ഓം
പാര്‍ത്ഥായ പ്രതിബോധിതാം
ഭഗവതാ നാരായണേന സ്വയം
വ്യാസേന ഗ്രഥിതാം പുരാണമുനിനാ
മദ്ധ്യേമഹാഭാരതം
അദ്വൈതാമൃതവര്‍ഷിണീം
ഭഗവതീം അഷ്ടാദശാദ്ധ്യായനീം
അംബ! ത്വാമനുസന്ദധാമി
ഭഗവല്‍ഗീതേ! ഭവദ്വേഷിണീം.
(സാക്ഷാല്‍ ശ്രീനാരിയണഭഗവാന്‍ അര്‍ജ്ജുനനുപദേശിച്ചതും, പുരാണമുനിയായ വ്യാസഭഗവാന്‍ മഹാഭാരതം ഗ്രന്ഥത്തിന്‍റെ മദ്ധ്യേ നിബന്ധിച്ചതും, അദ്വൈതമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നതും, 18അദ്ധ്യായങ്ങള്‍ ഉള്ളതുമായ അമ്മേ! ഭഗവത്ഗീതേ! സംസാരദോഷങ്ങളെ ദൂരീകരിക്കുന്ന അവിടുത്തെ ഞാന്‍ നിത്യം മനഃസില്‍ ധരിച്ചുകൊള്ളുന്നു)-1
നമോസ്തുതേ വ്യാസ! വിശാലബുദ്ധേ!
ഫുല്ലാരവിന്ദായതപത്രനേത്ര!
യേന ത്വയാ ഭാരതതൈലപൂര്‍ണ്ണഃ
പ്രജ്ജ്വാലിതോ ജ്ഞാനമയ പ്രദീപഃ
(അല്ലയോ, വിശാലബുദ്ധിയും വികസിച്ച ചെന്താമരപ്പൂവിന്‍റെ ദലം പോലെ നീണ്ടും പ്രസന്നമായും ഇരിക്കുന്ന നേത്രങ്ങളോടും കൂടിയ ശ്രീ വ്യാസഭഗവൊനേ! എന്‍റെയീ നമസ്ക്കാരത്തെ അങ്ങേയ്ക്കായി സമര്‍പ്പിക്കുന്നു. അവിടുന്നാണല്ലോ ഭാരതമാകുന്ന എണ്ണ നിറഞ്ഞിരിക്കുന്ന വിളക്കില്‍ ജ്ഞാനമാകുന്ന ദീപം പ്രകാശിപ്പിച്ചിരിക്കുന്നത്.)-2
പ്രപന്നപാരിജാതായ
തോത്രവേത്രൈകപാണയേ
ജ്ഞാനമുദ്രായ കൃഷ്ണായ
ഗീതാമൃതദുഹേ നമഃ
(ശരണം പ്രാപിച്ചവര്‍ക്ക് ചതുര്‍വ്വിധപുരുഷാര്‍ത്ഥങ്ങളെ നല്കുന്ന പാരിജാതമായും ഒരു കൈയ്യില്‍ ചമ്മട്ടിയും മറുകൈയ്യില്‍ ജ്ഞാനമുദ്രയും ധരിച്ചും, ഗീതയാകുന്ന അമൃതത്തെ വര്‍ഷിച്ചുംകൊണ്ടിരിക്കുന്ന ശ്രീകൃഷ്ണഭഗവാന് നമസ്ക്കാരം)-3
സര്‍വ്വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സഃ സുധീര്‍ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്.
(സര്‍വ്വ ഉപനിഷത്തുക്കളുമാകുന്ന പശുക്കള്‍, കറവക്കാരന്‍ ഗോപാലനന്ദനന്‍ (ശ്രീകൃഷ്ണന്‍), കന്നുകുട്ടി പ്രബുദ്ധനായ അര്‍ജ്ജുനന്‍. പാല്‍ മഹത്തായ 'ഗീത'യാകുന്ന അമൃതം)-4
വസുദേവസുതം ദേവം
കംസചാണൂരമര്‍ദ്ദനം
ദേവകീ പരമാനന്ദം
കൃഷ്ണം വന്ദേ ജഗത്ഗുരും
(വസുദേവരുടെ പുത്രനും, കംസ-ചാണൂരന്മാരെ നിഗ്രഹിച്ചവനും, ദേവകീമാതാവിനെ പരരമാനന്ദത്തില്‍ ആറാടിച്ചവനുമായ ജഗത്ഗുരുവായ കൃഷ്ണനെ ഞാന്‍ വന്ദിക്കുന്നു.)-5
ഭീഷ്മദ്രോണതടാ ജയദ്രഥജലാ
ഗാന്ധാരനീലോപലാ
ശല്യഗ്രാഹവതീ കൃപേണ വഹനീ
കര്‍ണ്ണേന വേലാകുലാ
അശ്വത്ഥാമവികര്‍ണ്ണഘോരമകരാ
ദുര്യോധനാവര്‍ത്തിനീ
സോത്തീര്‍ണ്ണാ ഖലു പാണ്ഡവൈ
രണനദീ കൈവര്‍ത്തകഃ കേശവഃ
(ഭീഷ്മരും, ദ്രോണരുമാകുന്ന തീരങ്ങള്‍. ജയദ്രഥനാകുന്ന ജലം.ഗാന്ധാരനാകുന്ന കരിമ്പാറ. ശല്യരാകുന്ന മുതല. കൃപരാകുന്ന ഒഴുക്ക്. കര്‍ണ്ണനാകുന്ന വേലിയേറ്റത്താല്‍ കലക്കം. അശ്വത്ഥാമാ, വികര്‍ണ്ണന്‍ എന്നീ ഘോരമത്സ്യങ്ങള്‍. ദുര്യോധനനാകുന്ന ചുഴി. എന്നിലയോടുകൂടിയ യുദ്ധമാകുന്ന നദി കടക്കാന്‍ കേശവനായ ശ്രീകൃഷ്ണന്‍ കടത്തുകാരനായി)-6
പാരാശര്യവചഃ സരോജമമലം
ഗീതാര്‍ത്ഥഗന്ധോത്ക്കടം
നനാഖ്യാനകകേസരം
ഹരികഥാസംബോധനാബോധിതം
ലോകേ സജ്ജനഷട്പദൈരഹരഹഃ
പേപീയമാനം മുദാ
ഭൂയാത് ഭാരതപങ്കജം
കലിമലപ്രധ്വംസി നഃ ശ്രേയസേ.
(വ്യാസവചസ്സാകുന്ന നിര്‍മ്മല താമരപ്പൂവ്, ഭഗവത്ഗീതാര്‍ത്ഥം കൊണ്ട് ശ്രേഷ്ഠസുഗന്ധപൂര്‍ണ്ണവും, നാനാകഥകളാകുന്ന കേസരങ്ങളും, ഹരികഥയെ പ്രബോധനം ചെയ്യുന്നതും, സജ്ജനങ്ങളാകുന്ന വണ്ടുകള്‍ സസന്തോഷം ആസ്വദിക്കുന്നതുമായ ഭാരതമാകുന്ന താമര ഞങ്ങള്‍ക്കുണ്ടായേക്കാവുന്ന കലിദോഷങ്ങളെ നശിപ്പിച്ച് ശ്രേയസ്സ് നല്‍കുന്നതായി ഭവിക്കേണമേ.)-7
മൂകം കരോതി വാചാലം
പംഗും ലംഘയതേ ഗിരിം
യത് കൃപാ തമഹം
വന്ദേ പരമാനന്ദമാധവം.
(യാതൊരുവന്‍റ കാരുണ്യം ഊമയെ വാചാലനും, മുടന്തനെ പര്‍വ്വതതരണത്തിനും പ്രാപ്തനാക്കുന്നുവോ, പരമാനന്ദമൂര്‍ത്തിയായ ശ്രീകൃഷ്ണനെ വന്ദിക്കുന്നു.)-8
യം ബ്രഹ്മാവരുണേന്ദ്രമരുതഃ
സ്തുന്വന്തി ദിവ്യൈഃ സ്തവൈഃ
വേദൈഃ സാംഗപദക്രമോപനിഷദൈഃ
ഗായന്തി യം സാമഗാഃ
ധ്യാനാവസ്ഥിതതത്ഗതേന മനഃസാ-
പശ്യന്തി യം യോഗിനോ
യസ്യാന്തം ന വിദുഃ സുരാ-
സുരഗണാ ദേവായ തസ്മൈ നമഃ
(ബ്രഹ്മ, വരുണ, ഇന്ദ്ര, മരുദ്ദേവന്മാര്‍ ദിവ്യസ്തോത്രങ്ങളാല്‍ യാതൊരുവനെ സ്തുതിക്കുന്നുവോ, സാമവേദികള്‍ യാതൊരുവനെ കീര്‍ത്തിക്കുന്നുവോ, ധ്യാനനിഷ്ഠയില്‍ മനഃസുറപ്പിച്ച് യോഗികള്‍ യാതൊരുവനെ ദര്‍ശിക്കുന്നുവോ, ദേവാസുരന്മാരായ ആരും യാതൊരുവന്‍റ ആദ്യവസാനം അറിയുന്നില്ലയോ, അപ്രകാരമുള്ള ദേവന് (ശ്രീകൃഷ്ണന്) നമസ്ക്കാരം.
ഹരി : ഓം!
ReplyDeleteഓം നമോ നാരായണായ🙏