1. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന
മന്ത്രമേത് ?.
> ഓംകാരം .
02.ഓം കാരത്തിന്റെ മറ്റൊരു പേരെന്ത് ?
> പ്രണവം .
൦3. ഓം കാരത്തില്‍ എത്ര അക്ഷരങ്ങള്‍ അടങ്ങിയിട്ടുണ്ട്?
ഏതെല്ലാം ?.
>മൂന്ന്, അ,ഉ ,മ്.
04. ഹരി എന്ന പത്തിന്റെ അര്‍ഥം എന്ത് ?
> ഈശ്വരന്‍ - വിഷ്ണു .
05.ഹരി എന്ന പേര് കിട്ടാന്‍ എന്താണ് കാരണം ?
>പാപങ്ങള്‍ ഇല്ലാതാക്കുന്ന തിനാല്‍ .'ഹരന്‍ ഹരതി
പാപാനി'
എന്ന് പ്രമാണം.
06. വിഷ്ണു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
> ലോകമെങ്ങും നിറഞ്ഞവന്‍ - വ്യാപനശീലന്‍.
07. ത്രിമൂര്‍ത്തികള്‍ ആരെല്ലാം ?
>ബ്രഹ്മാവ്,വിഷ്ണു ,മഹേശ്വരന്‍ .
08. ത്രിലോകങ്ങള്‍ ഏതെല്ലാം ?
>സ്വര്‍ഗം ,ഭൂമി, പാതാളം .
09. ത്രിഗുണങ്ങള്‍ ഏതെല്ലാം ?
>സത്വഗുണം ,രജോഗുണം , തമോഗുണം .
10. ത്രികര്‍മ്മങ്ങള്‍ ഏതെല്ലാം ?.
>സൃഷ്ടി ,സ്ഥിതി , സംഹാരം .
11. മൂന്നവസ്ഥകളേതെല്ലാം ?
>ഉത്സവം , വളര്‍ച്ച , നാശം ( സുഷുപ്തി ,സ്വപ്നം ,ജാഗ്രത്ത്)
12. ത്രികരണങ്ങള്‍ ഏതെല്ലാം ?
> മനസ്സ്, വാക്ക് , ശരീരം
13. ത്രിദശന്‍മാര്‍ ആരെല്ലാം ?
ആ പേര് അവര്‍ക്ക് എങ്ങനെ കിട്ടി ?
> ദേവന്മാര്‍ ,ബാല്യം , കൌമാരം , ൌവനം ഈ മൂന്ന്
അവസ്ഥകള്‍ മാത്രമുള്ളതിനാല്‍ .
14. ത്രിസന്ധ്യകള്‍ ഏതെല്ലാം ?.
>പ്രാഹ്നം ,മദ്ധ്യാഹ്നം , അപരാഹ്നം - പ്രഭാതം , മദ്ധ്യാഹ്നം ,
പ്രദോഷം .
15.ത്രിനയനന്‍ ആര് ? അദ്ദേഹത്തിന്റെ മൂന്നു പര്യായങ്ങള്‍
പറയുക ?.
>ശിവന്‍ , ശംഭു ,ശങ്കരന്‍ , മഹാദേവന്‍ .
16. ത്രിനയനങ്ങള്‍ എന്തെല്ലാമാണ് ?.
>സൂര്യന്‍ ,ചന്ദ്രന്‍ , അഗ്നി ഈ തേജസ്സുകളാണ് നയനങ്ങള്‍ .
17.വേദങ്ങള്‍ എത്ര ? എന്തെല്ലാം ? അവയുടെ പൊതുവായ
പേരെന്ത് ?.
>വേദങ്ങള്‍ നാല് - ഋക് , യജുര്‍ , സാമം ,അഥര്‍വം.
പൊതുവായ നാമം - ചതുര്‍വേദങ്ങള്‍ .
18. ആരാണ് വേദങ്ങള്‍ക്ക് ഈ പേര് നല്‍കിയത് ?
>വേദവ്യാസന്‍ .
19. കൃഷ്ണദ്വൈപായനന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?.
>വേദവ്യാസന്‍, കറുത്തനിറമുള്ളതിനാല്‍ കൃഷ്ണന്‍ എന്നും ,
ദ്വീപില്‍ ജനിക്കുകയാല്‍ ദ്വൈപായനന്‍ എന്നും രണ്ടും
ചേര്‍ന്ന്
കൃഷ്ണദ്വൈപായനന്‍ എന്നും ആയി .
20. ചതുരാനനന്‍ ആര് ? ആ പേര് എങ്ങിനെ കിട്ടി ?
> ബ്രഹ്മാവ് , നാല് മുഖമുള്ളതിനാല്‍ .
21. ചതുരുപായങ്ങള്‍ എന്തെല്ലാം ?
> സാമം ,ദാനം, ഭേദം ,ദണ്ഡം .
22. ചതുര്‍ഥി എന്നാല്‍ എന്ത് ?ഏതു ചതുര്‍ഥി എന്തിനു
പ്രധാനം ?.
> വാവു കഴിഞ്ഞു നാലാം നാള്‍ ചതുര്‍ഥി .ചിങ്ങമാസത്തിലെ
ശുക്ലപക്ഷത്തിലെ ചതുര്‍ഥിയാണ് വിനായക ചതുര്‍ഥി .ഇത്
ഗണപതിപൂജയ്ക്കു പ്രധാനമാണ് .
23. ചതുര്‍ദശകള്‍ ഏതെല്ലാം ?
>ബാല്യം ,കൌമാരം , യൌവനം , വാര്‍ധക്യം
24. ചതുര്‍ദന്തന്‍ ആര് ?
> ഐരാവതം - ഇന്ദ്രവാഹനം , നാല് കൊമ്പുള്ളതിനാല്‍
25. ചതുരാശ്രമങ്ങള്‍ ഏതെല്ലാം ?
> ബ്രഹ്മചര്യം , ഗാര്‍ഹസ്ഥ്യം , വാനപ്രസ്ഥം , സന്ന്യാസം .
26. ചതുര്‍ഭുജന്‍ എന്നത് ആരുടെ പേരാണ് ? അദ്ധേഹത്തിന്‍റെ
നാല് പര്യായപദങ്ങള്‍ പറയുക .
> മഹാവിഷ്ണുവിന്റെ .പത്മനാഭന്‍, കേശവന്‍ , മാധവന്‍ ,
വാസുദേവന്‍ .
27. ഇന്ന് ഹിന്ദുമതം എന്ന് പറയുന്നതിന്റെ പൌരാണികനാമം
എന്തായിരുന്നു ?.
>സനാതന മതം - വേദാന്തമതമെന്നും .
28. ഹിന്ദു എന്ന പേര് എന്നുണ്ടായി ?
> പാശ്ചാത്യരുടെ ആഗമനശേഷം .
29. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
> അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും
അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ
ഇതി ഹിന്ദു '.
30. ലോകങ്ങള്‍ എത്ര ? എവിടെയെല്ലാം ? അവയുടെ
മൊത്തത്തിലുള്ള പേര് എന്ത് ?.
>ലോകങ്ങള്‍ പതിനാല്. ഭൂമിക്കുപരി ഏഴു ഭൂമി ഉള്‍പ്പെടെ
താഴെ ഏഴും. ചതുര്‍ദശലോകങ്ങള്‍ .
31. ഉപരിലോകങ്ങളുടെ പേരുകളെന്തെല്ലാം ?.
> ഭൂവര്‍ലോകം , സ്വര്‍ഗലോകം , ജനലോകം ,
തപോലോകം, മഹര്‍ലോകം, സത്യലോകം .
32. അധോലോകങ്ങളുടെ പേരുകള്‍ എന്തെല്ലാം ?.
>അതലം, വിതലം , സുതലം , തലാതലം , മഹാതലം ,
രസാതലം , പാതാളം .
33. ബ്രഹ്മാവ് ഏതുലോകത്ത് വസിക്കുന്നു ?.
>സത്യലോകത്ത് .
34.ബ്രഹ്മാവിന്റെ വാഹനം എന്ത് ?.
>അരയന്നം (ഹംസം).
35. ബ്രഹ്മാവിന്റെ ഉദ്ഭവസ്ഥാനം ഏത് ?.
>താമരപൂവ് (പത്മസംഭവന്‍ ).
36. രുദ്രന്‍ എവിടെനിന്നുണ്ടായി ?
>ബ്രഹ്മാവിന്റെ പുരികങ്ങളുടെ മധ്യത്തില്‍നിന്നും -
നെറ്റിയില്‍നിന്നും .
37. നീലകണ്ടന്‍ ആര് ? ആ പേര് എങ്ങനെ കിട്ടി ?.
>ശിവന്‍ , കഴുത്തില്‍ നീലനിറമുള്ളതിനാല്‍.
38. ഹാലാഹലം എന്ത് ? എവിടെനിന്നുണ്ടായി ?.
>ലോകനാശക ശക്തിയുള്ള വിഷം , പാലാഴി മഥനസമയത്ത്
വാസുകിയില്‍ നിന്നും ഉണ്ടായി .
39. എന്താണ് പഞ്ചാക്ഷരം ?.
>നമഃശിവായ , ഓം നമഃശിവായ എന്നാല്‍ ഷഡാക്ഷരി.
40. പഞ്ചാക്ഷരത്തിന്റെ സൂഷ്മരൂപം എന്താണ് ?.
> ഓം
41. ഓം കാരത്തിന്റെ സ്ഥൂലരൂപം എന്താണ് ?.
> നമഃശിവായ
42. ഓംകാരത്തിന്റെ (പ്രണവം ) സൂഷ്മരൂപത്തിലുള്ള അഞ്ച് -
അംഗങ്ങള്‍ ഏതെല്ലാമാണ് ?.
> അ,ഉ , മ് , ബിന്ദു ,നാദം .
43. പഞ്ചമുഖന്‍ ആരാണ് ?.
> ശിവന്‍ .
44.ശിവന്റെ ആസ്ഥാനം എവിടെ ? വാഹനം എന്ത് ?.
> ആസ്ഥാനം കൈലാസം , വാഹനം - വൃഷഭം (കാള) .
45. ശിവന്‍ രാവണന് നല്‍കിയ ആയുധം എന്ത് ?.
>ചന്ദ്രഹാസം .
46. ശിവപൂജക്കുള്ള പ്രധാന മന്ദ്രം ഏത് ? പുഷ്പം ഏത് ?
> ഓം നമഃശിവായ , ബില്വദളം (കൂവളത്തില)
47. ശിവപ്രീതിക്കുള്ള പ്രധാന വ്രതങ്ങള്‍ ഏതെല്ലാം ?.
> ശിവരാത്രി , പ്രദോഷം , ശനിപ്രദോഷം ,
സോമവാരവ്രതം
വിശേഷം .
48. പുരാരി ആരാണ് ? ആ പേര് എങ്ങനെ കിട്ടി ?.
> ശിവന്‍ .ത്രിപുരന്മാരെ നശിപ്പിച്ചതിനാല്‍ .
49. ഭവാനി ആര് ? ആ പേര് എങ്ങനെ കിട്ടി ?.
> പാര്‍വതി . ഭവന്റെ പത്നി ആകയാല്‍ ഭവാനി.
50. പാര്‍വതി മുന്‍ജന്മത്തില്‍ ആരായിരുന്നു ?.
> ദക്ഷന്റെ പുത്രി സതി .
51. പാര്‍വതിയുടെ അച്ഛനമ്മമാര്‍ ആരെല്ലാം ?.
> ഹിമാവാനും മേനകയും .
52. ഐങ്കരന്‍ ആരാണ് ? അദ്ധേഹത്തിന്റെ നാല് പര്യായങ്ങള്‍
ഏത് ?.
> ഗണപതി , പര്യായങ്ങള്‍ : വിനായകന്‍ , വിഘ്നേശ്വരന്‍ ,
ഹേരംബന്‍ , ഗജാനനന്‍.
53. സേനാനി ആര് ? അദ്ധേഹത്തിന്റെ മൂന്നു പേരുകള്‍
പറയുക ?
> സുബ്രഹ്മണ്യന്‍ , ദേവന്മാരുടെ സേനാനായകനാകയാല്‍ ,
ഷണ്മുഖന്‍ , കാര്‍ത്തികേയന്‍ , കുമാരന്‍ .
54.സുബ്രഹ്മണ്യന്‍ അവതാരോദേശം എന്ത് ?.
> ലോകൊപദ്രവകാരിയായ താരകാസുരനെ വധിച്ച്
ദേവകളെയും ലോകത്തെയും രക്ഷിക്കുക .
55 . പുരാണങ്ങള്‍ എത്ര ? ഏതെല്ലാം ?.
> പുരാണങ്ങള്‍ പതിനെട്ട് , ബ്രഹ്മം , പത്മം , വിഷ്ണു , ശിവ ,
ഭാഗവത , നാരദ , മാര്‍ക്കണ്ഡേയ , അഗ്നി , ഭവിഷ്യ ,
ബ്രഹ്മവൈവര്‍ത്ത , ലിംഗ , വരാഹ , സ്കന്ദ , വാമന , കൂര്‍മ ,
ഗാരുഡ , ബ്രഹ്മാണ്ഡ , മാത്സ്യപുരാണങ്ങള്‍ .
56. പുരാണങ്ങളുടെ കര്‍ത്താവ് ആര് ?.
> വേദവ്യാസന്‍ .
57. വേദ വ്യാസന്റെ അച്ഛനമ്മമാര്‍ ആരെല്ലാം ?.
> പരാശരനും സത്യവതിയും .
58. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?.
> മഹാഭാരതം , എല്ലാ വേദാന്തതത്വങ്ങളും
ഉപനിഷത്സാരവും
അടങ്ങിയ ഗീത ഉള്‍കൊള്ളുകയാല്‍ .
59. പഞ്ചപ്രാണന്‍ ഏതെല്ലാം ?.
> പ്രാണന്‍ , അപാനന്‍ , സമാനന്‍ , ഉദാനന്‍ , വ്യാനന്‍
ഇവയാണ് പഞ്ചപ്രാണന്‍.
60. പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്റെ ഏതേതുഭാഗങ്ങളില്‍
വര്‍ത്തിക്കുന്നു ?.
> ഹൃദയത്തില്‍ - പ്രാണന്‍ , ഗുദത്തില്‍ (നട്ടെല്ലിനു
കീഴറ്റത്തുള്ളമലദ്വാരത്തില്‍ - അപാനന്‍ , നാഭിയില്‍ -
സമാനന്‍ , ഉദാനന്‍ - കണ്ഠത്തില്‍ , വ്യാനന്‍ - ശരീരത്തിന്റെ
സകല ഭാഗങ്ങളിലും .
61. പഞ്ചകര്‍മേന്ദ്രിയയങ്ങള്‍ ഏവ ?.
> മുഖം , പാദം , പാണി , വായു , ഉപസ്ഥം .
62. ജ്ഞാനെന്ദ്രിയങ്ങള്‍ എത്ര ?. ഏതെല്ലാം ?.
> അഞ്ച് . കണ്ണ് , മൂക്ക് , നാക്ക് , ചെവി , ത്വക്ക് .
63. പഞ്ചഭൂതങ്ങള്‍ ഏവ ?.
> ഭൂമി , ജലം , തേജസ്സ് , വായു , ആകാശം .
64. പഞ്ചോപചാരങ്ങള്‍ ഏതെല്ലാം ?.
> ഗന്ധം , പുഷ്പം ,ധൂപം , ദീപം , നൈവേദ്യം
65. പഞ്ചവിഷയങ്ങള്‍ ഏതെല്ലാം ?.
> ദര്‍ശനം, സ്പര്‍ശനം , ശ്രവണം , രസനം , ഘ്രാണനം.
66. പഞ്ചകര്‍മപരായണന്‍ ആരാണ് ?.
> ശിവന്‍ .
67. പഞ്ചകര്‍മങ്ങള്‍ ഏതോക്കെയാണ് ?.
> ഉത്സവം , സ്ഥിതി , നാശം അനുഗ്രഹം , തിരോധാനം .
68. പഞ്ചലോഹങ്ങള്‍ ഏവ ?.
> ചെമ്പ് , ഇരുമ്പ് , വെള്ളി , ഈയം , സ്വര്‍ണം .
69. പഞ്ചാമൃതം എന്ന് പറയുന്നത് എന്താണ് ? അതില്‍
എന്തെല്ലാം ചേര്‍ന്നിട്ടുണ്ട് ?.
> അഞ്ചു മധുരവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കിയതും
സുബ്രഹ്മണ്യപ്രീതിക്ക് പ്രധാനവുമാണ് പഞ്ചാമൃതം . പഴം ,
തേന്‍ , ശര്‍ക്കര , നെയ്യ് , മുന്തിരിങ്ങ ഇവയാണവ .
70. പഞ്ചദേവതകള്‍ ആരെല്ലാം ?.
> ആദിത്യന്‍ , ഗണേശന്‍ , ശിവന്‍ , വിഷ്ണു , ദേവി .
71. പഞ്ചദേവതമാര്‍ ഏതേതിന്റെ ദേവതകളാണ് ?.
> ആകാശത്തിന്റെ ദേവന്‍ വിഷ്ണു , അഗ്നിയുടെത് ദേവി ,
വായുവിന്റെ ദേവന്‍ ശിവന്‍ , ഭൂമിയുടെ ദേവന്‍ ആദിത്യന്‍ ,
ജയത്തിന്റെ ദേവന്‍ ഗണപതി .
72. പഞ്ചോപചാരങ്ങള്‍ ഏത്തിന്റെ പ്രതീകങ്ങള്‍ ആണ് ?.
> ഭൂമിയുടെ പ്രതീകം ഗന്ധം (ചന്ദനം ) , ആകാശത്തിന്റെ
പ്രതീകം പുഷ്പം , അഗ്നിയുടെ പ്രതീകം ദീപം , വായുവിന്റെ
പ്രതീകം ധൂപം , ജലത്തിന്റെ പ്രതീകം നൈവേദ്യം .
73. പ്രധാന അവതാരങ്ങള്‍ എത്ര ?. ഏതെല്ലാം ? ഏറ്റവും
ശ്രേഷ്ടം ഏത് ?.
> പത്ത് . മത്സ്യം , കൂര്‍മം , വരാഹം , നരസിംഹം ,
വാമനന്‍ ,
പരശുരാമന്‍ , ശ്രീരാമന്‍ , ബലരാമന്‍ , ശ്രീകൃഷ്ണന്‍ , കല്‍കി .
പൂര്‍ണാവതാരം - കൃഷ്ണന്‍ .
74. ഗീതയുടെ കര്‍ത്താവ് ആര് ?
> വേദവ്യാസന്‍ .
75. ആദ്യമായി ഗീതമലയാളത്തില്‍ തര്‍ജമചെയ്തതാര് ?
> നിരണത്ത് മാധവപണിക്കര്‍ .
76. കേരളിയനായ അദ്വൈതാചാര്യന്‍ ആര് ?. അദ്ദേഹം എവിടെ
ജനിച്ചു ?.
> ശങ്കരാചാര്യര്‍ . കാലടിയില്‍ ജനിച്ചു .
77. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?.
> ഗോവിന്ദഭാഗവദ്പാദര്‍.
78. ശങ്കരാചാര്യര്‍ ഭാരതത്തില്‍ സ്ഥാപിച്ച പ്രധാന മഠങ്ങള്‍
എത്ര ?. ഏതെല്ലാം ?.
> പ്രധാനമായും നാലു മഠങ്ങളാണ് ശങ്കരാചാര്യസ്വാമികള്‍
ഭാരതത്തില്‍ സ്ഥാപിച്ചത് . അവ പുരിയിലെ ഗോവര്‍ധന
മഠം ,
മൈസൂരിലെ ശൃംഗേരി മഠം , ദ്വാരകയിലെ ശാരദാമഠം ,
മൈസൂരിലെ ശ്രിംഗേരി മഠം , ബദരിയിലെ ജോതിര്‍മഠം
ഇവയാണ് .
79. യുഗങ്ങള്‍ എത്ര ?. ഏതെല്ലാം ?.
> യുഗങ്ങള്‍ നാല് . കൃതയുഗം , ത്രേതായുഗം , ദ്വാപരയുഗം ,
കലിയുഗം .
80. ഭഗവാന്‍ വിഷ്ണു എവിടേ വസിക്കുന്നു ?.
> വൈകുണ്ഠത്തില്‍ .
81. വിഷ്ണുവിന്റെ വാഹനമെന്ത് ?. ശയ്യ എന്ത് ?.
> ഗരുഡന്‍ വാഹനവും , ശയ്യ അനന്ദനുമാണ് .
82. ദാരുകന്‍ ആരാണ് ?.
> ശ്രീകൃഷ്ണന്റെ തേരാളി.
83.ഉദ്ധവന്‍ ആരായിരുന്നു ?
> ശ്രീകൃഷ്ണഭഗവാന്റെ ഭക്തനും മന്ത്രിയുമായിരുന്നു .
84. പാഞ്ചജന്യം , ശ്രീവല്‍സം , കൌമോദകി , നാന്ദകം ,
കൌസ്തൂഭം , ശാര്‍ങ്ഗം, സുദര്‍ശനം എന്നിവ എന്ത് ?.
> മഹാവിഷ്ണുവിന്റെ ശംഖ് - പാഞ്ചജന്യം , മാറിലെ മറുക് -
ശ്രീവത്സം , ഗദ - കൌമോദകി , വാള്‍ - നാന്ദകം
,അണിയുന്ന
രത്നം - കൌസ്തൂഭം , വില്ല് - ശാര്‍ങ്ഗം , ചക്രായുധം -
സുദര്‍ശനം .
85. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏത് യുഗത്തില്‍ അവതരിച്ചു ?.
> ദ്വാപരയുഗത്തില്‍ .
86. ശ്രീകൃഷ്ണന്റെ ജനനം എവിടെയാണ് നടന്നത് ?.
> മധുരയില്‍ . കംസന്റെ രാജധാനിയില്‍ കല്‍തുറുങ്കില്‍ .
87. ശ്രീകൃഷ്ണന്‍ എന്നാണ് അവതരിച്ചത് ?. ആദിവസത്തിന്റെ
പൊതുവായ പേര് എന്ത് ?.
> ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമിയും
രോഹിണിയും ചേര്‍ന്ന ദിവസം - അഷ്ടമിരോഹിണി
(ശ്രീകൃഷ്ണജയന്തി ).
88. ഭഗവത്സ്പര്‍ശത്താല്‍ സുഗന്തിയായി മോക്ഷം നേടിയ
രാക്ഷസി ആരാണ് ?.
> പൂതന.
89. അമ്പാടി എന്താണ് ?. വൃന്താവനം എന്താണ് ?.
> ശ്രീകൃഷ്ണനന്‍ കുട്ടിക്കാലത്ത് വളര്‍ന്ന സ്ഥലം അമ്പാടി .
ഗോപന്മാര്‍ മാറിതാമസിച്ചസ്ഥലം വൃന്താവനം .
അവിടെയാണ്
കൃഷ്ണന്‍ പശുക്കളെ മേച്ചു നടന്നത് .
90. ഉരുണ്ടുരുണ്ട് ഉണ്ണികൃഷ്ണനെ കൊല്ലാന്‍ വന്നത് ആര് ?.
> ശകടാസുരന്‍
91. പീതാംബരം എന്ന് പറഞ്ഞാല്‍ എന്താണ് ?.
> മഞ്ഞപട്ട്
92. ശ്രീകൃഷ്ണന്റെ ഗുരു ആരാണ് ?.
> സാന്ദീപനി മഹര്‍ഷി
93. ശ്രീകൃഷ്ണന്‍ ഒടുവില്‍ താമസിച്ചിരുന്നത് എവിടെയാണ് ?
> ദ്വാരകയില്‍ .
94. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?.
> മേല്‍പത്തൂര്‍ നാരായണഭട്ടതിരി .
95. പ്രസ്ഥാനത്രയം എന്നാല്‍ എന്ത് ?.
> ശ്രീമത് ഭഗവത്ഗീത , ബ്രഹ്മസൂത്രം , ഉപനിഷദ്.
96. ത്രിപുരങ്ങള്‍ എന്നാല്‍ എന്താണ് ?.
> ഭൂമി , സ്വര്‍ഗം , പാതാളങ്ങളില്‍ ആയി സ്വര്‍ണം ,
വെള്ളി ,
ഇരുമ്പ് എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന നഗരങ്ങളാണ്
ത്രിപുരങ്ങള്‍ . വിദ്യുന്മാലി , താരകാക്ഷന്‍ , കമലാക്ഷന്‍ (ഇവര്‍
താരകാസുരന്റെ മക്കളാണ് ) ഇവരന്മാര്‍ ത്രിപുരന്മാര്‍ .
97. പഞ്ചമഹായജ്ഞങ്ങള്‍ ഏവ ?
> ഭൂതയജ്ഞം , ദേവയജ്ഞം , പിതൃയജ്ഞം , നൃയജ്ഞം ,
ബ്രഹ്മയജ്ഞം .
98. പഞ്ചബാണങ്ങള്‍ ആര് ? പഞ്ചബാണങ്ങള്‍ ഏവ ?
> കാമദേവന്‍ . അരവിന്തം , അശോകം , ചൂതം , നവമല്ലിക ,
നീലോല്പലം മുതലായ പൂക്കളാണ് പഞ്ചബാണങ്ങള്‍ .
99. ദ്വാദശാക്ഷരി മന്ത്രം എന്താണ് ?.
> 'ഓം നമോ ഭഗവതേ വാസുദേവായ നമ 'മന്ത്രമാണ്
ദ്വാദശാക്ഷരി മന്ത്രം .
100.ദ്വാദശാക്ഷരി മന്ത്രം ആര് ആര്‍ക്കാണ് ആദ്യമായി
ഉപദേശിച്ചു കൊടുത്തത് ?.
> ബ്രഹ്മര്‍ഷിയായ നാരദന്‍ ബാലനായ ധ്രുവന് ഉപദേശിച്ചു
കൊടുത്ത മഹാ മന്ത്രമാണ്
101.ഷോഡശാക്ഷരി എന്താണ് ?.
> ഹരേ രാമ ഃ ഹരേ രാമ ഃ രാമ രാമ ഹരേ ഹരേ ഹരേ
കൃഷ്ണഃ
ഹരേ കൃഷ്ണ ഃ കൃഷ്ണ കൃഷ്ണ ഃ ഹരേ ഹരേ ഇതാണ്
ഷോഡശാക്ഷരി . ഇത് അഖണ്ഡനമജപത്തിന്
ഉപയോഗിക്കുന്നു .
102.ഷഡ്ഗുണങ്ങള്‍ ഏതെല്ലാം ?.
> ഐശ്വര്യം , വീര്യം , യശസ്സ് , വിജ്ഞാനം , വൈരാഗ്യം ,
ശ്രീ ഇവയാണ് ഷഡ്ഗുണങ്ങള്‍ .
103. ഷഡ്വൈരികള്‍ ആരൊക്കെയാണ് ?.
> കാമം , ക്രോധം , ലോഭം , മോഹം , മദം , മാത്സര്യം .
104. ഷഡ്ശാസ്ത്രങ്ങള്‍ ഏതോക്കെയാണ് ?.
> ശിക്ഷ , കല്പം , വ്യാകരണം , നിരുക്തം , ജ്യോതിഷം ,
ഛന്തസ്സ് .
105. സപ്തര്‍ഷികള്‍ ആരെല്ലാമാണ് ?.
> മരീചി , അംഗിരസ്സ് , അത്രി , പുലസ്ത്യന്‍ , പുലഹന്‍ , ക്രതു
, വസിഷ്ഠന്‍.
106. സപ്ത ചിരംജീവികള്‍ ആരെല്ലാം ?.
> അശ്വഥാമാവ് , മഹാബലി , വ്യാസന്‍ , ഹനുമാന്‍ ,
വിഭീഷണന്‍ , കൃപര്‍ , പരശുരാമന്‍ ഇവര്‍ എക്കാലവും
ജീവിചിരിക്കുന്നു എന്നാണ് പുരാണം . അശ്വഥാമാവ്
പകയായും , മഹാബലി ദാനശീലമായും , വ്യാസന്‍
ജ്ഞാനമായും , ഹനുമാന്‍ സേവനശീലാമായും , വിഭീഷണന്‍
ഈശ്വരഭക്തിയായും , കൃപര്‍ പരപുച്ഹമായും , പരശുരാമന്‍
അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു .
107. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം ?.
> അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി
, ദ്വാരാവതി ചൈവ സപ്തൈതെ മോക്ഷ ദായക .
(അയോധ്യ , മധുര , മായ , കാശി , കാഞ്ചി , അവന്തിക , പുരി ,
ദ്വാരക ഇവയാണ് മോക്ഷദായകങ്ങളായ ഏഴ് പുണ്യ
നഗരികള്‍ .
108. സപ്ത ദ്വീപുകള്‍ ഏതെല്ലാം ?.
> ജംബുദ്വീപം (ഏഷ്യ) പ്ലാക്ഷദ്വീപം , പുഷ്കരദ്വീപം
(തെക്കും വടക്കും അമേരിക്ക ) , ക്രൌഞ്ചദ്വീപം
( ആഫ്രിക്ക ) , ശാകദ്വീപം ( യൂറോപ്പ് ) , ശാല്മല ദ്വീപം
( ഓസ്ട്രേലിയ ) , കുശദ്വീപം .
109 .സപ്തസാഗര സമുദ്രങ്ങള്‍ ഏതെല്ലാം ?
> ഇക്ഷു (കരിമ്പിന്‍നീര്‍ ) , സുര (മദ്യം) ,
സര്‍പിസ്സ് (നെയ്യ് ), ദധി(തയിര്‍) , ശുദ്ധജലം ,
ലവണം (ഉപ്പുവെള്ളം ) , ക്ഷീരം (പാല്‍ )
, ഇവയാണ് സപ്ത സാഗരങ്ങള്‍ .
110. സപ്ത പുണ്യനദികള്‍ ഏവ ?
> ഗംഗ , സിന്ദു , കാവേരി , യമുനാ ,
സരസ്വതി , നര്‍മ്മദ , ഗോതാവരി
.സരസ്വതി ഇപ്പോള്‍ ഭൂമിക്ക് അടിയിലൂടെ
(അദൃശ്യയായി) ഗമിക്കുന്നതായി സങ്കല്‍പ്പം.
111. സപ്താശ്വാന്‍ ആരാണ് ?
> ആദിത്യന്‍ , ആദിത്യന്‍റെ രഥത്തില്‍ ഏഴ്
കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം.
112. സപ്ത പര്‍വതങ്ങള്‍ ഏവ ?.
>മഹേന്ദ്രം , മലയം , സഹ്യന്‍ , വിന്ദ്യന്‍ ,
ഋക്ഷം , ശുക്തിമാന്‍ , പാരിയാത്രം ഇവ
കുലാചലങ്ങള്‍ എന്നറിയപ്പെടുന്നു.
113. സപ്ത മാതാക്കള്‍ ആരെല്ലാം ? അവരെ
സ്മരിച്ചാലുള്ള ഫലമെന്ത് ?.
>കുമാരി , ധനദ , നന്ദ , വിമല , ബല ,
മംഗല , പത്മ ഇവരെ പ്രഭാതത്തില്‍
സ്മരിച്ചാല്‍ യഥാക്രമം യൌവനം , സമ്പത്ത്
,സന്തോഷം , പരിശുദ്ധി , ബലം ഐശ്വര്യം
, തേജസ്സ് ഇവയുണ്ടാകും .
114. സപ്തധാതുക്കള്‍ ഏതെല്ലമാണ് ?.
>ത്വക്ക് , രക്തം , മാംസം , മേദസ്സ് ,
അസ്ഥി , മജ്ജ , സ്നായു
ഇവയാണ് സപ്തധാതുക്കള്‍.
115. സപ്തനാഡികള്‍ ഏതെല്ലാമാണ് ?.
> ഇഡ , പിംഗല , സുഷുമ്ന , വൃഷ ,
അലംബുഷ , അസ്ഥിജിഹ്വ
,ഗാന്ഡാരി ഇവയാണ് സപ്തനാഡികള്‍.
116. സപ്തമുനിമുഖ്യന്മാര്‍ ആരെല്ലാമാണ് ?.
> വിശ്വാമിത്രന്‍ , കണ്വന്‍ , വസിഷ്ഠന്‍ ,
ദുര്‍വാസാവ് ,
വേദവ്യാസന്‍ , അഗസ്ത്യന്‍ , നാരദന്‍.
117. സപ്തവ്യസനങ്ങള്‍ ഏതെല്ലാമാണ് ?.
>നായാട്ട് , ചൂത് , സ്ത്രീസേവ , മദ്യപാനം
, വാക്പാരുഷ്യം , ദണ്ഡപാരുഷ്യം ,
അര്‍ത്ഥദൂഷ്യം ഇവ ഭരണാധികാരികള്‍
ഒഴിവാക്കെണ്ടതാണ്.
118. അഷ്ടൈശ്വര്യങ്ങള്‍ ഏതെല്ലാം ?.
> അണിമ (ഏറ്റവും ചെറുതാകല്‍ ).
മഹിമ (ഏറ്റവും വലുതാകല്‍).
ഗരിമ (ഏറ്റവും കനമേറിയതാവുക ).
ലഘിമ (ഏറ്റവും കനം
കുറഞ്ഞതാകുക ), ഈ ശിത്വം
(രക്ഷാസാമര്‍ത്ഥ്യം ). വശിത്വം
(ആകര്‍ഷിക്കാനുള്ള കഴിവ് ),പ്രാപ്തി
(എന്തും നേടാനുള്ള കഴിവ്)
, പ്രാകാശ്യം (എവിടെയും ശോഭിക്കാനുള്ള
കഴിവ് ), ഇവയാണ്
അഷ്ടൈശ്വര്യങ്ങള്‍. യോഗാഭ്യാസംകൊണ്ട്
ഇവ നേടാവുന്നതാണ് .
119. അഷ്ടാംഗയോഗങ്ങള്‍ ഏതെല്ലാം ?.
> യമം , നിയമം , ആസനം , പ്രാണായാമം
, പ്രത്യാഹാരം , ധ്യാനം , ധാരണ , സമാധി
120. അഷ്ടപ്രകൃതികള്‍ ഏതെല്ലാം ?.
> ഭൂമി , ജലം , അഗ്നി , വായു ,
ആകാശം , മനസ്സ് , ബുദ്ധി , അഹങ്കാരം.
121. അഷ്ടമംഗല്യം ഏതെല്ലാം ?.
> കുരവ , കണ്ണാടി , വസ്ത്രം , ചെപ്പ്
, വിളക്ക് , സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞ
മംഗല , നിറനാഴി , പൂര്‍ണകുംഭം
, ഇവ വെച്ചുള്ള പ്രശ്നമാണ് അഷ്ടമംഗല്യ
പ്രശ്നം .
122. അഷ്ടകഷ്ടങ്ങള്‍ ഏതെല്ലാം ?.
> കാമം , ക്രോധം , ലോഭം , മോഹം ,
മദം , മാത്സര്യം , ഡംഭം ,അസൂയ .
123. അഷ്ടദിക്ക് പാലകന്മാര്‍ ആരെല്ലാം ?.
>ഇന്ദ്രന്‍ , വഹ്നി , പിതൃപതി , നിര്യതി ,
വരുണന്‍ , മരുത്ത് , കുബേരന്‍ ,
ഈശാനന്‍ ഇവരാണ് യഥാക്രമം കിഴക്ക്
തുടങ്ങിയ എട്ടു ദിക്കിന്റെയും ദേവന്മാര്‍ .
ഇവര്‍ക്ക് പ്രത്യേകം ബലിപൂജാതികള്‍ ഉണ്ട്.
124. അഷ്ടദിഗ്ഗജങ്ങള്‍ ഏതെല്ലാം ?.
> ഐരാവതം , പുണ്ഡരീകന്‍ , വാമനന്‍ ,
കുമുദന്‍ , അഞ്ജനന്‍ , പുഷ്പദന്തന്‍ ,
സാര്‍വഭൌമന്‍ , സുപ്രതീതന്‍ ,. ഈ
ദിഗ്ഗജങ്ങളും കിഴക്ക് തുടങ്ങിയ ദിക്കുകളിലെത്
ആണ് . അവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രത്യേകം
കരിണികളും ഉണ്ട് .
125. അഷ്ടബന്ധം എന്താണ് ?.
> വിഗ്രഹം പീഠത്തില്‍ ഉറപ്പിക്കുന്നതിന്
എട്ടുവസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്
അഷ്ടബന്ധം . ശുംഖുപോടി , കടുക്ക ,
ചെഞ്ചല്യം , കോഴിപ്പരല്‍ , നെല്ലിക്ക ,
കോലരക്ക് , പഞ്ഞി , ആറ്റുമണല്‍ ഇവയാണ്
അഷ്ടബന്ധ സാമഗ്രികള്‍ . ഇങ്ങനെ ഉറപ്പിച്ച
ശേഷം നടത്തുന്നതാണ് അഷ്ടബന്ധകലശം .
126. അഷ്ടവിവാഹങ്ങള്‍ ഏവ ?
> ഹൈന്ദവധര്‍മശാസ്ത്രസമ്മതമായിട്ടുള്ള
വിവാഹങ്ങള്‍ എട്ടുതരത്തിലുണ്ട് . അവ
ബ്രഹ്മം , ദൈവം , ആര്‍ഷം , പ്രജാപത്യം ,
ഗാന്ഡര്‍വ്വം , ആസുരം , രാക്ഷസം ,
പൈശാചം ഇവയാണ് .
127. നവഗ്രഹങ്ങള്‍ ഏതെല്ലാം ?.
> സൂര്യന്‍ , ചന്ദ്രന്‍ , കുജന്‍ , ബുധന്‍ ,
വ്യാഴം , ശുക്രന്‍ , ശനി , രാഹു , കേതു .
നവഗ്രഹ പൂജയും നവഗ്രഹസ്തോത്രവും
ഹൈന്ദവര്‍ക്ക് പ്രധാനമാണ് .
128. നവദ്വാരങ്ങള്‍ ഏതെല്ലാം ?.
> ശരീരത്തിലെ കണ്ണ് (2) , മൂക്ക്(2) , ചെവി
(2) , വായ , പായു (മലദ്വാരം) , തുവസ്ഥം
(മൂത്രദ്വാരം).
129.നവദ്വാരപുരം ഏതാണ് ?.
> ഒമ്പത്ദ്വാരങ്ങള്‍ ഉള്ള ശരീരം .
130. നവനിധികള്‍ ഏതെല്ലാം ?.
> മഹാപത്മം , പത്മം , ശംഖം , മകരം ,
കച്ഛപം , മുകുന്ദം , കുന്ദം , നീലം ,
ഖര്‍വം .
131.നവനിധികളുടെ ഭരണകര്‍ത്താവ് ആരാണ് ?.
>നിധിപതിയായ കുബേരന്‍
132. നവനിധികള്‍ ഏതെല്ലാം ?.
> മഹാപദ്മം , പദ്മം , ശംഖം , മകരം ,
കച്ചപം , മുകുന്തം , കുന്ദം , നീലം , ഖര്‍വം.
133. ദശോപചാരങ്ങള്‍ ഏതെല്ലാം ?.
> ആര്ഘ്യം , പാദ്യം , ആചമനീയം ,
മധുപര്‍ക്കം , ഗന്ധം , പുഷ്പം , ധൂപം ,
ദീപം , നൈവേദ്യം , പുനരാചമനീയം .
134. ദശോപനിഷത്തുക്കള്‍ ഏതെല്ലാം ?.
> ഈശാവാസ്യം , കെനോപനിഷത്ത് ,
കഠോപനിഷത്ത് , പ്രശ്നോപനിഷത്ത് ,
മാണ്ഡുക്യോപനിഷത്ത് , തൈത്തിരീയം ,
ഐതരേയം , ഛാന്തോഗ്യം , ബൃഹദാരണ്യകം
135. മന്ത്രം എന്നാല്‍ എന്ത് ?.
> അഷ്ടദേവതാ പ്രീതിക്കായി
നാമങ്ങളോട്കൂടി പ്രണവം ചേര്‍ത്ത് മനനം
ചെയ്യുന്നത് മന്ത്രം .
136.ഋഷികള്‍ എന്ന് പറയുന്നത് ആരെയാണ് ?.
> യോഗാഭ്യാസം കൊണ്ട് ആത്മവികാസം
നേടിയവരെ
137.ഷഡാധാരങ്ങള്‍ ഏതെല്ലാം ?
> മൂലാധാരം , മണിപൂരകം , അനാഹതം ,
സ്വാധിഷ്ഠാനം , വിശുദ്ധിചക്രം,ആജ്ഞാചക്രം
138. ഷഡ്കര്‍മ്മങ്ങള്‍ ഏതെല്ലാം ?
> അധ്യാപനം , അധ്യയനം , യജനം ,
യാജനം , ദാനം , പ്രതിഗ്രഹം .
(ബ്രാഹ്മണകര്‍മ്മങ്ങള്‍ ).
139 .ഷഡ്ഋതുക്കള്‍ ഏവ ?.
> വസന്തം , ഗ്രീഷ്മം , വര്‍ഷം , ശരത് ,
ഹേമന്തം , ശിശിരം.
139. ഷഡ്കാണ്ഡഡം ഒരു പുരാണ ഗ്രന്ഥമാണ് .
> ഏതാണ് ഗ്രന്ഥം ? ആരാണ് അതിന്‍റെ
കര്‍ത്താവ് ?.
> ഷഡ്കാണ്ഡഡം – രാമായണം , കര്‍ത്താവ് -
വാത്മീകി.
140. ധര്‍മ്മത്തിന്റെ നാല് പാദങ്ങള്‍ ഏതെല്ലാം ?
> സത്യം , ശൌചം , ദയ , തപസ്സ് .
141. യമം എന്ന്പറയുന്നത് എന്താണ് ?
> .ബ്രഹ്മചര്യം , ദയ , ക്ഷാന്തി , ദാനം ,
സത്യം , അകല്ക്കത (വഞ്ചനയില്ലായ്മ )
അഹിംസ ആസ്തേയം (മോഷ്ടിക്കാതിരിക്കല്‍)
, മാധുര്യം , ദമം ഇങ്ങനെ പത്തും
ചേര്‍ന്നതാണ് യമം .
> അനൃശംസ്യം ,ദയ ,സത്യം , അഹിംസ ,
ക്ഷാന്തി , ആര്‍ജവം , പ്രീതി , പ്രസാദം ,
മാധുര്യം , മാര്‍ദവം , ഇങ്ങനെ
പത്താണെന്നും പറയുന്നു .
> അഹിംസ , സത്യവാക്ക് , ബ്രഹ്മചര്യം ,
അകല്ക്കത , ആസ്തേയം ,
(മോഷ്ടിക്കതിരിക്കല്‍ ) ഇവയാണ്
പ്രസിദ്ധങ്ങളായ അഞ്ച്‌യമവ്രതങ്ങള്‍
142 . ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?
> കപര്‍ദ്ദം
143. സൂര്യന്‍ ധര്‍മ്മപുത്രര്‍ക്ക് നല്‍കിയ
അക്ഷയപാത്രത്തിന്‍റെ ആഹാരദാനശേഷി എത്ര
വര്‍ഷത്തേക്കായിരുന്നു?
> 12 വര്‍ഷം
144. പാലാഴി മഥനത്തിലൂടെ ഉയര്‍ന്നുവന്നെന്നു കരുതുന്ന
മനോഹര പുഷ്പമുള്ള ചെടി ?
> പാരിജാതം
145. ശ്രീരാമദേവന് ഭരതന്‍ ശത്രുഘ്നന്‍ എന്നീ
സഹോദരന്മാരെ കൂടാതെ ഒരു സഹോദരി
കൂടിയുണ്ട്. അംഗരാജ്യത്തില്‍ മഴപെയ്യിച്ച ഋഷ്യശൃംഗന്‍
വിവാഹം കഴിച്ചിരിക്കുന്നത് ശ്രീരാമദേവന്‍റെ ഈ
സഹോദരിയെയാണ്.ദശരഥന്‍ തന്‍റെ സുഹൃത്തായ
ലോമപാദമഹാരാജാവിന് ഈ കുഞ്ഞിനെ ദത്തുപുത്രിയായി
നല്‍കുകയായിരുന്നു. അവരുടെ പേരെന്ത്?
>ശാന്ത
146. ഏത് ദേവന്റെ കുതിരകളില്‍ഒന്നിന്റെപേരാണ് ജഗതി ?
> സൂര്യദേവന്‍
147. വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന
പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന
വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?
> ഭീമന്‍
148. കര്‍ണ്ണനെ പ്രസവിച്ചശേഷം പൃഥ (കുന്തി) ഏത്
നദിയിലാണ് ഒഴുക്കിയത്?
No comments:
Post a Comment