ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, October 28, 2016

പൗർണ്ണമിവൃതം


ശാന്തിഗിരി ആശ്രമപരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാർത്ഥനകളിൽ ഒന്നാണു വൃതാനുഷ്ടാനത്തോടെയുള്ള പൗർണ്ണമി പ്രാർത്ഥന. എട്ടു യാമങ്ങളിലും നിറഞ്ഞുനില്ക്കുന്ന ഭക്തിപൂർവ്വകമായ സങ്കല്പപ്രാർത്ഥന. ബ്രഹ്മപ്രകാശം ഭൂമിയിൽ പതിയുന്ന യാമസന്ധികളിലെ എല്ലാ ആരാധനകളിലും ഗുരുവിൽ സമർപ്പണം ചെയ്തുകൊണ്ടുള്ള പൗർണ്ണമി പ്രാർത്ഥന. ഫലസിദ്ധി സുനിശ്ചിതം.

ചന്ദ്രൻ ഭൂമിയെ പ്രദിക്ഷണം ചെയ്യുന്ന ഒരു ഉപഗ്രഹമാണല്ലോ? 28 ദിവസം കൊണ്ടാണ് ഒരു ചുറ്റൽ പൂർത്തിയാക്കുന്നത്. ഓരോ ദിവസവും ചന്ദ്രൻ ഭൂമിക്കു നേരെ തികച്ചും അഭിമഖമായിവരുന്ന സ്ഥലത്തുള്ളവർക്ക് പൂർണ്ണചന്ദ്രനെ കാണാൻ സാധിക്കുന്നു. ആ സ്ഥലത്തുള്ളവർക്ക് അന്നു പൗർണ്ണമിയാണ്. അന്ന് ചന്ദ്രന്‍റെ ആകർഷണം ഏറ്റവും കൂടുതൽ അവിടെയുള്ളവർക്കു അനുഭവപ്പെടുകയും ചെയ്യും. ചന്ദ്രന്‍റെ ആകർഷണവുമായി ബന്ധപ്പെട്ടാണ് ഭൂമിയിൽ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നത്. അതായത് സമുദ്രനിരപ്പ് ഉയരുന്നതും താഴുന്നതും. ഈ ചന്ദ്രന്‍റെ ആകർഷണം മനുഷ്യമനസ്സിനേയും ശരീരത്തെയും ബാധിക്കുന്നുണ്ടന്ന് ശാസ്ത്രപരമായി തെളിയിച്ചിട്ടുണ്ട്. ആസ്മ തുടങ്ങിയ ചില പ്രത്യേകരോഗങ്ങളുടെ കൂടുതലും കുറവും ചന്ദ്രന്‍റെ ആകർഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യനെയെന്നപോലെ മൃഗങ്ങളേയും സസ്യങ്ങളേയും ഇതു ബാധിക്കുന്നുവെന്നുള്ളത് ശാസ്ത്ര സത്യം. സിംഹം തുടങ്ങിയ ചില രാജവംശക്കാർ വംശോല്പാദനത്തിന് ഈ ദിവസമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഉത്കൃഷ്ടവും സാത്ത്വികവുമായ മനുഷ്യസൃഷ്ടിക്കും ഈ ദിനത്തിലെ ബ്രഹ്മമുഹൂർത്തം ഉത്തമമെന്ന അറിവ് ഗുരുവിലൂടെ ലഭിച്ചിട്ടുണ്ട്. ഇതെല്ലാം പൗർണ്ണമി ദിനത്തിന്‍റെ ശാസ്ത്രീയ വശങ്ങൾ.

വേദേതിഹാസകാലത്തിനു മുൻപുള്ള ഋഷീശ്വരന്മാർ മുതൽ പൗർണ്ണമി ദിനത്തിനു പ്രാധാന്യം കൊടുത്തു വരുന്നതായി ചരിത്രം രേഖപ്പെടുത്തിയിരി ക്കുന്നു. വളരെ പ്രധാനപ്പെട്ട യാഗങ്ങൾക്കും ഹോമങ്ങൾക്കുമൊക്കെ പൗർണ്ണിമി ദിനമാണ് ഋഷിമാർ തിരഞ്ഞെടുത്തിരുന്നത്. ചന്ദ്രമണ്ഡലം പിതൃമണ്ഡലമായതുകൊണ്ടു പൗർണ്ണമിയിൽ പിതൃക്കളുടെ ആനുകൂല്യം കൂടുതലായിരിക്കുമെന്നതാണ് അവർ ആ ദിവസം തിരഞ്ഞെടുക്കാനുള്ള പ്രധാനകാരണമെന്നു ഗുരുവിലൂടെ പരമ്പര മനസ്സിലാക്കുന്നു. പൂർണ്ണചന്ദ്രന്‍റെ ആ ദിനത്തിൽ പ്രാർത്ഥനക്കു മറ്റുദിവസങ്ങളിൽ ഉള്ളതിനെക്കാളും ഫലം കൂടുതലായിരിക്കും. ഭൗതികഭാഗത്തു മാത്രമല്ല സൂഷ്മഭാഗത്തും പൗർണ്ണമിക്കു പൂർണ്ണതയുണ്ടന്നു ഗുരു അറിയിക്കുന്നു. മനുഷ്യമനസ്സിന് പൗർണ്ണമി രാത്രികളിൽ കൂടുതൽ ഏകാഗ്രതയും ഉണർവ്വും ലഭിക്കുന്നുണ്ട്. ഏകാഗ്രത കൂടുതലുണ്ടാകുമ്പോൾ അപേക്ഷകൾ ആഴത്തിലാകും. ഫലം കൂടും. പൗർണ്ണമി രാത്രികളിലാണ് ചന്ദ്രമണ്ഡലത്തിൽ നിന്നും ഫലഭൂയിഷ്ട തക്കു അടിസ്ഥാനമായ സൂഷ്മകിരണങ്ങൾ ഭൂമിയിൽ പതിക്കുന്നത്. ദർശനമുള്ളവർക്ക് അതു ഭംഗിയായി അറിയാൻ കഴിയും. ആ നിലാവിൽ ദൃഷ്ടിയുറപ്പിച്ചു വളരെ ഉയർന്ന സ്ഥലത്തു നിന്നുകൊണ്ട് താഴ്വാരത്തിലേക്കു നോക്കിയാൽ നഗ്നനേത്രങ്ങൾക്കുപോലും അതനുഭവപ്പെടുമെന്നു ഗുരു അരുളുണ്ട്. മനുഷ്യന്‍റെ കർമ്മങ്ങളുടെ വിജയം അവന്‍റെ ഉണർവ്വുള്ള, പ്രസരിപ്പുള്ള മനസ്സാണ്. അതിൽ പിതൃക്കൾക്ക് നല്ല സ്ഥാനമുണ്ട്. പൗർണ്ണ മിയിൽ പിതൃമണ്ഡലത്തിന്‍റെ ദൃഷ്ടി ഭൂമിയിൽ നേരിട്ടു പതിയുന്നതുകൊണ്ടു പിതൃക്കളുടെ സ്വാധീനം ഉച്ഛസ്ഥായിൽ ആകുന്നു. പിതൃശുദ്ധിചെയ്തവർക്ക് പൗർണ്ണമി പ്രാർത്ഥന കൂടുതൽ ഫലം ചെയ്യുന്നു.
മുൻപുള്ള മനുഷ്യർ അഷ്ട ഐശ്വര്യങ്ങൾ നേടുന്നതിനുള്ള വൃതങ്ങൾ പാലിച്ചാണ് ജീവിച്ചിരുന്നത്. പിതൃബലികർമ്മങ്ങൾക്കും പിതൃതർപ്പണ ങ്ങൾക്കും വൃതം നോറ്റിരുന്നു. നല്ല വിളവിനും ശുദ്ധജലത്തിനും ഉത്തമഭർത്തൃലാഭം സത് സന്താനലബ്ധി തുടങ്ങിയ ജീവിതത്തിലെ പ്രധാനപ്പെട്ട പലതിനുവേണ്ടിയും ഭാരതത്തിലെ ജനങ്ങൾ വ്യത്യസ്ഥമായ വൃതങ്ങൾ നോറ്റിരുന്നു. ഇത്തരം വൃതങ്ങളുടെ എല്ലാ ഫലങ്ങളും ഒരുമിച്ചു നേടാൻ കഴിയുന്ന ഏറ്റവും അന്തിമമായ വൃതമാണ് പൗർണ്ണമി വൃതം. പൗർണ്ണമി വൃതം നോറ്റു പൂർണ്ണമാക്കുന്ന ഒരു വ്യക്തി മറ്റൊരു വൃതവും ഏടുക്കേണ്ട ആവശ്യമില്ല. നമ്മുടെ എല്ലാ നേട്ടങ്ങൾക്കും ആവിശ്യമായ പുണ്യസമ്പാദന ത്തിനുവേണ്ട അടിസ്ഥാന വൃതമാണ് പൗർണ്ണമി വൃതം. മൂന്നു വർഷം ഒരിക്കൽ വൃതത്തോടെ മുടക്കം വരാതെ തുടർച്ചയായി പൗർണ്ണമി പ്രാർത്ഥന പൂർത്തിയാക്കാൻ കഴിയുന്ന ഒരാളുടെ ജീവന്‍റെ ഗതിക്കുപോലും മാറ്റം വരാൻ അതു കാരണമാകുമെന്നു ഗുരു അറിയിപ്പുണ്ടായിട്ടുണ്ട്. ഋഷിമാർ അതിനു വേണ്ടിയാണ് പൗർണ്ണമി വൃതം എടുത്തിരുന്നത്. അതു പൂർത്തിയാക്കൽ വലിയ ത്യാഗമാണ്. ശരിക്കും ദൃഢപ്രജ്ഞരായവർക്കേ അതു പൂർത്തിയാക്കാനാകൂ. കുറഞ്ഞത് മൂന്നു ദിവസത്തെ വൃതം പൗർണ്ണമിക്കുണ്ടാകണം. മാനസ്സികശുദ്ധിയാണു അതിപ്രധാനം. ഭക്ഷണശുദ്ധി, ശരീരശുദ്ധി ബ്രഹ്മചര്യം എട്ടു യാമങ്ങളിലെ പ്രാർത്ഥന പൗർണ്ണമിക്ക് must ആണ്. പൗർണ്ണമിക്കും, അതിനു മുൻപും പിൻപുമുള്ള ഓരോ ദിവസങ്ങളിലുമായിരിക്കണം വൃതം. പൗർണ്ണമി ദിവസം ഒരിക്കൽ ആഹാരവൃതം. (ഒറ്റ നേരമേ അരിയാഹാരം കഴിക്കാവൂ.) നിർബന്ധമാണെങ്കിൽ ഒരു നേരം റവ കാച്ചിയതോ. പയറു വർഗ്ഗങ്ങളോ പഴവർഗ്ഗങ്ങളോ അരവയറു കഴിക്കണം. വെള്ളം കുടിക്കാം.
നിയന്ത്രണാതീതമായ സ്വഭാവദൂഷ്യങ്ങൾ മാറുന്നതിനും അഷ്ടവികാരങ്ങളിൽ നിന്നു മോചനം ലഭിക്കുന്നതിനും നമ്മിലെ ഭക്തിഭാവം വികസിക്കുന്നതിനും പിന്നെ പലവിധ പ്രശ്നപരിഹാരങ്ങൾക്കും പ്രതിസന്ധികളെ അതിജീവിക്കുന്ന തിനും രോഗശമനത്തിനും ഐശ്വര്യവർദ്ധനവിനുമൊക്കെയായി പൗർണ്ണമി വൃതം നോക്കുന്ന ധാരാളം വിശ്വാസികൾ പരമ്പരയിലുണ്ട്. ഫലം നമുക്കു നേരിട്ടു അനുഭവപ്പെടുമെന്നത് പരമസത്യം. പൗർണ്ണമി നിലാവെളിച്ചത്തിൽ തുറസ്സായ സ്ഥലത്തു വിശ്രമിക്കുന്നതുപോലും ആരോഗ്യ സംരക്ഷണത്തിനും മനോബലത്തിനും പ്രയോജനപ്പെടുമെന്നു

ഗുരുവിശ്വാസമാണ് അടിസ്ഥാനം. പരബ്രഹ്മസ്ഥാനത്തിനു അർഹമായ ഒരാത്മാവിലൂടെയാണ് എല്ലാ ഐശ്വര്യങ്ങളും ലഭിക്കുക. ഗുരുവിനെ ശക്തമായി പിടിച്ചു സങ്കല്പിക്കുകയും പ്രാർത്ഥിക്കുകയും വേണം. അതിനുള്ള സങ്കല്പശക്തി ഈ വൃതത്തിലൂടെ മനസ്സിനു ലഭിക്കും.

No comments:

Post a Comment