കുന്നു...ലൌകികമായ മായ , യഥാർത്ഥസത്യത്തെ മറയ്ക്കുന്നു..മായയുടെ മായികമായ മുഖപടമാണ് സുവർണ്ണമയമായ പാത്രം..ആ പാത്രം സൂര്യൻ തന്നെ..അപ്പോൾ അതിപ്പുറമുള്ള ,മറക്കപ്പെട്ട സത്യത്തിൻറ പ്രോജ്ജ്വലത എത്ര ജാജ്ജ്വല്യമാനമായിരിക്കും...ഉപമയും ഉപമാനവും വർണ്ണനയും വർണ്ണ്യവും ഒന്നാകുന്നു... ന ഋഷി കവിയെന്നു പറയുന്നപോലെ ന കവി ഋഷിയെന്നും പറയാമെന്നു തോന്നുന്നു. ഈ ഭാവനയുടെ സാരസ്യം അനിർവചനീയമാണ്...ജ്ഞാനം അല്ലെങ്കിൽ ദർശനം എങ്ങനെ ഹൃദയത്തെ ത്രസിപ്പിക്കുന്ന വിചാരരമണീയമായ കവിതയുമാകാം എന്നതിനു ഉദാഹരണമാണ് ഈ ശ്ലോകം

എപ്പോഴും....ഓർക്കുക..ഒരു മഹാസത്യത്തെ അസത്യമായ..ഭ്രമാത്മകമായ..മനോഹരമായ ഒരു അസത്യം കൊണ്ടു മറച്ചിരിക്കാം...ആ സ്വർണ്ണപാത്രത്തിൻറെ മനം മയക്കുന്ന മായിക ഭംഗിയിൽ സത്യം എന്നന്നേക്കും മൂടിപ്പോയേക്കാം.. മഹാസത്യങ്ങളുടെ സ്ഥിതിഎപ്പോഴും അങ്ങനെ തന്നെയായിരിക്കും.. ഇതാണ് ഈ മനോഹരശ്ലോകത്തിൻറെ മഹത്തായ ദർശനം... അനന്തകോടികളായ ഗാലക്സികളെ ഉൾക്കോള്ളുന്നതാണ് ഈ ബ്രഹ്മാണ്ഡം (ബ്രഹ്മമാകുന്ന അണ്ഡം...അണ്ഡത്തിൻറെ ആകൃതിയിലാണ് വിശ്വം ...ആധുനികമായ കണ്ടെത്തലും അങ്ങനെതന്നെ) ’അസ്യ ബ്രഹ്മാണ്ഡസ്യ സമന്തതഃ സ്ഥിതാനി ഏതാദൃശാനി അനന്തകോടി ബ്രഹ്മാണ്ഡാനി സാവരാണി ജ്വലന്തി”(മഹാനാരായണോപനിഷത്ത്) (ഈ വിശ്വത്തിൽ ഇതുപോലെ അനന്തകോടി ഗാലക്സികളുണ്ട് ) അനന്ത കോടിഎന്നു പറഞ്ഞാൻ അന്തം(അവസാനമില്ലാത്ത) ഇല്ലാത്ത കോടികൾ എന്നർത്ഥം..ആ അനന്ത കോടി ഗാലക്സികളെ ആവഹിക്കുന്ന ഈ മഹാപ്രഞ്ചത്തിൻറെ രൂപം, അണ്ഡകടാഹ(അണ്ഢം-മുട്ട)ത്തിൻറെ രൂപം അണ്ഡാകൃതിയിലാണ്..... (ഇത് ബ്രഹ്മത്തിൻറെ ശരീരം തന്നെ ..ബ്രഹ്മം എന്നു പറഞ്ഞാൽ പ്രപഞ്ചത്തിൻറെ പര്യായമാണല്ലോ...ഈ ബ്രഹ്മത്തിൻറെ രൂപം ഇതുതന്നെ...അതിനാൽ ബ്രഹ്മത്തെ, വിശ്വരൂപനെന്നും വിശ്വംഭരനെനെന്നും പരബ്രഹ്മത്തെ വിളിക്കുന്നു) കോടാനുകോടി പ്രകാശവർഷങ്ങൾ കഴിഞ്ഞാലും അവസാനം കണ്ടിട്ടില്ലാത്ത ഈ ബ്രഹ്മാണ്ഡം ബ്രഹ്മത്തിൻറെ ശരീരമായി സങ്കല്പിക്കാനുള്ള ഭാവന എത്ര മഹത്താണ്....വിശ്വം അല്ലെങ്കിൽ ബ്രഹ്മം എന്നത് വ്യവഹാരഭാഷയിലും ആ അർത്ഥം വിശ്വം തന്നെ...

വിശ്വംഭരൻ (വിശ്വം നിറഞ്ഞുനിൽക്കുന്നവൻ),
വിശ്വരൂപൻ (വിശ്വമാകുന്ന രൂപത്തോടുകൂടിയവൻ) നീ ആര് ...? ഞാൻ  ആത്മാവാണോ ശരീരമാണോ എന്നു  ജീവിച്ചിരിക്കുന്ന സമയം  എന്നോടാരും ചോദിക്കില്ലല്ലോ....അതുപോലെ ഈ വിശ്വത്തിൻറെ ആത്മാവാണ് വിശ്വം എന്നു പറയേണ്ടതില്ല...ഈ വിശ്വത്തിൽ കുടികൊള്ളുന്ന വിശ്വാത്മാവും നമ്മളിൽ കുടികൊള്ളുന്ന ആത്മാവും ഒന്നു തന്നെ..”ഈശാവാസ്യമിദം സർവ്വം” എന്നും , “സർവ്വം നിഖിലം ബ്രഹ്മഃ” (ഈശോവാസ്യോപനിഷത്) എന്നു പറയുന്നതിൻറെ അർത്ഥം ഇതാണ് .ഈ പറയുന്ന വിശ്വവും ഞാനും ഒന്നാണെന്നു ഭാവനയുള്ളവർ ഒന്നു സങ്കല്പിച്ചുനോക്കൂ.. തലചുറ്റുന്നില്ലേ...

അതാണ് “തത് ത്വം അസി..” .അത് ,ഈ പറഞ്ഞ ബ്രഹ്മം , നീ തന്നെയാകുന്നു…”അഹം ബ്രഹ്മാസ്മി”യെ ന്നു പറയുന്നതും അതുതന്ന .. ബ്രഹ്മം ഞാൻതന്നെ..ഈ അറിവുകൾ ഘുണാക്ഷരന്യായേന ( ഒച്ചിഴഞ്ഞ് അക്ഷരമാകുന്നതു പോലെയോ) വന്നുകൂടിയതല്ല..നിയതമായ , നിഷ്കൃഷ്ടമായ, ധ്യാനത്തിലൂടെ, യോഗദൃഷ്ടമായ ദർശനങ്ങളിലൂടെ, അനുഭവിച്ചറിഞ്ഞതാണ്.....അങ്ങനെ ഒരു അർത്ഥം പറഞ്ഞുണ്ടാക്കിയതോ കെട്ടിച്ചമച്ചതോ അല്ല. ഈ ബ്രഹ്മ വും ഞാനും ഒന്നാണെന്ന്. ) നമ്മുക്ക് ബോധ്യമാകുന്നതാണ് യഥാർത്ഥ ജ്ഞാനം അഥവാ യോഗം (ബ്രഹമവും ഞാനും ഒന്നാകുന്ന അവസ്ഥ).......ഈ മഹാസത്യത്തെ ലൌകികമായ (മായികമായ) ഭ്രമാത്മകമായ മനുഷ്യൻറെ അവസ്ഥ അദൃഷ്ടമാക്കുന്നു , മറച്ചുവെക്കുന്നു .ജാജ്ജല്യനായ സൂര്യനാൽ,സൂര്യപ്രഭയാൽ അപ്പുറമുള്ള അനന്തകോടി പ്രപഞ്ചങ്ങൾ എങ്ങനെ മറയപ്പെടുന്നുവോ , അതുപോലെ ഭ്രമാത്മകമായ ലൌകികതയാൽ ഈ മഹാ ബ്രഹ്മതത്വത്തെ നാം അറിയുന്നില്ല എന്നർത്ഥം.ഇവിടെ സൂര്യനും സ്വർണ്ണപാത്രവുമെല്ലാം ഉപമാനോപമേയങ്ങൾ മാത്രം...സൌരയൂഥത്തിനെ സൂര്യനെ ഭജിക്കുന്ന, സ്തുതിക്കുന്ന കേവല സ്തോത്രമല്ല ഇത് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...

No comments:

Post a Comment