== ശിവശബ്ദത്തിൻറെ അർത്ഥം ==
"ശിവൻ' എന്ന വാക്കിന് അനേകം അർത്ഥങ്ങളുണ്ട് "മംഗളകാരി' എന്നാണ് സാമാന്യ അർത്ഥം.
മനുഷ്യർക്ക് മംഗളകരമായത് കാംക്ഷിക്കുന്നത് കൊണ്ട് "ശിവനാ'യി.
""ശിവം ദുഃഖിപ്പിപ്പവർക്കൊക്കൊയെപ്പൊഴും നൽകിടും ശിവൻ-
ആരാധകരെ അനുഗ്രഹിക്കുകയും മനുഷ്യ മൃഗാദികൾക്ക് സുഖമരുളുകയും ചെയ്യുന്ന ശിവൻ. "" ശം നിത്യം സുഖമാനന്ദം ഇകാര പുരുഷ സ്മൃത വകാരഃ, പുരുഷ, സ്മൃത, വകാര, ശക്തിരമൃതം -
ശ - നിത്യമായ ആനന്ദത്തെയും ഇ - പരമ പുരുഷനെയും വ - ശക്തിയെയും - കുറിക്കുന്നു പ്രളയകാലത്ത് ജഗത്ത് ഇവനിൽ ശയിക്കുന്നതുകൊണ്ട് ശിവൻ
സജ്ജനങ്ങളുടെ മനസ്സുകൾ ഇവനിൽ ശയിക്കുന്നതു കൊണ്ട് ശിവൻ.
ശിവലിംഗമാഹാത്മ്യം
ശിവനെക്കുറിക്കുന്ന ചിഹ്നങ്ങളിൽ പ്രധാനപ്പെട്ടത് ശിവലിംഗമാണ്. ഇവ ഇളകുന്നവയെന്നും ഇളകാത്തവയെന്നും രണ്ട് തരം. ക്ഷേത്രത്തിനുളളിൽ സ്വയം ഭൂവായോ പ്രതിഷ്ഠിച്ചോ ഉളളവയാണ് ഇളകാത്തവ.
മണ്ണ്, ലോഹം, രത്നം, മരം, കല്ല്, എന്നിവയാൽ നിർമ്മിക്കപ്പെട്ടവ ഇളകുന്നവ. ക്ഷണികമായ ലിംഗങ്ങളുമുണ്ട്. ഈ ലിംഗങ്ങളെ വെക്കാൻ പീഠങ്ങളുണ്ടാക്കുന്നു. ഇവ പല ആകൃതിയിലും വലിപ്പത്തിലുമാണ്. ആൺകല്ല് കൊണ്ട് ലിംഗങ്ങളും പെൺകല്ല് കൊണ്ട് പീഠങ്ങളും നിർമ്മിക്കുന്നു.
ശിവരാത്രിയോടനുബന്ധിച്ച് പന്ത്രണ്ട് ശിവാലയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന ഒരു വിചിത്ര ആചാരം. "ഗോവിന്ദാ ഗോപാലാ' എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാർ 12 ശിവക്ഷേത്രങ്ങൾ ദർശനം നടത്തുന്ന ചടങ്ങ്.
ശിവക്ഷേത്രങ്ങളിൽ വൈഷ്ണവ നാമമുച്ചരിച്ച് നടത്തുന്ന കർമ്മം. വൈഷ്ണവ ശൈവ സമന്വയം കൂടിയാണിത്.
സദാശിവലിംഗം
യാതൊന്നിൽ സർവതും ലയിക്കുന്നുവോ അതു ലിംഗം എന്നു സ്കന്ദപുരാണം. സകല ഭൂതങ്ങളും യാതൊന്നിൽ ലയിക്കുകയും യാതൊന്നിൽ നിന്നുണ്ടാവുകയും ചെയ്യുന്നുവോ ആ പരമാകാരത്തെ ലിംഗമെന്നും അതു തന്നെയാണ് നിഷ്കളങ്കനായ പരമശിവനെന്നും സൂത സംഹിത.
ലിംഗം അഞ്ചു തരം.
ജ്യോതിർലിംഗം. ഭൂമിയിൽ നിന്നു സ്വയമേവ ഉണ്ടായവ സ്വയംഭൂ ശിവലിംഗം. ഇതു തന്നെയാണ് ജ്യോതിർലിംഗം.
ബിന്ദു ലിംഗം രണ്ടാമത്തേത് ബിന്ദു ലിംഗം. ശബ്ദം പുറത്തു വരാതെ പ്രണവമന്ത്രം ജപിച്ചാൽ ബിന്ദുലിംഗം മനസിൽ പ്രത്യക്ഷപ്പെടുന്നു. അവിടെത്തന്നെ മനസ്സുറപ്പിച്ച് പഞ്ചാക്ഷരി മന്ത്രം ജപിക്കും മ്പോൾ ശിവസാന്നിദ്ധ്യം ഉണ്ടാകുന്നു.
പ്രതിഷ്ടാ ലിംഗം. ക്ഷേത്രങ്ങളിൽ അഷ്ടബന്ധമിട്ടുറപ്പിച്ചിരിക്കുന്ന ലിംഗം പ്രതിഷ്ടാ ലിംഗം. ശിലകൊണ്ടോ ലോഹങ്ങൾ കൊണ്ടോ നിർമിക്കപ്പെട്ട അചലലിംഗത്തിന് മൂന്നു ഭാഗങ്ങൾ.
ഏറ്റവും താഴെ ചതുരാകൃതിയിലുള്ളത് ബ്രഹ്മഭാഗം. അഷ്ടകോണാകൃതിയിലുള്ള മദ്ധ്യഭാഗം വിഷ്ണുഭാഗം. ഇവ രണ്ടും പീഠത്താൽ മറയപ്പെട്ടിരിക്കുന്നു. പീഠത്തിനു മുകളിൽ കാണുന്ന ഭാഗം രുദ്രഭാഗം എന്നും പൂജാഭാഗമെന്നും പറയുന്നു.
അവിടെ കാണുന്ന രേഖകളാണ് ബ്രഹ്മഭാഗം. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ സാന്നിദ്ധ്യത്താൽ പവിത്രമാണ് ശിവലിംഗപ്രതിഷ്ഠ.
പരലിംഗം:
രസലിംഗം,ബാണലിംഗം,സുവർണലിംഗം എന്നീ മൂന്നു തരം ലിംഗങ്ങളെ പരലിംഗമെന്നു പറയുന്നു. രാജാക്കന്മാരും യോദ്ധാക്കളും ആരാധിക്കുന്ന അസ്ത്രം പോലെയുള്ള ലിംഗമാണ് ബാണലിംഗം. ഐശ്വര്യവർദ്ധനയ്ക്കു വേണ്ടിയാണ് സുവർണലിംഗാരാധന നടത്തുന്നത്.
ഗുരുലിംഗമാണ് അഞ്ചാമത്തേത്.
ദക്ഷിണാമൂർത്തിയുടെ നാലുതരംവിഗ്രഹങ്ങൾ , വ്യാഖ്യാനദക്ഷിണാമൂർത്തി, ജ്ഞാനദക്ഷിണാമൂർത്തി, യോഗ ദക്ഷിണാമൂർത്തി, വീണാധരദക്ഷിണാമൂർത്തി എന്നീ നാലു രൂപങ്ങൾ. ഭിക്ഷാടകൻ, കപാലധാരി, ഗംഗാധരൻ, അർദ്ധനാരീശ്വരൻ, അർദ്ധനാരീ നടേശ്വരൻ,വൃഷഭവാഹനൻ, വിഷ ഭക്ഷകൻ, സദാശിവൻ, മഹേശ്വരൻ, ഏകാദശരുദ്രൻ, വിദ്യേശ്വരൻ, മൂർത്ത്യഷ്ടകൻ എന്നീ രൂപങ്ങളുമുണ്ട്.
ശിവതാണ്ഡവം
മഹാനർത്തകനാണ് ശിവൻ.108 രീതിയിലുള്ളനൃത്തങ്ങൾ ശിവനിൽ നിന്ന് ആവിർഭവിച്ചു വെന്ന് പറയപ്പെടുന്നു.
ജീവജാലങ്ങളെ ദു:ഖത്തിൽ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയിൽ ശിവൻ കൈലാസത്തിൽ നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാർവതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു.
വാദ്യോപകരണമായ ഡമരു,മുകളിലെ വലതുകൈയിൽ തീയ്, ഇടതു കൈയിലും പിടിക്കും. താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയർത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാൽ അപസ്മാരമൂർത്തിയെ ചവിട്ടുന്ന നിലയിലാണ്.
ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിൻറെ ശബ്ദത്തിൽ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവൻ കൈ ചലിപ്പിക്കുന്പോൾ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂർത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.
ശിവപൂജ
ശിവപൂജയ്ക്ക് സാമാന്യ വിധികളുണ്ട്. ശിവനെ പൂജിക്കുന്പോൾ ആദ്യം നന്ദികേശനെയും മഹാകാളയേയും പൂജിക്കുക.. പിന്നെ ഗംഗ, യമുന, ശിവഗണങ്ങൾ, സരസ്വതി, ശ്രീ ഭഗവതി, ഗുരു, വാസ്തു പുരു
No comments:
Post a Comment