_ഹനുമാൻ സ്തുതി_
*അതുലിതബലധാമം ഹേമശൈലാഭദേഹം*
*ദനുജവനകൃശാനം ജ്ഞാനിനാമഗ്രഗണ്യം*
*സകലഗുണനിധാനം വാനരാണാമധീശം*
*രഘുപതിപ്രിയഭക്തം വാതജാതം നമാമി*
_അർത്ഥം: അതുല്ല്യമായ ബലത്തോടുകൂടിയവനും സ്വർണ്ണനിറമാർന്ന മഹാമേരുവിനെ പോലെ ശോഭയോടുകൂടിയ ശരീരമുള്ളവനും രാക്ഷസന്മാരാകുന്ന വനത്തിന് കാട്ടുതീ ആയിട്ടുള്ളവനും ജ്ഞാനികളിൽ അഗ്രഗണ്യനും സകലഗുണങ്ങളുടേയും ഇരിപ്പിടമായിട്ടുള്ളവനും വാനരസമൂഹത്തെ നയിക്കുന്നവനും ശ്രീരാമചന്ദ്രസ്വാമിയുടെ പ്രിയ ഭക്തനുമായ വായൂപുത്രനെ ( ഹനുമാനെ ) ഞാൻ നമിക്കുന്നു._
*_ഹനുമാൻ ചാലീസ ( തുടർച്ച)_*
*മഹാവീര് വിക്രമ് ബജരംഗീ*
*കുമതിനിവാര് സുമതി കേ സംഗീ (3)*
_അർത്ഥം: അസാധാരണമായ വീര്യത്തോടുകൂടിയവനും ദുഷ്ടചിന്തകളെ അകറ്റുന്നവനും സജ്ജനപ്രിയനുമാണങ്ങ്._
*കഞ്ചന് വരണ് വിരാജ് സുവേശാ*
*കാനന് കുണ്ഡല് കുഞ്ചിത് കേശാ (4)*
_അർത്ഥം: സ്വർണ്ണവർണ്ണമുള്ള അങ്ങ് വിശേഷവസ്ത്രം ധരിച്ചും കാതിലണിഞ്ഞിരിക്കുന്ന കുണ്ഡലത്തോടും മനോഹരമായ ചുരുണ്ടമുടിയോടെയും ശോഭിക്കുന്നു._
*(തുടരും)*
No comments:
Post a Comment